തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ, സ്റ്റീഫന്‍ ദേവസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ ഹാജരാകുവാന്‍ അദ്ദേഹം സാവകാശം ചോദിച്ചിരുന്നു. അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് നുണപരിശോധന നടത്തും. ബാലഭാസകറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് കോടതിയില്‍ സമ്മതം അറിയിച്ചത്. ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ധ സംഘമാണ് നുണ പരിശോധന നടത്തുന്നത്. നേരത്തെ, ഇവര്‍ നാല് പേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Read MoreCategory: TVM
മുഖ്യമന്ത്രിക്ക് ജലീലിനെ തള്ളിപ്പറയാൻ ഭയം; ഗവണ്മെന്റിന്റെ ക്ലീൻചിറ്റ് ജനങ്ങൾ കീറി; ഇനിയെങ്കിലും മന്ത്രി രാജി വയ്ക്കണമെന്ന് ഷാഫി
തിരുവനന്തപുരം: സ്വർണക്കള്ളടക്കത്ത് കേസിൽ മന്ത്രി കെ.ടി.ജലീലും മുഖ്യമന്ത്രിയുടെ ഓഫീസുമെല്ലാം ആരോപണമുനയിൽ വന്നതു മുതൽ സംസ്ഥാന സർക്കാരിന്റെ ക്ലീൻ ചിറ്റ് ജനങ്ങൾ കീറിയതാണെന്നും മന്ത്രി ഇനിയെങ്കിലും രാജിവയ്ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. മുഖ്യമന്ത്രിക്ക് ജലീലിനെ തള്ളിപ്പറയാൻ ഭയമാണെന്നും അന്വേഷണം തനിക്കോ തന്റെ ഓഫീസിനോ നേരെ തിരിയുമോ എന്നതാണ് ആ ഭയത്തിനു കാരണമെന്നും എംഎൽഎ പറഞ്ഞു. ഇത്തരത്തിൽ ഒരു സംസ്ഥാന മന്ത്രി ദേശീയ അന്വേഷണ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ധാർമികത അപ്പാടെ നഷ്ടമായെന്നും പറഞ്ഞ ഷാഫി മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ സ്വപ്നയടക്കമുള്ള സ്വർണക്കടത്തു കേസ് പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവർത്തിച്ച് ആരോപിച്ചു.
Read Moreകേരളത്തെ മുക്കാൻ ന്യൂനമർദങ്ങൾ രൂപപ്പെട്ടുകൊണ്ടേയിരിക്കുന്നു; മഴ തുടരും; ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത നാല് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും വെള്ളി, ശനി ദിവസങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കാണ് സാധ്യത. കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read Moreപിടിക്കാൻ വരട്ടെ, സർട്ടിഫിക്കറ്റ് ഉണ്ടോ? പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വത്തിനും”സർപ്പ’, ആപ്പ് റെഡി; പാമ്പിനെ പിടിക്കണേൽ സർട്ടിഫിക്കറ്റ് നിർബന്ധം
തിരുവനന്തപുരം: വനംവകുപ്പു നൽകുന്ന സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാന്പുകളെ പിടിക്കുന്നതിന് അനുവാദമുള്ളൂ. ജീവനു ഭീഷണിയാവുന്ന സാഹചര്യത്തിൽ മാത്രമേ പാന്പുകളെ പിടികൂടാൻ പാടുള്ളൂ. വിഷരഹിതരായ പാന്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കുകയും വേണം. വനംവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഈ നിർദേശങ്ങളുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് പാന്പു പിടിത്തത്തിന് മാർഗനിർദേശങ്ങൾ തയാറാക്കി പരിശീലനം നൽകുന്നത്. പാന്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമായി വിട്ടയ്ക്കുകയാണ് മാർഗനിർദേശങ്ങളുടെ ലക്ഷ്യം. പാന്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സർപ്പ എന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറിക്കി. പാന്പുപിടിത്തക്കാർക്ക് വനംവകുപ്പ് പരിശീലനം നൽകും. സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാന്പുപിടിത്തത്തിലേർപ്പെടുകയും ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അവയെ പ്രദർശിപ്പിക്കുകയും മറ്റു തരത്തിൽ ദുരുപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് മാർഗരേഖ പുറത്തിറക്കിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു. പരിശീലനം സിദ്ധിച്ച അംഗീകൃത പാന്പുപിടിത്തക്കാരുടെ…
Read Moreവാഹനങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നു! രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന; അഞ്ച് സ്ത്രീകളും ആറു പുരുഷന്മാരും കുടുങ്ങി
