തിരുവനന്തപുരം: വിവാദമായ വാഹനാപകട കേസിൽ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്നു വ്യക്തമാക്കി ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട്. മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ മരിച്ച കേസിൽ അപകടത്തിൽപെട്ട കാറിന്റെ ഡ്രൈവർ സീറ്റിലെ സീറ്റ് ബെൽറ്റ് ക്ലിപ്പിൽനിന്നു ലഭിച്ച വിരലടയാളം ശ്രീറാമിന്റെതാണെന്നു വ്യക്തമാക്കിയുള്ള ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറി. അപകട സമയത്തു കാർ ഓടിച്ചിരുന്നതു വഫ ഫിറോസാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം തള്ളിക്കളയുന്നതാണു ഫിംഗർപ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട്. എന്നാൽ, കാറിന്റെ ഡോറിലെ ഹാൻഡിൽ, സ്റ്റിയറിംഗ് എന്നിവയിൽനിന്നു ലഭിച്ച വിരലടയാളങ്ങൾ പരിശോധന പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ വ്യക്തമായിട്ടില്ല. അപകടം നടന്നു മണിക്കൂറുകൾക്കു ശേഷമാണു വിരലടയാള വിദഗ്ധർ വിരലടയാളങ്ങൾ ശേഖരിച്ചത്. ഫോറൻസിക്, വിരലടയാളം സംഘങ്ങൾ എത്തുന്നതിനു മുന്പ് തന്നെ വാഹനം അപകട സ്ഥലത്തുനിന്നു മാറ്റിയതും പരിശോധനയ്ക്കു മുന്പ് മഴ പെയ്തതും ഡോർ ഹാൻഡിലിൽനിന്നു വ്യക്തമായ വിരലടയാളം ലഭിക്കുന്നതിനു…
Read MoreCategory: TVM
ഒരൊറ്റ ചോദ്യം, കോടിയേരിയുടെ മകനില്ലാത്ത പരിഗണന തുഷാറിനെന്തിന്? മുഖ്യമന്ത്രിയോടു സതീശൻ
തിരുവനന്തപുരം: 19 കോടി രൂപയുടെ ചെക്കുകേസിൽ അജ്മാനിൽ അറസ്റ്റിലായ ബിഡിജഐസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതിനെ ചോദ്യം ചെയ്ത് കോണ്ഗ്രസ് നേതാവ് വി.ഡി. സതീശൻ. നൂറുകണക്കിന് മലയാളികൾ ചെക്ക് കേസിൽപെട്ട് ഗൾഫിലെ ജയിലിൽ കിടക്കുന്നുണ്ടെന്നും അവർക്കു വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എൻഡിഎ കണ്വീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതെന്ന് സതീശൻ ചോദിച്ചു. പാർട്ടി സെക്രട്ടറി കോടിയേരിയുടെ മകൻ ഗൾഫിൽ ചെക്ക് കേസിൽ പെട്ടിട്ടുപോലും മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും സതീശൻ പരിഹസിച്ചു. തുഷാർ വെള്ളാപ്പള്ളിക്കു നിയമ പരിരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു മുഖ്യമന്ത്രി കത്തയച്ചത്. തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അജ്മാനിലെ ഹോട്ടലിൽനിന്നാണ് തുഷാറിനെ അറസ്റ്റ് ചെയ്ത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ…
Read Moreഒടുവിൽ സീറ്റ് ബെൽറ്റിൽ കുരുങ്ങി..! കാർ ഓടിച്ചത് ശ്രീറാമെന്ന് തെളിഞ്ഞു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞു. ഫോറൻസിക് പരിശോധനയിലാണ് ശ്രീറാമാണ് കാർ ഓടിച്ചതെന്ന് തെളിഞ്ഞത്. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെൽറ്റിൽ നിന്ന് ശ്രീറാമിൻറെ വിരലടയാളം ലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടിരുന്നു. നേരത്തെ ശ്രീറാമിൻറെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കൽ നോട്ടീസിന് ശ്രീറാം മറുപടി നൽകാതിരുന്ന സാഹചര്യത്തിലാണ് സസ്പെൻഷനെന്ന് ഉത്തരവിൽ പറയുന്നു.
