പോലീസിലും കള്ളവോട്ട്‍? പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ൽ ബാ​ല​റ്റി​ലും തി​രി​മ​റി ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ൽ ബാ​ല​റ്റി​ലും തി​രി​മ​റി ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു പോ​കു​ന്ന പൊ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ള്‍ പൊ​ലീ​സി​ലെ ഇ​ട​ത് അ​നു​കൂ​ലി​ക​ൾ ശേ​ഖ​രി​ച്ച് ക​ള​ള​വോ​ട്ട് ചെ​യ്യു​ന്നു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ശ​ബ്ദ​ദ​രേ​ഖ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ശേ​ഖ​രി​ച്ച് അ​സോ​സി​യേ​ഷ​ൻ മു​ഖേ​ന സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച ശ​ബ്ദ​രേ​ഖ.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം അ​വ​യി​ൽ തി​രി​മ​റി ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത​ത്രേ. അ​തേ​സ​മ​യം പോ​ലീ​സി​ലെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ ക​ള്ള​വോ​ട്ട് സാ​ധ്യ​ത എ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തെ​ത്തി. പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ശേ​ഖ​രി​ക്കാ​ൻ സം​ഘ​ട​നാ​ത​ല​ത്തി​ൽ ആ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ആ​രെ​ങ്കി​ലും ശേ​ഖ​രി​ക്കു​ന്ന​തി​ൽ സം​ഘ​ട​ന​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച​ത് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​രു​ന്നു. ഇ​തി​ന് പ്ര​തി​ക​ര​ണ​മാ​യാ​ണ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts