മതസ്പർധ ബാനർ വേണ്ട; ആ​ര്‍​എ​സ്എ​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന ബാ​ന​ര്‍ കെ​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ കേ​സ്

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്‍​എ​സ്എ​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന ബാ​ന​ര്‍ കെ​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ച് കേ​സ്. ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ജ​നു​വ​രി 29ന് ​ബാ​ല​രാ​മ​പു​ത്ത് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ്ര​താ സ​ദ​സ് ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ് ഒ​രു സം​ഘം യു​വാ​ക്ക​ള്‍ ബാ​ന​ര്‍ കെ​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്.’ഗു​ജ​റാ​ത്ത​ല്ല ഇ​ത് കേ​ര​ള​മാ​ണ്, ഷൂ ​ന​ക്ക​രു​ത്’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ബാ​ന​ര്‍ കെ​ട്ടാ​നു​ള്ള ശ്ര​മം പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​യു​ക​യും ചെ​യ്തു. ബാ​ന​ർ കെ​ട്ടാ​തി​രു​ന്നി​ട്ടും പോ​ലി​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ല​രാ​മ​പു​രം ല​ക്ഷം വീ​ട്ടി​ല്‍ ഷെ​മീ​ര്‍, ഐ​ത്തി​യൂ​ര്‍ ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ സി​യാ​ദ് എ​ന്നി​വ​രെ​യാ​ണ് ബാ​ല​രാ​മ​പു​രം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

വീണ്ടും വീണ്ടും തള്ളിപ്പറഞ്ഞ് പിണറായി; അ​ല​നെ​യും താ​ഹ​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​യു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ അ​ല​നെ​യും താ​ഹ​യെ​യും ത​ള്ളി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​സ്മാ​ൻ പ​ല യു​എ​പി​എ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. എം.​കെ. മു​നീ​റി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ ഏ​തു വ​കു​പ്പാ​ണ് ചു​മ​ത്തേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പോ​ലീ​സാ​ണ്, സ​ർ​ക്കാ​ര​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​ര​ല്ല. കേ​ന്ദ്രം സ്വ​മേ​ധ​യാ കേ​സ് ഏ​റ്റെ​ടു​ക്കു​വാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. അ​ല​നെ കോ​ള​ജി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ലും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. വേ​ണ്ട​ത്ര ഹാ​ജ​ർ നി​ല​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ല​നെ കോ​ള​ജി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പോ​ലീ​സ് നി​യ​മ​വി​രു​ദ്ധ​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യാ​ണ് അ​ല​നെ​യും താ​ഹ​യെ​യും അ​റ​സ്റ്റ് ചെ​യ്തെ​ന്നും…

Read More

പുതുച്ചേരി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ; സു​രേ​ഷ് ഗോ​പി​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം കോ​ട​തി മ​ട​ക്കി; കാരണം ഇതാണ്

തി​രു​വ​ന​ന്ത​പു​രം: പു​തു​ച്ചേ​രി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കേ​സി​ൽ ന​ട​നും ബി​ജെ​പി രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി മ​ട​ക്കി ന​ൽ​കി. കു​റ്റ​പ​ത്രം പ​രി​ഗ​ണി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നു ചൂ​ണ്ടി​കാ​ട്ടി തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണു കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മ​ട​ക്കി ന​ൽ​കി​യ​ത്. പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ൽ ആ​ഡം​ബ​ര കാ​ർ റ​ജി​സ്റ്റ​ർ ചെ​യ്ത് കേ​ര​ള​ത്തി​ൽ അ​ട​യ്ക്കേ​ണ്ട നി​കു​തി വെ​ട്ടി​ച്ച കേ​സി​ലാ​ണ് സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ 2018 ജ​നു​വ​രി​യി​ൽ സു​രേ​ഷ് ഗോ​പി​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഉ​ട​ൻ ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തു. കൃ​ഷി​യി​ട​ത്തി​ൽ പോ​കാ​ൻ വേ​ണ്ടി​യാ​ണ് ഔ​ഡി കാ​ർ വാ​ങ്ങി​യ​തെ​ന്നാ​ണു സു​രേ​ഷ് ഗോ​പി ക്രൈം​ബ്രാ​ഞ്ചി​നു ന​ൽ​കി​യ മൊ​ഴി. ഇ​തു നു​ണ​യാ​ണെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ക്രൈം​ബ്രാ​ഞ്ച് സു​രേ​ഷ് ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സു​രേ​ഷ് ഗോ​പി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു.

