തിരുവനന്തപുരം: 60 അടി പൊക്കമുള്ള തെങ്ങിൻ മുകളിൽ നൂലിൽ കുരുങ്ങിക്കിടന്ന കാക്കയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. തെങ്ങോലകൾ ക്കിടയിൽ കാക്ക കുരുങ്ങിക്കിടക്കുന്ന വിവരം പ്രദേശവാസികളാണ് അറിയിക്കുന്നത്. തിരുവനന്തപുരം ഫയർസ്റ്റേഷൻ ഓഫീസിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും ഒന്നരമണിക്കൂറോളം പരിശ്രമിച്ച് കാക്കയെ രക്ഷപ്പെടുത്തുകയും ചെയ്തു. കാലുകളും ചിറകുകളും കൂട്ടിക്കെട്ടിയ അവസ്ഥയിൽ കാക്ക കിടക്കുകയായിരുന്നു. ആഹാരം ലഭിക്കാതെ അവസ്ഥയിലുമായിരുന്നു. ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ വലിയ തോട്ട ഉപയോഗിച്ച് കാക്കയെ താഴെ എത്തിക്കുകയായിരുന്നു. അതിനിടെ കാക്കയെ ഒരു പരുന്ത് റാഞ്ചാനുള്ള ശ്രമം നടത്തുന്നതും കാണാനായി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കാക്കയെ സുരക്ഷിതസ്ഥാനത്തേക്ക് വിട്ടു.
Read MoreCategory: TVM
എസ്എസ്ഐ കൊലക്കേസ് പ്രതികൾക്ക് ഐഎസ് ബന്ധം; തീവ്രവാദബന്ധത്തിന്റെ സൂചന നല്കി കുറിപ്പ്
തിരുവനന്തപുരം: കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികൾക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളായ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗിൽനിന്നു കണ്ടെടുത്ത കുറിപ്പിലാണു തീവ്രവാദബന്ധത്തിന്റെ സൂചനയുള്ളത്. കുറിപ്പിൽ തമിഴ്നാട് നാഷനൽ ലീഗ് എന്ന സംഘടനയുടെ ഐഎസ് ബന്ധം വെളിവാകുന്നുണ്ടെന്നു പോലീസ് പറയുന്നു. പ്രതികൾ സൂക്ഷിക്കാനേൽപിച്ച ബാഗ് കസ്റ്റഡിയിൽ കഴിയുന്ന പത്താംകല്ല് സ്വദേശി ജാഫറിന്റെ വീട്ടിൽനിന്നു കണ്ടെത്തി. ഈ ബാഗിൽനിന്നാണു കുറിപ്പ് കണ്ടെത്തിയത്. കുറിപ്പിൽ ഇംഗ്ലീഷിൽ ഐഎസ്ഐ എന്നും രേഖപ്പെടുത്തിയിരുന്നു. മതത്തിനായി ഇന്ത്യയിൽ പോരാട്ടം നടത്തും, തലൈവർ കാജാഭായി എന്നതടക്കം മുന്നു വരികളാണു കുറിപ്പിലുള്ളത്. കൂടല്ലൂർ സ്വദേശിയായ കാജഭായിയാണു സംഘത്തിന്റെ തലവനെന്ന സൂചനയും തമിഴ്നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. വിൽസണെ വെടിവയ്ക്കുന്നതിനു മുന്‍പ് കുത്തിപ്പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. തന്പാനൂർ ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലാണു രക്തംപുരണ്ട…
Read Moreമുൻ ഡിജിപി സെൻകുമാറിനെതിരെ പോലീസ് കേസ്; പ്രസ്ക്ലബിൽ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി
തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ പോലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സെൻകുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവിൽ റഷീദാണ് പരാതി നൽകിയത്.
Read Moreബോധവല്‍ക്കരണ ക്ലാസ്സിനിടയില്‍ പാമ്പു പിടുത്തക്കാരന്റെ ചുണ്ടില്‍ പാമ്പ് കടിച്ചു; സംഭവം തിരുവനന്തപുരത്ത്
കല്ലറ(തിരുവനന്തപുരം): ബോധവൽക്കരണ ക്ലാസ്സിനിടയിൽ പാമ്പുപിടിത്തക്കാരന് പാമ്പിന്റെ കടിയേറ്റു. വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ വിതുര സ്വദേശി സനൽരാജ് (40) നാണ് പാമ്പുകടിയേറ്റത്. ഇന്നലെ വൈകിട്ട് 3.30ന് മഠത്തറ ചോഴിയക്കോട് എൽ.പി സ്കൂളിലായിരുന്നു സംഭവം. സ്കൂളിൽ വനംവകുപ്പ് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു സനൽരാജ്.കുട്ടികളെ കാണിക്കുവാനായി ബാഗിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതിനിടയിൽ പാമ്പ് ഇയാളുടെ ചുണ്ടിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ കണ്ടു നിന്നവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.അറുപത്തിമൂന്ന് രാജവെമ്പാല അടക്കം ആയിരത്തിലധികം പാമ്പുകളെ സനൽ രാജ് ഇതിനകം പിടികൂടിയിട്ടുണ്ട്.
