ശിവരഞ്ചിത്തിന്‍റെ  വീട്ടിലെ റെയ്ഡിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച സംഭവം; കേസെടുക്കാതെ പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.

പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന്‍റെ ആ​റ്റു​കാ​ലി​ലെ വീ​ട്ടി​ൽ പോ​ലീ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

Related posts