തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിനെയും ആർഡിഎസ് കമ്പനി എംഡി സുമിത് ഗോയലിനെയും വിജിലൻസ് വീണ്ടും ചോദ്യംചെയ്യും. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയുമായി ഒത്തുനോക്കുന്നതിനാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്. ഇരുവരും നേരത്തെ മുൻമന്ത്രിക്കെതിരെ മൊഴി നൽകിയിരുന്നു. സൂരജിനെയും സുമിത് ഗോയലിനെയും ചോദ്യം ചെയ്തശേഷമാകും ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്യുക.
Read MoreCategory: TVM
തോക്കുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്; മേൽനോട്ടം തച്ചങ്കരി നേരിട്ട്
തിരുവനന്തപുരം: തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകൾ പരിശോധിക്കുക. വെള്ളിയാഴ്ച പരിശോധനയ്ക്കായി തോക്കുകൾ എത്തിക്കണമെന്നു നിർദേശിച്ചെങ്കിലും പോലീസ് എത്തിച്ചു നൽകിയില്ല. മാവോയിസ്റ്റ് വേട്ട നടക്കുന്ന മലപ്പുറം, വയനാട് ജില്ലകളിലായി 44 റൈഫിളുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച എത്തിക്കാൻ കഴിയില്ലെന്നു പോലീസ് അറിയിച്ചത്. തുടർന്ന് മാവോയിസ്റ്റ് മേഖലയിൽ അടക്കം ഉപയോഗിക്കുന്ന റൈഫിളുകൾ തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശിക്കുകയായിരുന്നു. അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നാണു സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്. ഒരു വർഷം മുൻപു തുടങ്ങിയ അന്വേഷണം നിലച്ച മട്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ അടക്കമുള്ളവർ വെടിയുണ്ടകൾ കാണാതായ കേസിൽ പ്രതിസ്ഥാനത്തുണ്ട്.
Read Moreസാമൂഹ്യപ്രതിബദ്ധതയോടെ ഒരു ശ്രേഷ്ഠകര്‍മം! വിവാഹ വാര്‍ഷിക ദിനത്തില്‍ രക്തദാനം; മാതൃകയായി അധ്യാപകന്
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര: വിവാഹ വാർഷിക ദിനത്തിൽ രക്തദാനം നിര്‍വഹിച്ച് സമാന്തര വിദ്യാഭ്യാസ മേഖലയിലെ അധ്യാപകന്. കോട്ടുകാൽ മണ്ണക്കല്ലില്‍ ഷാബുഭവനിൽ ഷിബുവാണ് ഭാര്യ സൗമ്യയുമായെത്തി രക്തം ദാനം ചെയ്തത്. മണ്ണക്കല്ല് ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ കേരളാ ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെയും ടെറുമോ പെൻപോളിന്റെയും സഹകരണത്തോടെ മണ്ണക്കല്ല് ശിശുമന്ദിരത്തിനു സമീപമായിരുന്നു രക്തദാന ക്യാമ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഈ ദിവസം തങ്ങളുടെ വിവാഹ വാര്‍ഷിക ദിനമായതിനാല്‍ സാമൂഹ്യപ്രതിബദ്ധതയോടെ ഒരു ശ്രേഷ്ഠകര്‍മം നിര്‍വഹിക്കണമെന്ന് ഷിബുവും സൗമ്യയും തീരുമാനിച്ചു. രക്തദാനം ജീവദാനം എന്ന മഹത്തായ ആശയത്തെ നെഞ്ചേറ്റുന്ന ഷിബുവിന്റെ നന്മയ്ക്ക് സൗമ്യയും കൂട്ടു ചേര്‍ന്നപ്പോള്‍ സമൂഹത്തിനാകെ മേന്മ പകരുന്ന സന്ദേശമായി. 18 വയസു മുതൽ ഷിബു രക്തദാനം ചെയ്യാറുണ്ട്. ബിരുദ വിദ്യാര്‍ഥിയായിരിക്കെ പാരലൽ കോളജിലെ തന്റെ അധ്യാപകന്റെ പിതാവിനു വേണ്ടിയാണ്…
Read Moreഅനധികൃത സ്വത്ത് സമ്പാദനം: വി.എസ്. ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസിൽ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. മുൻ മന്ത്രിക്കെതിരായ അന്വേഷണത്തിന് നേരത്തേ ഗവർണറുടെ അനുമതി സർക്കാരിന് ലഭിച്ചിരുന്നു. ബിനാമി പേരുകളില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികളിലാണ് ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണം.
