കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി; പ​ല​യി​ട​ത്തും വാ​ക്കേ​റ്റം; വ്യാപാരികൾ പറ‍യുന്നതിങ്ങനെ…

കാ​ട്ടാ​ക്ക​ട : റേ​ഷ​ൻ വി​ത​ര​ണം പൊ​ല്ലാ​പ്പി​ൽ. ചി​ല​യി​ട​ത്ത് ഒ​രു ദി​വ​സ​ത്തേ​ക്കു​ള്ള സ്റ്റോ​ക്ക് മാ​ത്ര​മാ​ണ് ബാ​ക്കി. റേഷൻ ക​ട​ക​ളി​ലെ​ത്തു​മ്പോ​ൾ റേ​ഷ​ൻ കി​ട്ടാ​ത്ത​ത് പ​ല​യി​ട​ത്തും വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. ഭൂ​രി​ഭാ​ഗം ക​ട​ക​ളി​ലും അ​ഞ്ചു ദി​വ​സ​ത്തെ വി​ത​ര​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യം എ​ത്തി​ക്കാ​ൻ സി​വി​ൽ സ​പ്ലൈ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. താ​ലൂ​ക്കി​ൽ ആ​കെ 189 റേ​ഷ​ൻ ക​ട​ക​ളാ​ണു​ള്ള​ത്. കാ​ർ​ഡ് ന​മ്പ​രി​ലെ അ​വ​സാ​ന അ​ക്കം ക​ണ​ക്കാ​ക്കി​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ചി​ല​യി​ട​ങ്ങ​ളി​ൽ ഈ ​ക​ണ​ക്കി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ള്ള​തും സൗ​ക​ര്യം ക​ണ​ക്കാ​ക്കി അ​ടു​ത്തു​ള്ള ക​ട​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തും കാ​ര​ണം പ​ല ക​ട​ക​ളി​ലും കൂ​ടു​ത​ൽ പേ​ർ​ക്ക് ധാ​ന്യം വി​ത​ര​ണം ചെ​യ്യേ​ണ്ടി​വ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ആ​വ​ശ്യ​ത്തി​നു ധാ​ന്യം ക​ട​ക​ളി​ൽ എ​ത്തി​ച്ച ശേ​ഷം റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​തെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ക്കു​ന്നു.​ ആ​വ​ശ്യ​ത്തി​നു ഭ​ക്ഷ്യ​ധാ​ന്യം സ്റ്റോ​ക്കു​ണ്ടെ​ന്നും കൂ​ടു​ത​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ…

Read More

കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ മാർഗങ്ങൾ പാലിച്ച് തിരുവനന്തപുരത്ത് മൊ​ബൈ​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ല്‍​സ് നാ​ളെ മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം:​ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഉ​പ​യോക്താക്ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് മൊ​ബൈ​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ല്‍​സ് നാ​ളെ മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. സേ​വിം​ഗ്സ് ബാ​ങ്ക് നി​ക്ഷേ​പം, പ​ണം പി​ന്‍​വ​ലി​ക്ക​ല്‍, ഇ​മ​ണി ഓ​ര്‍​ഡ​റു​ക​ള്‍, പോ​സ്റ്റ​ല്‍ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്രീ​മി​യം എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യം സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റോ​ഫീ​സു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. സ​മീ​പ​ത്തെ പ്ര​ധാ​ന പോ​സ്റ്റ് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക. കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് ഡി​വി​ഷ​ണ​ല്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. പോ​സ്റ്റോ​ഫീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന സ്ഥ​ല​വും സ​മ​യ​വും: നാ​ളെ തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് രാ​വി​ലെ 10 മു​ത​ല്‍ 11 വ​രെ, ക​ഴ​ക്കൂ​ട്ടം 11 മു​ത​ല്‍ 12 വ​രെ, ക​ണി​യാ​പു​രം​ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ല്‍ ര​ണ്ട് വ​രെ, പ​ള്ളി​പ്പു​റം​ര​ണ്ടു മു​ത​ല്‍ മൂ​ന്നു വ​രെ. ഏ​ഴി​നു രാ​വി​ലെ…

Read More

എ​പ്പി​ഡ​മി​ക് ആ​ക്ടി​ലെ വകുപ്പുകൾ പ്രയോഗിച്ചു തുടങ്ങി; ലോക്ക് ഡൗൺ ലംഘിച്ചാൽ ഇനി ജാമ്യം കിട്ടില്ല