Read More

ഒൻപതു ത​വ​ണ പി​ഴ​യ​ട​ച്ച് ര​ക്ഷ​പ്പെ​ട്ടു; പ​ത്താം ത​വ​ണ​യും “കൈ​റോ​സ്’ ബ​സി​ന് പി​ടി​വീ​ണു

തി​രു​വ​ന​ന്ത​പു​രം: തൊ​ടു​പു​ഴ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നി​യ​മ വി​രു​ദ്ധ സ​ര്‍​വീ​സ് ന​ട​ത്തി​വ​ന്ന “കൈ​റോ​സ്’ എ​ന്ന സ്വ​കാ​ര്യ ബ​സി​നെ മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ് പി​ടി​കൂ​ടി. ക​ഴ​ക്കൂ​ട്ട​ത്ത് വ​ച്ച് കെ​എ​സ്ആ​ര്‍​ടി​സി, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​യു​ക്ത​മാ​യാ​ണ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​മ്പ് ഒ​ൻപ​തു ത​വ​ണ ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് ഈ ​ബ​സി​നെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​പ്പോ​ഴെ​ല്ലാം പി​ഴ​യ​ട​ച്ച് ഉ​ട​മ​സ്ഥ​ർ ബ​സ് പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ആ​സ്ഥാ​ന​മാ​യ കൊ​ണ്ടോ​ടി മോ​ട്ടോ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കസ്റ്റഡിയിലായ ബസ്. ഈ ബസ് സർവീസ് നടത്തുന്ന റൂട്ടിൽ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ ഇ​ടി​വ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അനധികൃത സർവീസ് പിടിക്കപ്പെട്ടത്. സ്വ​കാ​ര്യ ബ​സു​ക​ൾ സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

Read More

സെൻകുമാറിന്‍റെ പരാതിയിൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ കേ​സ്: ഡി​ജി​പി​യോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ടി.​പി. സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രേ സ​ർ​ക്കാ​ർ. മുൻ ഡിജിപി എന്ന നിലയിൽ സെൻകുമാർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​പ്പി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടു​ണ്ടാ​കാം. ഇ​ക്കാ​ര്യ​ത്തി​ൽ ഡി​ജി​പി​യോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. സെ​ൻ​കു​മാ​റി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ഴെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​യ​ല്ലോ​യെ​ന്നും പ്ര​തി​പ​ക്ഷ​ത്തോ​ട് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. കാ​ട്ടാ​ക്ക​ട​യി​ലെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ട​യ​ന്ത​ര പ്ര​മേ​യ​ത്തി​ലാ​ണ് എം. ​വി​ൻ​സെ​ന്‍റ് സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി അ​സാ​ധാ​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു.കാ​ട്ടാ​ക്ക​ട​യി​ലെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം പോ​ലീ​സ് വീ​ഴ്ച​യെ​ന്ന് എം. ​വി​ൻ​സെ​ന്‍റ് ആ​രോ​പി​ച്ചു. മ​ണ്ണു​മാ​ഫി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് വീ​ഴ്ച വ​രു​ത്തി​യെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

Read More

മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ സ​മ​ര​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം; സ​മ​രം വ​ഴി​വി​ട്ടു പോ​യാ​ൽ പോ​ലീ​സ് നോ​ക്കി നി​ൽ​ക്കി​ല്ല; എ​സ്ഡി​പി​ഐ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ എ​സ്ഡി​പി​ഐ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ൾ കാ​ര്യ​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. സ​മ​ര​ങ്ങ​ളി​ൽ അ​ക്ര​മം ഉ​ണ്ടാ​ക്കു​ന്ന​ത് എ​സ്ഡി​പി​ഐ​യാ​ണ്. മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ സ​മ​ര​ത്തി​ൽ എ​സ്ഡി​പി​ഐ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​ത് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. സ​മ​രം വ​ഴി​വി​ട്ടു പോ​യാ​ൽ പോ​ലീ​സ് കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ നി​യ​മ വി​ധേ​യ​മാ​യി സ​മ​രം ചെ​യ്ത ആ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ പ​രി​ധി വി​ടു​മ്പോ​ൾ സ്വാ​ഭാ​വി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ പ്ര​തി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​റുപ​ടി​യാ​യി പ​റ​ഞ്ഞു.

