പിഎസ്‌സി പരീക്ഷ തട്ടിപ്പ്;  ഗോ​കു​ലി​ന്‍റെ ഫോ​ണും സിം ​കാ​ർ​ഡും ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്സി പ​രീ​ക്ഷാ​ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​ൻ ഗോ​കു​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണും സിം ​കാ​ർ​ഡും ക​ണ്ടെ​ടു​ത്തു. ഗോ​കു​ലി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണു ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​പ്പു വെ​ളി​പ്പെ​ടു​ത്തു​ന്ന മ​റ്റു കു​റി​പ്പു​ക​ളും വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി. ഈ ​സിം ഉ​പ​യോ​ഗി​ച്ചാ​ണോ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ഗോ​കു​ൽ ഉ​ത്ത​ര​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഉ​ത്ത​ര​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു ഗോ​കു​ൽ വെ​ളി​പ്പെ​ടു​ത്തി. ഉ​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷാ ഹാ​ളി​ൽ ല​ഭി​ച്ച​ത് സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ മു​ഖേ​ന​യാ​ണെ​ന്നു പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പി​എ​സ്സി ന​ട​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ടും ത​ട്ടി​പ്പും ന​ട​ത്താ​നു​ള്ള ആ​സൂ​ത്ര​ണ​ത്തി​ൽ, മു​ൻ എ​സ്എ​ഫ്ഐ നേ​താ​വും മൂ​ന്നാം പ്ര​തി​യാ​യ പ്ര​ണ​വ്, എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ ഗോ​കു​ൽ, സ​ഫീ​ർ എ​ന്നി​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നു പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ​രീ​ക്ഷാ ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കു പു​റ​മേ മ​റ്റാ​ർ​ക്കെ​ങ്കി​ലും ഉ​ത്ത​ര​ങ്ങ​ൾ എ​സ്എം​എ​സ്…

Read More

കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷം റോ​ഡി​ലും; ജീ​പ്പി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്

പാ​ലോ​ട്: കോ​ള​ജ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഘോ​ഷ‍​യാ​ത്ര​യ്ക്കി​ടെ ജീ​പ്പ് ത​ട്ടി വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചൊവ്വാഴ്ച ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം. നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ ഘോ​ഷ​യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഘോ​ഷ​യാ​ത്ര ന​ട​ത്തു​ക​യും ആ​ഘോ​ഷ​ത്തി​ന്‍റെ മ​റ​വി​ൽ ബൈ​ക്ക് റേ​സിം​ഗും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ല ആ​വ​ർ​ത്തി ഇ​വ​രെ പ​റ​ഞ്ഞ് വി​ല​ക്കി​യെ​ങ്കി​ലും തു​ട​ർ​ന്നും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ്വ​കാ​ര്യ സ്കൂ​ളി​ന് നേർക്ക് ആക്രമണം; പിന്നിൽ മൂ​ന്നം​ഗ സം​ഘം; സിസിടിവി ദൃശ്യം ലഭിച്ചു

വി​ഴി​ഞ്ഞം: സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ സിസിടിവി യി​ൽ. ഇ​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.​ ഇ​തി​നാ​യി ഷാ​ഡോ പോ​ലീ​സി​ന്‍റെ യോ​ഗം ഇ​ന്ന് രാ​വി​ലെ കാ​ഞ്ഞി​രം​കു​ളം സ്റ്റേ​ഷ​നി​ൽ ന​ട​ന്നു.​ കാ​ഞ്ഞി​രം​കു​ളം മൗ​ണ്ട് കാ​ർ​മ്മ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാണ് ​അക്രമികൾ ഒരു സ്കൂൾ ബ​സ് കത്തിക്കുകയും എ​ട്ട് ബ​സു​ക​ളു​ടെ ഗ്ലാ​സു​ക​ൾ അ​ടി​ച്ച് ത​ക​ർ​ക്കുകയും ചെയ്തത്. 32 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി ആ​റ് മാ​സം മു​ൻ​പ് വാ​ങ്ങി​യ ഏ.​സി ബ​സ് പൂ​ർ​ണ്ണ​മാ​യി ക​ത്തി ന​ശി​ച്ചു.​പൊ​ക്ക​ത്തി​ലു​ള്ള മ​തി​ൽ കെ​ട്ടി​ന്‍റെ പു​റ​കു​വ​ശ​ത്തു​കൂ​ടി ചാ​ടി​ക്ക​ട​ന്നെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി.​സി.​ടി.​വി​യി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ അ​വ​സാ​ന​ത്തെ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് മ​ട​ങ്ങു​ന്ന അ​ക്ര​മി​സം​ഘ​ത്തി​ന്റെ ദൂ​രെ​ക്കാ​ഴ്ച​യു​ള്ള ടി​വി ദൃ​ശ്യ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വ​രെ പൂ​ർ​ണ്ണ​മാ​യി​തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.​ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ…

