ജാ​തി, മ​ത സ​ങ്കു​ചി​ത ശ​ക്തി​ക​ള്‍​ക്ക് വേ​രോ​ട്ട​മി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ ക​രു​ത്തെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ ക​രു​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.‌ ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗം അ​വ​ര്‍ പ​റ​യു​ന്നി​ട​ത്ത് നി​ല്‍​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ങ്ങ​നെ നി​ല്‍​ക്കാ​ന്‍ ന​മ്മു​ടെ സ​മൂ​ഹം ത​യാ​റ​ല്ല. ജാ​തി, മ​ത സ​ങ്കു​ചി​ത ശ​ക്തി​ക​ള്‍​ക്ക് വേ​രോ​ട്ട​മി​ല്ലെ​ന്ന് തെ​ളി​ഞ്ഞു. വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ വി​ജ​യം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​വി​യു​ടെ ദി​ശാ​സൂ​ചി​ക​യാ​ണെ​ന്നും പി​ണ​റാ​യി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​രൂ​രി​ലെ തോ​ല്‍​വി​യു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ​ല്‍​ഡി​എ​ഫി​ന്‍റെ ജ​ന​കീ​യാ​ടി​ത്ത​റ വ​ര്‍​ധി​ച്ചു. 2016ല്‍ ​എ​ല്‍​ഡി​എ​ഫി​ന് 91 എം​എ​ല്‍​എ മാ​രാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 93 ആ​യി. സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഉ​റ​ച്ച പി​ന്തു​ണ​യാ​ണി​തെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

എ​ൻഎ​സ്​എ​സ് ഓ​ഫീ​സി​ന് നേ​രെ ചാ​ണ​ക​മേ​റ്; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് ഓ​ഫീ​സി​ന് നേ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ചാ​ണ​ക​മേ​റ്. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് നേ​ർ​ക്കാ​ണ് ചാ​ണ​ക​മേ​റു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍ മ​ധു​സൂ​ദ​ന​നെ പോലീസ് അറസ്റ്റ് ചെയ്തു. വ​ട്ടി​യൂ​ർ​കാ​വി​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ.​പ്ര​ശാ​ന്ത് ജ​യം നേ​ടി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​മോ​ഹ​ൻ​കു​മാ​ർ ര​ണ്ടാ​മ​ത് എ​ത്തി​യ​പ്പോ​ൾ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​സ്.​സു​രേ​ഷ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

Read More

വ​ട്ടി​യൂ​ർ​ക്കാ​വി​ന്‍റെ ശ​രി​ദൂ​രം ഇ​ട​തു​പ​ക്ഷം;  ന​ഗ​ര​സ​ഭ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​യാണ് വിജയത്തിലേക്കുള്ള കുതിപ്പെന്ന് വി.​കെ പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ന്‍റെ ശ​രി​ദൂ​രം ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ തെ​ളി​യി​ച്ച​താ​യി ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി വി.​കെ പ്ര​ശാ​ന്ത്. രാ​ഷ്ട്രീ​യ​ത്തി​ൽ സ​മു​ദാ​യ നേ​താ​ക്ക​ൾ ഇ​ത്ത​ര​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യം ഉ​റ​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ശാ​ന്ത്. എ​ൻ​എ​സ്എ​സ് ഉ​ന്ന​യി​ച്ച പ​രി​ഭ​വം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രും മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ താ​നും ശ്ര​മി​ക്കും. എ​ൻ​എ​സ്എ​സി​ന്‍റെ അ​ട​ക്കം വോ​ട്ടു​ക​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​യാ​ണി​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Read More

