അ​ബ്ദു​ള്ള​ക്കു​ട്ടി  ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ; മോദി സ്തുതിയിൽ കോൺഗ്രസ് പുറത്താക്കി, ബിജെപിയിൽ അംഗമായിട്ട് അഞ്ചുമാസം

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ൽ​നി​ന്ന് കോ​ണ്‍​ഗ്ര​സ് വ​ഴി ബി​ജെ​പി​യി​ലെ​ത്തി​യ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യെ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യും കെ.​കെ ബാ​ഹു​ലേ​യ​നെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ച​താ​യി ശ്രീ​ധ​ര​ൻ പി​ള്ള പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. മോ​ദി​യെ പു​ക​ഴ്ത്തി ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​യ​ത്. കോ​ണ്‍​ഗ്ര​സി​ൽ എ​ത്തു​ന്ന​തി​നു മു​ന്പ് സി​പി​എം നേ​താ​വാ​യി​രു​ന്നു അ​ബ്ദു​ള്ള​ക്കു​ട്ടി. മോ​ദി സ്തു​തി​യു​ടെ പേ​രി​ൽ ത​ന്നെ​യാ​ണ് സി​പി​എ​മ്മും അ​ബ്ദു​ള്ള​ക്കു​ട്ടി​യെ പു​റ​ത്താ​ക്കി​യ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​ക​യും ക​ണ്ണൂ​രി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന എ​ൻ​എ​സ്എ​സ് ആ​ഹ്വാ​നം ജ​ന​ങ്ങ​ൾ ത​ള്ളി​യെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന എ​ൻ​എ​സ്എ​സ് ആ​ഹ്വാ​നം വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ത​ള്ളി​യെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. എ​ൻ​എ​സ്എ​സ് വ​ഴി ആ​ർ​എ​സ്എ​സ് വോ​ട്ട് പി​ടി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ച്ച​ത്. ഒ​രു സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ​യും കു​ത്ത​ക​യ​ല്ല വ​ട്ടി​യൂ​ർ​ക്കാ​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യ്യാ​യി​ര​ത്തി​ൽ അ​ധി​കം വോ​ട്ടു​ക​ൾ​ക്ക് വി.​കെ. പ്ര​ശാ​ന്ത് ജ​യി​ക്കു​മെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വോ​ട്ട് പാ​ഴാ​ക്ക​രു​തെ​ന്ന് നിര്‍ബന്ധം! ക​തി​ർ മ​ണ്ഡ​പ​ത്തി​ൽ നി​ന്നു ന​വ​വ​ര​ന്‍റെ കൈ​പി​ടി​ച്ച് ന​വ​വ​ധു പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ക​തി​ർ​മ​ണ്ഡ​പ​ത്തിൽ നിന്നു ന​വ​വ​ര​ന്‍റെ കൈ​പി​ടി​ച്ച് ന​വ​വ​ധു ആ​ദ്യ​മെ​ത്തി​യ​ത് ത​ന്‍റെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ. കു​ട​പ്പ​ന​ക്കുന്ന് സ്വ​ദേ​ശി അ​നൂ​പും ചെ​റു​പാ​ലോ​ട് സ്വ​ദേ​ശി​നി ശ്യാ​മി​ലി​യും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നെ​ട്ട​യം ഇ​രു​കു​ന്നം മു​ടി​പ്പു​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ശേ​ഷം മ​ണ്ഡ​പ​ത്തി​ൽ നി​ന്നും വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കും വ​ഴി​യാ​ണ് ശ്യാ​മി​ലി വോ​ട്ടു​ചെ​യ്യാ​നാ​യി വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ 41-ാം ന​ന്പ​ർ ബൂ​ത്താ​യ വേ​റ്റി​ക്കോ​ണം എ​ൽ​പി സ്കൂളി​ലെ​ത്തി​യ​ത്. ബൂ​ത്തി​ലേ​ക്കു പ​ട്ടു​സാ​രി​യു​ടു​ത്ത് ആ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞെ​ത്തി​യ ന​വ​വ​ധു​വി​നെ ക​ണ്ട​തോ​ടെ ക്യൂ​വി​ൽ നി​ന്ന​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ശ്യാ​മി​ലി​യെ ബൂ​ത്തി​ലേ​ക്കു ക​യ​റ്റി​വി​ട്ടു. രാ​വി​ലെ മ​ണ്ഡ​പ​ത്തി​ലേ​ക്കു വ​രും വ​ഴി അ​നൂ​പ് കു​ട​പ്പ​ന​കു​ന്ന് സ്ക്കൂ​ളി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വോ​ട്ട് പാ​ഴാ​ക്ക​രു​തെ​ന്ന് ത​ങ്ങ​ൾ​ക്കു നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ളിം​ഗ് ബൂ​ത്തി​നു പു​റ​ത്തെ​ത്തി​യ ശ്യാ​മി​ലി​യും അ​നൂ​പും പ​റ​ഞ്ഞു. പി​എ​സ് സി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യു​ള്ള പ​ഠ​ന​ത്തി​ലാ​ണ് ശ്യാ​മി​ലി. അ​നൂ​പ് വ​ർ​ക്ഷോ​പ്പ് മെ​ക്കാ​നി​ക്കാ​ണ്. ചെ​റു​പാ​ലോ​ട് ശ​ര​ണ്യാ ഭ​വ​നി​ൽ ശ​ശി​യു​ടെ​യും ല​ത​യു​ടെ​യും…

