തിരുവനന്തപുരം: ശബരിമലയിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മതനിരപേക്ഷത തകർക്കാനാണ് ശ്രമം നടന്നത്. പോലീസിനു നേരെയും ആസൂത്രിത ആക്രമണങ്ങൾ ഉണ്ടായി. തോർത്തിൽ തേങ്ങ കട്ടി പോലീസിന അടിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പോലീസില അഴിമതിക്കാർക്കെതിരയും മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്. വാഹനാപകട കേസുകളിൽ പോലീസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർ കർശന നടപടി നേരിടേണ്ടി വരും- അദ്ദേഹം പറഞ്ഞു. കേസുകളിൽ പെടുന്ന പ്രമുഖരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഉദ്യോഗസ്ഥർ നടത്തേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി കേസ് അന്വേഷണത്തിന്റ വിവരങ്ങൾ ഇനിമുതൽ പുറത്ത് പോകരുതെന്നും ഇത് പ്രതികൾക്ക് സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.
Read MoreCategory: TVM
കുതിരയെക്കണ്ട് ആന ഇടഞ്ഞു; ചിതറിയോടിയ ആൾക്കൂട്ടത്തനിടെ വീണ് മൂന്നുപേർക്ക് പരിക്ക്; വെഞ്ഞാറമൂട് നടന്ന സംഭവം ഇങ്ങനെ…
വെഞ്ഞാറമൂട്: കുതിരയെ കണ്ട് ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ജനം ചിതറി ഓടുന്നതിനിടയിൽ രണ്ടു വാഹനങ്ങൾ കൂട്ടിമുട്ടി. ഓടി രക്ഷപ്പെടുന്നതിനിടെ താഴെ വീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. കീഴായിക്കോണം ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിന് മുൻവശത്ത് ഇന്ന് 8 20 നാണ് സംഭവം. പിരപ്പൻകോട് തൈക്കാട് തടിമിൽ നടത്തിവരുന്ന രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന 21 വയസുള്ള ആനയാണ് ഇടഞ്ഞത്. തൈക്കാട്ടു നിന്നും കൈലാസത്ത്കുന്ന് പാറയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിനായി ചതുർത്ഥി ആഘോഷ പരിപാടിയുടെ ആനയൂട്ടിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. റോഡിലൂടെ നടത്തിക്കൊണ്ടുവരുകയായിരുന്ന കൊമ്പനാന ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിന് മുൻവശം കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടു.തുടർന്ന് ഇടഞ്ഞ ആന അവിടെ നിന്നും ഓടി. പരിഭ്രാന്തിയിലായ നാട്ടുകാർ ചിതറി ഓടി. ഇതിനിടയിൽ ഭയന്ന് പൊടുന്നനെ ബ്രേക്കിട്ട് നിർത്തിയ വാഹനങ്ങൾ കൂട്ടിമുട്ടുകയും ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.…
Read Moreരണ്ടിലയില്ല..! സ്ഥാനാർഥിയെ അംഗീകരിക്കുന്നു, വിജയത്തിനായി പ്രവർത്തിക്കുമെന്ന് പി.ജെ. ജോസഫ്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: പാലായിലെ യുഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനെ അംഗീകരിക്കുന്നുവെന്നും വിജയത്തിനായി പ്രവർത്തിക്കു മെന്നും പി.