തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പക്ഷികൾക്ക് കുടിവെള്ളം നൽകുന്നതിനുള്ള സൗകര്യങ്ങൾ വീട്ടുപരിസരങ്ങളിൽ ഒരുക്കണമെന്ന് വനംവകുപ്പ് അഭ്യർഥിച്ചു. കടുത്ത വേനൽ ചൂടിൽ പക്ഷികൾ ചത്തൊടുങ്ങുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്പാത്രങ്ങളിൽ വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ, ടെറസുകളിലോ, സണ്‍ഷേഡുകളിലോ ബാൽക്കണികളിലോ പക്ഷികൾക്ക് സൗകര്യപ്രദമായി വന്ന് ഇരിക്കാൻ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം ഒരുക്കി നൽകാം. നിത്യേന പാത്രം കഴുകി പുതിയ വെള്ളം നിറച്ചു വയ്ക്കാൻ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റർജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. കുടിവെള്ളത്തിന് മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികൾ ഈ സംവിധാനം ഉപയോഗപ്പെടുത്തും. പൊതു ജനങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടൽ പോലും പക്ഷി സമൂഹത്തിന്റെ അതിജീവനത്തിന് ഏറെ സഹായകരമാകും. കുട്ടികളും യുവാക്കളും ഇക്കാര്യത്തിൽ മുന്നോട്ട് വന്ന്…
Read MoreCategory: TVM
ബാബുപോളിന്റെ സംസ്കാരം ഞായറാഴ്ച കൊച്ചിയിൽ ; കവടിയാറിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ.ഡി.ബാബുപോളിന്റെ സംസ്കാരം ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് എറണാകുളം കുറുപ്പുംപടിയിലെ സെന്റ്മേരീസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ മൃതദേഹം തിരുവനന്തപുരം കവടിയാറിലുള്ള വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
Read Moreമസാല ബോണ്ട് വിൽപനയിൽ ഇടനിലക്കാരുണ്ട്; കേരളത്തിന്റെ കാവൽക്കാരനും കള്ളനെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്റെ കാവൽക്കാരനും കള്ളനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വിൽപനയിൽ ഇടനിലക്കാരുണ്ട്. ബോണ്ട് രേഖകൾ സർക്കാർ പ്രതിപക്ഷത്തെ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മസാല ബോണ്ട് പരിശോധിക്കാനുള്ള അവസരം നൽകണം. ഇതിനായി നാല് എംഎൽഎമാരെ നിയോഗിച്ചുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മസാല ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടണമെന്നും ബോണ്ടിന്റെ കാലാവധി എത്ര വര്‍ഷമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയുടെ ബോണ്ടുകളിൽ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കന്പനിയായ എസ്എൻസി ലാവ്ലിനുമായി ബന്ധമുള്ള സിഡിപിക്യു എന്ന സ്ഥാപനമാണെന്നും ഇതിൽ ക്രമക്കേട് നടന്നുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Read Moreരേഖകളില്ലാതെ കൊണ്ടുവന്ന രണ്ടു ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടിച്ചു ; പണം സിനിമാ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് യുവാവ്
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ട് വന്ന രണ്ട് ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടിച്ചെടുത്തു. പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ വട്ടിയൂർക്കാവ് ജംഗ്ഷന് സമീപം വച്ചായിരുന്നു സംഭവം. വാഹനപരിശോധന നടത്തുകയായിരുന്ന ഫ്ളൈയിംഗ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. സിനിമാ നിർമാതാവാണെന്നാണ് ഇയാൾ പോലീസിനോട് വ്യക്തമാക്കിയത്. സിനിമാ ആവശ്യത്തിനാണ് പണവുമായി തിരുവനന്തപുരത്തെത്തിയതെന്നാണ് ഇയാൾ സ്ക്വാഡിലെ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. എന്നാൽ പണത്തിന്റെ രേഖകൾ ഉണ്ടായിരുന്നില്ല.
Read Moreഅഞ്ചാറെണ്ണം പിന്നാലെ… ശശി തരൂരിന്റെ പരാതി പരിഹരിക്കാൻ എഐസിസി; പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ മുതിർന്ന നേതാക്കൾ
തിരുവനന്തപുരം: ശശി തരൂരിന്റെ പരാതി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ഭാരവാഹി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പരിഹരിക്കും. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടിയുടെ ഭാഗത്തു നിന്ന് വേണ്ടത്ര സഹകരണമില്ലെന്നും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതാക്കളില്ലെന്നും ചൂണ്ടിക്കാട്ടി ശശി തരൂർ എഐസിസിക്ക് പരാതി നൽകിയിരുന്നു. തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഐസിസി നേതൃത്വം മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇന്ന് മുതൽ തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപന ചുമതല ഈ മൂന്ന് നേതാക്കളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. തരൂരിനെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹായിക്കാത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വം മുന്നറിയിപ്പും താക്കിതും നൽകിയിരുന്നു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരേ പരാതി നൽകുമെന്ന് ഡിസിസി ജനറൽ…
Read Moreതത്തയ്ക്ക് വീണ്ടും മഞ്ഞക്കാർഡ്; ജേക്കബ് തോമസിനെതിരെ അഴിമതി കേസ്: വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകി
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് കമ്മീഷൻ ജേക്കബ് തോമസിനെതിരെ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി ഉണ്ടെന്നാണ് കേസ്. ഡ്രെഡ്ജർ വാങ്ങാൻ എട്ട് കോടിയാണ് അനുവധിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജർ വാങ്ങിയത് എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസെടുത്തിരിക്കുന്നത്.