Read More

ശ്രീ​ജി​വി​ന്‍റേ​ത് ക​സ്റ്റ​ഡി മ​ര​ണ​മ​ല്ലെ​ന്ന് സി​ബി​ഐ; ശ്രീ​ജി​ത്ത് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ശ്രീ​ജി​വി​ന്‍റേ​ത് ക​സ്റ്റ​ഡി​മ​ര​ണ​മ​ല്ലെ​ന്ന് സി​ബി​ഐ. ശ്രീ​ജി​വ് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി​യി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ശ്രീ​ജി​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ശ്രീ​ജി​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പ്ത​ല ന​ട​പ​ടി​ക്കും സി​ബി​ഐ ശി​പാ​ർ​ശ ചെ​യ്തു. പ്ര​തി​യെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തി​നാ​ണ് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ വ​കു​പ്പ്ത​ല ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സി​ബി​ഐ അ​ന്വേ​ഷ​ണം ഒ​ത്തു​ക​ളി​യാ​ണെ​ന്നാ​ണ് ശ്രീ​ജി​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ്രീ​ജി​ത്ത് ആ​രോ​പി​ച്ചു. ശ്രീ​ജി​വി​ന്‍റേ​ത് കൊ​ല​പാ​ത​ക​മാ​ണ്. കേ​സി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ വ​ള​രെ കാ​ല​മാ​യി ശ്രീ​ജി​ത്ത് സ​മ​യം ന​ട​ത്തി​വ​രി​യാ​ണ്. 2014 മേ​യ് 21നാ​യി​രു​ന്നു ശ്രീ​ജി​വി​ന്‍റെ മ​ര​ണം. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് മേ​യ് 19നാ​ണ് ശ്രീ​ജി​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Read More

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്; ഉത്തരങ്ങൾ അയച്ചത് എസ്എംഎസ് വഴി; സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗോ​കു​ലിന്‍റെ കുറ്റസമ്മതം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ത​ട്ടി​പ്പ് ന​ട​ത്താ​ൻ മു​ൻ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്ക് സ​ഹാ​യം ചെ​യ്തു ന​ൽ​കി​യ​താ​യി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗോ​കു​ൽ. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച ശി​വ​ര​ഞ്ജി​ത്ത്, പ്ര​ണ​വ്, ന​സീം എ​ന്നീ മൂ​ന്ന് പേ​ര്‍​ക്കും ഉ​ത്ത​ര​ങ്ങ​ള്‍ എ​സ്എം​എ​സാ​യി അ​യ​ച്ച് ന​ല്‍​കി​യെ​ന്നാ​ണ് ഗോ​കു​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​ത്. ത​ന്‍റെ അ​ടു​ത്ത ബ​ന്ധു കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഈ ​പ​രി​ച​യം വ​ഴി സെ​ന്‍റ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും പ​ട്ടി​ക​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​ര​നും മു​ന്‍ എ​സ്എ​ഫ്ഐ നേ​താ​വു​മാ​യ പി.​പി. പ്ര​ണ​വാ​ണ് മൂ​ഖ്യ ആ​സൂ​ത്ര​ക​നെ​ന്നും ഗോ​കു​ൽ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. ഗോ​കു​ലി​നെ ക്രൈം​ബ്രാ​ഞ്ച് ഐ.​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ​യും ഡി​വൈ​എ​സ്പി കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്ത​ത്. അ​തേ​സ​മ​യം ചോ​ദ്യ​ങ്ങ​ള്‍ എ​ങ്ങി​നെ ചോ​ര്‍​ന്ന് കി​ട്ടി​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഗോ​കു​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്.

Read More

രണ്ടുവർഷത്തിന് ശേഷം കണ്ടെത്തി, തെളിവുകൾ കെട്ടിച്ചമച്ചത്; യു​വാ​വി​നെ മോ​ഷ​ണ​ക്കേ​സി​ൽ കു​ടു​ക്കിയ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​ര​പ​രാ​ധി​യാ​യ യു​വാ​വി​നെ മോ​ഷ​ണ​ക്കേ​സി​ൽ കു​ടു​ക്കി​യ പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ലെ മു​ൻ സി​ഐ​യും നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ൽ അം​ഗ​വു​മാ​യ ജി. ​അ​ജി​ത് കു​മാ​ർ, വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ലെ മു​ൻ എ​സ്ഐ​യും ഇ​ന്നു കൊ​ല്ലം പു​ത്തൂ​രി​ൽ സി​ഐ​യു​മാ​യ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് എ​തി​രേ​യാ​ണു ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റെ​ജി​നെ മോ​ഷ​ണ​ക്കേ​സി​ൽ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2017 ഒ​ക്ടോ​ബ​റി​ൽ വെ​ള്ള​റ​ട​യി​ലെ ര​ണ്ടു ക​ട​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ലാ​ണു റെ​ജി​ൻ അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ 21 ദി​വ​സം റെ​ജി​ൻ ജ​യി​ലി​ൽ കി​ട​ന്നു. നാ​ലു ദി​വ​സ​ത്തോ​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വ​ച്ചു മ​ർ​ദി​ച്ച​താ​യും റെ​ജി​ൻ പ​രാ​തി​പ്പെ​ട്ടു. പ​രാ​തി വാ​ർ​ത്ത​യാ​യ​തി​നെ തു​ട​ർ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ചും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തി. റെ​ജി​നെ​തി​രാ​യ തെ​ളി​വു​ക​ൾ കെട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​തോ​ടെ​യാ​ണു പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കേ​സി​ൽ വി​ചാ​ര​ണ റ​ദ്ദാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