ജെ. ജോസഫ്. യുഡിഎഫ് ഇന്നലെ വൈകുന്നേരം യോഗം ചേർന്ന് പ്രഖ്യാപിച്ച സ്ഥാനാർഥിയായതിനാൽ അംഗീകരിക്കുന്നു. സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ ഇനി ഒരു ചർച്ചയില്ല. അതു അടഞ്ഞ അധ്യായമാണ്. സ്ഥാനാർഥിയായ ജോസ് ടോം ഞങ്ങൾ സസ്പെൻഡ് ചെയ്തയാളാണ്.അദ്ദേഹത്തെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുഡിഎഫ് അംഗീകരിച്ചതിനാൽ അംഗീകരിക്കുന്നു. സസ്പെൻഡ് ചെയ്തയാൾക്ക് ചിഹ്നം നൽകുന്നതിൽ സാങ്കേതിക പ്രശ്നമുണ്ട്. അതുകൊണ്ട് നിലവിൽ ചിഹ്നം നൽകാൻ കഴിയില്ല. പിന്നെ സ്ഥാനാർഥി തന്നെ പറഞ്ഞല്ലോ തന്റെ ചിഹ്നം കെഎം മാണിയാണെന്ന്, രണ്ടിലയില്ലങ്കിലും മത്സരിക്കുമെന്ന്. സ്ഥാനാർഥി തന്നെ പറഞ്ഞ സാഹചര്യത്തിൽ പിന്നെ ചിഹ്നം ഒരു പ്രശ്നമല്ലല്ലോ. ഇന്നലെ കൊണ്ട് സമവായ ചർച്ചകൾ അവസാനിച്ചു. ഇനി ചിഹ്നത്തിന്റെ കാര്യത്തിൽ ചർച്ചയ്ക്കു താത്പര്യമില്ല. ഇക്കാര്യം ഇന്നലെ യുഡിഎഫിന്റേയും കോൺഗ്രസിന്റേയും നേതാക്കളെ അറിയിച്ചിട്ടുണ്ട്.…
Read Moreജനങ്ങള്‍ ജാഗ്രത പാലിക്കണം; ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന്, ഇടുക്കി, കാസർഗോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി ജില്ലകളിലും, ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യയതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്ട്രോള് റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
Read Moreഓക്സ്ഫോർഡ് ഇംഗ്ലീഷ് അറിയാത്തവരും ജയിച്ചിട്ടുണ്ട്; തരൂരിനെതിരേ വീണ്ടും മുരളീധരൻ
തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമർശനവുമായി വീണ്ടും കെ. മുരളീധരൻ. തിരുവനന്തപുരം കോണ്‍ഗ്രസ് മണ്ഡലമാണ്. മോദിക്കെതിരായ വികാരമാണ് തരൂരിന്റെ വിജയത്തിനു കാരണമെന്നും മുരളീധരൻ പറഞ്ഞു. ഓക്സ്ഫോർഡ് ഇംഗ്ലീഷ് അറിയാത്ത കോൺഗ്രസ് നേതാവ് എ. ചാൾസ് മൂന്ന് തവണ ഇവിടെനിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മോദി അനുകൂല പരാമർശം നടത്തിയ തരൂരിനെതിരേ വിമർശനവുമായി നേരത്തേയും മുരളീധരൻ രംഗത്തെത്തിയിരുന്നു. തരൂർ ഇനിയും മോദി സ്തുതി തുടർന്നാൽ പരസ്യമായി ബഹിഷ്കരിക്കേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
Read Moreനിയമപരമായും രാഷ്ട്രീയമായും നേരിടും; മുല്ലപ്പള്ളിക്കെതിരായ നിയമ നടപടിവിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയെ വിമർശിച്ചതിന്റെ പേരിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സർക്കാർ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളിക്കെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് നേരിടുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന പ്രസ്താവനയിലാണ് മുല്ലപ്പള്ളിക്കെതിരേ നിയമ നടപടിയെടുക്കാൻ സർക്കാർ അനുമതി നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചത്.