Read Moreരാവിലെ ഇറങ്ങിയാൽ ഇനി രാത്രി 9.30ന് വന്നാൽ മതി; വനിത ഹോസ്റ്റലിലെ സമയം പുനഃസ്ഥാപിച്ചു സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയന്ത്രണത്തിലും സർവകലാശാലകൾക്കും കീഴിലുള്ള വനിത ഹോസ്റ്റലിൽ വിദ്യാർഥിനികൾക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെയാക്കി നീട്ടി. സംസ്ഥാന സർക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിലെ വിദ്യാർഥിനികൾ സമരം ചെയ്തിരുന്നു.
Read Moreതിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നും അഞ്ച് കിലോ സ്വർണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വർണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്ന് രാവിലെ അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ കസ്റ്റംസ് അധികൃതർ പുറത്തു വിട്ടിട്ടില്ല. പിടിയിലായവരെ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Read Moreയുവാവിനെ ആശുപത്രിയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു; സംഭവത്തിൽ സഹോദരൻമാർ അറസ്റ്റിൽ; 13കുത്തുകളേറ്റ യുവാവിന്റെ നില ഗുരുതരം
തിരുവനന്തപുരം: വ്യക്തി വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ ആശുപത്രിക്കകത്ത് കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സഹോദരൻമാർ അറസ്റ്റിൽ. വർക്കല പുന്നമൂട് സ്വദേശികളായ സജിപ്രകാശ്, രാജീവ് പ്രകാശ് എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. പുന്നമൂട് സ്വദേശിയായ ബിനീഷ് (30) നെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ബിനിഷിനെ ഇരുവരും നേരത്തെ മർദ്ദിച്ചിരുന്നു. ഇതേത്തുടർന്ന് ബിനീഷ് വർക്കല താലൂക്കാശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് ഇന്നലെ വൈകുന്നേരം ആശുപത്രിക്കകത്ത് വച്ച് ഇരുവരും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ബിനീഷിന്റെ ശരീരത്തിൽ പതിമൂന്ന് കുത്തുകളേറ്റെന്ന് പോലീസ് പറഞ്ഞു. ബിനീഷിന്റെ നില ഗുരുതരമാണ്.
Read Moreസംസ്ഥാനത്ത് കുട്ടികൾക്കുനേരേ അതിക്രമങ്ങൾ വർധിക്കുന്നു; അതിക്രമങ്ങളിൽ മുൻപന്തിയിൽ തിരുവനന്തപുരം ജില്ല
തിരുവല്ല: സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ഷം തോറും വര്‍ധന ഉണ്ടാകുന്നതായി കണക്കുകള്‍. ഈ വര്‍ഷം ജനുവരിയിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 269 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ അഞ്ചും ആലപ്പുഴയില്‍ 12 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊടുപുഴയില്‍ ഏഴു വയസുകാരന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂര മര്‍ദനമേറ്റ് മരിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതേ അവസ്ഥ നിരവധി കുട്ടികള്‍ നേരിടുന്നുണ്ടെന്നുമാണ് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലകള്‍ തോറും രൂപീകരിച്ചിട്ടുള്ള തണല്‍ കുട്ടികളുടെ അഭയകേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛനമ്മമാരുടെ നിയമപരമോ അല്ലാത്തതോ ആയ പുനര്‍വിവാഹം, വിവാഹേതരബന്ധങ്ങള്‍, മാതാപിതാക്കള്‍ മരിച്ചതോ, ബന്ധം വേര്‍പെടുത്തിയതോ ആയ കുടുംബങ്ങളില്‍ നിന്നാണ് ഞെട്ടിക്കുന്ന ക്രൂരതകള്‍ മിക്കപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല സംഭവങ്ങളിലും രണ്ടാനച്ഛന്, രണ്ടാനമ്മ, ബന്ധുക്കള്‍ തുടങ്ങിയവരാണ് പ്രതിസ്ഥാനത്തുണ്ടാകുക. പെണ്‍കുട്ടികളെ പോലെ തന്നെ…
Read More