ബൈക്കിൽ ലിഫ്ട് ചോദിച്ച് കയറിയ ശേഷം  മറ്റ് സുഹൃത്തുക്കൾ കാറിലെത്തി   ലക്ഷങ്ങൾ കവർന്ന സംഭവം; കുറ്റിപ്പുറത്തെ സംഭവത്തിൽ  ഒരാൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: കു​റ്റി​പ്പു​റം സ്വ​ദേ​ശി​യി​ൽ നി​ന്നും 3,72 ല​ക്ഷം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ത​ന്പാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി കു​റ്റി​പ്പു​റം പോ​ലീ​സി​ന് കൈ​മാ​റി. പൂ​ന്തു​റ മാ​ണി​ക്ക​വി​ളാ​കം ആ​ശാ​മ​ൻ​സി​ലി​ൽ സ​ൽ​മാ​ൻ (30) നെ​യാ​ണ് ത​ന്പാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​ന്പാ​നൂ​ർ കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി​യ ഇ​യാ​ളു​ടെ ല​ഗേ​ജ് പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് പ​ണം ക​ണ്ടെ​ത്തു​ക​യും ക​വ​ർ​ച്ച വി​വ​രം പു​റ​ത്താ​വു​ക​യു​ം ചെ​യ്ത​ത്. ഇ​യാ​ളോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ അ​ക​ലെ മാ​റി നി​ന്നി​രു​ന്നു. സ​ൽ​മാ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ക​ണ്ട​യു​ട​ൻ മൂ​വ​രും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​റ്റി​പ്പു​റം കു​റു​പ്പ​ന്തൂ​ർ അ​ത്തി​ക്കാ​ട് വീ​ട്ടി​ൽ ഷി​ഹാ​ബു​ദ്ദീ​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​ണം സ​ൽ​മാ​ൻ ഉ​ൾ​പ്പെ​ട്ട സം​ഘം ത​ട്ടി​യെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും സ​ൽ​മാ​നും ചേ​ർ​ന്ന് ന​ട​ത്തി​യ കൂ​ട്ടാ​യ ക​വ​ർ​ച്ച​യാ​യി​രു​ന്നു ഇ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബൈ​ക്കി​ൽ പ​ണ​വു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ഷി​ഹാ​ബു​ദ്ദീ​നോ​ട് ലി​ഫ്ട് ചോ​ദി​ച്ച്…

Read More

പുകഴ്ത്തിയത് എന്തിന്?  മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന; ത​രൂ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാൻ കെ​പി​സി​സി 

തി​രു​വ​ന​ന്ത​പു​രം: മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന ന​ട​ത്തി​യ ശ​ശി ത​രൂ​ർ എം​പി​യോ​ട് കെ​പി​സി​സി വി​ശ​ദീ​ക​ര​ണം തേ​ടും. ത​രൂ​ർ പ്ര​സ്താ​വ​ന തി​രു​ത്താ​ത്ത​തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. വി​ശ​ദീ​ക​ര​ണ​ത്തി​നു ശേ​ഷം ഹൈ​ക്ക​മാ​ൻ​ഡി​നു റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് കെ​പി​സി​സി​യു​ടെ തീ​രു​മാ​നം. മോ​ദി​യെ അ​ന്ധ​മാ​യി എ​തി​ർ​ക്കു​ന്ന​തു കോ​ണ്‍​ഗ്ര​സി​നു ഗു​ണം ചെ​യ്യി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യു​ടെ പേ​രി​ലാ​ണ് ത​രൂ​രി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ൽ പ​ട​യൊ​രു​ക്കം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​പ്പ​റ​ഞ്ഞു കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ത​ന്നെ ആ​രും പ​ഠി​പ്പി​ക്കേ​ണ്ടെ​ന്നു പ​റ​ഞ്ഞ് ശ​ശി ത​രൂ​ർ ര​മേ​ശി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​ണു ചെ​യ്ത​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് ത​രൂ​രി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു കൂ​ടു​ത​ൽ നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​ത്. ശ​ശി ത​രൂ​രി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കു ക​ത്ത​യ​ക്കു​ക​യും ചെ​യ്തു. ഫാ​സി​സ്റ്റ് നേ​താ​ക്ക​ളെ പു​ക​ഴ്ത്തു​ന്ന​ത് ഫാ​സി​സ​ത്തി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​മെ​ന്നു പ്ര​താ​പ​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.…