Read More

പോ​ത്ത​ൻ​കോ​ട് ച​ന്ത​യി​ൽ നി​ന്നും വാ​ങ്ങി​യ മീ​നി​ൽ പു​ഴു​;മീ​നു​മാ​യി തിരികെ ച​ന്ത​യി​ലെ​ത്തി​യ​പ്പോ​ൾ ക​ച്ച​വ​ട​ക്കാ​ര​ൻ മു​ങ്ങി

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് ച​ന്ത​യി​ൽ നി​ന്നും വാ​ങ്ങി​ച്ച മീ​നി​ൽ പു​ഴു​വെ​ന്ന് പ​രാ​തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ച​ന്ത​യി​ൽ നി​ന്നും വാ​ങ്ങി​യ ചൂ​ര മീ​ൻ വീ​ട്ടി​ലെ​ത്തി മു​റി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് ഉ​ള്ളി​ൽ പു​ഴു​വി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി ച​ന്ത​യി​ലെ​ത്തി മീ​ൻ വി​റ്റ വി​ൽ​പ്പ​ന​ക്കാ​ര​നെ തി​ര​ക്കി​യെ​ങ്കി​ലും ക​ച്ച​വ​ട​ക്കാ​ര​ൻ മു​ങ്ങി​യി​രു​ന്നു. പോ​ത്ത​ൻ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. മ​റ്റു ക​ച്ച​വ​ട​ക്കാ​രോ​ട് തി​ര​ക്കി​യെ​ങ്കി​ലും ആ​രി​ൽ നി​ന്നും അ​ദേ​ഹ​ത്തെ​പ്പ​റ്റി അ​റി​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ച​ന്ത​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സു​ധ​ൻ.​എ​സ്. നാ​യ​ർ പ​റ​ഞ്ഞു. അ​മ്പ​തോ​ളം മീ​ൻ​ക​ച്ച​വ​ട​ക്കാ​രാ​ണ് ദി​നം​പ്ര​തി പോ​ത്ത​ൻ​കോ​ട് ച​ന്ത​യി​ൽ എ​ത്തു​ന്ന​ത്. മീ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രോ​ട് ചി​ല ക​ച്ച​വ​ട​ക്കാ​ർ മോ​ശ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്.

Read More

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടിനെ കൈവിട്ട് വിദേശ ടൂറിസ്റ്റുകൾ;കോ​വ​ളം തീ​ര​ത്തി​ന് ന​ഷ്ട​ത്തി​ന്‍റെ സീ​സ​ൺ