തിരുവനന്തപുരം: ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തി വന്ന സംഘം മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പ്രധാന റോഡിൽ നിന്ന് 100 മീറ്ററോളം ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംഘത്തിൽ ആറു പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരിൽ രണ്ടുപേർ ഇതരസംസ്ഥാനക്കാർ എന്നാണ് സൂചന. ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ പണം പിടികൂടിയിട്ടുണ്ട്. സംഘം ആഴ്ചകളായി ലോഡ്ജിൽ തങ്ങുന്നു എന്നും വാഹനങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നു എന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. ഒരു വെബ്സൈറ്റിൽ പരസ്യം നൽകിയാണ് ഇവർ ഇരകളെ ആകർഷിച്ചു വന്നിരുന്നത്. പോലീസ് റെയ്ഡ് നടത്തുമ്പോൾ ലോഡ്ജിനുള്ളിൽ നിരവധി പേർ ഉണ്ടായിരുന്നു. അതേസമയം പെൺവാണിഭസംഘത്തിന് മറ്റ് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വിവരമൊന്നും ലഭിച്ചിട്ടില്ല. കസ്റ്റഡിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തു…
Read Moreപകലൂർ – തൃശൂർ ഇടനാഴി അടുത്ത മാസം പൂർത്തിയാകും; കേരളം പവർകട്ടില്ലാത്ത സംസ്ഥാമാകും
വൈ.എസ്. ജയകുമാർതിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ നിർമാണം തൃശൂർ മണ്ണുത്തിക്കടുത്ത മാടക്കത്തറയിൽ പൂർത്തിയാകുന്നതോടെ കേരളം പവർകട്ടില്ലാത്ത സംസ്ഥാനമായി മാറും. തൃശൂരിലേക്ക് കൂടുതൽ വൈദ്യുതി എത്തിക്കാനായി തമിഴ്നാട്ടിലെ പകലൂരിൽനിന്ന് 4000 മെഗാവാട്ട് ശേഷിയുള്ള ഇടനാഴി നിർമാണം അടുത്തമാസം പൂർത്തിയാകും. തൃശൂരിൽനിന്ന് മലബാറിലേക്കും എറണാകുളത്തേക്കും കൂടുതൽ വൈദ്യുതി എത്താനുള്ള നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 300 മെഗാവാട്ട് ശേഷിയുണ്ടായിരുന്ന ഇടനാഴി 4000 മെഗാവാട്ട് ശേഷിയിലേക്കാണ് ഉയർത്തുന്നത്. ഹൈവോൾട്ടേജ് ഡയറക്ട് കറണ്ടായാണ് (എച്ച് വിഡിസി) വൈദ്യുതി എത്തിക്കുന്നത്. പ്രസരണനഷ്ടം കുറവായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യപദ്ധതിയാണിത്. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് വഴി കേരളത്തിലെത്തുന്ന പദ്ധതി യുടെ നിർമാണ ചുമതല പവർഗ്രിഡ് കോർപ്പറേഷനാണ്. 3769 കോടി രൂപയാണ് ചെലവ്. ഛത്തീസ്ഗഡിലെ റായ്ഗഡിൽനിന്നുള്ള 6000 മെഗാവാട്ടിന്റെ ഒന്നാംഘട്ടവും അവിടെനിന്ന് തമിഴ്നാട്ടിലെ പകലൂർ വരെയുള്ള രണ്ടാം ഘട്ടവും നിർമാണം പൂർത്തിയാക്കി ലിങ്ക്…
Read Moreഅക്രമത്തിന് മുൻപ് തേമ്പമൂട് ജംഗ്ഷനിൽ എത്തിയയാൾ ആര്? വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ ഇരു സംഘങ്ങളെയും തമ്മിലടിപ്പിക്കാൻ സന്ദേശം പോയത് ഒരാളിൽ നിന്നോ?
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ കലാശിച്ച ഏറ്റുമുട്ടലിന് പിന്നിൽ ഗൂഢാലോചന സംശയിച്ച് പോലീസ്. കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മിലടിപ്പിക്കാൻ ബോധപൂർവമുള്ള ശ്രമം നടന്നതായാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമാണ് പോലീസ് പുതിയ നിഗമനത്തിലേക്കു നീങ്ങുന്നത്. കൊല്ലപ്പെട്ടവരുടെ സംഘത്തിലുള്ളവരുടെയും കൊലയാളി സംഘത്തിലുള്ളവരുടെയും കൈയിൽ ആയുധങ്ങളുണ്ടായിരുന്നു. ഏകപക്ഷീയമായ അക്രമമാണ് നടന്നതെങ്കിൽ ഇരു സംഘങ്ങളുടെയും കൈയിൽ എങ്ങനെയാണ് ആയുധങ്ങൾ വന്നത് എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. അക്രമത്തിന് തൊട്ടുമുന്‍പ് തേന്പാമൂട് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ രണ്ട ു തവണ വന്നു പോയ ഒരാളെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു. ഇയാളെ കണ്ടെ ത്തുന്നതിനുള്ള അന്വേഷണവും പോലീസ് ഉൗർജിതമാക്കി. കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും അടങ്ങുന്ന സംഘം കന്യാകുളങ്ങര ജംഗ്ഷനിൽ നിന്ന് ആക്രമിക്കാൻ വരുന്നുണ്ടെ ന്ന് ആരോ ഒരാൾ കൊലയാളി സംഘത്തെ…