Read More

 പാലാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാ​നാ​ർ​ഥി​യാ​രെ​ന്ന് തീ​രു​മാ​ന​മാ​യി​ല്ല; ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണ​മെ​ന്ന​തി​ൽ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ത​ർ​ക്ക വി​ഷ​യ​ങ്ങ​ളി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​ന​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​ല​വി​ൽ പി.​ജെ. ജോ​സ​ഫ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ട്. ഇ​തി​നാ​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത പ​രി​ഹ​രി​ക്കാ​ന്‍ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ചെ​ന്നി​ത്ത​ല യുഡിഎഫ് യോഗ ശേഷം വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, പാ​ലാ​യി​ൽ ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി വേ​ണ​മെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തേ, സ്ഥാ​നാ​ർ​ഥി​യെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​മെ​ന്ന പി.​ജെ ജോ​സ​ഫി​ന്‍റെ വാ​ദ​ത്തെ ത​ള്ളി റോ​ഷി അ​ഗ​സ്റ്റി​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കെ.​എം. മാ​ണി​യു​ടെ സീ​റ്റി​നെ ചൊ​ല്ലി ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​യെ ജോ​സ് കെ. ​മാ​ണി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റോ​ഷി പ്ര​തി​ക​രി​ച്ചു. പാ​ലാ സീ​റ്റി​ൽ യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മാ​യി​രി​ക്കു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്…

Read More

വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന സി​പി​എം നി​ല​പാ​ട്; ന​വോ​ത്ഥാ​ന സ​മി​തി​യി​ൽ ഭി​ന്ന​ത.; സി​പി​എ​മ്മി​നെ​തി​രേ പു​ന്ന​ല ശ്രീ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന് സി​പി​എം നി​ല​പാ​ട് തി​രു​ത്തി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ൻ​കൈ​യെ​ടു​ത്തു പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ ന​വോ​ത്ഥാ​ന സ​മി​തി​യി​ൽ ഭി​ന്ന​ത. വി​ശ്വാ​സ സം​ര​ക്ഷ​ണ​വും ന​വോ​ത്ഥാ​ന​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് സ​മി​തി ക​ണ്‍​വീ​ന​ർ പു​ന്ന​ല ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന സി​പി​എം നി​ല​പാ​ട് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. സ​മി​തി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​നം ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​തു​മാ​ണ് തീ​രു​മാ​നം. തീ​വ്ര ഹി​ന്ദു​ത്വ​ത്തെ മൃ​ദ്ദു ഹി​ന്ദു​ത്വം കൊ​ണ്ട് നേ​രി​ടു​ന്ന​ത് ന​ല്ല സൂ​ച​ന​യ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും പു​ന്ന​ല ശ്രീ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, പു​ന്ന​ല ശ്രീ​കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​ര​ല്ലെ​ന്നും ആ​ന​ത്ത​ല​വ​ട്ടം വ്യ​ക്ത​മാ​ക്കി.

Read More

യു​ഡി​എ​ഫ് യോ​ഗം ആ​രം​ഭി​ച്ചു; പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ഖ്യ വി​ഷ​യം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് യോ​ഗം ആ​രം​ഭി​ച്ചു. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് യോ​ഗ​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യം. കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യം ച​ർ​ച്ച​യാ​കും. ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം . കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ​പി​എ മ​ജീ​ദ്, അ​നൂ​പ് ജേ​ക്ക​ബ്, ജോ​ണി നെ​ല്ലൂ​ർ, പി​ജെ.​ജോ​സ​ഫ്, ജോ​സ് കെ ​മാ​ണി, സി.​പി.​ജോ​ണ്‍ , എ.​എ. അ​സീ​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ സീ​റ്റാ​ണ് പാ​ലാ. എ​ന്നാ​ൽ കെ.​എം.​മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​തു​വ​രെ​ക്കും സാ​ധി​ക്കാ​ത്ത​ത് മു​ന്ന​ണി​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ജോ​സ് കെ ​മാ​ണി, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ യു​ഡി​എ​ഫി​ന് ഏ​റെ നാ​ളാ​യി ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യെ​ല്ലാം ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കും; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ കേസിൽ കു​റ്റ​പ​ത്രം രണ്ടാ​ഴ്ച​യ്​ക്ക​കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ ഓ​​​ടി​​​ച്ച കാ​​​റി​​​ടി​​​ച്ച് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്നു. ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​പ​​​ക​​​ട​​​ത്തി​​​ലെ എ​​​ല്ലാ ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളു​​​ടെയും ര​​​ഹ​​​സ്യ​​​മൊ​​​ഴി മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ എ​​​ടു​​​ക്കും. ഇ​​​തി​​​നാ​​​യി അ​​​ടു​​​ത്ത​​​ദി​​​വ​​​സം കോ​​​ട​​​തി​​​യി​​​ൽ അ​​​പ​​​ക്ഷേ ന​​​ൽ​​​കും. ശ്രീ​​​റാ​​​മി​​​നൊ​​​പ്പം അ​​​പ​​​ക​​​ട​​സ​​​മ​​​യ​​ത്തു കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ഫ ഫി​​​റോ​​​സി​​​ന്‍റെ ര​​​ഹ​​​സ്യ മൊ​​​ഴി നേ​​​ര​​​ത്തേ എ​​​ടു​​​ത്തി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​ത്തു കാ​​​റി​​​ന്‍റെ വേ​​​ഗം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​കാ​​​നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും കാ​​​ർ നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യു​​​ടെ​​​യും ക്രാ​​​ഷ് ടെ​​​സ്റ്റ് ഫ​​​ലം അ​​​ട​​​ക്കം വ​​​രാ​​​നു​​​ണ്ട്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​വും വ​​​ര​​​ണം. ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള​​​വ ഈ ​​​ആ​​​ഴ്ച ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​കും. ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.…

