തിരുവനന്തപുരം: കനത്ത മഴയെ തുടർന്നു തിരുവനന്തപുരം അന്പൂരിയിൽ ഉരുൾപൊട്ടി. വൈകീട്ട് നാലുമണിയോടെയാണു തൊടുമല ഓറഞ്ചുകാട്ടിൽ ഉരുൾപൊട്ടിയത്. ആളപായമില്ല. എന്നാൽ മലവെള്ളപ്പാച്ചിലിൽ നിരവധി കൃഷിനാശമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോര ഭാഗത്തു കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയിൽ നിർമിച്ച താത്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരമേഖലയിൽ ശക്തിയിൽ കാറ്റു വീശുമെന്നും ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
Read MoreCategory: TVM
യുഡിഎഫ് എൻഎസ്എസിനെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് മന്ത്രി ജയരാജൻ
തിരുവനന്തപുരം: യുഡിഎഫ് എൻഎസ്എസിനെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സംഘടന അടിസ്ഥാനത്തിൽ ഉള്ള തീരുമാനം ആണെന്ന് കരുതുന്നില്ല. എല്ലാം എൻഎസ്എസിലുള്ള കോണ്‍ഗ്രസ് കുബുദ്ധികൾ നടത്തുന്ന തെറ്റായ പ്രചരണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Read Moreഎൻഎസ്എസിനോട് ചോദിച്ചിട്ടല്ല തെരഞ്ഞെടുപ്പിൽ പാർട്ടികൾ മത്സരിക്കുന്നത്; എൻഎസ്എസിനെതിരായ പരാതി പരിശോധിക്കേണ്ടത് ടിക്കാറാം മീണയെന്ന് കാനം
തിരുവനന്തപുരം: എൻഎസ്എസിന്റെ വോട്ടുപിടുത്തം പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ചുമതലയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ പാർട്ടികൾക്ക് ഇതിന് അധികാരമില്ല. എൻഎസ്എസിന്റെ ഓഫീസിൽ പോയി അനുവാദം ചോദിച്ചിട്ടല്ല രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലാകും. മന്ത്രി കെ.ടി.ജലീലിനെതിരേ ഉയർന്ന ആരോപണങ്ങൾ എൽഡിഎഫി പരിശോധിക്കുമെന്നും അതിനുശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreവറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് പരിഷ്കാരം; വിഎസിനെ പരിഹസിച്ച് കെ.സുധാകരൻ
തിരുവനന്തപുരം: കേരള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എം.പി. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണ പരിഷ്കാരമാണ് ഈ രാജ്യത്ത് വരേണ്ടത്. തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും പരിഹസിച്ചു. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കവേയായിരുന്നു സുധാകരന് വിവാദ പരാമര്‍ശം നടത്തിയത്. വളരെ ചെറുപ്പക്കാരനായ വിഎസിന്റെ കൈയില്‍ ഭരണപരിഷ്കാര കമ്മീഷന് പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കുമെന്നും സുധാകരൻ പരിഹാസരൂപേണ പറഞ്ഞു.
Read Moreപാലായിൽ തകർന്ന യുഡിഎഫിന് ജീവൻ കൊടുക്കാൻ സുകുമാരൻ നായർ യുഡിഎഫ് കണ്‍വീനറെ പോലെ പ്രവർത്തിക്കുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുകുമാരൻ നായർ യുഡിഎഫ് കണ്‍വീനറെ പോലെ പ്രവർത്തിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പാലായിൽ തകർന്നടിഞ്ഞ യുഡിഎഫിന് ജീവൻ കൊടുക്കാനാണ് ശ്രമം നടക്കുന്നത്. അതില്‍ ദുരുദേശ്യമുണ്ട്. അത് പരിശോധിക്കണം. കരയോഗങ്ങളില്‍ നിന്ന് തന്നെ ഇതിനെതിരെ എതിര്‍പ്പുയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടുള്ളവർ സമുദായ നിലപാടുകൾ തള്ളിക്കളയും. മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ട്. എന്‍എസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും കോടിയേരി അറിയിച്ചു. കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭാവിയില്‍ ഈ അടിത്തറ ഇളക്കുന്നതിലേക്ക് ചെന്നെത്തിക്കും. ഒരു സമുദായ സംഘടന ഒരു പാര്‍ട്ടിക്ക് വേണ്ടി സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് വിചിത്രമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Moreരാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യണം; ജാതി രാഷ്ട്രീയത്തിനെതിരേ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് അഭ്യർഥിക്കുന്നത് ചട്ടലംഘനം തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യണം. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ല. ഇത് ജാതി തെരഞ്ഞെടുപ്പല്ലെന്നും രാഷ്ട്രീയ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി കിട്ടിയിട്ടില്ല. സമദൂരം ശരിദൂരമാക്കിയതാണ് പ്രശ്നമായതെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് തടയാന്‍ പോളിംഗ് ഏജന്റുമാര്‍ ജാഗ്രത കാണിക്കണം. വട്ടിയൂർക്കാവിൽ 257 ഇരട്ട വോട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടവോട്ടുകളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. ഇത്തരം പരാതികളെ പോസിറ്റീവായി കാണുന്നുവെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
Read Moreഎംജി മാർക്ക് ദാനം: വിസിയുടെ റിപ്പോർട്ടിനുശേഷം നിലപാട് വ്യക്തമാക്കാമെന്ന് ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ മാർക്കു ദാന വിവാദത്തിൽ ഗവർണർ ഇടപെടുന്നു. എംജി സർവകലാശാലയിൽ അദാലത്ത് നടത്തി മാർക്ക് കൂട്ടി നല്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ സർവകലാശാലാ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയശേഷം നിലപാട് വ്യക്തമാക്കാമെന്നും ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ മുൻവിധിയില്ലെന്നും ഗവർണർ പറഞ്ഞു. ലഭിക്കുന്ന പരാതികളെ കുറിച്ച് വിശദീകരണം തേടുന്നത് സ്വഭാവികമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.സർവകലാശാലയിലെ മാർക്കുദാന വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി എംജി സർവകലാശാലയിലെ അദാലത്തിൽ പങ്കെടുത്താണ് മാർക്ക് ദാനം നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Read Moreഎൺപതുകാരിയുടെ കുളിമുറിയിൽ അതിക്രമം കാട്ടിയ യുവാവ് പിടിയിൽ; സംഭവം വെഞ്ഞാറമൂട്