Read Moreവി.എസിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാർത്ത: പോലീസിൽ പരാതി നൽകി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ പരാതി നൽകി. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്. കഴിഞ്ഞദിവസം ഒരു യുട്യൂബ് ചാനലാണ് വി.എസ് അത്യാസന്ന നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും വാർത്ത പ്രചരിപ്പിച്ചത്.
Read Moreഡിജിപിയുടെ വിദേശ യാത്ര ദുരൂഹം; വിവാദമായ സ്വകാര്യ കമ്പനിക്ക് യു.കെ. ബന്ധമുണ്ടെന്ന് വി.മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യു.കെ യാത്ര ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിവാദമായ സ്വകാര്യ കന്പനിക്ക് യു.കെ. ബന്ധമുണ്ടെന്നും മുരളീധരൻ പറഞ്ഞു. സിഎജി പറഞ്ഞ വിഷയങ്ങൾ കേന്ദ്ര ആഭ്യന്തര-ധന വകുപ്പുകൾ ഗൗരവമായാണ് കാണുന്നത്. ഡിജിപിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്ഥാനത്ത് നിന്നും മാറേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിപിയുടെ വിദേശ യാത്ര വ്യക്തിപരമായ സന്ദർശനമാണൊയെന്ന് വ്യക്തമാക്കണം. ഒൗദ്യോഗിക നടപടികൾ പൂർത്തിയാക്കിയൊ എന്നും അറിയണം. സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ഔപചാരികമായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടില്ലെങ്കിലും വിഷയത്തെപ്പറ്റി കേന്ദ്ര ആഭ്യന്ത്രവകുപ്പിന് അറിവുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഅനാശാസ്യം! അയൽസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ കേന്ദ്രത്തിലെത്തിച്ചിരുന്നതായും പോലീസ്; നാലുപേർ അറസ്റ്റിൽ
കാട്ടാക്കട : മലപ്പനംകോട് വാടക വീട് കേന്ദ്രീ കരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ നാലുപേരേ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരി വിളപ്പിൽശാല മലപ്പനംകോട് സ്വദേശി ബേബി(57), കൊല്ലം സ്വദേശിനി രജനി(28), കാട്ടാക്കട കിള്ളി സ്വദേശി സുബൈർ(22), തൈക്കാട് സ്വദേശിനി സൗമ്യ(28) എന്നിവരാണ് അറസ്റ്റിലായത്. വാടക വീട്ടിൽ അനാശാസ്യം നടക്കുന്നതായി രണ്ടാഴ്ച മുൻപ് പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് വിളപ്പിൽശാല സി.ഐ. സജിമോന്റെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നടത്തിപ്പുകാരിയായ ബേബി അയൽസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ കേന്ദ്രത്തിലെത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു.
