തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴത്തേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബിജെപി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ശ്രീധരൻപിള്ള വീണ്ടും വിമർശിച്ചു. റഫറി തന്നെ ഗോളടിക്കാൻ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Read MoreCategory: TVM
സുരേഷ് കല്ലട ബസിൽ യാത്രക്കാർ ക്രൂരമർദനത്തിന് ഇരയായ സംഭവം: ഗതാഗതമന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: “സുരേഷ് കല്ലട’ ബസിൽ യാത്രക്കാർക്ക് നേരെയുണ്ടായ മർദ്ദനം സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോർട്ട് തേടി. സംസ്ഥാന ഗതാഗത കമ്മീഷണറോട് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കുമെന്നും വിവരങ്ങളുണ്ട്. പെർമിറ്റ് റദ്ദാക്കാൻ ഇതിനോടകം നിർദേശം നൽകിയെന്നാണ് സൂചനകൾ.
Read Moreകള്ളവോട്ട് നടക്കില്ല; ശക്തമായ മുന്നറിയിപ്പുമായി കളക്ടർ കെ.വാസുകി
തിരുവനന്തപുരം: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന യുഡിഎഫ് പരാതി പരിശോധിച്ചെന്ന് കളക്ടർ കെ.വാസുകി. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നും അവർ വ്യക്തമാക്കി. ചിലയിടത്ത് ചില വോട്ടർമാർക്ക് ഒന്നിലധികം വോട്ടുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള ഇരട്ട വോട്ടർമാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകിയെന്നും കളക്ടർ അറിയിച്ചു. കള്ളവോട്ട് ചെയ്യാനുള്ള ഒരു നീക്കവും നടക്കില്ലെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
Read Moreടി.പി സെന്‍കുമാറിന്റെ പുസ്തകം കണ്ടിട്ടില്ല: നന്പി നാരായണൻ രാഷ്ട്രദീപികയോട്
തിരുവനന്തപുരം ടി.പി സെന്‍കുമാറിന്റെ പുസ്തകം കണ്ടിട്ടില്ലെന്ന് ഐഎസ്ആർഒ ചാരക്കേസിൽ ആരോപണ വിധേയനായ മുൻ ശാസ്ത്രജ്ഞൻ നന്പിനാരായണൻ. തന്നെക്കുറിച്ച് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങൾ മാത്രമെ അറിയാവു. പുസ്തകം വായിക്കാതെ ഇതേക്കുറിച്ച് പഠിക്കാതെ പ്രതികരിക്കാനില്ല. പുസ്തകം ലഭിക്കുന്നതിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഐഎസ്ആർഒ ചാരക്കേസിൽ നന്പി നാരായണൻ കുറ്റക്കാരനാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ എന്റെ പോലീസ് ജീവിതം എന്ന സർവീസ് സ്റ്റോറിയിൽ പരാമർശിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു നന്പി നാരായണൻ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നന്പി നാരായണൻ നിരപരാധിയാണെന്നും നന്പി നാരായണനെന്ന ശാസ്ത്രജ്ഞനെ ഇല്ലാതാക്കിയത് കോൺഗ്രസാണെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ടി.പി സെൻകുമാറിന്റെ സർവീസ് സ്റ്റോറി പുറത്തിറങ്ങിയത്. പ്രധാനമന്ത്രിയുടെ പരാമർശങ്ങളെ ഖണ്ഡിക്കുന്ന വാദങ്ങളാണ് പുസ്തകത്തിലുള്ളത്. പീഡിപ്പിക്കപ്പെട്ടയാളുടെ പരിവേഷം അണിഞ്ഞയാളാണ് നന്പി നാരായണനെന്നും മറിയം റഷീദയുമായി…
Read Moreഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ ഒളിപ്പിച്ച് മദ്യ വില്പന; രണ്ടു പേർ അറസ്റ്റിൽ; 69 കുപ്പി മദ്യം പിടികൂടി
നെടുമങ്ങാട് : ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ മദ്യക്കുപ്പികൾ സൂക്ഷിച്ച് വില്പന നടത്തിവന്ന യുവാവ് ഉൾപ്പടെ അനധികൃത മദ്യകച്ചവടം നടത്തിയ രണ്ടുപേരെ നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവും സംഘവും അറസ്റ്റ് ചെയ്തു. ലോക്സഭാ ഇലക്ഷനു മുന്നോടിയായി തിരുവനന്തപുരം ഐ.ബി യൂണിറ്റ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മദപുരം നീരോട്ടിൽപൊയ്ക മഹേഷ് ഭവനിൽ എം. മഹേഷ് (34കണ്ണൻ), നൂറേക്കർ അണമുഖത്ത് വീട്ടിൽ സി. ഋഷികേശൻ (35) എന്നിവരാണ് അറസ്റ്റിലായത്. മഹേഷിന്റെ ആട്ടോയിൽ നിന്ന് 44 കുപ്പി മദ്യവും പണവും പിടിച്ചു. ഓട്ടോറിക്ഷയും പിടികൂടി. മഹേഷിനോടൊപ്പം മദ്യവില്പനയിൽ ഏർപ്പെട്ടിരുന്ന നൂറേക്കർ വാഴവിള പൊയ്കയിൽ വീട്ടിൽ എസ്.സനൽ സിംഗ് (32) ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസ് എടുത്തു. വീട്ടിൽ വൻതോതിൽ മദ്യം സൂക്ഷിച്ച് വില്പന നടത്തിയ കേസിലാണ് ഋഷികേശനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 25 കുപ്പി മദ്യം…
Read Moreശബരിമല: വിശ്വാസികളെ ചതിച്ചതു ബിജെപിയെന്ന് ശശി തരൂർ