Read More

കനത്ത മഴയും വെള്ളക്കെട്ടും; എ​റ​ണാ​കു​ള​ത്ത് വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​വും വെ​ള്ള​ക്കെ​ട്ടു​ക​ള്‍ രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് എ​റ​ണാ​കു​ള​ത്തെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇ​ക്കാ​ര്യം തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യെ​ന്നും എ​ന്നാ​ല്‍, കേ​ന്ദ്ര​നി​രീ​ക്ഷ​ക​യു​ടെ നി​ല​പാ​ടാ​ണ് ത​ട​സം നി​ല്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. ഇ​ക്കാ​ര്യം മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ അ​റി​യി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ആ​ദ്യം അ​നു​ഭാ​വ​പൂ​ര്‍​വ്വ​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍, കേ​ന്ദ്ര​നി​രീ​ക്ഷ​യു​ടെ നി​ല​പാ​ടാ​ണ് പു​തി​യ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്- മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും അ​വ​സാ​ന​ത്തെ വോ​ട്ട​ര്‍​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ ചോ​ദ്യം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ക​ന​ത്ത മ​ഴ; 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; സം​സ്ഥാ​ന​ത്ത് അ​തി​ജാ​ഗ്ര​താ നി​ർ​ദേ​ശം;ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത;  മത്‌സ്യതൊഴിലാളികൾ കടലിൽ പോകരുത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലു​മാ​ണ് ശ​ക്ത​മാ​യ മ​ഴ. ഉ​ച്ച​യ്ക്ക് ശേ​ഷ​വും ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച 13 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ത്ര​മാ​ണ് ബു​ധ​നാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച കോ​ട്ട​യം മു​ത​ൽ കാ​സ​ർ​ഗോ​ഡു വ​രെ പ​ത്തു​ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യ്ക്ക് പു​റ​മെ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യും കാ​റ്റും ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു.…

Read More

വോ​ട്ടെ​ടു​പ്പ് ത​ൽ​ക്കാ​ലം മാ​റ്റു​ന്നി​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ; സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും എ​റ​ണാ​കു​ള​ത്തെ ഉ​ൾ​പ്പ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. വോ​ട്ടെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ‌ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ്കൂ​ളു​ക​ളു​ടെ മു​ക​ൾ നി​ല​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും മീ​ണ പ​റ​ഞ്ഞു. ആ​കെ 10 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​വി​ടെ​യെ​ല്ലാം ത​ന്നെ പ​ക​രം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ളിം​ഗ് സ​മ​യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും മീ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ക​ന​ത്ത മ​ഴ തു​ട​രു​ന്നു; നെ​യ്യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും, ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന്‍റെ രണ്ട് ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്. ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും ഒ​ര​ടി വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. നി​ല​വി​ല്‍ 83.58 മീ​റ്റ​ർ ആ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84. 750 മീ​റ്റ​ർ ആ​ണ്. ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

