രാജ്യത്ത് അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ർ കൊ​ല്ല​പ്പെ​ടു​മ്പോ​ൾ പ്ര​തി​പ​ക്ഷം ഭ​ര​ണ​പ​ക്ഷ​ത്തെ പു​ക​ഴ്ത്തു​ന്നുവെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് സ്വ​ത​ന്ത്ര അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ർ കൊ​ല്ല​പ്പെ​ടു​ന്പോ​ഴും പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​ർ ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള​വ​രെ പു​ക​ഴ്ത്തു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​രം അ​വ​സ​ര​വാ​ദ​ത്തെ എ​തി​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ​സ​മ​ന്വ​യം ഉ​ണ്ടെ​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കാ​നാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ. ഈ ​പ്ര​സ്താ​വ​ന​ക​ൾ അ​ക്ര​മി​ക്ക​ൾ​ക്ക് വീ​ര​പ​രി​വേ​ഷം ന​ൽ​കു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Read More

പാലാ ഉപതെരഞ്ഞെടുപ്പ്; സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതിൽ ഒരു ആശങ്കയുമില്ല; എൽഡിഎഫിന് മികച്ച ഫലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതിൽ ഒരു ആശങ്കയും എൽഡിഎഫിനില്ല. ഇടതു മുന്നണിക്ക് അനുകൂലമായ മികച്ച ഫലം പാലായിലുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുക്കുന്നില്ല. ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പ്രത്യേക വികാരം സംസ്ഥാനത്തുണ്ടായിരുന്നു. അതാണ് യുഡിഎഫിന് മികച്ച വിജയം സമ്മാനിച്ചത്. ആ സാഹചര്യം ഇപ്പോഴില്ലെന്നും യുഡിഎഫ് അത്തരമൊരു വിജയം പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ തർക്കങ്ങളൊന്നും എൽഡിഎഫ് പരിഗണിക്കുന്നില്ല. കെ.എം.മാണി വർഷങ്ങളായി വിജയിച്ച മണ്ഡലത്തിൽ അവർക്ക് ഗുണകരമായ അന്തരീക്ഷമല്ല നിലവിലുള്ളത്. തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമായി തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപിയെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

ശ​ബ​രി​മ​ല വിഷയത്തിൽ സർക്കാർ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല; കോ​ട​തി​വി​ധി ന​ട​പ്പാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും കോ​ട​തി മ​റി​ച്ചു വി​ധി​ച്ചാ​ൽ അ​ത് ന​ട​പ്പാ​ക്കു​മ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ശ​ബ​രി​മ​ല വി​ഷ​യം ഉ​യ​ർ​ത്തി സ​ർ​ക്കാ​രി​നെ​തി​രെ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ച​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ലെ​ന്നു മാ​ത്ര​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും വി​ല​യി​രു​ത്ത​ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ കോ​ട​തി വി​ധി​ക്കെ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞ​വ​ർ എ​വി​ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Read More

വിശദീകരണം കിട്ടി;  മോ​ദി സ്തു​തിയിൽ ത​രൂ​രി​നെ​തി​രെ ന​ട​പ​ടി​യി​ല്ല; വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാൻ നിർദേശം

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ശ​ശി ത​രൂ​ർ എം​പി​യ്ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. വി​ഷ​യം വി​വാ​ദ​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് ത​രൂ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കെ​പി​സി​സി ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ‌ ത​ന്നെ ഒ​രു മോ​ദി സ്തു​തി​പാ​ഠ​ക​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ചി​ല​ർ ചെ​യ്യു​ന്ന​തെ​ന്ന് ത​രൂ​ർ വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മോ​ദി​യെ താ​ൻ സ്തു​തി​ച്ചി​ട്ടി​ല്ലെ​ന്നും മോ​ദി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ ന​ല്ല​ത് എ​ന്ന് പ​റ​യു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കാ​നു​മാ​കൂ എ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യെ താ​ൻ വി​മ​ർ​ശി​ച്ച​തി​ന്‍റെ പ​ത്തു​ശ​ത​മാ​നം പോ​ലും കേ​ര​ള നേ​താ​ക്ക​ൾ ആ​രും വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ത​രൂ​ർ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ത​നി​ക്ക് അ​യ​ച്ച മെ​യി​ൽ ചോ​ർ​ന്ന​തി​ലെ അ​തൃ​പ്തി​യും ത​രൂ​ർ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. നേ​ര​ത്തെ, ത​രൂ​രി​ന്‍റെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ…

