സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൃ​​​പാ​​​ക​​​ടാ​​​ക്ഷ​​​മു​​​ണ്ടെ​​​ങ്കി​​​ൽ..! ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ തി​രി​ച്ചെ​ടു​ത്ത നട​പ​ടി റ​ദ്ദാ​ക്ക​ണമെന്ന് വി.​എം. സു​ധീ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യെ തെ​​​ല്ലെ​​​ങ്കി​​​ലും മാ​​​നി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്ന ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ത്ത തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു വി.​​​എം. സു​​​ധീ​​​ര​​​ൻ മു​​ഖ്യ​​മ​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നോ​​​ട് ക​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ കെ.​​​എം.​ ബ​​​ഷീ​​​റി​​​ന്‍റെ അ​​​പ​​​ക​​​ട മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പ​​​ട്ട് ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ മു​​​ഖ്യ പ്ര​​​തി​​​യാ​​​യ കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ട​​​ക്കം​​​മു​​​ത​​​ലേ ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്നി​​​രു​​​ന്ന ഗൂ​​​ഢ​​​ശ്ര​​​മ​​​ങ്ങ​​​ൾ ഇ​​​തോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വ​​​കു​​​പ്പ്ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ​​​ത് അ​​​ങ്ങേ​​​യ​​​റ്റം പ​​​രി​​​ഹാ​​​സ്യ​​​വു​​​മാ​​​ണ്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൃ​​​പാ​​​ക​​​ടാ​​​ക്ഷ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ഏ​​​ത് ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​വാ​​​ളി​​​ക്കും നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യെ വെ​​​ട്ടി​​​ച്ച് ര​​​ക്ഷ​​​പ്പെ​​​ടാ​​​മെ​​​ന്ന ദു​​​ര​​​വ​​​സ്ഥ ആ​​​പ​​​ത്ക​​​ര​​​മാ​​​ണ്.

ഇ​​​നി​​​യെ​​​ങ്കി​​​ലും തെ​​​റ്റു തി​​​രു​​​ത്തി ശ്രീ​​​റാം​​​വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി എ​​​ത്ര​​​യും വേ​​​ഗ​​​ത്തി​​​ൽ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​ധീ​​​ര​​​ൻ ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts

Leave a Comment