മഴ കനത്തു! മ​ല​യോ​ര​ങ്ങ​ളി​ൽ മ​ല​യി​ടി​ച്ചി​ൽ ഭീ​ഷ​ണി; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃത​ർ

കാ​ട്ടാ​ക്ക​ട : മ​ഴ ക​ന​ത്ത​തോ​ടെ മ​ല​യോ​ര​ങ്ങ​ളി​ൽ മ​ല​യി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ.​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​ക്യ​ത​ർ. 2001 ന​വം​ബ​റി​ൽ മ​ല​യോ​ര ഗ്രാ​മ​മാ​യ അ​മ്പൂ​രി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ39 പേ​ർ മ​രി​ച്ചി​രു​ന്നു.

വാ​ഴി​ച്ച​ൽ, അ​മ്പൂ​രി, മാ​യം, കൂ​ട്ട​പ്പൂ, പ​ന്ത,നി​ര​പ്പു​കാ​ല,പേ​രേ​ക്കോ​ണം, ക​ണ്ടം​തി​ട്ട, കു​ട​പ്പ​ന​മൂ​ട്, വാ​ളി​കോ​ട്, വാ​വോ​ട് തു​ട​ങ്ങി 20 ളം ​ഗ്രാ​മ​ങ്ങ​ളി​ൽ മ​ല​യി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ഈ ​മേ​ഖ​ല​യി​ൽ 21 ത​വ​ണ മ​ല​യി​ടി​ച്ചി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് (സെ​സ്) ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 40 മു​ത​ൽ 150 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ഇ​വി​ടം. ര​ണ്ടു മീ​റ്റ​ർ മു​ത​ൽ 35 മീ​റ്റ​ർ വ​രെ താ​ഴ്ച​യി​ൽ ഉ​ള്ള ത​ട്ടു​പാ​റ​ക​ളാ​ണ് കൊ​ണ്ട് നി​റ​ഞ്ഞ മ​ല​യോ​ര​ങ്ങ​ൾ ഈ ​പ്ര​ത്യേ​ക​ത​ക​ൾ കൊ​ണ്ട് ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള​താ​യി സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഏ​താ​ണ്ട് 25 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഉ​യ​ർ​ന്ന പാ​റ​ക്കെ​ട്ടു​ക​ളും പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​കാ​ട്ടി​യി​ട്ടു​ണ്ട്.

ഉ​രു​ൾ​പൊ​ട്ട​ൽ ഒ​ഴി​വാ​ക്കാ​ൻ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ​ദ്ധ​തി​ക​ൾ സെ​സ്‌​സ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. പ​ക്ഷേ ന​ട​ന്നി​ല്ല. ഭൂ​മി​യു​ടെ റീ​ചാ​ർ​ജിം​ഗ് ശേ​ഷി കൂ​ട്ടാ​ൻ ക​ർ​മ്മ പ​രി​പാ​ടി​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ ജി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും അ​ത് ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment