ഏകാധിപത്യം തുലയട്ടെ.. യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമവുമായി മറ്റ് വിദ്യാർഥി സംഘടനകൾ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി മ​റ്റു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ. കോ​ള​ജി​ൽ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ കെ​എ​സ് യു ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന നേ​തൃ​ത്വം ആ​ലോ​ച​ന തു​ട​ങ്ങി. അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന് വി​രു​ദ്ധ​മാ​യി നി​ല​പാ​ട് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ കെ​എ​സ്‌​യു നേ​തൃ​ത്വം ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്. കോ​ള​ജി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​താ​യി എ​ഐ​എ​സ്എ​ഫ് നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേറിയ​റ്റ് പ​ടി​ക്ക​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​ണ്. എ​ഐ​ഡി​എ​സ്ഒ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നേ​ര​ത്തെ മ​ത്സ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കേണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ബി​വി​പി.

Read More

വീണ്ടും തന്ത്രങ്ങൾ പാളി…! കൈ​യി​ലെ പ​രി​ക്കി​ന് കി​ട​ത്തി​ച്ചി​കി​ത്സ വേ​ണ​മെ​ന്നു ശി​വ​രഞ്ജിത്ത്; വേ​ണ്ടെ​ന്നു കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സ​ഹ​പാ​ഠി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജാ​മ്യം ന​ൽ​കി​യാ​ൽ ക​ലാ​ല​യ​ത്തി​ൽ വീ​ണ്ടും ക​ലാ​പ​മു​ണ്ടാ​കു​മെ​ന്ന പോ​ലീ​സ് വാ​ദം അം​ഗീ​ക​രി​ച്ചാ​ണു തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി. കൈയ്​ക്കു പ​രി​ക്കേ​റ്റ​തി​നാ​ൽ കി​ട​ത്തി​ച്ചി​കി​ത്സ വേ​ണ​മെ​ന്ന പ്ര​ധാ​ന പ്ര​തി ശി​വ​ര​ഞ്ജ​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. റി​മാ​ൻ​ഡ് ഒ​ഴി​വാ​ക്കാ​നാ​ണ് ശി​വ​ര​ഞ്ജി​ത്ത് കി​ട​ത്തി​ച്ചി​കി​ത്സ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ അ​ഖി​ലി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു ശി​വ​ര​ഞ്ജ​ത്തി​നു പ​രി​ക്കേ​റ്റ​ത്. അ​ഭി​ഭാ​ഷ​ക​രു​മാ​യി സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്ത്, ര​ണ്ടാം പ്ര​തി ന​സീം എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കു​ക​യും പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും ഇ​വ​ർ പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും റെ​യ്ഡ് വ്യാ​പ​ക​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ൽ മൊ​ത്തം ഇ​തു​വ​രെ ആ​റു പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ലു​ക്കൗ​ട്ട്…

Read More

ശി​വ​ര​ഞ്ജി​ത്തി​നും നസീമിനും അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കില്ല​; സംഭവം പി​എ​സ്‌​സി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കുമെന്ന്  പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ 

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ പോ​ലീ​സ് പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്കു​ക​ളി​ൽ എ​ത്ത​പ്പെ​ട്ട സം​ഭ​വം പി​എ​സ്‌​സി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും. പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ല​ഭി​ക്കും വ​രെ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്ത്, നസീം, പ്ര​ണ​വ് എ​ന്നി​വ​ർ​ക്ക് അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ഇ​വ​ർ​ക്കു​ൾ​പ്പെ​ടെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റി ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​ത്ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ ന​ൽ​ക​രു​തെ​ന്നും സ​ക്കീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ശി​വ​ര​ഞ്ജി​ത്ത് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നാ​യും ര​ണ്ടാം പ്ര​തി​യും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​എ​ൻ.​ന​സീം പ​ട്ടി​ക​യി​ലെ 28-ാം റാ​ങ്കു​കാ​ര​നാ​യും ഇ​ടം നേ​ടി​യ​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​യി​ലെ…

