തിരുവനന്തപുരം: കൊറോണാ ഭീതിയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക്1,000 രൂപയില്‍ കുറയാത്ത സഹായം അടിയന്തരമായി സര്‍ക്കാര്‍ നല്‍കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധയോടൊപ്പം കടബാദ്ധ്യതയും ജപ്തി ഭീഷണിയും ജനത്തെ വലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മാസ്ക്കുകളും സാനിറ്റൈസറുകളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. കുട്ടനാട്ടിലും പാലക്കാട്ടും തൃശൂരിലും പല പാടശേഖരങ്ങളിലും കൊയ്ത്തു കഴിഞ്ഞ് നെല്ല് കെട്ടികിടക്കയാണ്. സര്‍ക്കാര്‍ ഇടപെട്ട് നെല്ല് സംഭരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Read MoreCategory: TVM
ലോക്ഡൗണ്‍ യാത്രയ്ക്ക് കൂടുതൽ വിഭാഗങ്ങൾക്ക് ഇളവ്; പാസിൽനിന്ന് പുതുതായി ഒഴിവാക്കിയ വിഭാഗങ്ങൾ ഇവരൊക്കെ
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാനായി സംസ്ഥാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കു പാസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില വിഭാഗക്കാരെ പാസിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ പാസ് സംവിധാനം അസൗകര്യങ്ങൾക്കു കാരണമായതോടെ കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ തങ്ങളുടെ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും. പാസിൽനിന്ന് പുതുതായി ഒഴിവാക്കിയ വിഭാഗങ്ങൾ: സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ നഴ്സുമാർ മറ്റ് ആശുപത്രി ജീവനക്കാർ ആംബുലൻസ് സർവീസ് ജീവനക്കാർ മെഡിക്കൽ ലാബ് ജീവനക്കാർ മെഡിക്കൽ ഷോപ്പ് മൊബൈൽ ടവർ ടെക്നീഷ്യൻമാർ ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ സ്വകാര്യ സുരക്ഷാ ജീവനക്കാർ പാചകവാതക വിതരണക്കാർ പെട്രോൾ പന്പ് ജീവനക്കാർ
Read Moreമദ്യശാലകൾ പൂട്ടി; ഓൺലൈൻ വിൽപന സാധ്യതകൾ ആലോചിച്ച് സർക്കാർ
തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട് ലെറ്റുകൾ അടച്ച സാഹചര്യത്തിൽ ഓണ്‍ലൈൻ വഴി മദ്യം വിൽപ്പന നടത്താൻ സർക്കാർ ആലോചന തുടങ്ങി. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ചുള്ള സാധ്യതകൾ പരിശോധിക്കുന്നത്. 21 ദിവസം വരെ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപ്പനശാലകൾ തുറന്ന് പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഓണ്‍ലൈൻ സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നത്.
Read Moreസൈബർഡോം CODE-VID-19 ; കൊറോണ സമൂഹ വ്യാപനം തടയാൻ നൂതന ആശയങ്ങൾ ക്ഷണിച്ച് പോലീസ്
തിരുവനന്തപുരം; കൊവിഡ് 19 പ്രതിരോധിക്കുക, വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സൈബർഡോം CODE-VID-19 എന്ന പേരിൽ ഓൺലെൻ ഹാക്കത്തോൺ നടത്തുന്നു. ഇന്ത്യയിലുടനീളമുള്ള സാങ്കേതിക വിദഗ്ധരിൽ നിന്നും കേരള പോലീസ് ഇതിനായി സഹായം അഭ്യർഥിച്ചു. പോരാട്ടത്തിന് മുന്നോട്ട് വന്ന് സമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയിൽ കൊറോണ വൈറസ് ഫലപ്രദമായി പ്രതിരോധിക്കാൻ പോലീസിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന പരിഹാരം കണ്ടെത്തുക എന്നതാണ് ഓൺലൈൻ ഹാക്കത്തോണിന്റെ ലക്ഷ്യം. അതിനായി കൊവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിന് സാങ്കേതിക രീതിയിലൂടെ തയാറാക്കിയ മാർഗ നിർദേശങ്ങളും ആശയങ്ങളും 29നു മുമ്പായി സമർപ്പിക്കണം. റജിസ്ട്രേഷൻ ലിങ്ക് : https://forms.gle/PiJho8MsGkibVUgTA
Read Moreകടക്ക് പുറത്ത്..! ടി.എൻ. സീമയുടെ ഭർത്താവിനെ സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി സർക്കാർ
തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംപിയുമായ ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജിനെ സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി സർക്കാർ ഉത്തവിറക്കി. എസ്. ചിത്ര ഐഎഎസിനാണു ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത്. ജയരാജിന്റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇദ്ദേഹത്തെ സി ഡിറ്റിൽ ഡയറക്ടറായി നിയമിച്ചതിനെതിരായ ഹർജിയിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സി ഡിറ്റിലെ ഇ ഗവേണൻസ് ഇംപ്ലിമെന്‍േറഷൻ ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. മോഹനചന്ദ്രൻ നൽകിയ ഹർജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മതിയായ യോഗ്യതയില്ലാതെയാണു ജയരാജിനെ നിയമിച്ചതെന്നും നടപടിക്രമം പാലിച്ചല്ല നിയമനമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. 2016-ൽ സി ഡിറ്റിൽ രജിസ്ട്രാറായിരുന്ന ജയരാജ് ഇക്കാലയളവിൽ നിർവാഹകസമിതിയെ സ്വാധീനിച്ചു ഡയറക്ടർ നിയമനത്തിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്നും വിരമിച്ചശേഷം ഇതിന്റെയടിസ്ഥാനത്തിൽ ഡയറക്ടർ സ്ഥാനം നേടിയെടുത്തെന്നുമാണു ഹർജിയിലെ വാദം.
