വടകരയിലേത് ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമെന്ന് മുരളീധരൻ

തിരുവനന്തപുരം: പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും താൻ ഏറ്റെടുക്കുമെന്നും വടകരയിൽ സ്ഥാനാർഥിയാകാൻ കഴിയുമോ എന്ന് നേതൃത്വം ചോദിച്ചുവെന്നും കെ.മുരളീധരൻ എംഎൽഎ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നത്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പോരാട്ടം താനും തുടരും. എതിരാളി ആരെന്ന് നോക്കി കോണ്‍ഗ്രസുകാർ മത്സര രംഗത്തിറങ്ങാറില്ലെന്നും ആശയപരമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയം വൈകിയെന്ന വിമർശനത്തിന് അടിസ്ഥാനമില്ല. എല്ലാ തലങ്ങളിലും ആലോചിച്ച് ചർച്ച ചെയ്താണ് ഹൈക്കമാൻഡ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. തന്നോട് മത്സരിക്കണമെന്ന് കേരളത്തിലെ ഉന്നത നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് നേതാക്കൾക്ക് മറുപടി നൽകിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തുമെന്നും കെ.മുരളീധരൻ വ്യക്തമാക്കി.

Read More

ഗ്രൂ​പ്പു​യു​ദ്ധം വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഹൈ​ക്ക​മാ​ൻഡ് ; സീ​റ്റ് മോ​ഹി​ക​ളു​ടെ കാ​ലു​വാ​ര​ൽ ഭീ​ഷ​ണി​യി​ൽ പ​ല സ്ഥാ​നാ​ർ​ഥി​ക​ളും; ഘ​ട​ക​ക​ക്ഷി​ക​ളുടെ ചിന്തയിങ്ങനെ…

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ഗ്രൂ​പ്പ് യു​ദ്ധ​ത്തി​ൽ കു​ടു​ങ്ങി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തും സ്ഥാ​നാ​ർ​ഥി​ത്വം പ്ര​തീ​ക്ഷി​ച്ച് ല​ഭി​ക്കാ​ത്ത​വ​രു​ടെ അ​തി​രു​വി​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ളും വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​വും യു​ഡി.​എ​ഫ് നേ​തൃ​ത്വ​വും. കേ​ര​ള​ത്തി​ൽ നി​ന്ന് 16 സീ​റ്റി​ല​ധി​കം ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കു കൂ​ട്ട​ലി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ തു​ട​ങ്ങു​ന്ന​തു​വ​രെ എ.​ഐ.​സി.​സി. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലേ​യ്ക്ക് ക​ട​ന്ന​തോ​ടെ ഗ്രൂ​പ്പ് യു​ദ്ധം തു​ട​ങ്ങി. വി​ജ​യ​സാ​ധ്യ​ത​യെ​ക്കാ​ളും ത​ങ്ങ​ളു​ടെ അ​നു​യാ​യി​ക​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ഗ്രൂ​പ്പു മാ​നേ​ജ​ർ​മാ​രു​ടെ താ​ത്പ​ര്യം എ​ല്ലാ സീ​മ​ക​ളും വി​ട്ട​തോ​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​ൺ​ഗ്ര​സ് എ​ത്തി നി​ൽ​ക്കു​ന്ന​ത്. വ​യ​നാ​ട്,ആ​ല​പ്പു​ഴ,വ​ട​ക​ര,ആ​റ്റി​ങ്ങ​ൽ സീ​റ്റു​ക​ളി​ലേ​യ്ക്കു​ള്ള ത​ർ​ക്കം ഇ​ത്ര​യ​ധി​കം മൂ​ർ​ച്ഛി​ക്കു​മെ​ന്ന് അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം സ്വ​പ്ന​ത്തി​ൽ​പോ​ലും ക​രു​തി​യ​ത​ല്ല. ഒ​ത്തു തീ​ർ​പ്പു ഫോ​ർ​മു​ല​ക​ൾ പ​ല​കു​റി മാ​റി മ​റി​ഞ്ഞെ​ങ്കി​ലും തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത​ത് വ​ലി​യ അ​സ്വ​സ്ഥ​തയാ​ണ് രാ​ഹു​ൽ ഗാ​ന്ധി‍​യ്ക്ക​ട​ക്കം ഉ​ണ്ടാ​ക്കി​യ​ത്. ഗ്രൂ​പ്പു നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തീ​രു​മാ​ന​മെ​ടു​ത്ത രാ​ഹു​ൽ ഇ​ക്കു​റി…

