സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ കി​റ്റി​ന്‍റെ പേ​രി​ല്‍ നടക്കാൻ പോകുന്നത് വ​ലി​യ തട്ടിപ്പ്; ആ​യി​രം രൂ​പ​ കിറ്റിലെ തട്ടിപ്പിനെക്കുറിച്ച് കെ.​സു​രേ​ന്ദ്ര​ന്‍ പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​കി​റ്റ് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍. ആ​യി​രം രൂ​പ​യു​ടെ കി​റ്റാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ല്‍ എ​ഴു​നൂ​റു രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഇ​തി​നാ​കി​ല്ല. കി​റ്റി​ന്‍റെ പേ​രി​ല്‍ വ​ലി​യ ത​ട്ടി​പ്പാ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

ജ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ വാ​ങ്ങു​ന്ന​ത് പ​ല ക​ട​ക​ളി​ൽ നി​ന്നാ​ണ്. കു​റെ​യാ​ളു​ക​ള്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ണ്ട്. അ​വ​രു​ടെ പേ​രി​ല്‍ കി​റ്റു വ​ന്നാ​ല്‍ അ​ത് എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

ക​മ്യൂ​ണി​റ്റി കി​ച്ച​ണെ​ക്കു​റി​ച്ച് പ​ല​യി​ട​ത്തു നി​ന്നും വ്യാ​പ​ക പ​രാ​തി​ക​ളു​ണ്ട്. കി​ച്ച​ണ്‍ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ​ണം ന​ല്‍​ക​ണം. അ​തൊ​രി​ട​ത്തും ന​ട​ക്കു​ന്നി​ല്ല അ​തു​കൊ​ണ്ടു ത​ന്നെ പ​ല​യി​ട​ത്തും ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment