തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.ശിവകുമാർ എംഎൽഎ ഡിജിപിക്കും പോലീസ് സൈബർ സെല്ലിനും പരാതി നൽകി. വോട്ട് മറിക്കാൻ ശ്രമിക്കുന്നുവെന്നത് അടക്കം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ശിവകുമാർ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഇത്തരം നടപടികളെന്ന് അന്വേഷിക്കണമെന്നും രാഷ്ട്രീയ നേട്ടത്തിനായി പൊതുജനമധ്യത്തിൽ തന്റെ പേര് കളങ്കപ്പെടുത്താൻ പ്രവർത്തിച്ച മുഴുവൻ ഗൂഢശക്തികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും പോലീസിനു നൽകിയ പരാതിയിൽ ശിവകുമാർ ആവശ്യപ്പെട്ടു.
Read MoreCategory: TVM
ഇങ്ങനെയും ഒരു നാട്! പരസ്യങ്ങളോ കൊടിതോരണങ്ങളോ ഇല്ല….
നെടുമങ്ങാട് : തെരഞ്ഞെടുപ്പുകൾ ഏതു നടന്നാലും നെടുമങ്ങാട് പരിയാരത്ത് വർഷങ്ങളായി പ്രചാരണങ്ങളില്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നെടുമങ്ങാട് പരിയാരത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിതോരണങ്ങളോ ബോര്‍ഡുകളോ പരസ്യവാഹനങ്ങളുടെ കൊട്ടിഘോഷമോ ഇല്ല. ഈ പതിവ് തുടങ്ങിയിട്ട് ഇത് 34 വര്‍ഷം. നെടുമങ്ങാട് വട്ടപ്പാറ റോഡില്‍ യാത്രചെയ്യുന്ന ഏതൊരാളും പരിയാരം ജംഗ്ഷനിലെത്തുമ്പോള്‍ ഈ ഗ്രാമം കേരളത്തില്‍ തന്നെയാണോ എന്ന് ഒന്നു സംശയിച്ചുപോകും. കാരണം ഒറ്റ ചുവരുകളിലും സ്ഥാനാര്‍ഥിയുടെ ചിത്രങ്ങളോ, ചുവരെഴുത്തുകളോ കാണാനില്ല. സ്ഥാനാര്‍ഥിമാരുടെ പുഞ്ചിരിപൊഴിക്കുന്ന പരസ്യ ബോര്‍ഡുകളില്ല. പരിയാരം മുതല്‍ മുളവൂര്‍ക്കോണം വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം ജനം തെരഞ്ഞെടുപ്പ് പ്രചരണം വേണ്ടന്ന് തീരുമാനിച്ചിട്ട് മൂന്നര പതിറ്റാണ്ട് കഴിയുന്നു.മുപ്പത്തിനാല് വര്‍ഷം മുമ്പുനടന്ന ഒരു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കുത്തൊഴുക്കായിരുന്നു പരിയാരം ജംഗ്ഷനില്‍. ചുവരുകളെല്ലാം പലനിറത്തിലെ എഴുത്തുകള്‍. മരങ്ങളിലും വീടിന്റെ മുകളില്‍ വരെ ബോർഡുകള്‍, രാപ്പകലില്ലാതെ പരസ്യവാഹനങ്ങള്‍. ഒടുവില്‍ അത് സംഭവിച്ചു.…
Read Moreസൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില മൂന്നു ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 39 ഡിഗ്രി ചൂടാണ് ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ടത്. പുനലൂരിൽ 37.2 ഉം ആലപ്പുഴയിൽ 37 ഉം ഡിഗ്രി ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്. അതേസമയം ഇന്നലെ സംസ്ഥാനത്ത് 32 പേർ സൂര്യാതപത്തിൽ പൊള്ളലേറ്റ് ചികിത്സ തേടി. പാലക്കാട് ഒൻപതും, ആലപ്പുഴയിൽ എട്ടും പേർക്കാണ് പൊള്ളലേറ്റത്. കോഴിക്കോട് ജില്ലയിൽ നാലും പത്തനംതിട്ടയിൽ മൂന്നും എറണാകുളം, മലപ്പുറം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ രണ്ടു പേർക്കു വീതവും പൊളളലേറ്റു. ഇന്നലെ മാത്രം സൂര്യാതപവുമായി ബന്ധപ്പെട്ടുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വിവിധ ജില്ലകളിലായി 53 പേർ ചികിത്സ തേടിയതായും…
Read Moreപി.സി. ജോര്‍ജ് എന്‍ഡിഎയിലേക്ക്; പ്രഖ്യാപനം ഇന്ന്; ജനപക്ഷം പാർട്ടി എൻഡിഎയ്ക്കൊപ്പം ചേരുന്നതിന്റെ കാരണം ഇതാണ്
തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കുശേഷം പൂഞ്ഞാര്‍ എംഎൽഎ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി എൻഡിഎയിലേക്ക്. ഇന്ന് പത്തനംതിട്ടയിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജോർജ് പറഞ്ഞു. കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നത് ബിജെപിയാണെന്നും അതുകൊണ്ടാണ് ജനപക്ഷം പാർട്ടി എൻഡിഎയ്ക്കൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എൻഡിഎയുടെ ഭാഗമാകാന്‍ ജോര്‍ജ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ യുഡിഎഫ് പ്രവേശനത്തിനായി ജോർജ് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പില്‍ അതു സാധ്യമായില്ല. ശബരിമല വിഷയത്തിലും ബിജെപിക്ക് ജോർജ് പിന്തുണ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി എംഎല്‍എയായ ഒ. രാജഗോപാലിനൊപ്പം നിയമസഭയില്‍ ഒറ്റ ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ചു.
