വെറുതേയാണെങ്കിലും ഫൂളാക്കല്ലെന്ന് പറഞ്ഞതല്ലേ; ഏ​പ്രി​ൽ ഫൂ​ളാ​ക്കാ​ൻ കോവിഡിന്‍റെ പേരിൽ വ്യാ​ജ​പ്ര​ചാ​ര​ണം; നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം (കാ​ട്ടാ​ക്ക​ട) : ഏ​പ്രി​ൽ ഫൂ​ളാ​ക്കാ​ൻ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഗ​ൾ​ഫി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ൽ നാ​ലു​പേ​രെ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​സി​ൽ ചി​റ്റി​യൂ​ർ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ധു(50), രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ(57), രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ(59), രാ​ധാ​കൃ​ഷ്ണ​ൻ(56) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ സൈ​ജു അ​റ​സ്റ്റ് ചെ​യ്ത​ത്.​ഏ​പ്രി​ൽ​ഫൂ​ളാ​ക്കാ​നാ​യി നാ​ട്ടു​കാ​രാ​യ ചി​ല​രാ​ണ് ഇ​ത് ചെ​യ്ത​ത്. ചി​റ്റി​യൂ​ർ​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി ക​ഴി​ഞ്ഞ 12നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് അ​ന്നു മു​ത​ൽ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഇ​ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് കോ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി പ്ര​തി​ക​ൾ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ൾ ഇ​ത​റി​ഞ്ഞ് വീ​ട്ടു​കാ​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സം​ഗ​തി ക​ള​വാ​ണെ​ന്ന​റി​ഞ്ഞു.

Related posts

Leave a Comment