അ​ഭി​പ്രാ​യം മാത്രമേ ചോദിച്ചൊള്ളു, കെ.​മു​ര​ളീ​ധ​ര​ൻ പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ല; പു​നഃ​സം​ഘ​ട​ന​യി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നു മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കെ.​മു​ര​ളീ​ധ​ര​നോ​ട് പു​നഃ​സം​ഘ​ട​ന​യെ കു​റി​ച്ച് അ​ഭി​പ്രാ​യം ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. പു​നഃ​സം​ഘ​ട​ന​യി​ൽ കെ.​മു​ര​ളീ​ധ​ര​ൻ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി. ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന അ​ഭി​പ്രാ​യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കും. ജം​ബോ ക​മ്മി​റ്റി വേ​ണ്ടെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് പു​നഃ​സം​ഘ​ട​നാ​നീ​ക്ക​മെ​ന്ന് കാ​ണി​ച്ച് കെ.​മു​ര​ളീ​ധ​ര​ൻ മു​ല്ല​പ്പ​ള്ളി​ക്ക് ക​ത്തു​ന​ൽ​കി​രു​ന്നു. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നി​ല്ല. ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

മ​ന്ത്രി​യു​ടെ വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട സം​ഭ​വം;  പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രി​ക്കി​ൽ അ​ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. മൂ​ന്നു പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഇ​വ​രെ സ്ഥ​ല​മാ​റ്റു​ക​യും ചെ​യ്തു. പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി പി​ൻ​വ​ലി​ച്ച​ത്. സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി കൊ​ല്ലം ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ ഹ​രി​ലാ​ൽ, രാ​ജേ​ഷ്, എ​എ​സ്ഐ നു​ക്യു​ദീ​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ന്ത്രി​യു​ടെ​യും ശൂ​ര​നാ​ട്ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ എ​സ്പി ആ​ർ. ഹ​രി​ശ​ങ്ക​റി​ൻ​റെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് ച​ക്കു​വ​ള്ളി​ക്ക് സ​മീ​പം വി​വാ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്.

Read More

സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ‌ വാ​യ്പ ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണമെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ വാ​യ്പ ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ പ്ര​തി​പ​ക്ഷം നി​യ​മ​പ​ര​മാ​യി നേ​രി​ടും. വാ​യ്പ ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ്കോ, റ​ബ​ർ മാ​ർ​ക്ക്, മാ​ർ​ക്ക​റ്റ് ഫെ​ഡ് എ​ന്നീ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 306.75 കോ​ടി രൂ​പ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ലു​മാ​യി വാ​യ്പാ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്നു. ഈ ​തു​ക​യാ​ണ് സ​ർ​ക്കാ​ർ അ​ട​ച്ചു​തീ​ർ​ത്ത​ത്. വാ​യ്പാ ബാ​ധ്യ​ത സ​ർ​ക്കാ​ർ അ​ട​ച്ചു​തീ​ർ​ത്ത​തു വ്യ​ക്ത​മാ​യ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യം സ​ർ​ക്കാ​രി​ന്‍റെ വാ​ദം. എ​ന്നാ​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ തു​ക സ​ർ​ക്കാ​രി​നു തി​രി​ച്ചു ന​ൽ​കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ തി​രു​ത്തി​യി​രു​ന്നു. ഇ​തി​നു​ള്ള ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും തി​ങ്ക​ളാ​ഴ്ച മ​ന്ത്രി വ്യ​ക്ത​മാ​ക്കിയിരുന്നു.

Read More

കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ അ​തൃ​പ്തി; കെ. ​മു​ര​ളീ​ധ​ര​ന്‍ ക​ത്ത് ന​ൽ​കി;കത്തിൽ പറയുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. ഇ​ഷ്ട​മു​ള്ള​ത് ചെ​യ്തോ​ളൂ​വെ​ന്ന് മു​ര​ളീ​ധ​ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു ക​ത്ത് ന​ൽ​കി. പു​നഃ​സം​ഘ​ട​ന​യി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ല​പ്പ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ കു​ത്തി​നി​റ​യ്ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ചി​ല​ർ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നം എ​ടു​ക്കു​ക​യാ​ണ്. മു​ൻ അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ആ​രു​ടേ​യും പേ​ര് നി​ർ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ ക​ത്തി​ൽ പ​റ​യു​ന്നു.

Read More

ശ്രീ​റാം കേ​സ്: പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന വാ​ദം തെ​റ്റ്; പോ​ലീ​സി​നെ​തി​രെ കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന. ശ്രീ​റാ​മി​ന്‍റെ ര​ക്തം പ​രി​ശോ​ധി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​യി​ല്ലെ​ന്ന് വാ​ദം തെ​റ്റ്. ഡോ​ക്ട​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നു. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നെ​തി​രെ കെ​ജി​എംഒ​എ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ മ​റ​യ്ക്കാ​നു​ള്ള ശ്ര​മാ​ണു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ കേ​സ് ന​മ്പ​ർ അ​ട​ക്കം ന​ൽ​കാ​തി​രു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ലെ വീ​ഴ്ച​ക​ളെ കു​റി​ച്ചു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നി​ല്ല. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പോ​ലീ​സ് ന​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടെ​ന്നാ​ണ് സി​റാ​ജ് പ​ത്ര​ത്തി​ന്‍റെ…