Read Moreഎംപാനൽ ഡ്രൈവർ: ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി എംഡിയെ ചുമതലപ്പെടുത്തി.1,565 താത്കാലിക ഡ്രൈവർമാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രയും ഡ്രൈവർമാരെ ഒന്നിച്ച് പിരിച്ചുവിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
Read Moreവട്ടപ്പാറയിലെ വയോധികയുടെ കൊലപാതകം; പോലീസ് അന്വേഷണം ഊർജിതമാക്കി
വെഞ്ഞാറമൂട് : വട്ടപ്പാറയില്‍ വീട്ടമ്മ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ലഹരി മാഫിയയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി പേരെ ഇതിനകം തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടു. ഒരാൾ ഇപ്പോഴും കസ്റ്റഡിയിൽ ഉള്ളതായി സൂചനയുണ്ട്. വട്ടപ്പാറ പന്നിയോട് പന്നിയോട് വീട്ടില്‍ സുശീല(65) യെ ഇന്നലെ രാവിലെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇവരുടെ മകന് വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. വീട് പൂട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് സംശയം തോന്നി വട്ടപ്പാറ പോലീസില്‍ വിവരമറിയിച്ചു. അവര്‍ എത്തി കതക് പൊളിച്ച് അകത്ത് കടന്നപ്പോള്‍ കിടപ്പുമുറിയില്‍ ജീര്‍ണിച്ച് തുടങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വീട് പുറത്തു നിന്ന് പൂട്ടിയിരുന്നതും മൃതദേഹത്തിന് സമീപം മുളക് പൊടി വിതറിയിരുന്നതും കഴുത്ത് ഞെരിച്ചതിന്റെ…
Read Moreസൈനികൻ സ്വയം വെടിവെച്ച് മരിച്ച സംഭവം; റൂറൽ എസ്പി ഓഫീസിലെ ക്ലാർക്ക് അമിതാഭ് അറസ്റ്റിൽ; മരണത്തിലേക്ക് നയിച്ച സംഭവം ഇങ്ങനെ…
തിരുവനന്തപുരം: സൈനികൻ സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ റൂറൽ എസ്പി ഓഫീസിലെ ക്ലാർക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെ ക്ലാർക്ക് ആര്യനാട് ഉഴമലയ്ക്കൽ വിപിനാലയത്തിൽ അമിതാഭ് (26) ആണ് അറസ്റ്റിലായത്. അഹമ്മദാബാദിൽ സൈനികനായി ജോലി നോക്കി വരികയായിരുന്ന ഭരതന്നൂർ സ്വദേശി വിശാഖിന്റെ മരണത്തിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ മാസം പത്തൊന്പതിന് രാത്രിയിൽ വിശാഖ് തന്റെ സർവീസ് റൈഫിളിൽ നിന്നും സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തിരുന്നു. അഹമ്മദാബാദിലെ മിലിട്ടറി ക്യാന്പിലെ ജോലി സ്ഥലത്ത് വച്ചായിരുന്നു സംഭവം. അമിതാഭ് സൈനികനായ വിശാഖിനെ ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിന്റെ മനോവിഷമത്തിലാണ് വിശാഖ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. അമിതാഭിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനികന്റെ മരണത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read Moreനാളെവരെ താപനില ഉയരുമെന്നു മുന്നറിയിപ്പ്; ആലപ്പുഴ ഉൾപ്പെടെ മൂന്നു ജില്ലകളിൽ താപനില ശരാശരിയിൽ നിന്നും മൂന്നു ഡിഗ്രി വരെ ഉയരും
ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ നാളെവരെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്നു മുതൽ നാലു ഡിഗ്രി വരെ ഉയരുവാൻ സാധ്യതയുണ്ട് എന്ന് പ്രവചിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾക്കായി പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾ രാവിലെ 11 മുതൽ മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. അതീവ ജാഗ്രതാ മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്നും ഉയർന്ന നിലയിൽ തുടരുവാനാണ് സാധ്യത.
