വ്യക്തിവൈരാഗ്യം; ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ എ​സ്എ​ടി ആ​ശു​പ​ത്രി​ ജീ​വ​ന​ക്കാ​രി​യെ വെട്ടിപരിക്കേൽപ്പിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റിനെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി പു​ഷ്പ (39) യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 6.30ന് ​മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ​ഴ​യ റോ​ഡി​ന​ടു​ത്തു വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ജോ​ലി​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ നി​ഥി​ന്‍(34) ഇ​വ​ര്‍​ക്കു സ​മീ​പ​മെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​ഷ്പ​യെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​യെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യായ നിഥിൻ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ർ ആ​ണ്. വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ചെ​വി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പു​ഷ്പ​യെ സ​ര്‍​ജ​റി യൂ​ണി​റ്റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ഥി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ചാ​ന​ൽ ച​ർ​ച്ചാ വി​ല​ക്ക് ബാ​ധ​ക​മ​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് വ​ക്താ​ക്ക​ൾ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ഒ​രു മാ​സ​ത്തേ​ക്ക് പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ​ക്ക് ഇ​ള​വ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തീ​രു​മാ​നം. ഒ​രു മാ​സ​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സ് വ​ക്താ​ക്ക​ളെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ച​ർ​ച്ച​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് ചാ​ന​ൽ പ്ര​തി​നി​ധി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

Read More

​തോൽപിക്കാൻ കഴിയില്ല; പ്രേ​മ​ച​ന്ദ്ര​ന്‍റെ വ​ൻ ഭൂ​രി​പ​ക്ഷം സി​പി​എ​മ്മി​ന്‍റെ നു​ണ പ്ര​ചാര​ണ​ത്തി​നു​ള്ള മ​റു​പ​ടിയെന്ന് ആ​ർഎ​സ്പി

​തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ന് ല​ഭി​ച്ച വ​ൻ ഭൂ​രി​പ​ക്ഷം സി​പി​എ​മ്മി​ന്‍റെ നു​ണ പ്ര​ചാര​ണ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് ആ​ർഎ​സ്പി. ​രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നു പ​ക​രം സി പിഎം ​നേ​തൃ​ത്വ​വും കൊ​ല്ല​ത്തെ പാ​ർ​ട്ടി​ക്കാ​രും പ്രേ​മ​ച​ന്ദ്ര​നെ​തി​രെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യു​ള്ള പ്ര​ച​ര​ണ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ കൊ​ല്ല​ത്തെ പ്ര​ഖ്യാ​പ​നം നി​യ​മ​സ​ഭ​യി​ലെ​പ്പോ​ലെ ലോ​ക്സ​ഭ​യി​ലും ആ​ർഎ​സ്പി​ക്ക് പ്രാ​തി​നി​ധ്യം ഇ​ല്ലാ​താ​ക്കു​മെ​ന്നാ​യി​രു​ന്നു.​എ​ന്നാ​ൽ സം​ഭ​വി​ച്ച​ത് കേ​ര​ള​ത്തി​ൽ സിപിഎ​മ്മി​ന് ഒ​രു എം പി എ​ന്ന നി​ല​യി​ലാ​യി എ​ന്ന് ആ​ർഎ​സ്പി ​സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ സി ​പി​എ​മ്മി​നു​ള്ള ഏ​ക ആ​ശ്ര​യം കേ​ര​ള​മാ​ണ്.​ പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള​വും അ​വ​ർ​ക്കു ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.​ ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം വ​ൻ ത​ക​ർ​ച്ച​യി​ൽ എ​ത്തു​ന്ന​തി​നു​ള്ള കാ​ര​ണം സി ​പി എം ​നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ധ​ന​കാ​ര്യ​വ​കു​പ്പ് മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​ത്തു ആ​ർ എ​സ് പി ​സ്ഥാ​നാ​ർ​ത്ഥി​യെ തോ​ൽ​പ്പി​ച്ചു പാ​ർ​ട്ടി​യേ​യും പ്രേ​മ​ച​ന്ദ്ര​നെ​യും ന​ശി​പ്പി​ക്കു​വാ​നു​ള്ള…