തി​രു​വ​ന​ന്ത​പു​രം: ലോക് ഡൗൺ ലംഘിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ അകത്ത് പോകും. സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് 12 ദി​വ​സം പി​ന്നി​ട്ടു. വാ​ഹ​ന​ങ്ങ​ളു​മാ​യി റോ​ഡി​ലി​റ​ങ്ങി അ​നാ​വ​ശ്യ യാ​ത്ര​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കിയത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തു​താ​യി പാ​സാ​ക്കി​യ എ​പ്പി​ഡ​മി​ക് ആ​ക്ടി​ലെ ക​ടു​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജാ​മ്യ​മി​ല്ല വ​കു​പ്പാ​ണി​ത്. ഇ​തി​ന് പു​റ​മെ ക​ടു​ത്ത പി​ഴ​യും ര​ണ്ട് വ​ർ​ഷം ത​ട​വും ല​ഭി​ക്കു​ന്ന വ​കു​പ്പ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. സ​ത്യ​വാ​ങ്മൂ​ലം കൈ​വ​ശം ക​രു​തി അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്താ​മെ​ന്ന പോ​ലീ​സി​ന്‍റെ ഇ​ള​വ് പ​ല​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ഹ​ന​യാ​ത്ര റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് ആ​ലോ​ചി​ക്കു​ക​യാ​ണ്. ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും പ്ര​ധാ​ന​പ്പെ​ട്ട പോ​യി​ന്‍റു​ക​ളി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്.…

Read More

രോ​ഗാ​ണു​ക്ക​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നു​ള്ള ക​രു​ത​ലി​ന്‍റെ ഭാ​ഗം; മാ​സ്ക് വ്യാ​പ​ക​മാ​യി ധ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​സ്ക് ധ​രി​ക്കു​ന്ന​ത് രോ​ഗാ​ണു​ക്ക​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നു​ള്ള ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു കൂ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​സ്ക് ധ​രി​ക്കു​ക എ​ന്ന​ത് ഇ​ന്ന​ത്തെ ഘ​ട്ട​ത്തി​ല്‍ പൊ​തു​വെ എ​ല്ലാ​വ​രും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ ഒ​രു രീ​തി, ആ​ശു​പ​ത്രി​യ്ക്ക​ത്തു​ള്ള​വ​ര്‍ മാ​സ്ക് ധ​രി​ക്കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു. ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി മാ​സ്ക് ധ​രി​ക്കു​ന്നു. ഇ​തൊ​രു സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മാ​സ്ക് ധ​രി​ക്കു​ന്ന​ത് അ​വ​ര​വ​ര്‍​ക്ക് രോ​ഗം വ​രു​ന്ന​ത് ത​ട​യാ​നാ​ണ് എ​ന്നു മാ​ത്രം കാ​ണേ​ണ്ട​തി​ല്ല. മ​റ്റു​ള്ള​വ​ര്‍​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍, ത​ന്നി​ലു​ള്ള ഏ​തെ​ങ്കി​ലും രോ​ഗാ​ണു​ക്ക​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നു​ള്ള  ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു കൂ​ടി​യാ​ണ്. ഇ​പ്പോ​ള്‍ ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത് മാ​സ്ക് വ്യാ​പ​ക​മാ​യി ധ​രി​ക്ക​ണ​മെ​ന്നു​ള്ള​താ​ണ്. എ​ന്നാ​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തെ ഒരുമയുടെ സന്ദേശമാണെന്ന് കൃഷിവകുപ്പ് മന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യ ത്തെ ഒരുമയുടെ സന്ദേശമാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ. കേരളം ഒറ്റക്കെട്ടായി പ്രധാനമന്ത്രിയുടെ നിർദേശം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിൽ പ്രധാനമന്ത്രിയുടെ എല്ലാ നിർദേശങ്ങ ളും കേരളം സ്വാഗതം ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പകർ ത്തിയ ഇരുട്ടിൽ നിന്നും രാജ്യത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ എല്ലാവരും ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് വീടുകളിൽ ടോർച്ച്, മൊബൈൽലൈറ്റ്, മെഴുകു തിരി തെളിയിക്കണമെന്നും ആ വെളിച്ചം ഐക്യത്തിന്‍റെ വെളിച്ചമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 130 കോടി ജനങ്ങളും ഐക്യത്തോടെ ഈ കാര്യങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിർദേശം. പ്രധാനമന്ത്രിയുടെ നിർദേശത്തോടുള്ള പ്രതികരണമായാണ് മന്ത്രി സുനിൽകുമാർ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

Read More

പോത്തൻകോട്ട് കോവിഡ് മരണം; രോഗം എങ്ങനെ പിടിപ്പെട്ടു വെന്നത് കണ്ടുപിടിക്കാൻ കഴിയാത്തത് ദൗർബല്യമെന്ന് മന്ത്രി

തിരുവനന്തപുരം: പോത്തൻകോട്ട് കോവിഡ് ബാധിച്ച് മരണമടഞ്ഞ അബ്ദുൾ അസീസിന് രോഗം എങ്ങനെ പിടിപെട്ടുവെന്ന് കണ്ട ുപിടിക്കാൻ സാധിക്കാത്തത് ദൗർബല്യമായി കാണുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണ്. ഡയാലിസിസ് ഉൾപ്പെടെ നടത്തേണ്ട പോത്തൻകോട്ടുള്ള ആളുകൾക്ക് സ്വകാര്യാശുപത്രികളിൽ ചികിൽസ നിഷേധിച്ചാൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്ത മാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പരഞ്ഞത്.