Read Moreശശി തരൂരിനായി പ്രചാരണത്തിനിറങ്ങാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകളിക്കുന്നു, പരാതി കൊടുക്കുമെന്ന് ഡിസിസി സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്, തിരുവനന്തപുരത്ത് തരൂരിനെ വീഴ്ത്താന്‍ പാളയത്തില്‍ പടയോ? വിവാദം കൊഴുക്കുന്നു
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരേ പരാതി നൽകുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി തന്പാനൂർ സതീശന്റെ ഫേസ്ബുക് പോസ്റ്റ്. പോസ്റ്റ് വിവാദമായതിനെ തുടർന്ന് പിന്നീട് തന്പാനൂർ സതീശ് തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് പിൻവലിച്ചു. ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പൂർണമായി സഹകരിക്കുന്നില്ലെന്നാണ് തന്പാനൂർ സതീശ് ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- എന്റെ ഇലക്ഷൻ പാർട്ടി ചുമതല മണക്കാട് മണ്ഡലമാണ് . പ്രവർത്തനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്ക് എതിരേ ഞാൻ പരാതി കൊടുക്കും. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പകൽസമയത്ത് അനുഭവപ്പെടുന്ന കനത്തചൂട് കാരണമാണ് പകൽ സമയങ്ങളിൽ പ്രവർത്തകരുടെ സാന്നിധ്യം കുറയാൻ കാരണമെന്നാണ് പ്രചാരണ ചുമതലയുള്ള നേതാക്കൾ പറയുന്നത്. കടുത്ത ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.
Read Moreതൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം; അമ്മയെ പ്രതിചേർത്തേക്കില്ല; പോലീസിന് ലഭിച്ച നിയമോപദേശം ഇങ്ങനെ…
എംജെ ശ്രീജിത്ത് തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസുകാരൻ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തെത്തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ കുട്ടിയുടെ അമ്മയെ പ്രതിചേർക്കില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. കുട്ടികളെ കൂടാതെ കുട്ടികളുടെ അമ്മയേയും ക്രൂരമായി മർദ്ദിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയപ്പോഴും മർദ്ദനത്തെക്കുറിച്ച് യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പ്രതി ചേർത്താൽ കേസ് ദുർബലമാകാനുള്ള സാധ്യതയുണ്ടെന്ന നിയമോപദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷിയും പരാതിക്കാരിയും കുട്ടികളുടെ അമ്മയാണ്. ഈ സാഹചര്യത്തിൽ യുവതിയെ പ്രതിയാക്കിയാൽ കേസ് ദുർബലപ്പെടാനുള്ള സാധ്യതയുണ്ടെന്ന വാദം നിലനിൽക്കുന്നതിനാൽ കേസിലെ എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമെ കുട്ടികളുടെ അമ്മയെ പ്രതി ചേർക്കാൻ സാധ്യതയുള്ളു. കൂടാതെ യുവതി സ്വന്തം ഇഷ്ടത്തിലല്ല രാത്രി അരുണ്‍ ആനന്ദിന്റെ കൂടെ പുറത്തു പോകുന്നതെന്നും പോയില്ലെങ്കിൽ ക്രൂര മർദ്ദനത്തിന് ഇരയാകുമെന്നതിനാലാണ് കൂടെ…
Read More