Read More

പാ​ർ​ട്ടി​യി​ൽ തു​ട​രില്ലെന്നതിന്‍റെ സൂചന; അബ്ദുള്ളക്കുട്ടിക്കെതിരേ  രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ന​രേ​ന്ദ്ര​മോ​ദി​യെ അ​നു​കൂ​ലി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തി​യ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം.​സു​ധീ​ര​ൻ. പാ​ർ​ട്ടി​യി​ൽ തു​ട​രി​ല്ല എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി ന​ട​ത്തി​യ അഭിപ്രായ പ്രകടനങ്ങളെന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു. സി​പി​എം വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്കെ​ത്തി​യ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ തി​ടു​ക്ക​പ്പെ​ട്ട് എം​എ​ൽ​എ​യാ​ക്കി​യ​തി​ൽ അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് മോ​ദി​ക്ക് ജ​യം സ​മ്മാ​നി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം രാ​ഷ്ട്രീ​യ​വി​രോ​ധം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. ദ​രി​ദ്ര​രാ​യ​വ​ര്‍​ക്ക് ഗ്യാ​സ് ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യ​തും ശൗ​ചാ​ല​യ​ങ്ങ​ൾ നി​ര്‍​മി​ച്ച് ന​ല്‍​കി​യ​തു​മൊ​ക്കെ വോ​ട്ടാ​യി മാ​റി​യെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മോ, പാ​ര്‍​ട്ടി വി​ടു​മോ​യെ​ന്നെ​ല്ലാ​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ അ​ബ്ദു​ള്ള​ക്കു​ട്ടി ഒ​ഴി​ഞ്ഞ് മാ​റു​ക​യും ചെ​യ്തി​രു​ന്നു.

Read More

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തിൽ സി​ബി​ഐ കേ​സെ​ടു​ത്തു;പ്രധാന പ്രതികളായവർക്കെതിരേ കൊ​ഫെ​പോ​സ ചു​മ​ത്തി​

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ സി​ബി​ഐ കേ​സെ​ടു​ത്തു. സി​ബി​ഐ കൊ​ച്ചി യൂ​ണി​റ്റാ​ണ് കേ​സെ​ടു​ത്ത​ത്. 11 പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൽ സി​ബി​ഐ ശേ​ഖ​രി​ച്ചു. കേ​സി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യ ഇ​ട​പ്പ​ഴി​ഞ്ഞി സ്വ​ദേ​ശി പ്ര​കാ​ശ് ത​മ്പി​യെ ബു​ധ​നാ​ഴ്ച റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി​യി​രു​ന്നു. 22 കി​ലോ സ്വ​ര്‍​ണം ഇ​യാ​ള്‍ വി​ദേ​ശ​ത്തു നി​ന്നും കൊ​ണ്ടു വ​ന്നി​ട്ടു​ണ്ടെ​ന്ന് ഡി​ആ​ർ​ഐ പ​റ​യു​ന്നു. പ്ര​കാ​ശാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി ഹ​ക്കീ​മി​ന് സ്വ​ർ​ണം എ​ത്തി​ക്കു​ന്ന​ത്. സ്വ​ർ​ണം ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ പി​ടി​യി​ലാ​യ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ തി​രു​മ​ല സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി​ന്‍റെ സു​ഹ്യ​ത്താ​ണ് പ്ര​കാ​ശ്. നാ​ലു​ത​വ​ണ പ്ര​കാ​ശ് സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്തി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​നും പ്ര​തി​യു​മാ​യ അ​ഭി​ഭാ​ഷ​ക​ൻ ബി​ജു മ​നോ​ഹ​റി​ന്‍റെ​യും വി​ഷ‌്ണു​വി​ന്‍റെ​യും സ​ഹാ​യി​യാ​ണ്. പ​ല ത​വ​ണ ഗ​ൾ​ഫ‌ി​ൽ പോ​വു​ക​യും ഇ​വി​ടെ നി​ന്നു സ്വ​ർ​ണം കേ​ര​ള​ത്തി​ലേ​ക്ക‌് ക​ട​ത്തു​ക​യും ചെ​യ‌്തി​ട്ടു​ണ്ട‌്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​ൻ ബി​ജു മ​നോ​ഹ​ർ,…