Read More“ട്രാഫിക് നിയമങ്ങൾ പാലിക്കൂ,നിങ്ങളുടെ പണം ലാഭിക്കൂ..” ..! ഗതാഗത നിയമലംഘനത്തിനു നാളെ മുതൽ കനത്ത പിഴ
തിരുവനന്തപുരം: റോഡുകളിലെ നിയമലംഘനങ്ങൾക്കു കർശന നടപടികൾ നിർദേശിക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയതുൾപ്പെടെ നിരവധി ഭേദഗതികളാണ് പുതിയ നിയമപ്രകാരം നടപ്പാക്കുക. ഇതോടെ ഗതാഗത നിയമലംഘനങ്ങൾക്കു ചുമത്തുന്ന പിഴ ഗണ്യമായി വർധിക്കും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യതവണ ആറുമാസം തടവും 10,000 രൂപ പിഴയും ലഭിക്കും. കുറ്റകൃത്യം ആവർത്തിക്കപ്പെട്ടാൽ 15,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. ഇൻഷ്വറൻസ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യ തവണ 2000 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ 4000 രൂപയായി ഉയരും. മൂന്നുമാസം വരെ തടവുശിക്ഷയും ലഭിക്കും. പെർമിറ്റില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കും. ഇതേ കുറ്റകൃത്യത്തിനു വീണ്ടും…
Read Moreശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അവ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയില്‍ യാതൊരു അവ്യക്തതയുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരില വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കടകംപള്ളി വ്യക്തമാക്കി. ശബരിമലയുടെ പേരിൽ പ്രധാനമന്ത്രിയും ബിജെപിയും വിശ്വാസികളെ വഞ്ചിച്ചു. ഇതാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി വിശദമാക്കി. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അവ്യക്തതയുണ്ടാവേണ്ട കാര്യമില്ല. സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Moreകെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ റിലയൻസിന് നൽകാനുള്ള നീക്കം വിവാദത്തിൽ; കാരണം ഇങ്ങനെ…
തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ റിലയൻസ് ജിയോക്ക് അനുവദിക്കാനുള്ള നീക്കം വിവാദത്തിൽ. സംസ്ഥാന സർക്കാരിന്റെ കെ-ഫോണ്‍ പദ്ധതി അട്ടിമറിക്കാനാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷ യൂണിയനുകൾ രംഗത്തെത്തി. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണെന്നാണ് കെഎസ്ഇബി നിലപാട് അറിയിച്ചിരിക്കുന്നത്. ഫൈബർ ടു ഹോം പദ്ധതിക്ക് അഞ്ചുലക്ഷം പോസ്റ്റുകൾ ആവശ്യപ്പെട്ട് ജിയോ കെഎസ്ഇബിക്ക് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെ സാധ്യതാ പഠനം നടത്താൻ എല്ലാ സെക്ഷൻ ഓഫീസുകൾക്കും കെഎസ്ഇബി നിർദേശം നൽകിയിരുന്നു. നിലവില്‍ കെഎസ്ഇബിയുടെ പോസ്റ്റ് ചെറുകിട കേബിള്‍ ഓപ്പറേറ്റേര്മാര്ക്കുള്പ്പെടെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവരെ ഒഴിവാക്കിയാണ് റിലയന്‍സിനു വാടകയ്ക്ക് നല്കാന് നീക്കം നടക്കുന്നത്.
Read Moreചരിത്രപരമായ തീരുമാനം..! ചരിത്രമുറങ്ങുന്ന വിജെടി ഹാൾ ഇനി നവോഥാന നായകൻ അയ്യൻ കാളിയുടെ പേരിൽ
തിരുവനന്തപുരം: പാളയത്തു സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങളിലൊന്നായ വിജെടി ഹാളിന്റെ പേര് അയ്യൻകാളി ഹാൾ എന്നാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനു മന്ത്രിസഭയുടെ അനുമതി. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി പോരാടിയ നവോഥാന നായകനായ അയ്യൻകാളിക്കു ഉചിതമായ സ്മാരകം എന്ന നിലയിൽ വിജെടി ഹാളിനു അയ്യൻകാളി ഹാൾ എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. രാജഭരണകാലത്ത് ശ്രീമൂലം അസംബ്ലി ആദ്യംകൂടിയിരുന്നത് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിലായിരുന്നു. പിന്നീടാണ് സഭാ സമ്മേളനം വിജെടി ഹാളിലേക്കുമാറ്റിയത്.സൗജന്യ വിദ്യാഭ്യാസത്തിനും ഭൂരഹിതർക്ക് ഭൂമിക്കുംവേണ്ടി അയ്യൻ കാളി പോരാട്ടം നടത്തി. ഫീസ് വർധനവിനെതിരേ വിദ്യാർഥികൾ നടത്തിയ സമരത്തെ ദിവാന്റെ പട്ടാളം തല്ലിച്ചതച്ചു. ആ ക്രൂരമായ മർദനത്തിനെതിരേ അയ്യൻ കാളിയുടെ ധീരമായ ശബ്ദമുയർന്നതും ഈ ഹാളിലാണ്. അയ്യൻ കാളിയുടെ ശബ്ദം മുഴങ്ങിയ ഹാളിന് വിക്ടോറിയ ജൂബിലി ടൗണ്‍ഹാൾ എന്ന പേരാണോ വേണ്ടതെന്ന് സമൂഹത്തിൽ പലരും സംശയിച്ചിരുന്നു. ആ സംശയത്തിന്റെ…
Read More