തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്. ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയത്. ഇല്ലാത്ത കീഴ് വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സമയം ഇല്ലെന്നും ബാലൻ വ്യക്തമാക്കി. നിയമ സഭയ്ക്ക് ഈ സമ്മേളന കാലയളവ് തിരക്കേറിയതാണ്. മൂന്ന് ദിവസം നയപ്രഖ്യാപനവും ബന്ധപ്പെട്ട ചർച്ചകൾക്കും മാറ്റിവയ്ക്കേണ്ടി വരും. മൂന്ന് ദിവസം ബജറ്റും അനുബന്ധ ചർച്ചകൾക്കുമായി നീക്കി വയ്ക്കണം. മൂന്ന് ദിവസം വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്ല് അവതരണവും ചർച്ചയുമായിരിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: TVM
മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായ ഒരാള്‍ക്ക് രണ്ട് ഭാര്യമാരും നാല് കുട്ടികളും
വെഞ്ഞാറമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പഴയകുന്നുമ്മേൽ, തട്ടത്തുമല, മണലയത്തുപച്ച, സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54) വെള്ളല്ലൂർ , കീഴ്പേരൂർ ചരുവിളവീട്ടിൽ, അനു (31) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ഓട്ടോ ഡ്രൈവർമാരായ ഇരുവരും പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പെൺകുട്ടിയെയും പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസിലിംഗിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുകയായിരുന്നു. ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് അനുവും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുന്നത്. പ്രതികളുടെ പേരിൽ രണ്ട് വ്യത്യസ്ത പോക്സോ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയായ ചന്ദ്രന് രണ്ട് ഭാര്യമാരിലായി നാല് കുട്ടികളും അനുവിന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് വിധേയമാക്കിയ വിവരം പെൺകുട്ടിയുടെ അമ്മക്ക് അറിയില്ലായിരുന്നുവെന്നും…
Read Moreപ്രതിഷേധം ശക്തമായപ്പോൾ പോലീസ് ഉണർന്നു ; അമ്മയുടെയും മക്കളുടെയും നേർക്ക് സദാചാര ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ പൊക്കി പോലീസ്
കാട്ടാക്കട: അമ്മയേയും രണ്ട് ആൺ മക്കളേയും തടഞ്ഞുനിറുത്തി സദാചാര ആക്രമണം നടത്തിയ കേസിലെ ഒരാളെ പോലീസ് പിടികൂടി. പൂവച്ചൽ പുളിമൂട് തോട്ടരികത്ത് വിഷ്ണുഭവനിൽ വിപിൻ (25) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 25നായിരുന്നു സംഭവം. ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പിയുടെ നേതൃത്വത്തിൽ കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. വിപിൻ പൂവച്ചൽ മുളമൂട് ഭാഗത്തുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് സ്ഥലത്ത് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് സംഘം സാഹസികമായിത്തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. കുറ്റിച്ചൽ സ്വദേശിയായ അമ്മയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കാട്ടാക്കടയ്ക്ക് സമീപം നാലംഗ സംഘം സ്കൂട്ടറിനുപിറകേ എത്തി അമ്മയേയും മക്കളേയും കൂക്കി വിളിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. സഹികെട്ട സ്കൂട്ടർ യാത്രക്കാരായ അമ്മയും മക്കളും വാഹനം നിറുത്തി ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്.…
Read Moreആക്ഷൻ… കട്ട്… പോലീസ് സ്റ്റേഷനുകൾ അതീവജാഗ്രതാ മേഖല; സിനിമ ചിത്രീകരണം നിരോധിച്ച് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ഷൂട്ടിംഗ് നിരോധിച്ചു ഡിജിപി. ഇക്കാര്യം വ്യക്തമാക്കി സിഐമാർക്കു ലോക്നാഥ് ബെഹ്റ നിർദേശങ്ങൾ നൽകി. പോലീസ് സ്റ്റേഷനും പരിസരവും ഷൂട്ടിംഗിനു വിട്ടുനൽകേണ്ടെന്നും പോലീസ് സ്റ്റേഷനുകൾപോലുള്ള അതീവജാഗ്രതാ മേഖലയിൽ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവർത്തനങ്ങൾ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ ഷൂട്ടിംഗിന് അനുവാദം നൽകിയത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇക്കാര്യങ്ങൾകൂടി കണക്കിലെടുത്താണു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.
Read Moreകുറ്റപത്രം സമർപ്പിച്ചില്ല; ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണു ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്കു ശിപാർശ നൽകിയതെന്നാണു റിപ്പോർട്ട്. കേസിൽ ഇതുവരെ പോലീസ് കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയത്. കേസിന്റെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്പെൻഷനിൽ നിർത്താൻ കഴിയൂ. കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ സസ്പെൻഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണു ചട്ടം. സസ്പെൻഷൻ കാലാവധി തീരുന്നതോടെയാണു ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ നൽകിയിരിക്കുന്നത്. ആറു മാസമായിരുന്നു സസ്പെൻഷൻ കാലാവധി. ഓഗസ്റ്റ് അഞ്ചിനാണു ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്. മാധ്യമപ്രവർത്തകന്റെ മരണം ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നേരത്തെ നിയമിച്ചിരുന്നു. ഈ…
Read Moreമുഖ്യമന്ത്രി കാലുപിടിച്ചു, ഗവർണർ വായിച്ചു’; ഇരട്ടത്താപ്പ് വെളിവായെന്നു ചെന്നിത്തല
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം വായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ കാലുപിടിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ അവഹേളിച്ച ഗവർണർക്കെതിരായ സിപിഎമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പ് വെളിവായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആരെ പറ്റിക്കാനാണു മുഖ്യമന്ത്രി നാടകം കളിക്കുന്നത്?. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ അന്തർധാരയുണ്ട്. ലാവ്ലിൻ അഴിമതിക്കേസിൽ ഏഴാം പ്രതിയായ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ നാടകം കളിക്കുന്നത്. ഒരു ഗവർണർ വഴിനീളെ പത്രസമ്മേളനം നടത്തി എല്ലാവരെയും വിമർശിക്കുകയാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രതിപക്ഷം പോരാട്ടം തുടരുമെന്നും നിയമസഭ ബഹിഷ്കരിച്ച് പുറത്തു മാധ്യമങ്ങളെ കണ്ട ചെന്നിത്തല പറഞ്ഞു. ഗവർണർ ആർഎസ്എസിന്റെയും അമിത് ഷായുടെയും ഏജന്റാണ്. നിയമസഭയിൽ നടന്നതു നാടകമാണ്. ഗവർണർ പദവി വേണ്ടെന്നാണു സിപിഎം പറയുന്നത്. എന്നിട്ടു നയപ്രഖ്യാപനം വായിക്കാൻ മുഖ്യമന്ത്രി ഗവർണറുടെ കാലുപിടിക്കേണ്ട ഗതികേടിലെത്തിയെന്നും ചെന്നിത്തല പരിഹസിച്ചു.
