കോടതി പറഞ്ഞു, നടപ്പാക്കും..! പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം; സീറ്റ് ബെല്‍റ്റും നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ ഹെ​ൽ​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്നും സീ​റ്റ് ബെ​ൽ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ളി​ലെ എ​ല്ലാ യാ​ത്ര​ക്കാ​രും അ​ത് നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്‍​ദ്ദേ​ശം. സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ പോ​ലീ​സ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നും അ​തി​നാ​യി ബോ​ധ​വ​ൽ​ക്ക​ര​ണം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും ഡി​ജി​പി നി​ര്‍​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബൈ​ക്കി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മെ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

Read More

പോലീസുകാർ ആർഎസ്എസിന്‍റെ ഒറ്റുകാരെന്ന് വിമർശിച്ചിട്ടില്ല; ഒരു പ്രശ്നമുണ്ടായപ്പോൾ മുതലെടുക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പോലീസിലെ ചില ഉന്നതർ ആർഎസ്എസിന്‍റെ ഒറ്റുകാരായി പ്രവർത്തിച്ചുവെന്ന് വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി ഈ വിമർശനം ഉന്നയിച്ചുവെന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലാണ് വാർത്തകൾ വളച്ചൊടിക്കുന്നത്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ ആർഎസ്എസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരെങ്കിലും വിമർശനം ഉന്നയിക്കുമോ. താൻ ഇത്തരമൊരു വിമർശനം ഉന്നയിച്ചുവെന്ന വാർത്തകൾ ശുദ്ധകളവാണ്. പോലീസുകാരുടെ യോഗത്തിൽ പോലീസിന്‍റെ ചില നടപടിയെ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ മാധ്യമങ്ങൾ പറഞ്ഞപോലുള്ള കാര്യങ്ങളൊന്നും താൻ പറഞ്ഞതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു പ്രശ്നമുണ്ടായപ്പോൾ മുതലെടുക്കാനാണ് ചിലരുടെ ശ്രമം. പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത സംശയിക്കേണ്ട കാര്യമില്ല. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Read More

ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ഉ​ത്ത​ര​ക്ക​ട​ലാ​സ് കണ്ടെത്തിയ സംഭവം : സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​പേ​പ്പ​ർ യൂ​ണിവേഴ്സിറ്റി കോ​ള​ജി​ൽ അ​ക്ര​മം ന​ട​ത്തി​യ ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ സം​ഭ​വം സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി അ​ന്വേ​ഷി​ക്കും. ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നും സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം വി​ല​യി​രു​ത്തി. ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സ് വ്യാ​ജ​മ​ല്ലെ​ന്നും തെ​ളി​ഞ്ഞു. സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജി​ന് ന​ല്‍​കി​യ ക്ര​മ​ന​മ്പ​റി​ല്‍​പ്പെ​ട്ട​വ​യാണ് ഇ​തെ​ന്നും പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഉ​ത്ത​ര​പേ​പ്പ​റു​ക​ൾ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Read More

മ​ന്ത്രി ജ​ലീ​ലാ​ണ് എ​സ്എ​ഫ്ഐ​യു​ടെ കൊ​ള്ള​രു​താ​യ്മ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​തെന്ന് പ്രതിപക്ഷനേതാവ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്എ​ഫ്ഐ​യു​ടെ വി​ദ്യാ​ർ​ഥി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന നാ​ണം​കെ​ട്ട മ​ന്ത്രി​യാ​ണ് കെ.​ടി. ജ​ലീ​ലെ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പി​എ​സ്സി പ​രീ​ക്ഷ ത​ട്ടി​പ്പ് വ്യാ​പം അ​ഴി​മ​തി​ക്ക് തു​ല്യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഖി​ലി​നെ എ​സ്എ​ഫ്ഐ​യു​ടെ പു​തി​യ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. നി​ല​വി​ലെ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​ക്കി പു​തി​യ പ​രീ​ക്ഷ ന​ട​ത്താ​ൻ പി​എ​സ്‌​സി ത​യാ​റാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Read More