Read More

എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്; വെ​ള്ളി​യാ​ഴ്ച വരെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഒ​ഡീഷാ തീ​ര​ത്ത് രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ശ​ക്തി വ​ർ​ധി​ച്ച​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​വ​രെ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും.തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തും മാ​ന്നാ​ർ ക​ട​ലി​ടു​ക്കി​ലും തെ​ക്ക​ൻ കാ​റ്റി​ന്‍റെ വേ​ഗ​ം മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ​വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ ആ ​ഭാ​ഗ​ത്തേ​ക്കു പോ​ക​രു​ത്.

Read More

കേ​ര​ള ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വെ​ള്ളി​യാ​ഴ്ച  സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ കേ​ര​ള ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ച് രാഷ്ട്രപ​തി വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. ഇ​പ്പോ​ഴ​ത്തെ ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റി​സ് പി. സ​ദാ​ശി​വ​ത്തി​ന്‍റെ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

Read More

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മാ​ത്ര​മ​ല്ല ഇടിമുറി; സ്വതന്ത്ര ജുഡീഷൽ കമ്മീഷന്‍റെ കണ്ടെത്തൽ

തി​രു​വ​നന്തപു​രം: ഇ​ടി​മു​റി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മാ​ത്ര​മ​ല്ല മ​റ്റ് കോ​ള​ജു​ക​ളി​ലും ഉ​ണ്ടെ​ന്ന് സ്വ​ത​ന്ത്ര ജുഡീ​ഷൽ ക​മ്മീ​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്സ് കോ​ള​ജ്, കോ​ഴി​ക്കോ​ട് മ​ട​പ്പ​ള്ളി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ൾ ഇ​ടി​മു​റി​യാ​ക്കി മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജുഡീ​ഷൽ ക​മ്മീ​ഷ​ൻ ജ​സ്റ്റി​സ് ഷം​സു​ദ്ദീ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി. ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളും ശു​പാ​ർ​ശ​ക​ളു​മ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട് ഇ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റും. സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കാ ന്പ​യി​ൻ ക​മ്മി​റ്റി​യാ​ണ് സ്വ​ത​ന്ത്ര ജൂ​ഡീ​ഷൽ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത്. കാ​ന്പ​സ് രാ​ഷ്ട്രീ​യം അ​തി​രു​ക​ട​ക്കു​ന്ന​താ​യും കോ​ള​ജി​നു​ള്ളി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന് മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. കോ​ള​ജു​ക​ളി​ൽ ആ​ന്‍റി റാ​ഗിം​ഗ് സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​ധ്യാ​പ​ക​രും പ്രി​ൻ​സി​പ്പ​ൾ​മാ​രും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ജൂ​ഡീ​ഷൽ നി​യ​മ​പ​രി​പാ​ല​ന​സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശ​യും ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​ത​ന്ത്ര ജു​ഡീ​ഷ​ൽ…

Read More

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്; അ​ഞ്ചാം പ്ര​തി പോ​ലീ​സു​കാ​ര​ൻ ഗോ​കു​ൽ കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പു കേ​സി​ല പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​ൻ ഗോ​കു​ൽ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ലാ​ണ് ഗോ​കു​ൽ കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ മു​ൻ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ൽ എ​ഫ്ഐ​ആ​റി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ഗോ​കു​ൽ. ഇ​യാ​ളെ ഈ ​മാ​സം 16 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഗോ​കു​ലി​നെ ഇ​ന്ന് ത​ന്നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഹ​ർ​ജി​ന ന​ൽ​കും. പേ​രൂ​ര്‍​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ഗോ​കു​ല്‍ ക​ല്ല​റ സ്വ​ദേ​ശി​യാ​ണ്. കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ്ര​ണ​വി​ന് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നി​ടെ തു​ട​ര്‍​ച്ച​യാ​യി സ​ന്ദേ​ശം അ​യ​ച്ചു. പ്ര​ണ​വി​ന്‍റെ സു​ഹൃ​ത്താ​യ ഗോ​കു​ല്‍ 2017ലാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

Read More