തിരുവനന്തപുരം : ശബരിമലയിലെ വിഷയത്തിൽ കോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്നും ഇക്കാര്യത്തിൽ വിശ്വാസികളെ ചതിച്ചതു ബിജെപിയാണെന്നും ഡോ. ശശി തരൂർ. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിനു കോടതിയിൽ ഹർജി നൽകാനും പാർലമെന്റിൽ നിയമനിർമാണം നടത്താനും ഓർഡിനൻസ് കൊണ്ടുവരുവാനും സാധിക്കുമായിരുന്നു. എന്നാൽ അതവർ ചെയ്തില്ല. പകരം ശബരിമലയെ ഒരു സുവർണാവസരമായാണു ബിജെപി കണ്ടത്. ബിജെപിയുടെ ദേശീയ അധ്യക്ഷൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതും. ചില വിശ്വാസങ്ങളുടെ കാര്യം വരുന്പോൾ മാത്രം കാണിക്കുന്ന ജാഗ്രത സംസ്ഥാന സർക്കാർ ശബരിമലയുടെ കാര്യത്തിൽ പുലർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രിവാൻഡ്രം വിമണ്‍സ് കോണ്‍ക്ലേവ് സംഘടിപ്പിച്ച സംവാദം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ. അഞ്ചു വർഷം ഭരണത്തിലിരുന്ന ബിജെപി രാജ്യത്തെ സാധാരണ ജനങ്ങളെ മറന്നു. വനിതാ സംവരണ ബിൽ പാസാക്കുമെന്നു പറഞ്ഞ കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ചു വർഷവും അതിനെക്കുറിച്ച് ഒന്നും…
Read Moreസമുഹമാധ്യമത്തിലൂടെ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച എസ്ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അധിക്ഷേപിച്ച എസ്ഐക്ക് സസ്പെൻഷൻ. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സുദർശൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. ഫേസ്ബുക്കിലൂടെയാണ് സുദർശൻ രാഹുലിനെയും സോണിയയെയും അധിക്ഷേപിച്ചത്.
Read Moreആർഎസ്എസ് തീറ്റിപ്പോറ്റുന്ന ശബരിമല കർമസമിതി ആട്ടിൻതോലിട്ട ചെന്നായയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല കർമസമിതിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശബരിമല കർമസമിതി ആട്ടിൻതോലിട്ട ചെന്നായ ആണെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കർമസമിതി. ശബരിമലയുമായി ബന്ധപ്പെട്ട് ഇവർ നടത്തുന്ന കള്ളപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയും. വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണ്. ശബരിമല സംബന്ധിച്ച കേസ് സുപ്രീംകോടതി വരെ എത്തിച്ചത് ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ്. ആരാണ് അവർക്ക് അനുവാദം നൽകിയതെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വയനാട്ടിൽ മത്സരിക്കാതെ രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ കഴിയുമോ എന്ന ബിജെപി നേതാക്കളുടെ ചോദ്യം അപഹാസ്യമാണ്. മതനിരപേക്ഷമായി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലുള്ളത്. മോദിയുടെ വർഗീയകളി ഇവിടെ ചിലവാകില്ല. വർഗീയ പരാമർശങ്ങൾ നടത്തി മോദി പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ജനങ്ങളെ അപമാനിച്ചുവെന്നും…
Read Moreഅങ്ങനെ എല്ലാം ശരിയാക്കി; രമ്യക്കെതിരായ പരാമർശത്തിൽ വിജയരാഘവൻ കുറ്റക്കാരനല്ലെന്ന് പോലീസ്
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്പി തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി. കേസെടുക്കേണ്ട തരത്തിലുള്ള കുറ്റം വിജയരാഘവൻ ചെയ്തിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന് രമ്യാ ഹരിദാസിനെതിരേ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്കി. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്. വിജയരാഘവന് തനിക്കെതിരേ നടത്തിയ പരാമര്‍ശം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നുമായിരുന്നു രമ്യയുടെ ആരോപണം. വിവാദ പരാമർശത്തിൽ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ താക്കീത് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് താക്കീത്. ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെന്നും എ.വിജയരാഘവന് മുന്നറിയിപ്പ് നല്കി.
Read Moreമുസ്ലിംകൾക്കെതിരായ വിവാദ പരാമർശം; ശ്രീധരൻപിള്ളയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരേ വർഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ ഇടതു മുന്നണിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവീനർ വി.ശിവൻകുട്ടിയാണ് പരാതി നൽകിയത്. ശ്രീധരൻപിള്ളയുടെ പരാമർശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പു കാലത്തു വർഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വർഗീയമായി ആക്ഷേപിക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണു അദ്ദേഹം ലംഘിച്ചതെന്നും കമ്മീഷനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Read More