Read Moreഎല്ലാം ശരിയാകും..! പ്രളയം; അർഹരായവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും; അടിയന്തിര സഹായമായ 10,000 രൂപ സെപ്റ്റംബർ ഏഴിനകം
തിരുവനന്തപുരം: പ്രളയബാധിത കുടുംബങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപയുടെ വിതരണം സെപ്റ്റംബർ ഏഴിനു മുൻപു പൂർത്തിയാക്കാൻ മന്ത്രിസഭാ നിർദേശം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രളയ ദുരിതാശ്വാസ അപേക്ഷകളിൽ വേഗത്തിൽ അന്തിമ തീരുമാനം എടുക്കണം. അടിയന്തര ധനസഹായത്തിന് അർഹരായവരുടെ പട്ടിക ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. ഇവർക്ക് ഏഴിനകം 10,000 രൂപ നൽകും. ഏതെങ്കിലും കുടുംബങ്ങളെ വിട്ടുപോയിട്ടുണ്ടെങ്കിൽ പരാതി നൽകാൻ അവസരമുണ്ട്. ഇവരുടെ കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും. പ്രളയം ബാധിക്കാത്ത മേഖലയിലുള്ള ചിലർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുകയും പ്രളയം ബാധിച്ച ചില കുടുംബങ്ങൾ ക്യാമ്പുകളിൽ പോകാതെ ബന്ധുഗൃഹങ്ങളിലേക്കു പോകുകയും ചെയ്ത സാഹചര്യവുമുണ്ട്. ക്യാമ്പിൽ എത്തിയവർക്കൊപ്പം ബന്ധുവീടുകളിൽ പോയവർക്കും അടിയന്തര ധനസഹായം നൽകും. പ്രളയ ബാധിതരാണെന്നു ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തുന്നവർക്കു മാത്രമേ അർഹത ഉണ്ടാകൂ. സംശയമുള്ളവരുടെ കാര്യത്തിൽ അതതു തദ്ദേശ സ്ഥാപന…
Read Moreഎസ്എഫ്ഐ ഇനിയില്ലെന്ന് വ്യാമോഹിച്ച് പോയവർക്ക്..! മാധ്യമ മുറികളിലല്ല, വിദ്യാർഥികളുടെ മനസിലാണ് എസ്എഫ്ഐയെന്ന് സച്ചിൻദേവ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ മിന്നും വിജയം നേടിയതിനു പിന്നാലെ മാധ്യമങ്ങളെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. കോട്ടയത്തും മറ്റിടങ്ങളിലും എസ്എഫ്ഐ നേടിയ മിന്നും വിജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ വിമർശനം. ഫ്രറ്റേണിറ്റിയും കെഎസ്യുവും എബിവിപിയും വലത്പക്ഷ മാധ്യമങ്ങളും ചേർന്ന് പരാജയപ്പെടുത്താൻ പരിശ്രമിച്ച എസ്എഫ്ഐയെ വീണ്ടും വിദ്യാർഥികൾ ഹൃദയത്തിലേറ്റിയിരിക്കുന്നുവെന്ന് പറഞ്ഞാണ് സച്ചിന്റെ പോസ്റ്റ് തുടങ്ങുന്നത്. എസ്എഫ്ഐ ഇനിയില്ല എന്ന് അറിയാതെയെങ്കിലും വ്യാമോഹിച്ച് പോയവർ ഒരുക്കിയ മാധ്യമ മുറികളിലല്ല വിദ്യാർഥികളുടെ ഹൃദയങ്ങളിലാണ് എസ്എഫ്ഐ എന്നും സച്ചിൻ പറയുന്നു.
Read Moreധീരമായ കാൽവയ്പ്പിന് സർക്കാരിന്റെ തീരുമാനം; സർക്കാർ സർവീസിൽ വളയംപിടിക്കാൻ ഇനി വനിതകൾ
തിരുവനന്തപുരം: സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം സമൂഹത്തിന്റെ സമസ്ത മേഖലകളിലും ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമെന്നു മന്ത്രി കെ.കെ. ശൈലജ. സർക്കാർ പൊതുമേഖലാ തലത്തിൽ സ്ത്രീകൾ ഡ്രൈവർമാരായി സേവനമനുഷ്ഠിക്കുന്നതിന് തടസമില്ലെന്നും ഇവിടങ്ങളിലെ തസ്തിക പുരുഷൻമാർക്ക് മാത്രമായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും ശൈലജ പറഞ്ഞു. കേരളത്തിലെ ജനസംഖ്യയിൽ 51.4 ശതമാനം വനിതകളാണ്. എന്നാൽ വിവേചനങ്ങളിൽ നിന്നും സ്ത്രീകൾക്ക് പൂർണമായും മോചനം ലഭിക്കുന്നതിനോ നിയമങ്ങൾ നൽകുന്ന സംരക്ഷണം പോലും പൂർണമായി അനുഭവിക്കുന്നതിനോ അവർക്കിനിയും കഴിഞ്ഞിട്ടില്ല. ഈ സർക്കാർ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചതോടെ വലിയ മാറ്റമാണുണ്ടായത്. സർക്കാർ, പൊതുമേഖലാ തലത്തിൽ സ്ത്രീകൾ ഡ്രൈവർമാരായി സേവനമനുഷ്ഠിക്കുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. ബസുകൾ ഉൾപ്പെടെ ഡ്രൈവിംഗ് മേഖലയിൽ എല്ലാത്തരം വാഹനങ്ങളും സ്ത്രീകൾ ഓടിക്കുന്നുണ്ട്. അവർക്ക് അതിനുള്ള പ്രാപ്തിയും വിശ്വാസവുമുണ്ട്. അതിനാൽ തന്നെ സർക്കാർ, പൊതുമേഖലാ തലത്തിൽ ഡ്രൈവർ…
Read Moreചലഞ്ചില്ലാതെ സാലറി; ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല; ബോണസ് കഴിഞ്ഞതവണത്തേതു പോലെ നൽകും
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല. ബോണസ് കഴിഞ്ഞതവണത്തേതു പോലെ നൽകാനും തീരുമാനമായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് സാലറി ചലഞ്ച് ഏർപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. അതിനാൽ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായെങ്കിലും ഉത്സവബത്തയുടെ കാര്യത്തിൽ തീരുമാനമായില്ല. ഓണാഘോഷം ആർഘാടമില്ലാതെ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയബാധിതർക്കുള്ള അടിയന്തര സഹായമായ 10,000 രൂപ സെപ്റ്റംബർ ഏഴിനകം കൊടുത്ത് തീർക്കാനും തീരുമാനമെടുത്തു. ഓരോ ജില്ലയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ അർഹതയുള്ളവരെ കണ്ടെത്തും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയാത്ത അർഹതയുള്ള ആളുകൾക്കും 10,000 രൂപ ലഭിക്കും.
Read Moreസ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുത്ത സംഭവം; വിൽക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരങ്ങൾ അറസ്റ്റിൽ
പാറശാല : കുളത്തൂർ കാക്കവിള സ്വദേശിനിയായ യുവതിയുടെ മാല പൊട്ടിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തൃച്ചി പൊൻവിള സെന്തനീർപുരം വള്ളുവതെരുവിൽ സഹോദരന്മാരായ ജോൺ പോൾ (27 ) ഫ്രാങ്ക്ളിൻകുമാർ (32 ) എന്നിവരാണ് പിടിയിലായത് . കഴിഞ്ഞ ഏഴിന് ഉച്ചക്കടയിലെ മാർക്കറ്റിൽ പോയി മടങ്ങവേ കാക്കവിള ദേവാലയത്തിനു സമീപം സ്കൂട്ടറിലെത്തിയപ്രതികൾ യുവതിയുടെ നാലര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. മോഷണമുതൽ വിൽക്കാൻ ശ്രമിക്കവേ പൊഴിയൂർ സി ഐ സുനിലിന്റെ നേതൃത്ത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും കോട്ടയം, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും തൃശൂരിൽ ശനിയാഴ്ചയുമാണ് കനത്ത മഴയ്ക്കുളള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും തൃശൂരിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട് ജില്ലയിലെ കുപ്പാടിയിലാണ്.
Read Moreമദ്യപിച്ച് ലക്കുകെട്ട് ഹോസ്റ്റലിൽ ഡോക്ടർമാരുടെ അഴിഞ്ഞാട്ടം ; തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ മൂന്ന് ജൂനിയർ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഹോസ്റ്റൽ വാർഡന്റെ പരാതിയിന്മേലാണ് നടപടി.
Read More