തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പോലീസിനെതിരായ പരാമർശങ്ങൾ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയതെന്നും ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോട്ടിൽ പറയുന്നു. തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെയും റിപ്പോർട്ട്. വെടിക്കോപ്പുകളുടെ കണക്ക് സൂക്ഷിക്കുന്നതിൽ 1994 മുതൽ പിഴവെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടേയും വിവരം കന്പ്യൂട്ടറൈസ്ഡ് ചെയ്യുമെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് നൽകി. സിഎജി റിപ്പോർട്ട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. സിഎജി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പോലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്. ഇക്കാര്യത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.
Read MoreCategory: TVM
കേന്ദ്രമന്ത്രി മുരളീധരനുമായി ബന്ധപ്പെട്ടു; വാവ സുരേഷിന്റെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വി.വി. രാജേഷ്
തിരുവനന്തപുരം: പാന്പുപിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുവാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. ചികിത്സയ്ക്കായി എയിംസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്കു വാവ സുരേഷിന്റെ കൊണ്ടുപോകുന്നതിന്റെ സാധ്യതകൾ ആരായാൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരനുമായി ബന്ധപ്പെട്ടതായും വാവ സമൂഹത്തിന്റെ സ്വത്താണെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പത്തനാപുരത്തു വച്ചു വ്യാഴാഴ്ചയാണ് പാന്പുപിടിത്തത്തിനിടെ വാവ സുരേഷിനു പാന്പുകടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തന്നെ ഉടൻ വാർഡിലേക്കു മാറ്റുമെന്ന് വാവ സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ വഴി വരുന്ന വ്യാജ വാർത്തകൾക്കു പിന്നാലെ പോകരുതെന്നും വാർഡിലേക്കു വന്നശേഷം ആരോഗ്യ പുരോഗതികൾ അറിയിക്കുമെന്നും സുരേഷ് അറിയിച്ചു.
Read Moreടിവി കാണുന്നത് വിലക്കി; പിതാവിനെയും മാതാവിനെയും മകൻ കുത്തിപ്പരിക്കേൽപ്പിച്ചു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം (മെഡിക്കൽ കോളജ്): ടി.വി കാണുന്നത് വിലക്കിയതിലുള്ള വൈരാഗ്യത്താൽ മകൻ പിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയൻ (60), ഭാര്യ ശോഭ (57) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇരുവരുടെയും വയറിനും നെഞ്ചിനും കൈകൾക്കും സാരമായി പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ അനൂപ് (36) തമ്പാനൂർ പോലീസിന്റെ പിടിയിലായി. ഇയാൾ ടെക്നോപാർക്കിലെ ജീവനക്കാരനാണ്. പരിക്കേറ്റ ദമ്പതികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ 19, 6 എന്നീ വാർഡുകളിൽ ചികിത്സയിലാണ്.
Read Moreലോഡ്ജിൽ മുറിയെടുത്തശേഷം ടിവിയുമായി മുങ്ങി! യുവാവിന്റെ ചിത്രം സിസിടിവിയില്
വെഞ്ഞാറമൂട്: ലോഡ്ജിൽ മുറിയെടുത്തശേഷം ടിവിയുമായി മുങ്ങിയ യുവാവ് സിസിടിവി കാമറയിൽ കുടുങ്ങി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.വെഞ്ഞാറമൂട് എ.ബി. റസിഡൻസിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരം ലോഡ്ജിൽ എത്തിയ യുവാവ് മുറി എടുത്ത് താമസിക്കുകയായിരുന്നു. ശനിയാഴ്ച പുറത്തു പോയ ഇയാൾ തിരിച്ചു വരാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുറിയിൽ ഉണ്ടായിരുന്ന ടിവി നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് താമസക്കാരനായ യുവാവ് ബിഗ്ഷോപ്പറിൽ ടിവിയുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകെഎഎസ് പരീക്ഷ; അധ്യയനം നടത്താൻ ബുദ്ധിമുട്ട്; ഫെബ്രുവരി 22-ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് പൊതു അവധി