Read More

വ്യാ​ജ​രേ​ഖ ച​മ​ച്ച് റി​മാ​ൻഡ് പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കു​ന്ന സം​ഭ​വം; പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​രേ​ഖ ച​മ​ച്ച് കോ​ട​തി​യി​ൽ നി​ന്നും പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ഞ്ചി​യൂ​ർ മ​ജി​സ്ട്രേ​ട്ട് കോ​ട​തി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​ട​തി റി​മാ​ൻഡ് ചെ​യ്ത പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കാ​ൻ വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ സ​മാ​ന​സം​ഭ​വ​ങ്ങ​ൾ ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി കൂ​ടി വ​രു​ന്നു​വെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്നു. അ​ടി​പി​ടി, മോ​ഷ​ണം, അ​ബ്കാ​രി കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ​യാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ച് ജാ​മ്യ​ത്തി​ൽ ഇ​റ​ക്കി​ക്കൊ​ണ്ട് പോ​കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ന് പി​ന്നി​ൽ വ​ലി​യ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഓ​രോ സം​ഭ​വ​ങ്ങ​ളി​ൽ നി​ന്നും മ​ന​സ്സി​ലാ​കു​ന്ന​തെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചു; 14 നി​ർ​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഹൈ​സ്കൂ​ൾ-​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​നം നി​ർ​ദേ​ശി​ക്കു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്‌​ഇ, ഡി​പി​ഐ എ​ന്നി​വ ഒ​രു ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കീ​ഴി​ലാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പി​ലാ​കും സ്കൂ​ൾ മേ​ധാ​വി. ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ലാ​കും. ഖാ​ദ​ർ ക​മ്മി​റ്റി​യു​ടെ 14 നി​ർ​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. അ​ധ്യാ​പ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ യാ​തൊ​രു മാ​റ്റ​വും കൊ​ണ്ടു​വ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ചൊ​വ്വാ​ഴ്ച മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ലും ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ ഹൈ​സ്‌​കൂ​ളി​ലും ത​ന്നെ​യാ​യി​രി​ക്കും തു​ട​ര്‍​ന്നും പ​ഠി​പ്പി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Read More

ഇനി നന്നായി പഠിക്കാം..! യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ലെ ആ​ത്മ​ഹ​ത്യ ശ്ര​മം; വി​ദ്യാ​ര്‍​ഥി​നി​ക്ക് കോ​ള​ജ് മാ​റാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ കോ​ള​ജ് മാ​റ്റ​ത്തി​നു​ള്ള അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ചു. വ​ർ​ക്ക​ല എ​സ്എ​ൻ കോ​ള​ജി​ൽ പെ​ൺ​കു​ട്ടി​ക്ക് പ​ഠ​നം തു​ട​രാ​നാ​ണ് സി​ൻ​ഡി​ക്കേ​റ്റ് അ​നു​മ​തി ന​ൽ​കി​യ​ത്. മു​ട​ങ്ങി​യ പ​രീ​ക്ഷ​യും പു​തി​യ കോ​ള​ജി​ൽ എ​ഴു​താൻ ക​ഴി​യും. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ്മ​ർ​ദം മൂ​ലം ജീ​വ​നൊ​ടു​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥിയാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്. സ​മ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ മ​നം​നൊ​ന്താ​ണ് തീ​രു​മാ​നം. ഇ​തേ​ക്കു​റി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടും പ്രി​ന്‍​സി​പ്പൽ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്നും ക​ത്തി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ലും പോ​ലീ​സി​ന് കൊ​ടു​ത്ത മൊ​ഴി​യി​ലും വ്യ​ക്ത​പ​ര​മാ​യ കാ​ര​ണം മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​ത്. പ​രാ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

