ഓ​പ്പ​റേ​ഷ​ൻ പി.​ ഹ​ണ്ട് തുടരുന്നു; കൂടുതൽ പേർ നിരീക്ഷണത്തിൽ;  കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടിയെന്ന് എ​ഡി​ജി​പി. മ​നോ​ജ് എ​ബ്ര​ഹാം

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ പി.​ഹ​ണ്ട് ഇ​ന്നും തു​ട​രു​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല എ​ഡി​ജി​പി. മ​നോ​ജ് എ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി. ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച അ​ക്കൗ​ണ്ടു​ക​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി കേ​ര​ള പോ​ലീ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​ന്ന​ലെ 21 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 12 ജി​ല്ല​ക​ളി​ൽ 45 സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 29 സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ലാ​പ്ടോ​പ്പ്, മൊ​ബൈ​ൽ ഫോ​ണ്‍, ഹാ​ർ​ഡ് ഡി​സ്ക്, യു​എ​സ്ബി ഡ്രൈ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Related posts