Read Moreമുല്ലപള്ളി ഇടഞ്ഞുതന്നെ; ജനപ്രതിനിധികളെ ഒഴിവാക്കണം; ഭാരവാഹി പട്ടിക പ്രഖ്യാപനം രണ്ടു ഘട്ടമായി
തിരുവനന്തപുരം: കെപിസിസി ഭാരവാഹിപട്ടിക രണ്ടു ഘട്ടമായി പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ പട്ടിക ആദ്യം പ്രഖ്യാപിക്കും. വർക്കിംഗ് പ്രസിഡൻറുമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. ഇക്കാര്യത്തിൽ അന്തിമ പട്ടിക ഹൈക്കമാൻഡിനു നൽകിയെന്നും മുല്ലപ്പള്ളി അറിയിച്ചു. ഒരാൾക്ക് ഒരു പദവി എന്ന തത്വത്തിൽ ഉറച്ചുനിൽക്കുന്നു. ജനപ്രതിനിധികൾ കഴിവുള്ളവരാണ്. അവരുടെ സമയമാണു പ്രശ്നം. മുഴുവൻ സമയ പ്രവർത്തകരെയാണ് കെപിസിസിക്ക് ആവശ്യം. ഇക്കാര്യം ഹൈക്കമാൻഡിനു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഭാരവാഹി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വി.ഡി. സതീശനും വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ടായിരുന്ന ടി.എൻ.പ്രതാപൻ, എ.പി. അനിൽകുമാർ എന്നിവരുമാണു ഭാരവാഹി പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിനു കത്തു നൽകിയത്.
Read Moreവേദനയോടെ നാട്; നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
കുന്നമംഗലം: നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പ്രവീൺ കുമാർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലർച്ചയോടെ നാട്ടിലെത്തിച്ചത്. ഡല്‍ഹിയിൽനിന്ന് പുലർച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായിട്ടാണ് കൊണ്ടുപോയത്. കോഴിക്കോട് സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കരിപ്പൂരിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. നേപ്പാളിലെ റിസോര്‍ട്ടിൽ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു.
Read Moreഞെട്ടി ഉണർന്ന് തലസ്ഥാനം; മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു
സ്വന്തം ഭൂമിയിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. കാട്ടാക്കടയ്ക്ക് അടുത്ത് അമ്പലത്തിൻകാല കാഞ്ഞിരംമൂട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. അമ്പലത്തിൻകാല കാഞ്ചിരവിള ശ്രീമംഗലം വീട്ടിൽ സംഗീതാണ് ( 40 )കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കാട്ടാക്കട ചാരുപാറ സ്വദേശി സജു ഒളിവിലാണ്. സംഗീതിന്റെ പുരയിടത്തിൽ നിന്നും നിന്നും ഇന്നലെ അർധരാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്. പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. എന്നാൽ ഇവിടെ നിന്നും രാത്രിയിൽ ചിലർ അനുമതിയില്ലാതെ സ്ഥിരമായി…
Read Moreതർക്കം മുറുകുന്നു;സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്ക്; ഗവർണർക്കെതിരെ സ്പീക്കർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം മുറുകുന്നു. ഭരണഘടനയനുസരിച്ച് ചട്ടലംഘനം നടത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ബില്ലിൽ ഗവർണർക്ക് ഏതിർപ്പുണ്ടെങ്കിൽ സ്പീക്കറെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണ്. ചില പ്രത്യേക തരം അധികാരം നൽകിയിട്ടുണ്ടെന്ന് ചില ആളുകൾ തെറ്റിധരിച്ചിരിക്കുകയാണെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. പൗരത്വ നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. പിന്നീട് നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചു. ഇതോടെയാണ് സർക്കാരും ഗവർണറും തമ്മിൽ തർക്കം രൂക്ഷമായാണ്.
Read Moreകളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഓടയിൽനിന്ന് കണ്ടെടുത്തു
കൊച്ചി: കളിയിക്കാവിളയിൽ എഎസ്ഐയെ വിൽസനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽനിന്നുമാണ് തോക്ക് കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ ഷമീം, തൗഫീഖ് എന്നിവരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കൊച്ചിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെടുത്തത്. സൈനികർ ഉപയോഗിക്കുന്ന തോക്കാണ് കണ്ടെത്തിയതെന്നാണ് വിവരം. പ്രതികളെ പത്തു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. നേരത്തേ, പ്രതികൾക്ക് തോക്ക് നൽകിയ ഇജാസ് പാഷയെ ബംഗളൂരുവിൽവച്ച് കർണാടക പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണൽ ലീഗിന്റെ പ്രവർത്തകനാണ് ഇയാൾ. കളിയിക്കാവിള കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. ഇതിനിടെ കൊലപാതക കേസ് എൻഐഎ ഉടൻ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതികളുടെ അന്തർസംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്താണ് ഈ തീരുമാനം.
Read Moreഇനി മേലിൽ ഇങ്ങനെവേണ്ട; വനിതകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്; കർശന നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച് നിലവിലുളള വ്യവസ്ഥകൾ കർശനമായി പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. നിയമപ്രകാരമുളള വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു വനിത നൽകുന്ന വിവരങ്ങളും മൊഴിയും സ്വീകരിക്കുന്നതിന് ക്രിമിനൽ നടപടി നിയമ സംഹിത പ്രകാരം വ്യക്തമാക്കിയിട്ടുളള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകൾ പ്രകാരമുളള കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിക്കുന്നപക്ഷം ഒരു വനിതാ പോലീസ് ഓഫീസറോ വനിതാ ഓഫീസറോ ആ വിവരം രേഖപ്പെടുത്തേണ്ടതാണ്. കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീകൾക്ക് നിയമസംരക്ഷണവും ആരോഗ്യ…
Read More