തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് 227 സ്ഥാനാർഥികൾ. നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. 16 പേർ നാമനിർദേശ പത്രികകൾ പിൻവലിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം. വയനാട്ടിൽ 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ആലത്തൂരിലാണ് സ്ഥാനാർത്ഥികൾ ഏറ്റവും കുറവ്. ആറ് സ്ഥാനാർഥികളാണ് ആലത്തൂരിൽ മത്സരിക്കുന്നത്. മണ്ഡലം, സ്ഥാനാർത്ഥികളുടെ എണ്ണം, പത്രിക പിൻവലിച്ചവർ എന്ന ക്രമത്തിൽ: *കാസർഗോട്: ഒൻപത്-രണ്ട് *കണ്ണൂർ: 13-ഒന്ന് *വയനാട്: 20-രണ്ട് *വടകര: 12-ഒന്ന് *കോഴിക്കോട്: 14-ഒന്ന് *പൊന്നാനി: 12-രണ്ട് *മലപ്പുറം: എട്ട് *പാലക്കാട്: ഒമ്പത്-ഒന്ന് *ആലത്തൂർ: ആറ്-ഒന്ന് *തൃശൂർ: എട്ട്-ഒന്ന് *ചാലക്കുടി: 13 *എറണാകുളം: 13-ഒന്ന് *ഇടുക്കി: എട്ട് *കോട്ടയം: ഏഴ് *ആലപ്പുഴ: 12 *മാവേലിക്കര: 10 *പത്തനംതിട്ട: എട്ട് *കൊല്ലം: ഒമ്പത്-ഒന്ന് *ആറ്റിങ്ങൽ: 19-രണ്ട് *തിരുവനന്തപുരം: 17
Read MoreCategory: TVM
പെൻഷൻകാർ വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും; കടകംപള്ളി സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ക്ഷേമ പെൻഷനെ കുറിച്ചുള്ള മന്ത്രിയുടെ പരാമർശത്തിലാണ് താക്കീത് നൽകിയത്. പെൻഷൻകാർ വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്നായിരുന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. കണ്ണൂരില്‍ പി. ജയരാജന്റെ തെരഞ്ഞടുപ്പ് റാലിയില്‍ നടന്ന പ്രസംഗിക്കവേയായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വിവാദ പരാമർശം. 600 രൂപ 1200 രൂപയാക്കി ക്ഷേമ പെന്ഷന് വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയനു വോട്ട് ചെയ്യണം. ഇല്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പെന്ഷന് വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസംഗത്തിനെതിരെ മറ്റു പാര്‍ട്ടികള്‍ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
Read Moreമേടമാസവിഷു; ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും; 19 ന് ഹരിവരാസനം പാടി നടയ്ക്കൽ
തിരുവനന്തപുരം: മേടമാസവിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഏപ്രില്‍ 10 ബുധനാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തുറക്കും.ക്ഷേത്രംതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. അന്നേദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല.രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.ഏപ്രില്‍ 11 ന് രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും.തുടര്‍ന്ന് പതിവ് പൂജകള്‍ ഉണ്ടാകും.മേടം ഒന്നായ ഏപ്രില്‍ 15 ന് ആണ് വിഷു. അന്നേദിവസം പുലര്‍ച്ചെ തന്നെ നട തുറന്ന് ഭക്തര്‍ക്കായി വിഷുക്കണിദര്‍ശനം ഒരുക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടവും നല്‍കും.നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ശബരിമല സന്നിധാനത്ത് ഉണ്ടാകും. ഏപ്രില്‍ 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.മേടമാസവിഷു പൂജകള്‍ക്കായി നടതുറക്കുന്ന സമയത്ത് കേരളത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് ഭക്തര്‍ അയ്യപ്പദര്‍ശനപുണ്യത്തിനായി…
Read Moreനാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന തീയതി ഇന്ന്; മത്സരരംഗത്ത് ഇനി എത്രപേരെന്ന് കൃത്യമായി അറിയാം
തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന തീയതി ഇന്നാണ്. സൂക്ഷ്മപരിശോധനയ്ക്കുശേഷം 242 സ്ഥാനാർത്ഥികളുടെ പത്രികകൾ അംഗീകരിച്ചിരുന്നു. ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 2,61,46,853 വോട്ടര്‍മാരാണ് ഉള്ളത്. 5,50,000 യുവവോട്ടർമാരാണുള്ളത്. 100 വയസിനു മുകളിൽ പ്രായമുള്ള 2230 വോട്ടർമാരുണ്ട്. സംസ്ഥാനത്ത് 173 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്. 22 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ പത്തനംതിട്ടയിലും ആലത്തൂരിലുമാണ്. ഇരുമണ്ഡലങ്ങളിലും 7 സ്ഥാനാർഥികൾ വീതമാണുള്ളത്.