Read More

  കുരുക്കുകൾ മുറുകുന്നു;  യൂ​ണി​യ​ൻ ഓ​ഫീ​സി​ലും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ; എ​സ്എ​ഫ്ഐ വീ​ണ്ടും പ്ര​തി​ക്കൂ​ട്ടി​ൽ

തി​രു​വ​ന​ന്ത​പു​രം: ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​രു​ട്ടി​ൽ ത​പ്പു​ന്ന​തി​നി​ടെ എ​സ്എ​ഫ്ഐ​യ്ക്ക് കൂ​ടു​ത​ൽ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് യൂ​ണി​യ​ൻ ഓ​ഫീ​സി​ലും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ. ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യ്ക്കു​ള്ള ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ കെ​ട്ടു​ക​ൾ​ക്കൊ​പ്പം ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി​യാ​യ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റു​ടെ സീ​ലും ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തി. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ യൂ​ണി​യ​ൻ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കാ​ൻ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും സീ​ലും ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കേ​സി​ലെ ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് സ​ർ​ക​ലാ​ശാ​ലാ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ കെ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ വ്യാ​ജ സീ​ലും ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു.…

Read More

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചു​ക​ളി​ൽ സം​ഘ​ർ​ഷം;ജലപീരങ്കി പ്രയോഗിച്ച് പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ള​ജി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ൾ മാർച്ച് നടത്തി. മാർച്ചുകൾ സംഘർഷഭരിതമായി.എ​ബി​വി​പി-​യു​വ​മോ​ർ​ച്ച, എ​സ്ഡി​പി​ഐ സം​ഘ​ട​ന​ക​ളാ​ണ് ഇ​ന്ന് മാ​ർ​ച്ച ന​ട​ത്തി​യ​ത്. യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​നു നേ​രെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. എ​ന്നി​ട്ടും പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തു നി​ന്ന് പി​രി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​യി​ല്ല. രാ​വി​ലെ എ​സ്ഡി​പി​ഐ ന​ട​ത്തി​യ മാ​ർ​ച്ചും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രു​ന്നു. ഈ മാർച്ചിനു നേരെയും പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു

Read More

ശിവരഞ്ചിത്തിന്‍റെ  വീട്ടിലെ റെയ്ഡിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച സംഭവം; കേസെടുക്കാതെ പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന്‍റെ ആ​റ്റു​കാ​ലി​ലെ വീ​ട്ടി​ൽ പോ​ലീ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

Read More

അഖിൽ വധശ്രമക്കേസ്; പ്ര​തി​ക​ൾ റാ​ങ്ക് പ​ട്ടി​ക​യി​ൽ വ​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ; പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് റാ​ങ്ക് പ​ട്ടി​ക​യി​ൽ വ​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ന്യാ​യീ​ക​ര​ണം. ഗ്രേ​സ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് ഉ​യ​ർ​ന്ന റാ​ങ്ക് കി​ട്ടി​യ​തെ​ന്നാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ​യ​ട​ക്കം പ്ര​തി​യെ ന്യാ​യീ​ക​രി​ച്ച​തി​ന് എ​തി​രേ പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധവുമുണ്ട്.

Read More

പോ​ലീ​സി​നു വീ​ണ്ടും കു​രു​ക്ക്;  പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​ള്ളി; മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലിലെ  ജേക്കബിന്‍റെ മരണത്തിൽ പു​ന​ര​ന്വേ​ഷ​ണത്തിന് ഉ​ത്ത​ര​വ് നൽകി ഡിജിപി

