തിരുവനന്തപുരം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നേമം കരുമം സ്വദേശി ജയചന്ദ്രൻ (48) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ തിരുവല്ലത്തിന് സമീപം പൂങ്കുളത്തായിരുന്നു അപകടം. ബന്ധുവീട്ടിൽ നിന്നും ഭാര്യയെയും കൂട്ടി ആക്ടീവ സ്കൂട്ടറിൽ പോകുകയായിരുന്ന ജയചന്ദ്രൻ ഓടിച്ചിരുന്ന സ്കൂട്ടറിനെ അതുവഴി അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ജയചന്ദ്രനെയും ഭാര്യയെയും നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജയചന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവല്ലം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
Read MoreCategory: TVM
സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവർക്ക് മരുന്ന് എത്തിക്കാൻ പോലീസ് സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിന് പോലീസ് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തി. ഹൈവേ പട്രോൾ വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്കും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കുമായിരിക്കും ഇതിന്റെ ചുമതല. ദക്ഷിണമേഖലാ ഐജി ഹർഷിതാ അത്തല്ലൂരിയെ ഇതിന്റെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയോഗിച്ചു. 112 എന്ന നന്പറിൽ ബന്ധപ്പെടുന്നവർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. രോഗിയുടെ പേരും വിലാസവും ഫോണ്‍ നന്പരും പോലീസ് സ്റ്റേഷൻറെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡൽ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോൾ വാഹനങ്ങളിലോ മരുന്നുകൾ നിർദ്ദിഷ്ടസ്ഥലത്ത് എത്തിക്കാൻ ആവശ്യമായ നിർദേശം നോഡൽ ഓഫീസർ…
Read Moreഒന്നിന് പിന്നാലെ ഒന്നായ്..! മദ്യാസക്തിയുള്ള കുടിയന്മാരുടെ കാര്യത്തിൽ തടസങ്ങൾ തീരുന്നില്ല; പുതിയ തടസ വാദങ്ങൾ ഇങ്ങനെയൊക്കെ….
തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം ഉടൻ വീട്ടിലെത്തില്ല. ബിവറേജസ് ഈ നടപടി മരവിപ്പിച്ചു. ബിവറേജസ് എംഡി ഇതുസംബന്ധിച്ച നിർദേശം ഇന്ന് രാവിലെ ബിവറേജസ് മാനേജർമാർക്ക് നൽകി. ഡോക്ടറുടെ കുറിപ്പടിപ്രകാരം അപേക്ഷ നൽകിയ അഞ്ച് പേർക്കാണ് ഇന്ന് മദ്യം നൽകാൻ ബെവ്കോ തീരുമാനിച്ചത്. എന്നാൽ മദ്യം വീട്ടിലെത്തിക്കുന്നത് അബ്കാരി ചട്ടത്തിനും ലോക്ക്ഡൗണ്‍ നിർദേശങ്ങൾക്കും എതിരാണെന്ന് ബിവ്റേജസ് എംഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് നടപടിയെന്നാണ് സൂചന. കേന്ദ്രസർക്കാരും ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരന്നു. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആളുകൾ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
Read Moreപിന്തുണയ്ക്കുന്നു ; സാലറി ചലഞ്ചിന് നിർബന്ധിക്കരുതെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്ന സാലറി ചലഞ്ചിന് ജീവനക്കാരെ നിർബന്ധിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാലറി ചലഞ്ച് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തണം. കഴിയുന്നവർ സാലറി ചലഞ്ചിനോട് സഹകരിക്കണം. സാലറി ചലഞ്ചിന് പ്രത്യേക അക്കൗണ്ട് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വസത്തിലെ തട്ടിപ്പ് പോലെയാകരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreകോവിഡിനിടെ ഹെലികോപ്ടർ ധൂർത്ത്; വാടകയായി ഒന്നരക്കോടിയുടെ അഡ്വാൻസ് നൽകി സർക്കാർ
തിരുവനന്തപുരം: കോവിഡ് വൈറസ് ബാധയെ സംസ്ഥാനത്ത് തുടർ ന്ന് സംസ്ഥാനത്ത് ജനങ്ങൾ ബുദ്ധിമുട്ടുന്ന ഘട്ടത്തിൽ ധൂർത്തുമായി സംസ്ഥാന സർക്കാർ. ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിനായി അഡ്വാൻസായി സ്വകാര്യ കന്പനിക്ക് ഒന്നരകോടി രൂപ സർക്കാർ കൈമാറി. പോലീസിന്റെ അക്കൗണ്ടിൽ നിന്നും ഇന്നലെയാണ് ട്രഷറി മുഖേന സർക്കാർ പവൻഹാസ് എന്ന സ്വകാര്യ കന്പനിക്ക് തുക കൈമാറി യത്. ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ച സർക്കാർ അനാവ ശ്യമായി ധൂർത്ത് നടത്തുകയാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപണം ഉന്നയിച്ചിരുന്നു. ഹെലികോപ്ടർ വാടകക്കെടുക്കുന്നതിന് മുൻകൂറായി പണം നൽക ണമെന്ന് ഹെലികോപ്ടർ കന്പനി സർക്കാരിനോട് ആവശ്യപ്പെട്ടി രുന്നു. സർക്കാർ സാന്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ട ത്തിൽ ഹെലികോപ്ടർ വാടകക്കെടുക്കുന്നത് അനീതിയാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
Read Moreകർണാടക സർക്കാർ അതിർത്തിയിലെ ദേശീയപാത അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവർണർ
തിരുവനന്തപുരം: കർണാടക സർക്കാർ കാസർകോട് ദേശീയപാത അടച്ചത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണാടക സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണ്. ഇക്കാര്യം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. അതിർത്തി തുറക്കുന്ന കാര്യത്തിൽ ഉടൻ പരി ഹാരം ഉണ്ടാകുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നും ഗവർണർ വ്യക്തമാക്കി. ഡൽഹിയിലെ നിസാമൂദ്ദിനിൽ തബ് ലീഗ് സമ്മേളനം നടത്തിയത് നിയമവിരുദ്ധമാണ്. വലിയ ആൾക്കുട്ടത്തെ സംഘടിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreനാടിനെ കരുത്തോടെ നിലനിര്‍ത്താം, എല്ലാവരും ഒറ്റക്കെട്ടായി അണി ചേരൂ; മന്ത്രി ഇ.പി. ജയരാജൻ ഒരുമാസത്തെ ശമ്പളം നല്കി
തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. ഒപ്പം ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനും തീരുമാനിച്ചു. നാടിനെ കരുത്തോടെ നിലനിര്‍ത്തുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ഈ ഉദ്യമത്തില്‍ അണിചേരണമെന്നു മന്ത്രി പറഞ്ഞു.കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. പ്രത്യേക കാലത്ത് ജീവനക്കാര്‍ സഹായിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് തുടര്‍ന്നാണ് മന്ത്രിയും സ്റ്റാഫ് അംഗങ്ങളും ശമ്പളം നല്കാന് താരുമാനിച്ചത്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് മൂന്നു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി രജിസ്ട്രാർ കൈമാറിയിട്ടുണ്ട്.