Read More

ഒ​രു മോ​ദി സ്തു​തി​പാ​ഠ​ക​നാ​യി ചി​ത്രീ​ക​രി​ക്കുന്നു; മോ​ദി​യെ സ്തു​തി​ച്ചി​ട്ടി​ല്ലെന്ന്  കെ​പി​സി​സി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി തരൂർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യ അ​നു​കൂ​ലി​ച്ച് സം​സാ​രി​ച്ച​ത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ശ​ശി ത​രൂ​ർ എം​പി കെ​പി​സി​സി​ക്കു വി​ശ​ദീ​ക​ര​ണം ന​ൽ​കി. ത​ന്നെ ഒ​രു മോ​ദി സ്തു​തി​പാ​ഠ​ക​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ചി​ല​ർ ചെ​യ്യു​ന്ന​തെ​ന്ന് ത​രൂ​ർ വ്യ​ക്ത​മാ​ക്കി. മോ​ദി​യെ താ​ൻ സ്തു​തി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ ത​രൂ​ർ മോ​ദി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ ന​ല്ല​ത് എ​ന്ന് പ​റ​യു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ങ്ങ​നെ ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കാ​നു​മാ​കൂ- രാ​ഹു​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യെ താ​ൻ വി​മ​ർ​ശി​ച്ച​തി​ന്‍റെ പ​ത്തു​ശ​ത​മാ​നം പോ​ലും കേ​ര​ള നേ​താ​ക്ക​ൾ ആ​രും വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി. താ​ൻ വി​മ​ർ​ശി​ച്ച​തി​ന്‍റെ പ​ത്തി​ലൊ​രം​ശം പോ​ലും മ​റ്റ് കേ​ര​ള നേ​താ​ക്ക​ൾ മോ​ദി​യെ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ത​രൂ​ർ വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജ​യ​റാം ര​മേ​ശും മ​നു അ​ഷേ​ക് സിം​ഗ്‌​വി​യും പൊ​തു​വേ​ദി​യി​ലാ​ണ് അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ താ​ൻ ട്വീ​റ്റ് ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ത​നി​ക്ക്…

Read More

യു​വാ​വ് തീ​വ​ണ്ടി​യി​ൽ​നി​ന്ന് വീ​ണ സം​ഭ​വം;  പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി; ആരോ തള്ളിയിട്ടതാണെന്ന് യുവാവ്

കൊ​ല്ലം :തീ​വ​ണ്ടി​യി​ൽ​നി​ന്ന് വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന് യു​വാ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കും.  പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ച​രു​വി​ള​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജു​വാ​ണ് ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് തി​രു​വ​ന​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പെ​രി​നാ​ട് ഭാ​ഗ​ത്താ​ണ് ഇ​യാ​ൾ വീ​ണ​ത്. യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ ട്രെ​യി​ൻ ച​ങ്ങ​ല​വ​ലി​ച്ച് നി​ർ​ത്തി ആ​ർ​പി​എ​ഫി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ അ​വ​ശ​നാ​യി കു​റ്റി​ക്കാ​ട്ടി​ൽ കി​ട​ന്ന യു​വാ​വി​ന്‍റെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് ഇ​യാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഒ​രാ​ൾ ത​ള്ളി​യി​ട്ടെ​ന്നാ​ണ് യു​വാ​വ് മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ​ത്. റെ​യി​ൽ​വേ പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തും. ചെ​ന്നൈ​യി​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി രാ​ജു ഫാ​സ്റ്റ് ഫു​ഡ് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

 വഴിയാത്രക്കാരനെ  ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി  നൽകിയത് നിരവധി കേസുകളിലെ പ്രതികളെ; ആറ്റിങ്ങൾ നടന്ന സംഭവം ഇങ്ങനെ…

ആ​റ്റി​ങ്ങ​ൽ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളെ ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​ര​വി​പു​രം പ​ള്ളി​മു​ക്ക് മാ​ളി​ക​പു​ര​യി​ടം വീ​ട്ടി​ൽ അ​മീ​ർ (22), കൊ​ല്ലം പ​ള്ളി​മു​ക്ക് വ​ട​ക്കേ​വി​ള തേ​ജ​സ് ന​ഗ​ർ സ​ജീ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് താ​രി​ഖ് (20), കൊ​ല്ലം മ​യ്യ​നാ​ട് വ​ലി​യ വി​ള സു​നാ​മി ഫ്ലാ​റ്റി​ൽ ത​ൻ​സിം ( 21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ലം​കോ​ട് എ​സ്.​ബി.​ഐ​യ്ക്ക് സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ മോ​ഷ​ണ ബൈ​ക്കി​ന്റെ ന​മ്പ​ർ മാ​റ്റി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സി​ന് മ​ന​സ്സി​ലാ​യി. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​ച്ചു പ​റി കേ​സി​ൽ മു​ഹ​മ്മ​ദ് താ​രി​ഖി​നെ തേ​വ​ള്ളി​യി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​ത്. മ​റ്റു പ്ര​തി​ക​ൾ​ക്ക് ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ ബൈ​ക്ക് മോ​ഷ​ണം പി​ടി​ച്ചു​പ​റി, തു​ട​ങ്ങി​നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