തരാതെ പോകില്ല..! ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം പ​ട്ട​യം കൂ​ടി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ​ട്ട​യ​വി​ത​ര​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം പ​ട്ട​യം കൂ​ടി വി​ത​ര​ണം ചെ​യ്യു​മെ​ന്നും റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഈ ​വ​ർ​ഷം ഡി​സം​ബ​റി​നു​ള്ളി​ൽ 50,000 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കും. അ​ടു​ത്ത മേ​യ് മാ​സ​ത്തി​നു​ള്ളി​ൽ ബാ​ക്കി​യു​ള്ള​വ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​യു​ക്ത പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് അ​നു​വ​ദി​ച്ചു കി​ട്ടി​യ 28,588 ഹെ​ക്ട​റി​ൽ 17,113 ഹെ​ക്ട​ർ ഭൂ​മി വി​ത​ര​ണം ചെ​യ്തു. 11,473 ഹെ​ക്ട​റി​ന്‍റെ പ​ട്ട​യ​മാ​ണ് ഇ​നി വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വി​ക​സ​ന​മി​ല്ലാ​തെ നെ​യ്യാ​ർ​ഡാം; സ​ഞ്ചാ​രി​ക​ളെ പി​ഴി​ഞ്ഞ് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന നെ​യ്യാ​ർ​ഡാം അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ വീ​ർ​പ്പു മു​ട്ടു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കാ​ന്‍റീ​നോ ന​ല്ല ശു​ചി​മു​റി​ക​ളൊ ഒ​ന്നും ത​ന്നെ​യി​ല്ല. ഇ​തി​ന് പു​റ​മെ നെ​യ്യാ​ർ ടൂ​റി​സം കാ​ണു​ന്ന​തി​നാ​യി പാ​ക്കേ​ജ് എ​ന്ന രീ​തി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ പ​ക​ൽ കൊ​ള്ള​യും. നെ​യ്യാ​ർ ഡാ​മി​ലെ ല​യ​ൺ​സ് സ​ഫാ​രി​പാ​ർ​ക്ക്, ചീ​ങ്ക​ണ്ണി പാ​ർ​ക്ക്, മാ​ൻ പാ​ർ​ക്ക് എ​ന്നി​വ കാ​ണു​ന്ന​തി​നാ​യി ര​ണ്ടു മാ​സം മു​ന്പു വ​രെ 250 രൂ​പ​യാ​യി​രു​ന്നു ഒ​രാ​ൾ​ക്കു​ള്ള ടി​ക്ക​റ്റ് ചാ​ർ​ജ് അ​ത് ഒ​റ്റ​യ​ടി​യ്ക്ക് 415 രൂ​പ​യാ​ക്കി​യാ​ണ് പ​ക​ൽ കൊ​ള്ള. നെ​യ്യാ​ർ ഡാ​മി​ലെ ബോ​ട്ടിം​ഗ് പോ​യ​ന്‍റി​ൽ നി​ന്നും ബോ​ട്ടി​ൽ ക​യ​റ്റി സ​ഞ്ചാ​രി​ക​ളെ ല​ൺ​സ് പാ​ർ​ക്കി​ലേ​യ്ക്ക് ക​ട​വി​ലി​റി​ക്കും. അ​വി​ടെ നി​ന്നും വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ സി​ംഹ​ത്തെ കാ​ണാ​ൻ കൊ​ണ്ടു പോ​കും. ദു​ർ​ഘ​ടം നി​റ​ഞ്ഞ പാ​ത​യി​ലൂ​ടെ 15 മി​നി​ട്ട് സ​ഞ്ച​രി​ച്ചാ​ൽ സിം​ഹം സ്ഥി​രം കാ​ണാ​റു​ള്ള സ്ഥ​ല​ത്ത് എ​ത്തും. നി​ല​വി​ൽ ല​യ​ൺ​സ്…

Read More

എ​സ്എ​ഫ്ഐ​യു​ടെ ഏ​കാ​ധി​പ​ത്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ആ​യുർ​വേ​ദ കോ​ള​ജും; എ​സ്എ​ഫ്ഐ​ക്ക​ല്ലാ​തെ ഈ ​കോ​ള​ജി​ൽ ആ​രും സി​ന്ദാ​ബാ​ദ് വി​ളി​ക്കാ​റി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ എ​സ്എ​ഫ്ഐ​യു​ടെ ചെ​ങ്കോ​ട്ട​യാ​യി തി​രു​വ​ന​ന്ത​പു​രം ആ​യൂ​ർ​വേ​ദ കോ​ള​ജും. ഈ ​കാ​ന്പ​സി​ലേ​ക്ക് എ​സ്എ​ഫ്ഐ​ക്ക​ല്ലാ​തെ മ​റ്റൊ​രു വി​ദ്യാ​ർഥി പ്ര​സ്ഥാ​ന​ത്തി​നും പ്ര​വേ​ശ​ന​മി​ല്ല. എ​സ്എ​ഫ്ഐ​ക്ക​ല്ലാ​തെ ഈ ​കോ​ള​ജി​ൽ ആ​രും സി​ന്ദാ​ബാ​ദ് വി​ളി​ക്കാ​റി​ല്ല.​കെ​എ​സ്‌​യു​വി​ന്‍റെ​യോ മ​റ്റേ​തെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യോ പ​താ​ക ഈ ​കോ​ള​ജി​ൽ ഉ​യ​രാ​റി​ല്ല. ആ​യൂ​ർ​വേ​ദ കോ​ള​ജി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ത്ഥി പ്ര​സ്ഥാ​നം ആ​രം​ഭി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ടി​ച്ചൊ​തു​ക്കും. എ​സ്എ​ഫ്ഐ​യു​ടെ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ന​ൽ​കാ​തെ പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ പ​ല​രും ഉ​ള്ള​താ​യി ആ​ക്ഷേ​പ​മു​ണ്ട്. എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്തി​ല്ലെ​ങ്കി​ൽ ചി​ല അ​ധ്യാ​പ​ക​ർ നേ​രി​ട്ടെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് വി​ദ്യാ​ർ​ഥി​ക​ൾ സം​സാ​രി​ക്ക​രു​തെ​ന്നാ​ണ് കോ​ള​ജി​ലെ വേ​റൊ​രു നി​യ​മം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ചാ​ൽ ഇ​ന്‍റേണ​ൽ മാ​ർ​ക്ക് ന​ൽ​കി​ല്ലെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ കോ​ള​ജി​ൽ പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​ക്ക് തി​രു​വ​ന​ന്ത​പു​രം ആ​യൂ​ർ​വേ​ദ കോ​ള​ജി​ൽ ഹൗ​സ് സ​ർ​ജ​ൻ​സി ന​ൽ​കി…

