വെഞ്ഞാറമൂട്: കടയില്‍ മോഷണം.20,000 രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. പിരപ്പന്‍കോട് തൈയ്ക്കാട് ദിനേശിന്റെ ഉടമസ്ഥതയില്‍ സമന്വയ നഗറിനു സമീപമുള്ള മഹാലക്ഷ്മി ബേക്കറി ആൻഡ് സ്റ്റേഷനറിയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കടയിലെ ഭക്ഷ്യോത്പന്നങ്ങളും ബേക്കറി സാധനങ്ങളും അപഹരിച്ചു. രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ഷട്ടറിലെ പൂട്ട് അറുത്ത് മാറ്റിയ നിലയിലായിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ രണ്ടിന് റോഡ് മുറിച്ച് കടന്ന് മുഖം മൂടി ധരിച്ച ഒരാള്‍ കടയുടെ സമീപത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. വെഞ്ഞാറമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: TVM
വാഹനപരിശോധന നടത്തവെ ബൈക്കിലെ ത്തിയ സംഘം സിഐയെ വാഹനമിടിച്ച് വീഴ്ത്തി; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വാഹനപരിശോധന നടത്തവെ സിഐയെ ബൈ ക്കിടിച്ച് തെറിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് സ്വദേശി അരവിന്ദ് (24), വേങ്കോട് സ്വദേശി വിഷ്ണു (20) എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് വാഹനപരിശോധന നടത്തുന്നതിനിടെ ശ്രീകാര്യം സിഐ. അഭിലാഷിനെ ഇവർ സഞ്ചരി ച്ചിരുന്ന ബൈക്കിടിച്ച് തെറിപ്പിച്ചത്. അമിത വേഗതയിൽ ഇവർ ഓടിച്ചിരുന്ന ബൈക്കിൽ മുന്ന് പേരുണ്ട ായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോ ഡിലേക്ക് തെറിച്ച് വീണ സിഐക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകരുതലോടെ മുഖ്യമന്ത്രി; ആഴ്ചയിൽ ഒരിക്കൽ മാത്രം; മൊബൈൽ ഷോപ്പ്, വർക്ക്ഷോപ്പുകൾ തുറക്കാൻ സാധ്യത
തിരുവനന്തപുരം: കന്പ്യൂട്ടർ, സ്പെയർ പാർട്ട്, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ എന്നിവ ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാഹനങ്ങൾ നന്നാക്കാനുള്ള വർക്ക്ഷോപ്പുകൾ തുറക്കാൻ അനുവദിക്കും. പിഎസ് സി അഡ്വൈസ് മെമ്മോ ലഭിച്ച പലർക്കും ലോക്ക്ഡൗണ്‍ കാരണം ജോയിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അക്കാര്യത്തിൽ വകുപ്പ് മേധാവികളും പിഎസ് സിയുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്യും. ലോക്ക്ഡൗണിനെ തുടർന്ന് വിമാന ടിക്കറ്റ് കാൻസൽ ചെയ്യുന്പോൾ യാത്രക്കാരന് റീഫണ്ട് ലഭിക്കുന്നില്ല എന്ന പ്രശ്നം വീണ്ടും ഉയർന്നിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര ഗവണ്മെൻറിന്റെ ശ്രദ്ധയിൽപ്പെടുത്തും. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില എന്നിവ തടയാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 289 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 103 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Read Moreമലയാളി നഴ്സുമാർക്ക് കോവിഡ്; അടിയന്തര നടപടികൾ ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം: മുംബൈയിലും ഡൽഹിയും മലയാളി നഴ്സുമാർക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. നഴ്സുമാർക്ക് ആവശ്യമായ എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് ഇരു മുഖ്യമന്ത്രിമാരോടും പിണറായി ആവശ്യപ്പെട്ടു. നേരത്തെ, ഇക്കാര്യത്തിൽ ഇടപെടലിനായി പ്രധാനമന്ത്രിക്കും പിണറായി കത്ത് നൽകിയിരുന്നു. മുംബൈയിലെ 46 മലയാളി നഴ്സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 150ൽ അധികം നഴ്സുമാർ നിരീക്ഷണത്തിലുമാണ്.ഡൽഹിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് മലയാളി നഴ്സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreതലസ്ഥാനത്തും തലതിരഞ്ഞ് ജനങ്ങൾ; ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാതസവാരി: 12 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് നഗരത്തിൽ പ്രഭാതസവാരിക്കിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റാച്യു, മ്യൂസിയം, പൂജപ്പുര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയവർക്കെതിരെയാണ് കന്റോണ്‍മെന്റ്, മ്യൂസിയം, പൂജപ്പുര പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. 12 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശാനുസരണമാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്തവരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Read Moreഎത്ര പറഞ്ഞിട്ടും ജനം കേൾക്കുന്നില്ല; പോലീസ് ഉപദേശിച്ച് ഉപദേശിച്ച് മടുത്തു;പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുനൽകുന്നത് ലോക്ഡൗണിന് ശേഷം
തിരുവനന്തപുരം (കാട്ടാക്കട) : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗൺ ലംഘിച്ച് ഇന്നലെയും ജനം നിരത്തിലേക്ക്. കേസും കനത്ത പിഴയും ചുമത്തി പിന്നാലെയുണ്ട് പോലീസ്. വിളപ്പിൽശാല സിഐ ബി.എസ് സജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ കവലകളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് നിരവധിപേർ. ലോക് ഡൗൺ ലംഘിച്ചതിന് കേസുകളും വാഹനങ്ങൾ പിടിച്ചെടുക്കലും തുടരുകയാണ് പോലീസ്. വെള്ളിയാഴ്ചയെ അപേക്ഷിച്ച് നിയമം ലംഘിച്ച് നിരത്തിലിറങ്ങിയവരുടെ എണ്ണത്തിൽ ഇന്നലെ വലിയ വർധനയാണ് അനുഭവപ്പെട്ടത്. അനാവശ്യകാര്യങ്ങൾക്ക് സത്യവാങ്മൂലവുമായി നിരത്തിലിറങ്ങിയ ഒട്ടേറെപ്പേരെ ബോധവൽക്കരണം നടത്തി പോലീസ് മടക്കി അയച്ചു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനും അനാവശ്യമായി ചുറ്റിക്കറങ്ങുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കാനുമാണ് പോലീസ് തീരുമാനം. പിടികൂടുന്ന വാഹനങ്ങൾ നിയമ നടപടികൾ പൂർത്തിയാക്കിയേ വിട്ടു നൽകൂവെന്നും പോലീസ് പറഞ്ഞു.
Read Moreആറ്റിങ്ങളിൽ പുഴുവരിച്ച 2200 കിലോ മത്സ്യം പടികൂടി; പിടിച്ചെടുത്തത് 13 ലക്ഷത്തിലധികം രൂപ വില വരുന്ന മത്സ്യങ്ങൾ
ആറ്റിങ്ങല്‍: തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തുനിന്നും പന്തളം കടയ്ക്കാട് ചന്തയില്‍ വിൽപ്പനയ്ക്കായി കൊണ്ടുപോയ പഴകിയ മത്സ്യം ആറ്റിങ്ങലില്‍ പോലീസ് പടികൂടി. പിടിച്ചെടുത്ത 2,200 കിലോ മത്സ്യം നഗരസഭാധികൃതര്‍ക്ക് കൈമാറുകയും മാലിന്യസംസ്കരണ പ്ലാന്റിലെത്തിച്ച് നശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് മീന്‍ കയറ്റിയ ലോറി ആറ്റിങ്ങല്‍ കച്ചേരിനടയിലെത്തിയത്. വാഹനം തടഞ്ഞ് എങ്ങോട്ടുപോകുന്നുവെന്ന് പോലീസ് ചോദിച്ചപ്പോള്‍ പന്തളത്തേയ്ക്കെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഇതാണ് സംശയത്തിനിടയാക്കിയതും പോലീസ് വാഹനം പരിശോധിച്ചതും. എസ്ഐ സനൂജ്, അഡീഷണല്‍ എസ്ഐ സലീം, എഎസ്ഐമാരായ രാജീവ്, കിരണ്‍, സിപിഒമാരായ ഷൈന്‍, രാകേഷ് എന്നിവരാണ് വാഹനം പരിശോധിച്ച് കസ്റ്റഡിയിലെടുത്തത്. 32 പെട്ടികളിലാക്കി കട്ട എന്ന ഇനത്തില്‍പ്പെട്ട മീൻ സൂക്ഷിച്ചിരുന്നത്. മീനിൽ പുഴുവരിക്കുന്ന നിലയിലായിരുന്നു. പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അവനവഞ്ചേരി രാജുവിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മീന്‍ പരിശോധിച്ചു. തുടര്‍ന്നാണ് മീന്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ തീരുമാനിച്ചത്. പിടികൂടിയ മീനിന് 13…
Read Moreവീട്ടമ്മയെ ആക്രമിച്ചു സ്വര്‍ണവും പണവും കവര്‍ന്ന കേസ് : പ്രതികൾ പോലീസ് പിടിയിൽ
തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാഡില്‍ കച്ചവടം സ്ഥാപനം നടത്തി വന്നിരുന്ന കര്‍ണാടക സ്വദേശിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ക്വട്ടേഷന്‍ തുക നല്‍കാത്തതിന്റെ പേരില്‍ വര്‍ക്കല ചിലക്കുര്‍ കുളത്തില്‍ വീട്ടില്‍ ആമിനയെ വീട്ടിൽ കയറി ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന പ്രതികൾ അറസ്റ്റിൽ. ഫെബ്രുവരി ആറിന് നടന്ന സംഭവത്തിൽ ആമിനയുടെ കഴുത്തില്‍ കിടന്ന നാല് പവന് സ്വര്‍ണ മാലയും മൊബൈല്‍ ഫോണും മുപ്പതിനായിരം രൂപയും വാഹനങ്ങളുടെ ആർസി ബുക്കുകളും കവര്‍ച്ച ചെയ്ത കേസിലെ അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. അഴൂര്‍ കൊച്ചുതുരുത്ത് പുത്തന്‍ ബംഗ്ലാവില്‍ റിയാസ് (32), കരവാരം ചാത്തന്‍പ്പറ കുന്നുപലം ഏആ നിവാസില്‍ അരുണ്‍ കൃഷ്ണ(അച്ചു25), ആലംകോട് ഗുരുനാഗപ്പന്‍ കാവ് ക്ഷേത്രത്തിനു സമീപം സൈനബ കൊട്ടേജില്‍ താജുദീന് (28 )എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റിയാസിന് വര്‍ക്കല കല്ലമ്പലം, കഠിനംകുളം, മംഗലപുരം,…
Read Moreസാധാരണ ചികിത്സകള്‍ക്കായി രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുത്; സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: കൊറോണ കാലത്ത് സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികള്‍ കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാരണ ചികിത്സകള്‍ക്ക് രോഗികള്‍ക്ക് വരാനുള്ള പ്രയാസം അനുഭവപ്പെടും. ആയതിനാല്‍ മറ്റെല്ലാ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ലോക് ഡൗണ്‍ ആയതിനാല്‍ സാധാരണ നിലയില്‍ രോഗികള്‍ക്ക് ആശുപത്രികളില്‍ എത്തിച്ചേരാനുള്ള പ്രയാസമുണ്ടാകും. അങ്ങനെയുള്ള ഘട്ടങ്ങളില്‍ ടെലഫോണ്‍ മുഖേന രോഗികള്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ആവശ്യമായ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും പോലീസിന്റെ സഹായത്തോടെ രോഗികളെ ആശുപത്രികളിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡേതര രോഗങ്ങള്‍ക്കെല്ലാം കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല എല്ലാ സ്വകാര്യ ആശുപത്രികളും ചികിത്സ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങൾ, മറ്റ് പലതരത്തിലുള്ള…
Read Moreപൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്! ലോക്ഡൗൺ ലംഘിച്ചാൽ ഇനി ജാമ്യം കിട്ടില്ല; കടുത്ത പിഴയും രണ്ട് വർഷം തടവും
തിരുവനന്തപുരം: ലോക് ഡൗൺ ലംഘിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ അകത്ത് പോകും. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 13 ദിവസം പിന്നിട്ടു. വാഹനങ്ങളുമായി റോഡിലിറങ്ങി അനാവശ്യ യാത്രനടത്തുന്നവർക്കെതിരെ പോലീസ് നടപടി കർശനമാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കർശന നിർദേശം നൽകിയത്. സംസ്ഥാന സർക്കാർ പുതുതായി പാസാക്കിയ എപ്പിഡമിക് ആക്ടിലെ കടുത്ത വകുപ്പുകൾ പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ജാമ്യമില്ല വകുപ്പാണിത്. ഇതിന് പുറമെ കടുത്ത പിഴയും രണ്ട് വർഷം തടവും ലഭിക്കുന്ന വകുപ്പനുസരിച്ചാണ് പോലീസ് കേസെടുക്കുന്നത്. സത്യവാങ്മൂലം കൈവശം കരുതി അത്യാവശ്യ യാത്രകൾ നടത്താമെന്ന പോലീസിന്റെ ഇളവ് പലരും ദുരുപയോഗം ചെയ്യുന്നുവെന്ന പശ്ചാത്തലത്തിൽ സത്യവാങ്മൂലം ഉപയോഗിച്ചുള്ള വാഹനയാത്ര റദ്ദാക്കാനുള്ള നടപടികളെക്കുറിച്ചും പോലീസ് ആലോചിക്കുകയാണ്. ജില്ലാ അതിർത്തികളിലും പ്രധാനപ്പെട്ട പോയിന്റുകളിലും ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിശോധനകൾ നടക്കുന്നത്.…
Read More