ആക്ഷൻ… കട്ട്… പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ അ​തീ​വ​ജാ​ഗ്ര​താ മേ​ഖ​ല; സിനിമ ചിത്രീകരണം നി​രോ​ധി​ച്ച് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഷൂ​ട്ടിം​ഗ് നി​രോ​ധി​ച്ചു ഡി​ജി​പി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സി​ഐ​മാ​ർ​ക്കു ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും ഷൂ​ട്ടിം​ഗി​നു വി​ട്ടു​ന​ൽ​കേ​ണ്ടെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​പോ​ലു​ള്ള അ​തീ​വ​ജാ​ഗ്ര​താ മേ​ഖ​ല​യി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണം പോ​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​മാ​സം ക​ണ്ണൂ​രി​ലെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഷൂ​ട്ടിം​ഗി​ന് അ​നു​വാ​ദം ന​ൽ​കി​യ​ത് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം.

Related posts

Leave a Comment