Read More

വിദ്വേഷപ്രചരണം: പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം : കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുളള വ്യാജസന്ദേശങ്ങൾ സാമൂഹ്യ മാധ്യമ ങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 2005 ലെ ഡിസാസ്റ്റർ മാനേജുമെന്‍റ് നിയമപ്രകാരം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വർക്കെതിരെ കേരള സംസ്ഥാന പകർച്ചവ്യാധി ഓർഡിനൻസ് പ്രകാ രവും കേസ് എടുക്കാനാവും. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കു ന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

Read More

നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് പ​ങ്കെ​ടു​ത്ത​ത് 157 പേ​ർ; ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ 157 പേ​ർ കേ​ര​ള​ത്തി​ൽ​നി​ന്ന് പ​ങ്കെ​ടു​ത്തു. എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള​വ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രു​ടെ വി​ശ​ദാം​ശം സ​ർ​ക്കാ​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം സം​ശ​യി​ക്കു​ന്ന ആ​ളു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചി​ല​ർ ഡ​ൽ​ഹി​യി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. നി​സാ​മു​ദീ​നി​ൽ​നി​ന്ന് എ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ്വ​ദേ​ശ​മാ​യ പോ​ത്ത​ൻ​കോ​ട് ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, അ​ത് ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ന്ന നി​ല​യി​ലേ​ക്ക് പോ​ക​രു​ത്. ഒ​രു കു​ടും​ബ​ത്തെ​യും ഒ​റ്റ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ്യ​ക്തി​യു​ടെ കു​ടും​ബ​ത്തെ അ​ക​റ്റി​നി​ർ​ത്തു​ന്നു എ​ന്ന പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത്ത​രം ദു​ര​നു​ഭ​വം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ലും ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​വി​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ മു​ൻ​ക​രു​ത​ലു​ക​ളി​ല്ലാ​തെ ആ​ളു​ക​ളു​മാ​യി ഇ​ട​ക​ല​ർ​ന്ന് ഓ​ടി​ന​ട​ക്കു​ന്നു എ​ന്നാ​ണു പ​റ​യു​ന്ന​ത്. ആ​രും വൈ​റ​സ് ഭീ​ഷ​ണി​ക്ക​തീ​ത​ര​ല്ല. കൃ​ത്യ​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും നി​യ​ന്ത്ര​ണ​വും അ​വി​ടെ ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

ജാഗ്രത വേണം; ക​റ​ൻ​സിയിലും കൊറോണ; വൈ​റ​സു​ക​ൾ 12 മ​ണി​ക്കൂ​ർ വ​രെ നോട്ടിൽ നിൽക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളി​ൽ എ​ത്തു​ന്ന ക​റ​ൻ​സി നോ​ട്ടു​ക​ൾ ര​ണ്ടു ദി​വ​സം ബാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ഇ​ട​പാ​ടു​കാ​ർ​ക്കു ന​ൽ​കാ​വു എ​ന്നു നി​ർ​ദേ​ശം. കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. കൊ​റോ​ണ വൈ​റ​സു​ക​ൾ 12 മ​ണി​ക്കൂ​ർ വ​രെ ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ നി​ല​നി​ൽ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​സ്എ​ൽ​ബി​സി ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Read More

വെറുതേയാണെങ്കിലും ഫൂളാക്കല്ലെന്ന് പറഞ്ഞതല്ലേ; ഏ​പ്രി​ൽ ഫൂ​ളാ​ക്കാ​ൻ കോവിഡിന്‍റെ പേരിൽ വ്യാ​ജ​പ്ര​ചാ​ര​ണം; നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം (കാ​ട്ടാ​ക്ക​ട) : ഏ​പ്രി​ൽ ഫൂ​ളാ​ക്കാ​ൻ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഗ​ൾ​ഫി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ൽ നാ​ലു​പേ​രെ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ ചി​റ്റി​യൂ​ർ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ധു(50), രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ(57), രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ(59), രാ​ധാ​കൃ​ഷ്ണ​ൻ(56) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ സൈ​ജു അ​റ​സ്റ്റ് ചെ​യ്ത​ത്.​ഏ​പ്രി​ൽ​ഫൂ​ളാ​ക്കാ​നാ​യി നാ​ട്ടു​കാ​രാ​യ ചി​ല​രാ​ണ് ഇ​ത് ചെ​യ്ത​ത്. ചി​റ്റി​യൂ​ർ​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി ക​ഴി​ഞ്ഞ 12നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് അ​ന്നു മു​ത​ൽ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഇ​ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് കോ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി പ്ര​തി​ക​ൾ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ൾ ഇ​ത​റി​ഞ്ഞ് വീ​ട്ടു​കാ​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സം​ഗ​തി ക​ള​വാ​ണെ​ന്ന​റി​ഞ്ഞു.

Read More