തോറ്റെങ്കിൽ കാരണം ഇതാണ്..! ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നിലെ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ലും കോ​ന്നി​യി​ലും തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ യു​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി. യു​ഡി​എ​ഫി​ലെ ത​മ്മി​ല​ടി​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ലും കോ​ന്നി​യി​ലും കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ചി​ല നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി. എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​ന്വേ​ഷി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണം. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ വീ​ണ്ടും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. കോ​ന്നി​യി​ൽ കാ​ലു​വാ​ര​ൽ ഉ​ണ്ടാ​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തും യു​ഡി​എ​ഫി​ലെ വ​രും ദി​വ​സ​ങ്ങ​ളി​ലെ പൊ​ട്ടി​ത്തെ​റി​ക്ക് സൂ​ച​ന​യാ​ണ്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മു​ൻ​കൂ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ൻ സാ​ധി​ച്ച​തും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഇ​ട​ത് മു​ന്നേ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്ന് കോ​ൺ‌​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​മോ​ഹ​ൻ കു​മാ​റും പ്ര​തി​ക​രി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി നി​ർ‌​ണ​യ​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ട​തി​നൊ​പ്പം എ​ത്താ​നാ​യി​ല്ലെ​ന്നും മോ​ഹ​ൻ കു​മാ​ർ പ​റ​ഞ്ഞു.

Read More

എൽഡിഎഫിന്‍റെ വീര്യം കുറഞ്ഞ മദ്യനയം..! പ​ഴ​ങ്ങ​ളി​ൽ നി​ന്ന് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വും വൈ​നും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: ച​ക്ക, ക​ശു​മാ​ങ്ങ, വാ​ഴ​പ്പ​ഴം തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളി​ല്‍ നി​ന്നും കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ളി​ല്‍ നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യം, വൈ​ന്‍ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ച്ചു കൊ​ണ്ടാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം. നി​യ​മ​സ​ഭാ സ​ബ്ജ​ക്റ്റ് ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് വൈ​ന്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന യൂ​ണി​റ്റു​ക​ള്‍​ക്ക് അ​ബ്കാ​രി നി​യ​മ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി ലൈ​സ​ന്‍​സ് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​മെ​ന്നാ​ണ് വി​വ​രം.

Read More

കനത്ത മഴയുണ്ടാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്; ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഇന്നും നാളെയുമായി സംസ്ഥാനത്തെ 10 ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതേതുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. നേരത്തെ കഴിഞ്ഞ ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ പുറപ്പെടുവിച്ച റെഡ് അലർട്ട് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

Read More

നി​യ​മ​ലം​ഘ​ക​ർ​ക്ക് ആ​ശ്വാ​സം..! സീ​റ്റ്‌ ബെ​ൽ​റ്റും ഹെ​ൽ​മ​റ്റും ധ​രി​ക്കാ​ത്ത​തി​ന്‌ 500 രൂപ; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 രൂപയും സാമൂഹ്യസേവനവും; കേന്ദ്രസർ ക്കാരിന്‍റെ അമിത പിഴ കുറച്ച പിണറായി മന്ത്രിസഭയുടെ പുതിയ നിരക്കുകൾ അറിയാം…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ത്തു​ക കു​റ​യ്ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന പി​ഴ​ത്തു​ക സം​ബ​ന്ധി​ച്ച നി​യ​മ​ഭേ​ദ​ഗ​തി​ക്ക്‌ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ സീ​റ്റ്‌ ബെ​ൽ​റ്റും ഹെ​ൽ​മ​റ്റും ധ​രി​ക്കാ​ത്ത​തി​ന്‌ 500 രൂ​പ​യാ​യി പിഴ. നേ​ര​ത്തെ പു​തി​യ നി​യ​മ​പ്ര​കാ​രം പി​ഴ 1,000 രൂ​പ​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ൽ ആ​ദ്യ നി​യ​മ​ലം​ഘ​ന​ത്തി​ന് 1,500 രൂ​പ​യും ആ​വ​ർ​ത്തി​ച്ചാ​ൽ 3,000 രൂ​പ​യു​മാ​ണ് പി​ഴ. വാ​ഹ​ന​ത്തി​ല്‍ അ​മി​ത​ഭാ​രം ക​യ​റ്റ​ലു​ള്ള പി​ഴ 20000 രൂ​പ​യി​ൽ നി​ന്ന് പ​തി​നാ​യി​ര​മാ​ക്കി കു​റ​ച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 രൂപയും സാമൂഹ്യസേവനവുമാണ് ശിക്ഷ.​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളി​ലെ പി​ഴ​ത്തു​ക കു​റ​യ്‌​ക്കാ​നാ​ണ്‌ ഇ​പ്പോ​ള്‍ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച 10,000 രൂപ തന്നെ പിഴ ചുമത്താനാണ് സംസ്ഥാന സർക്കാരിന്‍റെയും തീരുമാനം. പ്രായപൂർത്തിയാകാത്ത ആൾ വാഹനമോടിച്ചാലുള്ള പിഴയ്ക്കും കുറവില്ല. പ്രായപൂർത്തിയാകാത്ത ഒരാൾ…