വി​ഴി​ഞ്ഞം: അ​ന്യ​നാ​ടു​ക​ളി​ൽ നി​ന്ന് ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടു​കാ​ണാ​നെ​ത്തി​യി​രു​ന്ന​വ​രും കൈ​വി​ട്ട വി​നോ​ദ​സ​ഞ്ചാ​ര സീ​സ​ണെ ക​ട​ൽ വ​ഴി ലോ​കം ചു​റ്റു​ന്ന​വ​രു​മാ​യി വ​ന്നു പോ​യി​രു​ന്ന ആ​ഡം​ബ​ര ക​പ്പ​ലു​ക​ളും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. വി​ഴി​ഞ്ഞം തീ​ര​ത്തു​കാ​രെ എ​ല്ലാ​വ​ർ​ഷ​വും സൈ​റ​ൺ മു​ഴ​ക്കി ഉ​ണ​ർ​ത്താ​ൻ സീ​സ​ണി​ൽ ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യം തു​റ​മു​ഖ​ത്ത​ടു​ത്തി​രു​ന്ന ഐ​ല​ന്‍റ് സ്കൈ​യും ക്ലി​പ്പ​ർ ഒ​ഡീ​സി​യും ലി ​പൊ​ണ​ന്‍റും ഇ​ക്കു​റി വി​ഴി​ഞ്ഞ​ത്തെ മ​റ​ന്നു . കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​ന്നി​രു​ന്ന ആ​ഢം​ബ​ര ക​പ്പ​ലു​ക​ൾ അ​വ​സാ​നി​ക്കാ​റാ​യ സീ​സ​ണി​ൽ ഇ​നി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ധി​കൃ​ത​ർ​ക്കി​ല്ല. കോ​വ​ളം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നും ത​ല​സ്ഥാ​ന ന​ഗ​രി​ക്കും ഉ​ണ​ർ​വു പ​ക​രാ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ട​ൽ വ​ഴി നൂ​റ് ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ എ​ത്തി​യി​രു​ന്നു. ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ​തി​വു​പോ​ലെ ഇ​ക്കു​റി​യും അ​ന്വേ​ഷ​ണ​വു​മാ​യി വി​ഴി​ഞ്ഞ​ത്തു വ​ന്ന​തോ​ടെ 2019 ന്‍റെ അ​വ​സാ​ന​മോ 2020ന്‍റെ ആ​ദ്യ​മോ സ​ഞ്ചാ​രി​ക​ളു​മാ​യി ക​പ്പ​ൽ അ​ടു​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ഇ​തു​വ​രെ​യും…

Read More

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഒ​ന്നാം പ്ര​തി; വ​ഫാ ഫി​റോസിനെ രണ്ടാം പ്രതിയാക്കി പോലീസിന്‍റെ കുറ്റപത്രം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സ് ഒ​ന്നാം പ്ര​തി. വെ​ങ്കി​ട്ട​രാ​മ​നെ ഒ​ന്നാം പ്ര​തി​യാ​യി പോ​ലീ​സ് കു​റ്റ​പ​ത്രം ത​യാറാ​ക്കി. വെ​ങ്കി​ട്ട​രാ​മ​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​ഫാ ഫി​റോ​സാ​ണ് ര​ണ്ടാം പ്ര​തി. ശ്രീ​റാം മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് ശ്രീ​റാം ഓ​ടി​ച്ച കാ​റി​ടി​ച്ച് ബ​ഷീ​ർ മ​രി​ച്ച​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പ​ബ്ലി​ക് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ൽ ബൈ​ക്ക് നി​ർ​ത്തി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​ഷീ​റി​ന്‍റെ ബൈ​ക്കി​നു പി​റ​കി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ച കാ​ർ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ശാ​ഖ​യി​ൽ വ​ൻ തീ​പി​ടി​ത്തം; 5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

മെ​ഡി​ക്ക​ൽ കോ​ള​ജ് (തിരുവനന്ത പുരം): ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് മെ​ഡി​ക്ക​ൽ​കോ​ള​ജ് ശാ​ഖ​യി​ൽ വ​ൻ​തീ​പി​ടി​ത്തം. അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇന്നു രാ​വി​ലെ 7.30ന് ​അ​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ​യും മു​ക​ളി​ല​ത്തെയും നി​ല​യി​ൽ ആ​യി​ട്ടാ​ണ് ഐ.​ഒ.​ബി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ൽ ആ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ംപ്യൂട്ടറു​ക​ളും എ.​സി​യും പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ളും എ​ല്ലാം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. അഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു എ​ങ്കി​ലും ശ​രി​ക്കു​ള്ള ക​ണ​ക്കെ​ടു​ക്കു​മ്പോ​ൾ 10 ല​ക്ഷ​ത്തി​ന് പു​റ​ത്തു​വ​രു​മെ​ന്നാ​ണ് സൂ​ച​ന. ശാ​ഖ​യ്ക്ക് ഉ​ള്ളി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് തു​ട​ക്ക​ത്തി​ൽ അ​റി​ഞ്ഞി​രു​ന്നി​ല്ല. പു​ക പു​റ​ത്തേ​ക്കു വ​രു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് ഫ്രാ​ൻ​സി​സ്, വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്…

Read More