Read More

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വിധിയെഴുത്തിൽ യു​ഡി​എ​ഫ് സി​ക്സ​ർ അ​ടി​ക്കും, പാ​ലാ പി​ടി​ക്കും; ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യ​മാ​ണു പാ​ലാ​യി​ൽ നേ​ടി​യ​ത്. തി​ക​ഞ്ഞ ഐ​ക്യ​ത്തോ​ടെ ത​ന്നെ​യാ​ണു യു​ഡി​എ​ഫ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ച​ർ​ച്ച​യാ​കും. ആ​റു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണു ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. അ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണു പാ​ലാ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ്. യു​ഡി​എ​ഫ് സി​ക്സ​ർ അ​ടി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചെ​റി​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം മാ​ത്ര​മാ​ണു നി​ല​നി​ൽ​ക്കു​ന്ന​ത്. ഐ​ക്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​സം​തൃ​പ്ത​രാ​ണ്. ഇ​തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​വു​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കേ​ര​ള​ത്തി​ൽ ഹി​ന്ദു​വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും വ​ർ​ധി​ക്കു​ന്നുവെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഹി​ന്ദു​വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യ്ക്കു ജ​മാ​അ​ത്ത് ഇ​സ്‌​ലാ​മി​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ്. ഇ​ത് കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Read More

കത്ത് കത്തിക്കേണ്ട..! ചെ​യ്ത കാ​ര്യം തെ​റ്റ​ല്ല, തു​ഷാ​റി​ന്‍റെ അ​റ​സ്റ്റി​ൽ ‌ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ട്; പിണറായിക്ക് പിന്തുണയുമായി ഇ.പി

തി​രു​വ​ന​ന്ത​പു​രം: ചെ​ക്ക് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ കാ​ര്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ. മു​ഖ്യ​മ​ന്ത്രി ചെ​യ്ത കാ​ര്യം തെ​റ്റ​ല്ല. തു​ഷാ​റി​ന്‍റെ അ​റ​സ്റ്റി​ൽ ‌ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ട്. ദു​ബാ​യി​ലു​ള്ള മ​റ്റു പ്ര​തി​ക​ളെ​പ്പോ​ലെ​യ​ല്ല . ബി​ജെ​പി​ക്കാ​ര​ന്‍റെ സം​ര​ക്ഷ​ണ​വും മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ക്ഷി​പ്ത​മാ​ണ്- അദ്ദേഹം പറഞ്ഞു. തു​ഷാ​റി​ന്‍റെ മോ​ച​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​തി​ൽ സോ​ഷ്യ​മീ​ഡി​യ​ൽ അ​ട​ക്കം വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ.​പി ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം.

Read More

ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന്‍റെ ഡി​സ്ക് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

ആ​റ്റി​ങ്ങ​ൽ: ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ക​ന്പി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന ഡി​സ്ക് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​വ​ല​യൂ​ർ കൊ​ടി​തൂ​ക്കി​കു​ന്ന് മ​ക​ത്തി​ൽ സി​ന്ധു (43)നാ​ണ് പ​രി​ക്കേ​റ്റ​ത്. ചെ​റു​ന്നി​യൂ​രി​ൽ നി​ന്നും സ്വ​കാ​ര്യ ബ​സി​ൽ ക​വ​ല​യൂ​ർ ജം​ഗ്ഷ​നി​ൽ വ​ന്നി​റ​ങ്ങി ബ​സ് ക​ട​ന്നു പോ​കാ​ൻ കാ​ത്തു നി​ന്ന സ​മ​യ​ത്ത് സ​മീ​പ​ത്ത് നി​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന്‍റെ ഡി​സ്ക് പൊ​ട്ടി സി​ന്ധു​വി​ന്‍റെ ത​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​ഭാ​ഗം സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​തി​ച്ചു. പ​രി​ക്കേ​റ്റ സി​ന്ധു​വി​നെ ചാ​ത്ത​മ്പാ​റ​യി​ലെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ത​ല​യ്ക്ക് പൊ​ട്ട​ലേ​റ്റ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ വി​ഭാ​ഗ​ത്തി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

Read More