Read Moreകൊടുംചൂട് തുടരും; തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നാലു ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിലും ചൂട് കൂടുമെന്നു മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന തിങ്കളാഴ്ച താപനില ശരാശരിയിൽനിന്നു മൂന്നു മുതൽ നാലു ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയർന്നേക്കും. സൂര്യാഘാതം ഒഴിവാക്കാൻ പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നേരിട്ടു സൂര്യപ്രകാശം എൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreഅവധി ആഘോഷിക്കാം.. കനകക്കുന്നിലേക്കു വരൂ.. ആവേശം വിരിയിക്കാൻ ഇന്നെത്തുന്നത് സ്റ്റീഫൻ ദേവസിയും ദിവ്യാ ഉണ്ണിയും
സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബ് കനകക്കുന്ന് സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന കനകോത്സവം നേച്ചർ ആൻഡ് മീഡിയ എക്സ്പോയ്ക്ക് തിരിതെളിഞ്ഞതോടെ പൂരനഗരിയായി മാറിയിക്കുകയാണ് കനകക്കുന്ന് സൂര്യകാന്തി മൈതാനം. ഇന്നലെയോടെ മുഴുവൻ സ്റ്റാളുകളും തുറന്നതോടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലവറയായി സൂര്യകാന്തി മൈതാനം മാറി. വേനൽച്ചൂട് അകറ്റുന്നതിനായി ശീതീകരിച്ച സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദേശീയ പക്ഷി-മൃഗ പ്രദർശനം, ചക്ക-മാന്പഴ-വാഴ മഹോത്സവം, അലങ്കാര മൽസ്യ പ്രദർശനം, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക് എന്നിവ വേറെയും. ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും സ്റ്റാളുകളാണ് ആദ്യപവലിയനിൽ ഇടം പിടിച്ചിരിക്കുന്നത്. കേരള പോലീസ് സൈബർ ഡോമിന്റെ സ്റ്റാളും ഒരുക്കിയിരിക്കുന്നു. ആധുനിക യന്ത്രത്തോക്കുകൾ മുതൽ മിസൈലുകൾ വരെയുള്ളവയാണ് ഇന്ത്യൻ സൈന്യം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. നേവിയുടെ സ്റ്റാളിൽ യുദ്ധത്തിന് ഉപയോഗിക്കുന്ന ഷിപ്പുകളുടെയും മിസൈലുകളുടെയും, സീക്കിംഗ് 29, സീക്കീംഗ് 30 തുടങ്ങിയ യുദ്ധ ഹെലികോപ്റ്ററുകളുടെ മാതൃകകൾ കാണാം. ആർമി,…
Read Moreഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. 1992-ൽ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നൽകിയതിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഡബ്ബിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനന്ദവല്ലി മൂവായിരത്തോളം സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഇടയ്ക്ക് ചില പരന്പരകളിലും സിനിമകളിലും അഭിനയത്തിലൂടെയും സാന്നിധ്യമറിയിച്ചു. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നായിക പൂർണിമ ജയറാമിന് ശബ്ദം നൽകിയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്. പിന്നീട് നാല് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയായ ആനന്ദവല്ലി കഥാപ്രസംഗത്തിലൂടെയാണ് കലാലോകത്ത് എത്തിയത്. പിന്നീട് നാടകത്തിലേക്ക് ചുവടുമാറ്റിയ അവർ കെപിഎസി പോലുള്ള നിരവധി പ്രശസ്ത സമിതികൾക്കൊപ്പം പ്രവർത്തിച്ചു. ആദ്യകാലത്ത് വളരെ തിരക്കുള്ള നാടക നടിയായിരുന്ന ആനന്ദവല്ലി ഡബ്ബിംഗ് മേഖലയിൽ ശോഭിച്ചതോടെയാണ്…
Read Moreപരാജയഭീതി ഉണ്ടാകുമ്പോൾ പ്രകോപനം സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ നയം; ‘പരനാറി’ പ്രയോഗത്തിന് മറുപടിയുമായി പ്രേമചന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കുന്നതാണോയെന്ന് അദ്ദേഹം വിലയിരുത്തണം. താൻ പ്രകോപനത്തിനില്ല. പരാജയഭീതി ഉണ്ടാകുന്പോൾ പ്രകോപനം സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ നയമാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പ്രേമചന്ദ്രനെതിരേ പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്ന പിണറായിയുടെ പരാമർശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.താൻ ഒരു രാഷ്ട്രിയ നെറികേടും കാലുമാറ്റവും നടത്തിയിട്ടില്ല . തന്റെ പാർട്ടിയായ ആർഎസ്പിയുടെ സംസ്ഥാന സമിതി തീരുമാനപ്രകാരമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോടൊപ്പം ചേർന്ന് മത്സരിച്ചത്. രാഷ്ട്രീയ നെറിയും നെറികേടും വോട്ടർമാർ തീരുമാനിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രേമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിന്റെ ഘടകകക്ഷിയായിരുന്ന ആർഎസ്പിക്ക്്് സീറ്റ് നൽകിയിരുന്നില്ല. ഇതേ…
Read Moreഎം.കെ.രാഘവനെതിരായ ആരോപണം സിപിഎം ഗൂഢാലോചനയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരായ കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഘവനെതിരായ ആരോപണം സിപിഎം ഗൂഢാലോചനയാണെന്ന് ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിലെല്ലാം ഇത്തരം കെട്ടുകഥകൾ പുറത്ത് വരുമെന്നും ചെന്നിത്തല പറഞ്ഞു.സിപിഎമ്മിന്റെ ഇത്തരം ഗൂഢാലോചനകൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപ്രേമചന്ദ്രനെതിരായ “പരനാറി’ പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പിണറായി
തിരുവനന്തപുരം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനെതിരേ നടത്തിയ പരനാറി പ്രയോഗത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയത്തിൽ നെറി വേണം. പ്രേമചന്ദ്രൻ എൽഡിഎഫിനോട് ചെയ്തത് യുഡിഎഫിനോട് ചെയ്യില്ല എന്ന് എന്താണ് ഉറപ്പെന്നും പിണറായി ചോദിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൻ.കെ. പ്രേമചന്ദ്രനെ പ്രസംഗവേദിയില്‍ പരനാറി എന്ന് വിശേഷിപ്പിച്ച പിണറായിയുടെ പരാമർശം വൻ വിവാദമാണ് സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന് യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി പരനാറി പ്രയോഗം നടത്തിയത്.
Read More