Read More

സെക്രട്ടറിയേറ്റിന്‍റെ മതിൽ ചാടിക്കടന്ന്  കെഎസ് യു പ്രതിഷേധം; ​ മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടടുത്തെത്തി വനിതാ പ്രവർത്തകയുടെ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മ സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വ​ല​യം ഭേ​ദി​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം. മൂ​ന്ന് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​തി​ൽ​ച്ചാ​ടി​ക്ക​ട​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ഇ​തി​ൽ ഒ​രു വ​നി​താ പ്ര​വ​ർ​ത്ത​ക സു​ര​ക്ഷാ വ​ല‍​യം ഭേ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു തൊ​ട്ടു​താ​ഴെ​വ​രെ എ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Read More

പോലീസ്പണി ഗോവിന്ദാ..! ശി​വ​ര​ഞ്ജി​ത്ത് അമ്പെയ്​ത്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്ന് ആ​ർ​ച്ച​റി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ലെ അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി ശി​വ​ര​ഞ്ജി​ത്ത് അ​ന്പെയ്​ത്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്ന് ആ​ർ​ച്ച​റി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​റി​സ് പൗ​ലോ​സ്. സം​ഘ​ട​ന​യി​ൽ ശി​വ​ര​ഞ്ജി​ത്ത് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. ശി​വ​ര​ഞ്ജി​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഒരു ചാനലി നോട് പറഞ്ഞു. ശി​വ​ര​ഞ്ജി​ത്ത് പി​എ​സ് സി ​പ​രീ​ക്ഷ​യി​ൽ ഗ്രേ​സ് മാ​ർ​ക്ക് നേ​ടി​യ​ത് ആ​ർ​ച്ച​റി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ്. ഇ​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ ത​ന്നെ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ശി​വ​ര​ഞ്ജി​ത്തി​നെ​തി​രെ ഉ​ത്ത​ര​ക​ട​ലാ​സു​ക​ൾ മോ​ഷ്ടി​ച്ച​തി​നും ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ വ്യാ​ജ സീ​ൽ ഉ​ണ്ടാ​ക്കി​യ​തി​നും കേ​സെ​ടു​ക്കു​മെ​ന്ന് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നീ വനിതാ മതിലിൽ പങ്കെടുക്കില്ലല്ലേ‍..!  യൂണിവേഴ്സിറ്റി കോളജിന് പിന്നാലെ ഗ​വൺമെന്‍റ് ആ​ർ​ട് കോ​ള​ജി​ലും എ​സ്എ​ഫ്ഐ ഭീ​ഷ​ണി; ശ​ബ്ദ​രേ​ഖ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ എ​സ്എ​ഫ്ഐ​യു​ടെ ഗു​ണ്ടാ​യി​സം. വി​ദ്യാ​ർ​ഥി​നി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്താ​യി. വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ കോ​ള​ജി​ലെ യൂ​ണി​യ​ൻ ഓ​ഫീ​സ് മു​റി​യി​ൽ വി​ളി​ച്ച് വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശ​ബ്ദ​രേ​ഖ സം​പ്രേ​ഷ​ണം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ആ​ർ​ട്സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്ക് മാ​ത്ര​മാ​ണ് യൂ​ണി​റ്റ് ഉ​ള്ള​ത്. മ​റ്റ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്ക് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ എ​സ്എ​ഫ്ഐ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മാ​ന​സി​ക​മാ​യി എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ദ്രോ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി.

Read More