Read Moreസിഎജി റിപ്പോർട്ടിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: പോലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ട് സംബന്ധിച്ച വിഷയത്തിൽ ഏതോ കേന്ദ്രത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യു ഡിഎഫ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകൾ സിഎജി മറച്ചുവച്ച് വാർത്താസമ്മേളനം നടത്തിയതാണ് ഈ സംശയത്തിലേക്കു നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഏതോ കേന്ദ്രത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പറഞ്ഞാൽ അതിനെ കുറ്റം പറയാൻ കഴിയില്ല. സിഎജി റിപ്പോർട്ടിലെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നത്. ആദ്യം മുതലുള്ള കാര്യങ്ങൾ സിഎജി പറഞ്ഞിരുന്നെങ്കിൽ അത് സത്യസന്ധമാണെന്നു കണക്കാക്കാമായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകൾ സിഎജി മറച്ചുവച്ചു. ഇതൊക്കെ പരിഗണിക്കുന്പോൾ ഗൂഡാലോചന സംശയിക്കാൻ വകയുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സിഎജിയുടേതായി എക്കാലത്തും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്, അതിൽ തുടർനടപടികളും നടന്നിട്ടുണ്ട്. ഇപ്പോൾ വിവാദമാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നാണു…
Read Moreരണ്ട് വായും മൂന്ന് കണ്ണുകളുമായി പശുക്കിടാവ് പിറന്നു; ആരോഗ്യ പ്രശ്നം ഒന്നുമില്ലെന്ന് മൃഗഡോക്ടര്‍
വെള്ളറട: രണ്ട് വായും മൂന്ന് കണ്ണുകളുമായി പശുക്കുട്ടി പിറന്നു. വെള്ളറട മുള്ളിലവ്വിള അര്‍ച്ചനയില്‍ ഭാസ്കരന് നായരുടെ പശുവിന്റെ ആദ്യപ്രസവത്തിലാണ് അപൂര്‍വ കിടാവ് ജനിച്ചത്. രണ്ട് തലയുടെ വലുപ്പമുള്ള ഒരുതലയാണ് പശുക്കുട്ടിക്കുള്ളത്. തലയില്‍ രണ്ട് വായും രണ്ട് നാക്കും മധ്യഭാഗത്ത് രണ്ട് കൃഷ്ണമണികള്‍ ചേര്‍ന്ന കണ്ണുമാണ് ഉള്ളത്. വെള്ളറട മൃഗാശുപത്രിയിലെ ഡോക്ടര്‍ ബൈജു സ്ഥലത്തെത്തി പരിശോധനനടത്തി. പശുക്കിടാവിന് ആരോഗ്യ പ്രശ്നം ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തലയുടെ വലിപ്പം കാരണം പരസഹായം കൂടാതെ പാല്കുടിക്കാന് കഴിയുന്നില്ല. പാല് കറന്ന് കൊടുത്ത് പശുക്കിടാവിനെ വളര്‍ത്തുമെന്ന് റിട്ട. പോലീസുകാരനായ ഭാസ്കരന് നായര്‍ പറഞ്ഞു.
Read Moreസിഎജി റിപ്പോർട്ട്; ഗവർണർക്ക് വിശദീകരണം നൽകാൻ ഡിജിപി എത്തിയത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് ഒപ്പം
തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പിന് നേരെ വിരൽ ചൂണ്ടുന്ന സിഎജി റിപ്പോർട്ടിന്മേൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഗവർണർ ആരഫ് മുഹമ്മദ് ഖാന് വിശദീകരണം നൽകി. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് ഒപ്പമെത്തിയാണ് ഡിജിപി ഗവർണർക്ക് വിശദീകരണം നൽകിയത്. പോലീസ് മേധാവി ഉൾപ്പടെയുള്ളവരെ പ്രതി സ്ഥാനത്തു നിർത്തിയ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വിഷയത്തിൽ ഗവർണർ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു സിഎജിയുടെ (കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ) കണ്ടെത്തൽ. വിവിധ ആവശ്യങ്ങൾക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിലായിരുന്നു ഡിജിപിക്കെതിരേയുള്ള ഗുരുതര കണ്ടെത്തലുകൾ. പോലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള തുക വകമാറ്റി എസ്പിമാർക്കും എഡിജിപിമാർക്കും ആഡംബര ഫ്ലാറ്റുകൾ നിർമിക്കാൻ നൽകിയെന്ന ഗുരുതര കണ്ടെത്തലും സിഎജി റിപ്പോർട്ടിലുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക്…
Read More