വെഞ്ഞാറമൂട്: എൺപതുകാരിയായ സ്ത്രീയുടെ കുളിമുറിയിൽ അതിക്രമം കാട്ടിയ മുപ്പത്തി ഒൻപതുകാരനായ യുവാവ് വെഞ്ഞാറമൂട് പോലീസ് പിടിയിൽ. മാണിക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസക്കാരനായ യുവാവാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. ഇയാളുടെ അയൽവാസിയായാണ് സ്ത്രീ. ഇവർ കുളിക്കുവാനായി കയറിയ തക്കം നോക്കി കുളിമുറിയുടെ സമീപം പതുങ്ങി നിൽക്കുകയും എയർ ഹോളിലൂടെ അകത്തേയ്ക്ക് ഒളിഞ്ഞ് നോക്കി അതിക്രമം കാട്ടുകയുമാണ് ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഇയാളെ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
Read Moreഅവസാന ലാപ്പിൽ മണ്ഡലമെങ്ങും നിറഞ്ഞ് സ്ഥാനാർഥികൾ! മണ്ഡലത്തിൽ ഓടിയെത്തി ഉമ്മൻചാണ്ടി; സുരേഷിനൊപ്പം ബിഡിജെഎസും
സ്വന്തം ലേഖകൻ തിരുവനന്തപുരം : വല്ലാത്ത രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ വട്ടിയൂർക്കവിൽ. മണ്ഡലത്തിന്റെ മുക്കിനും മൂലയിലും എത്താനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ.എൻഎസ്എസും എസ്എൻഡിപിയും പറയുന്ന തലത്തിലേയ്ക്കു കോടിയേരി ബാലകൃഷ്നും മുല്ലപ്പള്ളി രാമചന്ദ്രനും പി.എസ്.ശ്രീധരൻ പിള്ളയും രാഷ്ട്രീയമായി എത്തിച്ചേർന്നൂവെന്നുള്ളതാണു വോട്ടർമാർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. രാഷ്ട്രീയം മാറി മണ്ഡലത്തിൽ ജാതിയെത്തിയെന്നു സമർഥിക്കുന്നവാരാണു കൂടുതൽ. ഈ അഭിപ്രായത്തോടു ചേർന്നു നിൽക്കുന്നവാരാണു വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിധി നിശ്ചയിക്കാൻ പോകുന്ന അരാഷ്ട്രീയ വാദികളും. ഡോ. കെ.മോഹൻകുമാർ, വി.കെ.പ്രശാന്ത്, എസ്.സുരേഷ് മൂന്നു പേരും സമർത്ഥർ. ആരെ തള്ളണം ആരെ കൊള്ളണം ഇതാണ് മണ്ഡലത്തിൽ ഇപ്പോഴത്തെ ചർച്ച. മണ്ഡലത്തിൽ ഓടിയെത്തി ഉമ്മൻചാണ്ടി യുഡിഎഫ്സ്ഥാനാർഥി ഡോ. കെ.മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണം ഇന്നലെ തൊഴുവൻകോട് നിന്നാണ് ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടകൻ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു സംസ്ഥാനത്തു നടത്തിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണു അദ്ദേഹം മോഹൻകുമാറിനു വേണ്ടി പ്രചാരണം…
Read Moreഒരു മില്ലിമീറ്റര്‍ കനവും ഒരു സെന്റീമീറ്റര്‍ നീളവും! 12 വയസ്സിലാണ് കാലില്‍ സൂചി തറച്ചുകയറി; 37 വര്‍ഷത്തിന് ശേഷം സൂചി പുറത്തെടുത്തു
തിരുവനന്തപുരം : കാലിന്റെ ഉപ്പൂറ്റിയിൽ തുളച്ചുകയറിയ സൂചി 37 വർഷത്തിന് ശേഷം പുറത്തെടുത്തു. പെരിങ്ങമ്മല സ്വദേശിനി നുജുമിനിസ (49) യുടെ കാലിൽ തറച്ച സൂചി ആണ് പുറത്തെടുത്തത്. ഒരു മില്ലിമീറ്റർ കനവും ഒരു സെൻറീമീറ്റർ നീളവും ഉള്ളതാണ് സൂചി. വിദ്യാർത്ഥിയായിരിക്കുമ്പോൾ 12 വയസ്സിലാണ് കാലിൽ സൂചി തറച്ചത്. അന്ന് രക്ഷിതാക്കൾ സൂചിയുടെ കുറച്ചു ഭാഗം പുറത്തെടുത്തിരുന്നു. എന്നാൽ ചികിത്സിച്ചിട്ടും മുറിവുണങ്ങാൻ വന്നതോടെയാണ് മെഡിക്കൽ കോളജിൽ എത്തിയത്. പരിശോധനയിൽ എല്ലിന്റെ ഇടയിലേക്ക് സൂചി കയറിയതായി കണ്ടെത്തി. അന്ന് ഡോക്ടർമാരെ കാണിച്ചു എങ്കിലും സൂചി പുറത്തെടുക്കാൻ പ്രയാസം എന്ന് അറിയിക്കുകയായിരുന്നു. അടുത്തകാലത്ത് കടുത്ത വേദന അനുഭവപ്പെട്ടതോടെ ആണ് വീണ്ടും ചികിത്സയ്ക്ക് എത്തിയത്. ഡോ. എം ശബരി ശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് സൂചി പുറത്തെടുത്തത്. നുജുമിനിസ സുഖം പ്രാപിച്ചിട്ടുണ്ട്.
Read More