Read Moreഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷം; കൈയാങ്കളി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷം. നയപ്രഖ്യാപനപ്രസംഗത്തിനായി എത്തവെയാണു നടുത്തളത്തിൽവച്ച് ഗവർണറെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞത്. ഇവരെ പിന്നീട് വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് നീക്കി. മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഒപ്പം നിൽക്കുന്പോഴാണു പ്രതിപക്ഷം ഗവർണറെ തടഞ്ഞത്. ഗവർണർ പ്രധാനകവാടത്തിനു മുന്നിൽ നിൽക്കുന്പോൾത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചിരുന്നു. ഗവർണർ സഭയിലേക്ക് എത്തിയപ്പോൾ പ്രതിപക്ഷം വഴിതടഞ്ഞു മുദ്രാവാക്യം വിളിച്ചു. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്രതിപക്ഷം ഉയർത്തി. സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാർലമെന്ററി കാര്യമന്ത്രിയും അടക്കമുള്ളവരാണു നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്വീകരിച്ചത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷമാണ് ഗവർണർ സഭയിലേക്ക് എത്തുന്നത്.
Read Moreമെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 48 ലക്ഷം തട്ടിയ കേസ്; കടയ്ക്കൽ സ്വദേശിയായ ഡോക്ടര്‍ പിടിയിൽ
ആറ്റിങ്ങല്‍: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡോക്ടര്‍ പിടിയില്‍. ഒരാള്‍ ഒളിവില്‍. കടയ്ക്കല്‍ ചിതറ ഉജ്ജയിനിയില്‍ ഡോ.ഹര്ഷന് (52) ആണ് പിടിയിലായത്. മാമം സ്വദേശിനി ഷീലാ സതീശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2015ലാണ് ഇവരില്‍ നിന്നും പണം തട്ടിയത്. ഷീലയുടെ മകന് ബംഗളൂരുവില്‍ പ്രമുഖ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് 48 ലക്ഷം രൂപ പ്രതികള്‍ വാങ്ങിയത്. എന്നാല്‍ അഡ്മിഷന് തരപ്പെടുത്തി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. അന്വേഷിക്കുമ്പോഴെല്ലാം വിവിധ കാരണങ്ങള്‍ പറഞ്ഞ് പ്രതികള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തട്ടിപ്പിനിരയായതാണെന്ന് തിരിച്ചറിഞ്ഞതോടെ 2018ല്‍ ഇവര്‍ നിയമനടപടികള്‍ ആരംഭിച്ചു. കുറത്തിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ പ്രതികളുടെ സ്വാധീനം കൊണ്ട് അറസ്റ്റ് നീണ്ട് പോയി. പരാതിക്കാരി ഉന്നതോദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേസ് ആറ്റിങ്ങല്‍…
Read Moreകൊറോണ വൈറസ് ബാധയെക്കുറിച്ച് ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി; സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഇക്കാര്യത്തിൽ വലിയ തോതിലുള്ള ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നല്ല മുന്നൊരുക്കം ആരോഗ്യ വകുപ്പ് ചെയ്തിട്ടുണ്ട്. ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ നമ്മള് ഒരുങ്ങിയിട്ടുണ്ട്. ചൈനയിലുള്ള മലയാളികളുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കാൻ നോർക്ക വഴി മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തു 288 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേരാണ് ലക്ഷണം കാണിച്ചിട്ടുള്ളത്. ഇവർ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഏഴു പേരിൽ അഞ്ച് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. രണ്ട് പേരുടെ ഫലം ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിൽ മൂന്നും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരാൾ വീതവും ആണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ…
Read Moreആദ്യകാല ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു; നസീറിനോടും ജയലളിതയോടുമൊപ്പം അഭിനയിച്ചിട്ടുള്ള ജമീലയുടെ അന്ത്യം വാർധക്യസഹജമായ അസുഖങ്ങളാൽ
തിരുവനന്തപുരം: പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടിയായിരുന്നു ജമീല. എസ്എസ്എൽസി പഠനത്തിനു ശേഷം 16 ാം വയസിലാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. നിരവധി സിനിമകളിലും ദൂരദർശൻ പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു. കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായി ജനിച്ചു. “റാഗിംഗ്” ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളിൽ നായികയായി. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. “നദിയെ തേടിവന്ന കടൽ” എന്ന സിനിമയിൽജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ…
Read More