Read Moreഅനാവശ്യമായി റോഡിലിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും; കർശന നടപടിക്ക് പോലീസ്
തിരുവനന്തപുരം: സംസ്ഥാനം പൂർണമായി അടച്ച ശേഷം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയ സാഹചര്യത്തിൽ വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള ക൪ശന നടപടികളിലേക്കു കടക്കാൻ പോലീസിന് നിർദേശം. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഓട്ടോ, ടാക്സി എന്നിവ അവശ്യ ഘട്ടങ്ങളിൽ മാത്രം സർവീസ് നടത്തിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ കേസുകൾക്കും അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്സികൾ ഉപയോഗിക്കേണ്ടത്. ഇത്തരം വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഒരു മുതിർന്ന യാത്രക്കാരൻ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. ഇതു സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവിമാർക്കു നൽകി.
Read Moreതദ്ദേശ വോട്ടർപട്ടിക പ്രസിദ്ധീകരണം 31 ന് ശേഷം; തുടർനടപടികൾ നിർത്തിവച്ചു
തിരുവനന്തപുരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ 31വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ അന്തിമ വോട്ടർപട്ടിക മാർച്ച് 27 നും കാസർഗോഡ് ഏപ്രിൽ ആറിന് പ്രസിദ്ധീക്കാനാണ് നിലവിൽ തീരുമാനിച്ചിരുന്നത്. വോട്ടർപട്ടിക സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് 31ന് ശേഷം സ്ഥിതി വിലയിരുത്തി അറിയിക്കുന്നതാണ്.
Read Moreസർക്കാരിന്റെ കൃപാകടാക്ഷമുണ്ടെങ്കിൽ..! ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത നടപടി റദ്ദാക്കണമെന്ന് വി.എം. സുധീരൻ
തിരുവനന്തപുരം: നിലവിലുള്ള നിയമവ്യവസ്ഥയെ തെല്ലെങ്കിലും മാനിക്കുന്നുണ്ടെങ്കിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത തെറ്റായ നടപടി റദ്ദാക്കണമെന്നു വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനോട് കത്തിലൂടെ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പട്ട് ശ്രീറാം വെങ്കിട്ടരാമൻ മുഖ്യ പ്രതിയായ കേസ് അട്ടിമറിക്കുന്നതിന് തുടക്കംമുതലേ ഉന്നതതലത്തിൽ നടന്നുവന്നിരുന്ന ഗൂഢശ്രമങ്ങൾ ഇതോടെ പൂർത്തിയായിരിക്കുകയാണ്. വകുപ്പ്തല അന്വേഷണത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയത് അങ്ങേയറ്റം പരിഹാസ്യവുമാണ്. സർക്കാരിന്റെ കൃപാകടാക്ഷമുണ്ടെങ്കിൽ ഏത് ക്രിമിനൽ കുറ്റവാളിക്കും നിയമവ്യവസ്ഥയെ വെട്ടിച്ച് രക്ഷപ്പെടാമെന്ന ദുരവസ്ഥ ആപത്കരമാണ്. ഇനിയെങ്കിലും തെറ്റു തിരുത്തി ശ്രീറാംവെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത നടപടി എത്രയും വേഗത്തിൽ റദ്ദാക്കണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
Read Moreവ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കൽ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് സർക്കാർ
തിരുവനന്തപുരം: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയൊ റദ്ദാക്കുകയൊ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക്, ടിറ്റർ എന്നി സോഷ്യൽ മീഡിയ അധികൃതരോടാണ് സർക്കാർ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്. കൊറോണ വ്യാപനം സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും സർക്കാർ തീരുമാനമെടുത്തത്.
Read Moreപട്ടിണിയുണ്ടാകില്ല, ധാന്യശേഖരമുണ്ട്; സാധനങ്ങള്‍ അമിതമായി വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആളുകൾ സാധനങ്ങൾ അമിതമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു ധാന്യശേഖരം ഉറപ്പുവരുത്തും. ഇതുസംബന്ധിച്ചു ചർച്ച ചെയ്യാൻ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയും പോലീസ് മേധാവിയും അംഗങ്ങളായിട്ടുള്ള സമിതി രൂപീകരിച്ചു. ഡാറ്റാ മാനേജ്മെന്റ് സന്ദർഭാനുസരണം കൊണ്ടുപോകാൻ പ്രത്യേക കണ്ട്രോൾ റൂം ഡിസാസ്റ്റർ മാനേജ്മെന്റ് ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കും. റവന്യു സെക്രട്ടറി നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ്-19ൽ നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചില വീടുകളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകാം. അവരെ പ്രത്യേക കേന്ദ്രങ്ങളിലാക്കാം. വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ സംരക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് ശ്രദ്ധിക്കണമെന്നും നിർദേശം നൽകി.
Read More