Read More

സ്റ്റേ​ഷ​നി​ൽ ക്രൂ​ര​മ​ർ​ദ​നം: പ്ര​തി ഇ​റ​ങ്ങി ഓ​ടി; ഭാ​ര്യ​യു​ടെ​യും അ​മ്മ​യു​ടെ​യും മു​ന്നി​ലി​ട്ട് മ​ർ​ദി​ച്ച് പോ​ലീ​സ്; അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും മ​ർ​ദ​ന​മേ​റ്റു

വി​ഴി​ഞ്ഞം: സ്റ്റേ​ഷ​നി​ൽ പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ഇ​റ​ങ്ങി ഓ​ടി​യ പ്ര​തി​യെ പി​ന്നാ​ലെ ഓ​ടി​യെ​ത്തി​പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. തി​രു​വ​ല്ലം സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ പാ​ച്ച​ല്ലൂ​ർ ചു​ടു​കാ​ട് മു​ടി​പ്പു​ര​യ്ക്ക് സ​മീ​പം കു​ള​ത്തി​ൻ ക​ര​യി​ൽ അ​നീ​ഷ് (25)നെ ​റോ​ഡി​ൽ നി​ന്നും പി​ടി​കൂ​ടു​ന്ന​തി​നി​ടെ അ​നീ​ഷി​ന്‍റെ ഭാ​ര്യ​യേ​യും പോ​ലീ​സ് തൊ​ഴി​ച്ച​താ​യാ​ണ് പ​രാ​തി. ഇ​വ​രെ പോ​ലീ​സ് മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി. സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ പ​ര​സ്യ​മാ​യി യു​വാ​വി​നെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​ർ​ദ​ന​ത്തെ കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വി​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്‌​സി​പി​ഒ സൈ​മ​ൻ, സി​പി​ഒ ഗോ​പി​നാ​ഥ് എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​തു​നി​ര​ത്തി​ൽ ആ​ളു​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് പ്ര​തി​യെ മ​ർ​ദി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടി…

Read More

പരാജയ പൊട്ടിത്തെറിയുടെ ഭാ​രം ശ്രീധരൻ പി​ള്ള​യി​ൽ ചാ​രി ബി​ജെ​പി; “സു​വ​ർ​ണാ​വ​സ​ര’ പ്ര​സം​ഗം തി​രി​ച്ച​ടി​ച്ചെ​ന്ന് വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്താ​കെ മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തെ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യി​ൽ ചാ​രി ബി​ജെ​പി. സം​സ്ഥാ​ന കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് പി​ള്ള​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ല്‍ ഏ​കോ​പ​നം ഉ​ണ്ടാ​യി​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ “സു​വ​ർ​ണാ​വ​സ​ര’ പ്ര​സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ്താ​വ​ന​ക​ള്‍ തി​രി​ച്ച​ടി​യാ​യെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷം പേ​രും ശ്രീ​ധ​ര​ന്‍​പി​ള്ള​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്. അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ന്‍ അ​ധ്യ​ക്ഷ​ന് ക​ഴി​ഞ്ഞി​ല്ല. എ​ന്‍​എ​സ്എ​സ് സ​ഹാ​യം തി​രു​വ​ന​ന്ത​പു​ര​ത്തും പ​ത്ത​നം​തി​ട്ട​യി​ലും വേ​ണ്ട​പോ​ലെ ല​ഭി​ച്ചി​ല്ല. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ 40 ശ​ത​മാ​നം വോ​ട്ടു​മാ​ത്ര​മേ കി​ട്ടി​യു​ള്ളൂ- തു​ട​ങ്ങി​യ വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്.

Read More