നെടുമങ്ങാട് വീ​ടു ക​യ​റി ആ​ക്ര​മിച്ച്  മാല കവർന്ന സംഭവം; മൂന്നംഗ സംഘത്തിലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്‌: വീ​ടു ക​യ​റി ആ​ക്ര​മി​ച്ച് സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ. തി​രു​മ​ല വേ​ട്ട​മു​ക്ക് ഉ​ദ​യ​ഗി​രി ന​ഗ​ർ കാ​ട്ടി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ (ശ​ശി, 25 ) നെയാണ് ​നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.ക​ഴി​ഞ്ഞ 25ന് ​വൈ​കു​ന്നേ​രം 3.30 ന് ​ക​ര​കു​ളം ത​റ​ട്ട പു​ള്ളി​ക്കോ​ണം സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ര​മ, മ​ക​ൾ സു​ചി​ത്ര, മ​രു​മ​ക​ൻ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ഞ്ജി​ത്തി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ട​ര പ​വ​ന്‍റെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ സു​ജി​ത്തി​നോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ സ​മ​യം സു​ജി​ത് വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ​ന്തോ​ഷി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പേ​രി​ൽ പൂ​ജ​പ്പു​ര, വ​ട്ടി​യൂ​ർ​ക്കാ​വ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചു​പ​റി, കൂ​ലി​ത്ത​ല്ല്, പോ​ലീ​സി​നെ ആ​ക്ര​മി​ച്ചത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ണ്ടെ​ന്ന് പോ​ലീ​സ്…

Read More

പാ​ലാ​യി​ൽ ആ​രെ​ന്ന് ജോ​സ് കെ.​മാ​ണി​യും ജോ​സ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​നി​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ലാ​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജോ​സ് കെ.​മാ​ണി​യും പി.​ജെ. ജോ​സ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സി​പി​എം തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൗ​നം വെ​ടി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വാ​ട​ക​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം; ബന്ധുക്കളുടെ പരാതിയിൽ  പോ​ലീ​സ് അ​ന്വേ​ഷ​ണം   ആരംഭിച്ചു

പാ​റ​ശാ​ല: വാ​ട​ക​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. പൊ​ള്ള​ലേ​റ്റ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശ്രീ​ജി​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ക്കും. ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ​യാ​യ ദേ​വി​ക (26) യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. അ​രു​വി​ക്ക​ര ചെ​റി​യ​കൊ​ണ്ണി സ്വ​ദേ​ശി​ക​ളാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി – ശൈ​ല​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ദേ​വി​ക. സം​ഭ​വ​ത്തി​ൽ ദേ​വി​ക​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. ശ്രീ​ജി​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളാ​രും​ത​ന്നെ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. കു​ടും​ബ​വു​മാ​യി സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ടു​മാ​സ​മാ​യി വാ​ട​ക​വീ​ട്ടി​ലാ​ണ് ശ്രീ​ജി​ത്തും കു​ടും​ബ​വും താ​മ​സി​ച്ചു​വ​രു​ന്ന​ത്. സ​മീ​പ​വാ​സി​ക​ളു​ടെ​യും ദേ​വി​ക​യു​ടെ മ​ക​ൻ അ​ഞ്ചു​വ​യ​സു​ള്ള മകന്‍റെയും മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​സ​മ​യ​ത്ത് കുട്ടി കാ​റി​നു​ള്ളി​ലാ​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ട്ടു. അ​ടു​ത്തി​ടെ വാ​ങ്ങി​യ പു​തി​യ കാ​റാ​യ​തി​നാ​ൽ കുട്ടി എ​പ്പോ​ഴും കാ​റി​നു​ള്ളി​ലാ​ണ് സ​മ​യം ചെ​ല​വ​ഴി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു​വെ​ങ്കി​ലും കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് കുട്ടി കാ​റി​നു​ള്ളി​ലാ​യ​തി​നെ​ക്കു​റി​ച്ചും…

Read More