Read More

പാ​ഠ​പു​സ്ത​ക​ത്തി​ലെ തി​രു​ത്ത് ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ളെ മാ​യ്ക്കാ​നു​ള്ള ശ്ര​മമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി​യു​ടെ ച​രി​ത്ര​പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്നു ന​വോ​ഥാ​ന മു​ന്നേ​റ്റ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ച​രി​ത്ര പു​സ്ത​ക​ങ്ങ​ളെ തെ​റ്റാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ഴു​തു​ന്ന സം​ഘ​പ​രി​വാ​ർ കാ​ഴ്ച​പ്പാ​ടു​ക​ൾ പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ന​വോ​ഥാ​ന മു​ന്നേ​റ്റ​ങ്ങ​ളെ​യും ഇ​ന്ത്യ​യി​ലെ ദ​ളി​ത് പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ​യു​മാ​ണു പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ സ്ത്രീ ​വി​മോ​ച​ന ച​രി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ പ​ങ്കു​വ​ഹി​ച്ച മാ​റു​മ​റ​യ്ക്ക​ൽ സ​മ​ര​വും ഒ​ഴി​വാ​ക്കി. അ​ക്കാ​ല​ത്തെ സാ​മൂ​ഹ്യ​നീ​തി​യു​ടെ പൊ​ള്ള​ത്ത​ര​ങ്ങ​ളെ തു​റ​ന്നു കാ​ട്ടു​ന്ന പു​സ്ത​ക​മാ​ണ് സി. ​കേ​ശ​വ​ന്‍റെ ജീ​വി​ത​സ​മ​രം എ​ന്ന ആ​ത്മ​ക​ഥ. അ​തി​ലെ ഭാ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദ​ളി​ത​രും പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളും ന​ട​ത്തി​യ സ​മ​ര​ങ്ങ​ളെ ബോ​ധ​പൂ​ർ​വം ത​മ​സ്ക​രി​ക്കു​ക​യാ​ണ്. ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ളെ​യും സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ളെ​യും ച​രി​ത്ര​ത്തി​ൽ​നി​ന്ന് മാ​യ്ച്ചു​ക​ള​യാ​നു​ള്ള ഇ​ട​പെ​ട​ലാ​ണ് ഇ​തെ​ന്നു സ്പ​ഷ്ടം. ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ളെ പു​തി​യ ത​ല​മു​റ​യു​ടെ ബോ​ധ​ങ്ങ​ളി​ൽ​നി​ന്ന് മാ​യ്ച്ചു​ക​ള​യാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നു തി​രി​ച്ച​റി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ശ്രീവരാഹത്ത് യുവാക്കൾ തമ്മിലുള്ള മർദനം തടയാനെത്തിയയാളെ കുത്തിക്കൊന്ന സംഭവം;  മുഖ്യപ്രതി അർജുൻ പോലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​വ​രാ​ഹം പു​ന്ന​പു​രം സ്വ​ദേ​ശി മ​ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​യ്ക്കു​ന്ന ശ്യാം (28) ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​വ​രാ​ഹം സ്വ​ദേ​ശി അ​ർ​ജു​ൻ (24) ആ​ണ് ഫോ​ർ​ട്ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ത​ന്പാ​നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ​ാ​ഴ്ച അ​ർ​ധ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് അ​ർ​ജു​ന്‍റെ കു​ത്തേ​റ്റ് ശ്യാം ​മ​രി​ച്ച​ത്. ശ്രീ​വ​രാ​ഹ​ത്ത് രാ​ത്രി​യി​ൽ ര​ണ്ട് സം​ഘ​ങ്ങ​ൽ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ൽ ത​ട​യാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ശ്യാ​മി​ന് കു​ത്തേ​റ്റ​ത്. ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​യാ​യ അ​ർ​ജു​നാ​ണ് ശ്യാ​മി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ർ​ജു​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. അ​ർ​ജു​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്ത്(24), മ​നോ​ജ് (28) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ർ.​പ്ര​താ​പ​ൻ…

Read More

ആ​യൂർവേ​ദ പ​ര​സ്യ നി​യന്ത്രണം വ​രുന്നു ; ഡ്ര​ഗ്സ് വ​കു​പ്പ് നി​രീ​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ച്ചി​ല്ല ; 22 മു​ത​ൽ പ​ര​സ്യം ന​ൽ​കു​ന്ന​ത് മു​ട​ങ്ങും