Read More

ജ​ലീ​ലി​നും ഓ​ഫീ​സി​നും ക്ലീ​ൻ​ചി​റ്റ്; മാ​ർ​ക്ക് ദാ​ന​ത്തി​ൽ മ​ന്ത്രി ഇ​ട​പെ​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ക്ക്ദാ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി ജ​ലീ​ലി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​നും ക്ലീ​ൻ​ചി​റ്റ് ന​ൽ​കി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി. വി​വാ​ദ അ​ദാ​ല​ത്തു​ക​ളി​ല്‍ മ​ന്ത്രി​യു​ടെ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​ദാ​ല​ത്തി​ൽ മാ​ർ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സി​ൻ​ഡി​ക്കേ​റ്റാ​ണ് മാ​ർ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​ർ​ക്ക് ന​ൽ​കാ​ൻ മ​ന്ത്രി​യോ ഓ​ഫീ​സോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. അ​ദാ​ല​ത്തു​ക​ളി​ല്‍ ഇ​രു​വ​രു​ടെ​യും സാ​ന്നി​ധ്യം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. നേ​ര​ത്തെ ജ​ലീ​ലി​നെ ന്യാ​യീ​ക​രി​ച്ച് സ​ര്‍​വ​ക​ലാ​ശാ​ല​ക​ൾ ഗ​വ​ര്‍​ണ​ര്‍​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എം​ജി, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. വി​വാ​ദ അ​ദാ​ല​ത്തു​ക​ളി​ല്‍ മ​ന്ത്രി​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Read More

ശാ​രീ​രി​ക അ​വ​ശ​ത;  മു​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ബ്ദു​റ​ബ് ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പി.​കെ.​അ​ബ്‍​ദു​റ​ബ് എം​എ​ൽ​എ​യെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യോ​ട​ടു​ത്താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി ഐ​സി​യു​വി​ലാ​ണ് ഇ​പ്പോ​ൾ മു​ൻ​മ​ന്ത്രി ചി​കി​ത്സ​യി​ലു​ള്ള​ത്.

Read More

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലും കെ.​ടി.​ജ​ലീ​ൽ ഇ​ട​പെ​ട്ടുവെന്ന പുതിയ വെളിപ്പെടുത്തലുമായി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ പു​തി​യ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും ജ​ലീ​ൽ ഇ​ട​പെ​ട്ടു. പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല ആ​റം​ഗ സ​മി​തി​ക്കു ന​ല്‍​കി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ​രീ​ക്ഷ ന​ട​ത്തി​പ്പി​നും ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​നും ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നി​യ​മി​ച്ച​ത്. മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ നി​ർ​ദേ​ശം വൈ​സ് ചാ​ൻ​സ​ല​ർ ന​ട​പ്പാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ചു​മ​ത​ല സ​മി​തി​ക്കാ​യി മാ​റി. ഇ​തോ​ടെ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ന​ഷ്ട​മാ​യി. ഡീ​നി​ന് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യ​തും ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് ഇ​ന്ന് വീ​ണ്ടും ക​ത്ത് ന​ൽ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ര്‍​ത്തി​ച്ചു.

Read More