Read Moreനടിമാരുടെ വീഡിയോകൾ അസ്ലീല വീഡിയോകളിൽ എഡിറ്റ് ചെയ്ത് നിർമിക്കും; പിന്നീട് ചാറ്റിംഗിലൂടെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടും; ഏഴാം ക്ലാസ് വിദ്യാഭ്യാസ മെങ്കിലും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന നെടുമങ്ങാട്ടെ സൂരജ് ചില്ലറക്കാരനല്ല…
പേരൂര്‍ക്കട: പ്രമുഖരായ തെന്നിന്ത്യന്‍ നടിമാരെയും അവതാരകരെയും ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവാവ് പിടിയില്‍. നെടുമങ്ങാട് കരുതപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേഷ് (25) ആണ് പിടിയിലായത്. ഒരു പ്രമുഖ തെന്നിന്ത്യന്‍ നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലും റൂറല്‍ സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ സൂരജ് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ്. തെന്നിന്ത്യന്‍ നടിമാരുടെയും അവതാരകരുടെയും ദൃശ്യങ്ങള്‍ തെരഞ്ഞെടുത്തശേഷം അതില്‍ കൃത്രിമമായി അശ്ലീല വീഡിയോയും ഓഡിയോയും എഡിറ്റുചെയ്ത് ചേര്‍ത്തശേഷം ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ ആഡ് ചെയ്യും. തുടര്‍ന്ന് നാടിമാരെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് സൂരജിന്റെ രീതി.സൂരജ് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യും എഡിറ്റിംഗിലോ മറ്റോ ഇയാള്‍ക്ക് വേറെ സഹായികള്‍ ആരുമില്ലെന്നും ചാറ്റിംഗിലൂടെയാണ് കബളിപ്പിക്കപ്പെടുന്നവരുമായി ബന്ധപ്പെടുകയും ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടുകയും…
Read Moreസത്യമേ ജയിക്കൂ, സത്യം മാത്രം; ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല; രാജിക്കായി പ്രതിഷേധം ഉയരുമ്പോൾ ജലിൽ കുറിച്ചതിങ്ങനെ…
തിരുവനന്തപുരം: പ്രതിപക്ഷം രാജിക്കായി തെരുവിൽ ഇറങ്ങിയതോടെ ഇഡി ചോദ്യം ചെയ്യലിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല- ഫേസ്ബുക്ക് കുറുപ്പിൽ മന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഉച്ചവരെ ജലീൽ ഇഡി ഓഫീസിൽ തുടർന്നെന്നാണ് റിപ്പോർട്ട്. യുഎഇ കോൺസുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, നയതന്ത്ര മാർഗത്തിലെത്തിയ മതഗ്രന്ഥങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയിൽനിന്നും ഇഡി ചോദിച്ചറിഞ്ഞത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. വളരെ രഹസ്യമായാണ് മന്ത്രി ഇഡി ഓഫീസിൽ എത്തിയത്. ആലപ്പുഴ അരൂരിൽ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലേക്ക് പോയത്. ചോദ്യം ചെയ്യൽ കഴിഞ്ഞ് തിരിച്ച് അരൂരിലെത്തിയ മന്ത്രി…
Read Moreഎണ്ണിയാൽ തീരാത്തത്ര കേസുകൾ; മൂന്ന് ജില്ലയിലെ പിടികിട്ടാപുള്ളി; ഒടുവിൽ കാക്ക രഞ്ജിത്ത് പിടിയിലാകുമ്പോൾ കൂടെ ഒരു സ്ത്രീയും സുരക്ഷയൊരുക്കാൻ നാലംഗസംഘവും
വിതുര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി കാക്ക രഞ്ജിത്തും സംഘവും അറസ്റ്റിൽ. കല്ലാറിനടത്തുള്ള ഒരു സ്വകാര്യ റിസോർട്ടിൽ നിന്നാണ് വിതുര പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുഴൽപ്പണം പിടിച്ചുപറിക്കൽ, ദേഹോപദ്രവം ഏൽപ്പിച്ച് പണം കവരൽ, സ്വർണക്കടത്ത്, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവരൽ, രേഖകളില്ലാതെ കള്ളക്കടത്ത് നടത്തിയ സ്വർണം പിടിച്ചുപറിക്കൽ, കള്ളക്കടത്ത് സ്വർണം കടത്തിക്കൊണ്ട് പോയ ഏജന്റിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിക്കൽ, 50 ലക്ഷത്തോളം ഹവാല പണം കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഏജന്റിൽ നിന്നും പിടിച്ചുപറിച്ചത് ഉൾപ്പെടെ നിരവധി കേസുകൾകാക്ക രഞ്ജിത്തിന്റെ പേരിലുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള പ്രതി വിവിധയിടങ്ങളിൽ വർഷങ്ങളോളം ഒളിവിൽ താമസിക്കുകയായിരുന്നു. കോഴിക്കോട് ഡിസിപിയിൽ നിന്നും ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സ്വകാര്യ റിസോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയോടൊപ്പം ഒരു സ്ത്രീയും സ്ഥലത്തുണ്ടായിരുന്നു.…
Read More