Read More

വ​ഫ​യു​ടെ ലൈ​സ​ൻ​സ് ഉ​ട​ൻ സ​സ്‌​പെ​ൻ​ഡ് ചെ​യ്യി​ല്ല; പി​ഴ​യ​ട​ച്ചി​രു​ന്നെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ഫ ഫി​റോ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഇ​പ്പോ​ള്‍ സ​സ്‌​പെ​ൻ​ഡ് ചെ​യ്യി​ല്ല. നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ഫ​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കും. അ​മി​ത​വേ​ഗ​ത്തി​ന് ന​ൽ​കി​യ നോ​ട്ടീ​സി​ന് വ​ഫ പി​ഴ അ​ട​ച്ചി​രു​ന്നു. പി​ഴ അ​ട​ച്ച​ത് കു​റ്റ​കൃ​ത്യം അം​ഗീ​ക​രി​ച്ച​തി​ന് തെ​ളി​വെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു. കേ​സി​ലെ ഒ​ന്നാം​പ്ര​തി ശ്രീ​റാ​മി​ന്‍റെ ലൈ​സ​ൻ​​സ് മാ​ത്ര​മാ​ണ് ഇ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. നോ​ട്ടീ​സ് കൈ​പ്പ​റ്റി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ശ്രീ​റാം മ​റു​പ​ടി ന​ല്‍​കാ​ത്ത സാ​ഹ​ച​ര​ര്യ​ത്തി​ലാ​ണ് ലൈ​സ​ന്‍​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. ഈ ​മാ​സം മൂ​ന്നി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ശ്രീ​റാം നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നു തി​രു​വ​ന​ന്ത​പു​രം ആ​ർ​ടി​ഒ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ശ്രീ​റാ​മി​ന്‍റെ​യും വ​ഫ​യു​ടെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ വൈ​കി​യോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ന്‍ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി അറിയിച്ചു. ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍…

Read More

മത്സ്യബന്ധന വ​ള്ള​ത്തി​ൽ ബോ​ട്ടി​ടി​ച്ചു; നാല് തൊഴിലാളികൾ അത്ഭുകരമായി രക്ഷപ്പെട്ടു; അപകടത്തിന്ശേഷം അമിതവേഗത്തിൽ ബോട്ട് ഓടിച്ചു പോയതായി തൊഴിലാളികൾ

വി​ഴി​ഞ്ഞം: മീ​ൻ പി​ടി​ത്ത​വ​ള്ള​ത്തി​ൽ ബോ​ട്ടി​ടി​ച്ചു. ഇ​ടി​ച്ച ബോ​ട്ട് നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ര​ക്ഷ​പെ​ടു​ത്തി. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ വി​ഴി​ഞ്ഞ​ത്തി​നും മു​പ്പ​ത് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ലാ​യി​രു​ന്നു സം​ഭ​വം.​കോ​ട്ട​പ്പു​റം സ്വ​ദേ​ശി യേ​ശു​ദാ​സ​ന്‍റെ സി​ന്ധു യാ​ത്ര മാ​ത എ​ന്ന വ​ള്ള​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പു​റ​പ്പെ​ട്ട ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ഒ​ലി​വ​ർ (56), ജോ​ൺ(47) വി​ഴി​ഞ്ഞം സ്വ​ദേ​ശി ഷാ​ജി (35) ക​രിം​കു​ളം സ്വ​ദേ​ശി (60) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. വ​ല​വി​രി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബോ​ട്ട് വ​ള്ള​ത്തി​ന്‍റെ പു​റ​കി​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച ഭാ​ഗ​ത്താ​ണ് ഇ​ടി​ച്ച​ത്.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​ലി​വ​ർ തെ​റി​ച്ച് ക​ട​ലി​ൽ വീ​ഴു​ന്ന​തി​നി​ട​യി​ൽ ഇ​ടി​ച്ച ബോ​ട്ട് ര​ക്ഷ​പ്പെ​ട്ടു. ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന ഒ​രെ​ഞ്ചി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​ഘം ഇ​ന്ന് പു​ല​ർ​ച്ചെ തു​റ​മു​ഖ​ത്ത് എ​ത്തി. ഇ​ടി​ച്ച ബോ​ട്ടി​നാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെന്‍റ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Read More

 അ​ര ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി പി​ടി​യി​ൽ

പ​ത്ത​നാ​പു​രം : നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റു വ​ന്ന​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ജം​ഗ്ഷ​നി​ൽ സ്റ്റേ​ഷ​ന​റി വ്യാ​പാ​രം ന​ട​ത്തി​വ​ന്ന ഷ​റ​ഫു​ദ്ദീ​നെ (62) യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​സ്കൂ​ള്‍ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക​ട​ക്കം പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ല്കു​ന്ന​താ​യി കൊ​ല്ലം എ​സ്.​പി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത​നാ​പു​രം എ​സ്.​ഐ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​തി​ന​ഞ്ചോ​ളം ക​വ​ർ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മ​ഞ്ച​ള​ളൂ​രി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50000 രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഷ​റ​ഫു​ദ്ദീ​ൻ മു​ൻ​പും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വ​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും എ​സ്.​ഐ പു​ഷ്പ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ആഗസ്റ്റ് മാസം തന്നെ നടത്തും..!  നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഈ ​മാ​സം ത​ന്നെ ന​ട​ത്തുമെന്ന് മന്ത്രി തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ഈ ​മാ​സം ത​ന്നെ ന​ട​ത്തു​മെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക്. ഈ ​മാ​സം 31 നു​ള്ളി​ൽ ജ​ലോ​ത്സ​വം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

തലസ്ഥാനത്ത് വീണ്ടും എ​ടി​എം ത​ട്ടി​പ്പ്;  ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പണം നഷ്ടപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ടി​എം ത​ട്ടി​പ്പ്. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ഇ​ന്ന​ലെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം പി​ൻ​വ​ലി​ച്ച​തി​ന്‍റെ സ​ന്ദേ​ശം മൊ​ബൈ​ൽ ഫോ​ണി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ഉ​ദ്യോ​ഗ​സ്ഥ അ​റി​ഞ്ഞ​ത്. സി​വി​ൽ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More