തി​രു​വ​ന​ന്ത​പു​രം: സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ​റ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കു വീ​ഴ്ച​യി​ല്ലെ​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​ള്ളി​യാ​ണു ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. കു​മ​ര​കം സ്വ​ദേ​ശി എം.​ജെ. ജേ​ക്ക​ബാ​ണ് ജ​യി​ലി​ൽ മ​രി​ച്ച​ത്. മാ​ർ​ച്ച് 21-ന് ​പു​ല​ർ​ച്ചെ​യാ​ണു ജേ​ക്ക​ബി​നെ ജ​യി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വം അ​ന്വേ​ഷി​ച്ച അ​ന്ന​ത്തെ മാ​വേ​ലി​ക്ക​ര ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് വി​വേ​ജ ര​വീ​ന്ദ്ര​നാ​ണു കൊ​ല​പാ​ത​ക സൂ​ച​ന​യി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടി​യ​ത്. സ​ഹ​ത​ട​വു​കാ​ർ മ​ർ​ദി​ച്ചും ശ്വാ​സം മു​ട്ടി​ച്ചും ജേ​ക്ക​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നും പോ​ലീ​സ്, ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നും വി​വേ​ജ ര​വീ​ന്ദ്ര​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. മാ​ർ​ച്ച് 20-നു ​രാ​ത്രി ജേ​ക്ക​ബി​നെ മാ​വേ​ലി​ക്ക​ര ജ​യി​ലി​ൽ എ​ത്തി​ച്ചു. പി​റ്റേ​ന്നു രാ​വി​ലെ ആ​റി​നു ജ​യി​ലി​ലെ 11-ാം ന​ന്പ​ർ സെ​ല്ലി​ൽ ജേ​ക്ക​ബി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​യി​ലു​ണ്ടാ​യി​രു​ന്ന തൂ​വാ​ല തൊ​ണ്ട​യി​ൽ തി​രു​കി…

Read More

തൽക്കാലം ഒരുമാസം കൂടി സഞ്ചരിച്ചോ..! പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ യാത്രചെയ്യുന്നവരെ ഉ​ട​ൻ പിടികൂടില്ലെന്ന് ഗ​താ​ഗ​ത​മ​ന്ത്രി​

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പി​ൻ​സീ​റ്റി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഒ​രു മാ​സ​ത്തേ​ക്കു ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​ല്ലെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്തു പി​ടി​യി​ലാ​കു​ന്ന​വ​രെ ബോ​ധ​വ​ത്ക​രി​ക്കു​മെ​ന്നും ത​ത്കാ​ല​ത്തേ​ക്കു പി​ഴ ചു​മ​ത്തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പി​ൻ സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കു ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ക​ഴി​ഞ്ഞ ദി​വ​സം ക​ത്തു ന​ൽ​കി​യി​രു​ന്നു. കാ​റു​ക​ളി​ൽ പി​ൻ​സീ​റ്റി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കു സീ​റ്റ് ബെ​ൽ​റ്റും നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചാ​ണ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ക​ത്തു ന​ൽ​കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു സു​പ്രീം​കോ​ട​തി​യു​ടെ വി​ധി നി​ല​വി​ലു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കാ​ണ് നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള​ത്. പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ മാ​ത്ര​മാ​ണു സ്വീ​ക​രി​ക്കു​ന്ന​ത്. പി​ൻ സീ​റ്റി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ൻ​റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​വ​ർ​ക്കു…

Read More

കഷ്ടമുണ്ട് സാറേ..! എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഒ​ളി​വി​ലെ​ന്നു പോ​ലീ​സ്; യൂ​ണി​യ​ൻ ഓ​ഫീ​സി​ലെ​ന്നു സ​ഹ​പാ​ഠി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ വി​ദ്യാ​ർ​ഥി​യെ കു​ത്തി​യ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഒ​ളി​വി​ലെ​ന്നു പോ​ലീ​സ്. കേ​സി​ൽ പ്ര​തി​ക​ളാ​യ ഏ​ഴു പേ​രും രാ​ത്രി കീ​ഴ​ട​ങ്ങു​മെ​ന്നു സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച രാ​വി​ലെ വ​രെ കീ​ഴ​ട​ങ്ങി​യി​ല്ല. ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. മൂ​ന്നാം വ​ർ​ഷ ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ​യാ​ണ് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സം​ഘം ചേ​ർ​ന്നു മ​ർ​ദി​ക്കു​ക​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ലി​നെ ആ​ദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ഖി​ലി​ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. അ​ഖി​ലി​ന്‍റെ സ​ഹ​പാ​ഠി വി​ഷ്ണു​വും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​സീം അ​ട​ക്കം ആ​റു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. നേ​ര​ത്തെ പാ​ള​യ​ത്തു ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന​തു ത​ട​ഞ്ഞ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണു ന​സീം. കേ​സി​ൽ പ്ര​തി​ക​ളാ​യ…

Read More