Read More

ജന്മനാ തലച്ചോറ് ശുഷ്കമായവരാണ് തന്‍റെ തലയോട്ടി അളക്കുന്നത്; സുധാകരനെതിരേ വി.എസ്

തിരുവനന്തപുരം: വറ്റിവരണ്ട തലയോട്ടിയാണ് തന്‍റേതാണെന്ന് പറഞ്ഞ കെ.സുധാകരന് വി.എസ്. അച്യൂതാനന്ദന്‍റെ ചുട്ടമറുപടി. ജന്മനാ തലച്ചോറ് ശുഷ്കമായ ചില തലനരയ്ക്കാൻ അനുവദിക്കാത്ത വൃദ്ധന്മാർ തന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ് ഫേസ്ബുക്കിൽ കുറിച്ചു. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക. പക്ഷേ, വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്നും വി.എസ് പരിഹസിച്ചു. വി.എസിന്‍റേത് വറ്റിവരണ്ട തലയോട്ടിയാണെന്നും അതിൽ നിന്നും എന്തു പരിഷ്കാരം നിർദ്ദേശിക്കാനാണെന്നും സുധാകരൻ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് വി.എസ് രംഗത്തെത്തിയത്.

Read More

ജ​ലീ​ലി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ട​യി​ല്ലാ വെ​ടി​യ​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ട​യി​ല്ലാ വെ​ടി​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഴി​മ​തി​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ ഉ​ണ്ട​യി​ല്ലാ വെ​ടി​യാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. എ​ന്നാ​ൽ എ​ല്ലാം ഉ​ണ്ട​യു​ള്ള വെ​ടി​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ന്ത്രി ജ​ലീ​ലി​നും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി​യി​ല്ല. സ​ത്യം ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ക്ഷാ ഫ​ലം വ​ന്ന​ശേ​ഷം മാ​ർ​ക്ക് കൂ​ട്ടി ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ത​ന്‍റെ വാ​ദം അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ ഗു​രു​ക​ളു​ടെ പ്ര​സ്താ​വ​ന. ജ​ലീ​ൽ ചെ​യ​ർ​മാ​നാ​യി​ട്ടു​ള്ള കൗ​ണ്‍​സി​ലി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​ണ് മ​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ൾ ത​ള്ളി​യ​ത്. ഇ​നി എ​ങ്ങ​നെ ജ​ലീ​ലി​ന് മ​ന്ത്രി പ​ദ​വി​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ജലീലിനെതിരെ ജൂഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ധ്രൂ​വീ​ക​ര​ണ​ത്തി​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. തോ​ൽ​വി ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ്…

Read More

ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ടാ​ൻ ശ്ര​മം; ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി യു​വ​തി

തി​രു​വ​ന​ന്ത​പു​രം: അ​യി​രൂ​ർ പാ​റ​യി​ൽ യു​വ​തി മ​ക​നൊ​പ്പം ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു. അ​യി​രൂ​ർ പാ​റ സ്വ​ദേ​ശി ഷം​ന​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്.ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മ​മെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഷാ​ഫി​ക്ക് അ​നു​കൂ​ല​മാ​യ കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ഴി​പ്പി​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് ഷം​ന ആ​ത്മ​ഹ​ത്യ ഭീ​ഷ​ണ മു​ഴ​ക്കി​യ​ത്. കോ​ട​തി ന​ർ​ദ്ദേ​ശി​ച്ച ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​തെ ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

Read More