വൈ.​എ​സ്. ജ​യ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം: ആ​യൂ​ർ​വേ​ദ മ​രു​ന്നു​ക​ൾ​ പ​ര​സ്യം ന​ൽ​കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഈ​മാ​സം 22 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മ​റ്റി​ക് നി​യ​മ​ത്തി​ന്‍റെ 11-ാമ​ത് ഭേ​ദ​ഗ​തി 2018 ഡി​സം​ബ​ർ 22 മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തോ​ടെ​യാ​ണ് ആ​യൂ​ർ​വേ​ദ​ത്തി​നു പു​റ​മേ സി​ദ്ധ, യു​നാ​നി മ​രു​ന്നു​ക​ളു​ടെ പ​ര​സ്യ​ത്തി​നും നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ലാ​യ​ത് 2018 ഡി​സം​ബ​ർ 22-ന് ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ മൂ​ന്നു​മാ​സം സാ​വ​കാ​ശം ന​ൽ​കി​യി​രു​ന്നു. ഈ​കാ​ലാ​വ​ധി ഈ​മാ​സം 22-ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്. രോ​ഗം കാ​ര​ണ​മോ അ​ല്ലാ​തെ​യോ ഉ​ണ്ടാ​യ ശാ​രീ​രി​ക, ബൗ​ദ്ധി​ക വൈ​ക​ല്യ​ങ്ങ​ൾ ഭേ​ദ​മാ​ക്കാ​മെ​ന്ന് ഇ​നി പ​ര​സ്യം ന​ൽ​കാ​നാ​കി​ല്ല. എ​യ്ഡ്സ്, മാ​റ്റാ​നാ​കി​ല്ലെ​ന്ന് അ​ലോ​പ്പൊ​തി വി​ഭാ​ഗം വി​ല​യി​രു​ത്തി​യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ഭേ​ദ​മാ​ക്കാ​മെ​ന്നും പ​ര​സ്യം ന​ൽ​കാ​നാ​കി​ല്ല. പ​ര​സ്യം ന​ൽ​കാ​നു​ള്ള വി​ല​ക്ക് ആ​യൂ​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കും ബാ​ധ​ക​മാ​ണ്. നി​യ​മ​ലം​ഘി​ച്ചാ​ൽ ഒ​രു ല​ക്ഷം രൂ​പ​വ​രെ പി​ഴ​യും ജ​യി​ൽ​ശി​ക്ഷ​യും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. നി​യ​മ​ദേ​ദ​ഗ​തി പ്ര​കാ​രം ആ​യൂ​ർ​വേ​ദ ഡ്ര​ഗ്സ് ഡെ​പ്യൂ​ട്ടി ക്്ണ്‍​ട്രോ​ള​ർ അം​ഗീ​ക​രി​ക്കു​ന്ന പ​ര​സ്യം മാ​ത്ര​മേ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും പ്ര​ക്ഷേ​പ​ണം…

Read More

തലസ്ഥാനത്ത്   കൊലപാതകങ്ങൾ വർധിക്കുന്നു ; ഗു​ണ്ടാ-ല​ഹ​രി സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ ഓ​പ്പ​റേ​ഷ​ൻ ബോ​ൾ​ട്ടുമായി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ഗു​ണ്ടാ -ല​ഹ​രി സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ ബോ​ൾ​ട്ടി​ന് തു​ട​ക്കം. സി​റ്റി​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളേ​യും ബ​ന്ധി​പ്പി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ല​ഹ​രി മാ​ഫി​യാ സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന സ്ഥ​ല​മാ​യ ക​ഴ​ക്കു​ട്ടം പ്രാവ​ച്ച​ന്പ​ലം ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ചി​ല​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഗു​ണ്ടാ ലി​സ്റ്റി​ൽ പെ​ട്ട ചി​ല​രും പി​ടി​യി​ലാ​യ​താ​യി വി​വ​ര​മു​ണ്ട്. പ​രി​ശോ​ധ​ന​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സി​റ്റി പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ ല​ഹ​രി-​ഗു​ണ്ടാ​മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെട്ട 13 പേ​രെ പി​ടി​കൂ​ടി​യെ​ങ്കി​ലും അ​ടു​ത്തി​ടെ ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ സി​റ്റി​പോ​ലീ​സ് ഞെ​ട്ടി​ത്ത​രി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി സി​റ്റി പോ​ലീ​സ് ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.…