Read Moreക്രമവിരുദ്ധമായ പെരുമാറ്റം; യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തിൽ ഡിജിപി സർക്കാരിനു റിപ്പോർട്ട് നൽകും
തിരുവനന്തപുരം: ലോക്ക്ഡൗൺ ദിനത്തിൽ കടയിൽ എത്തിയവരെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഇന്നു സ൪ക്കാരിന് റിപ്പോർട്ട് നൽകും. ഡിജിപി യുടെ ശിപാർശ സഹിതം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കാണു റിപ്പോർട്ട് നൽകുക.ആഭ്യന്തര സെക്രട്ടറി, മുഖ്യമന്ത്രിക്ക് കൈമാറും. യതീഷ് ചന്ദ്രക്കെതിരേ എന്തു നടപടി വേണമെന്നു മുഖ്യമന്ത്രിയാകും അന്തിമ തീരുമാനമെടുക്കുക. എസ്പിയുടെ ഭാഗത്തു ക്രമവിരുദ്ധമായ പെരുമാറ്റമുണ്ടായതായി ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.നടപടികളൊന്നും ശിപാർശ ചെയ്യാതെ വസ്തുതാന്വേഷണ റിപ്പോർട്ടാണ് ഐജി കൈമാറിയതെന്നാണു വിവരം.
Read Moreവ്യാജവാറ്റുകാരെപ്പോലെ, വ്യാജ കുറിപ്പടിയും വരാൻ സാധ്യത; ഡോക്ടറുടെ കുറിപ്പിൽ സീൽ വേണം; മദ്യം വാങ്ങാനെത്തിയവരെ തിരിച്ചയച്ച് എക്സൈസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനെത്തുന്നവർ കൊണ്ടുവരുന്ന ഡോക്ടറുടെ കുറിപ്പിൽ സീൽ വേണമെന്ന് എക്സൈസ്. സീൽ പതിക്കാതെ കുറിപ്പടി കൊണ്ടുവന്ന വരെ എക്സൈസ് മടക്കി അയച്ചു. ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്നും അതിനാൽ കൃത്യമായ നിർദ്ദേങ്ങൾക്കനുസരിച്ചേ മദ്യം നൽകാൻ കഴിയൂ എന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെത്തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം നൽകാമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, സർക്കാർ നിർദ്ദേശത്തിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയടക്കം രംഗത്തെത്തി.
Read Moreകുട്ടികൾ ഇപ്പോൾ വീട്ടിൽ സമയം ചെലവഴിക്കട്ടെ..! ഇപ്പോൾ വേണ്ട, കൊറോണ കാലം കഴിഞ്ഞുമതി സ്കൂൾ രജിസ്ട്രേഷനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തിലേക്കുള്ള സ്കൂൾ കുട്ടികളുടെ രജിസ്ട്രേഷൻ ഇപ്പോൾ നടത്തേണ്ടതില്ലെന്നു മുഖ്യമന്ത്രിയുടെ നിർദേശം. രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ കൊറോണ കാലം കഴിഞ്ഞുമതിയെന്നും കുട്ടികൾ ഇപ്പോൾ വീട്ടിൽ സമയം ചെലവഴിക്കട്ടെയെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അടുത്ത അധ്യയന വർഷത്തിലേക്കു കുട്ടികളെ ചേർക്കുന്നതിന് ചില സ്കൂളുകൾ ഓണ്‍ലൈനിൽ അപേക്ഷ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത് ഇപ്പോൾ വേണ്ട, കൊറോണ കാലം കഴിഞ്ഞുമതി എന്നാണു സർക്കാരിനു പറയാനുള്ളത്. കുട്ടികൾ ഇപ്പോൾ വീട്ടിലിരിക്കുകയാണ് വേണ്ടത്. അവർ വീട്ടിൽ നല്ല രീതിയിൽ സമയം ചെലവഴിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സ്ഥാപനങ്ങൾ ഇപ്പോൾതന്നെ ഫ്രീയായി ഓണ്‍ലൈൻ ക്ലാസുകൾ നൽകുന്നുണ്ട്. കുട്ടികൾക്ക് ഓണ്‍ലൈൻ കോഴ്സിനു ചേരാം. വേണമെങ്കിൽ മുതിർന്നവർക്കും അത്തരം കോഴ്സുകൾക്കു ചേർന്നു തുടർപഠനം നടത്താമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.
Read More