തിരുവനന്തപുരം: കെഎഎസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് 22-ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു. കെഎഎസ് പരീക്ഷയ്ക്ക് സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും സെന്ററുള്ളതിനാൽ അധ്യയനം നടത്താൻ ബുദ്ധിമുട്ടാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് അവധി നൽകുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു
Read Moreകുടിക്കാൻ ഒരു തുള്ളി പാലില്ല; സംസ്ഥാനത്തെ പാൽക്ഷാമം ഇല്ലാതാക്കാൻ തമിഴ്നാടിന്റെ അടിയന്തര പരിഹാരം തേടി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥതലത്തിൽ അടിയന്തര പ്രാധാന്യത്തോടെ തുടർന്നുള്ള നീക്കങ്ങൾ നടക്കും. കേരളത്തിൽ ആവശ്യക്കാർക്ക് പാൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനാകുമെന്നാണ് പ്രത്യാശയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreകൂടുതൽ വിയർക്കും; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി വരെ ചൂട് ഉയരും
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും ചൊവ്വാഴ്ചയും ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടും കേന്ദ്ര കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreകിടന്നും തിന്നും തീർത്തത് , ഒരു ലോക കേരള ധൂർത്തിന്റെ കഥ… ഭക്ഷണത്തിനും താമസത്തിനും മാത്രം ഒരുകോടി
തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭ ഏറെ കൊട്ടിഘോഷിച്ചു നടത്തുന്ന ലോക കേരള സഭയുടെ ചെലവുകൾ പുറത്തു വന്നു. സഭയിൽ പങ്കെടുക്കാനെത്തിയവരുടെ താമസത്തിനും ഭക്ഷണത്തിനുമായി മാത്രം ഒരു കോടി രൂപ ചെലവായതായി വിവരാവകാശ രേഖ. ഭക്ഷണം നൽകിയതതിനു മാത്രം 60 ലക്ഷമാണ് ചെലവായത്. സമ്മേളനത്തിനെത്തിയ പ്രതിനിധികളെല്ലാം ആഡംബര ഹോട്ടലുകളിലാണ് താമസിച്ചത്. ഭരണപക്ഷ എംഎൽഎമാർ, എംപിമാർ എന്നിവർക്കുപുറമേ 178 പ്രവാസി പ്രതിനിധികളുമാണ് ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടന്ന ലോകകേരള സഭയിൽ പങ്കെടുത്തത്. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനായിരുന്നു ഭക്ഷണവിതരണത്തിന്റെ ചുമതല. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് ഡിസംബർ 20ന് ചേർന്ന ഉന്നതാധികാരി സമിതി വിലയിരുത്തിയിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതരുമായി ചർച്ച നടത്തിയാണ് 59, 82, 600 എന്ന് നിജപ്പെടുത്തിയത്. ഗസ്റ്റ്ഹൗസിനും റസ്റ്റ്ഹൗസിനും പുറമേ നഗത്തിലെ ഏഴു ഹോട്ടലുകളിലാണ് പ്രതിധികൾക്ക് താമസസൗകര്യം ഒരുക്കിയത്. താമസ ബില്ലിനു മാത്രം 23, 42,…
Read Moreഅപകടനില തരണം ചെയ്തതായി പറയാൻ സാധിക്കില്ല; രക്ത അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴി യുന്ന പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. സുരേഷ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. ശക്തമായ കടിയേറ്റത് ശരീരത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഹൃദയമിടിപ്പിൽ വ്യത്യാസം കാണുന്നുണ്ട്. അപകടനില തരണം ചെയ്തതായി പറയാൻ സാധിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷർമ്മദ് അറിയിച്ചു. ദിവസങ്ങൾക്കു മുമ്പ് പത്തനാപുരം ഭാഗത്ത് പാമ്പിനെ പിടിച്ചതിനു ശേഷം അതിനെ നാട്ടുകാർക്കു മുമ്പിൽ വീണ്ടും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്.
Read Moreസഭയുടെ മേശപ്പുറത്ത് വരുന്നതിന് മുൻപ്; സിഎജി റിപ്പോർട്ട് ചോർന്നെങ്കിൽ അതീവ ഗുരുതരമെന്ന് സ്പീക്കർ
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവരങ്ങൾ ചോർന്നെങ്കിൽ അതീവ ഗുരുതരമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വരുന്നതിന് മുൻപ് ചോർന്നുവെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യം കൂടി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം നടപടിയെടുക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ആംഡ് പോലീസ് ബറ്റാലിയനിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്ന കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിനെ ചൊല്ലിയാണ് വിവാദം.
Read More