Read More

താ​മ​ര വി​ട​രു​മോ മി​ത്ര​മേ എ​ന്ന​റി​യാ​ൻ മി​സ് കോ​ൾ വി​ട്ട​താ..; ബി​ജെ​പി​യെ ട്രോ​ളി മ​ണി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അം​ഗ​ത്വ വി​ത​ര​ണ ച​ട​ങ്ങി​നെ ട്രോ​ളി മ​ന്ത്രി എം.​എം.​മ​ണി. താ​മ​ര വി​ട​രു​മോ മി​ത്ര​മേ എ​ന്ന​റി​യാ​ൻ മി​സ് കോ​ൾ വി​ട്ട​താ. ദാ​ണ്ട് കി​ട​ക്കു​ന്നു മു​റ്റ​ത്തൊ​രു മെ​ന്പ​ർ​ഷി​പ്പെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​നെ​യും ട്രോ​ളി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ കൂ​ടൊ​ഴി​യു​ന്നതിനെയായിരുന്നു മ​ന്ത്രി പ​രി​ഹ​സി​ച്ച​ത്. പാ​ർ​ട്ടി വി​ട്ട് ഓ​ഫീ​സ് പൂ​ട്ടി പോ​കു​ന്ന​വ​ർ ഫാ​നും ലൈ​റ്റും ഓ​ഫ് ചെ​യ്യ​ണ​മെ​ന്നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Read More

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും; പി.​ജെ. ജോ​സ​ഫി​നെ ഇ​ടു​ക്കി​യി​ൽ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ത​ങ്ങ​ൾ പറഞ്ഞിട്ടില്ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ൺ​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യ്ക്ക് പ​ട്ടി​ക കൈ​മാ​റി​യ ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം. സി​റ്റിം​ഗ് എം​പി​മാ​രെ​ല്ലാം മ​ത്സ​രി​ക്ക​ണോ എ​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പി.​ജെ. ജോ​സ​ഫി​നെ ഇ​ടു​ക്കി​യി​ൽ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ത​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Read More

വോട്ടറാകാം; 10 ദിവസം കൂടി സമയം; അവസരം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റ് വഴി

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഓണ്‍ലൈൻ വഴി പുതിയതായി പേര് ചേർക്കാൻ 10 ദിവസം കൂടി അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  http://www.ceo.kerala.gov.inഎന്ന വെബ്സൈറ്റ് വഴിയാണ് പേര് ചേർക്കാൻ അവസരമുള്ളത്. പുതിയതായി പേര് ചേർക്കാനും മറ്റൊരു മണ്ഡലത്തിലേക്ക് വോട്ട് മാറ്റാനും ആറാം നന്പർ ഫോമിലാണ് അപേക്ഷിക്കേണ്ടത്. വ്യക്തി വിവരങ്ങൾ തിരുത്താനും ഓണ്‍ലൈൻ വഴി സാധിക്കും. ഇത് സംബന്ധിച്ച സംശയങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നന്പറിലേക്ക് വിളിക്കാം.

Read More

തലസ്ഥാനത്ത്  ഗുണ്ടാ അക്രമങ്ങൾ വർധിക്കുന്നു; ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ. ശ്രീ​വ​രാ​ഹം പു​ന്ന​പു​രം സ്വ​ദേ​ശി മ​ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​യ്ക്കു​ന്ന ശ്യാം (28) ​ആ​ണ് ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ മ​രി​ച്ച​ത്. ശ്രീ​വ​രാ​ഹ​ത്ത് രാ​ത്രി​യി​ൽ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ൽ ത​ട​യാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ശ്യാ​മി​ന് കു​ത്തേ​റ്റ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​യാ​യ അ​ർ​ജു​നാ​ണ് കു​പ്പി പൊ​ട്ടി​ച്ച് ശ്യാ​മി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​സം​ഭ​വ​ത്തി​ന് ശേ​ഷം അ​ർ​ജു​ൻ ഒ​ളി​വി​ൽ പോ​യി. അ​ർ​ജു​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ രണ്ടുപേരെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ർ​ജു​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഫോ​ർ​ട്ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൊ​ല്ല​പ്പെ​ട്ട ശ്യാ​മി​ന്‍റെ പേ​രി​ലും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More