കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ നി​ല​വി​ലെ വി​ഷ​യ​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ടി​ല്ല, ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം ഇ​ട​പെ​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​വ​രു​ടെ പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. അ​ത് അ​വ​ർ ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഒ​രു​മി​ച്ച് മു​ന്നോ​ട്ട് പോ​കും. ക​ക്ഷി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ ത​ന്നെ പ​രി​ഹ​രി​ക്കും. പ​തി​ന​ഞ്ചാം തീ​യ​തി​യോ​ടെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് അ​ന്തി​മ രൂ​പ​മാ​കും. കോ​ണ്‍​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ്ര​ശ്ന​വു​മി​ല്ല. എ​ല്ലാ​വ​രും യോ​ജി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ശ​ബ​രി​മ​ല പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്ക​രു​തെ​ന്ന നിർദേശത്തിനെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്നു കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കെ​തി​രെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്ക​രു​തെ​ന്ന് പ​റ​യാ​ൻ ആ​ർ​ക്കും ആ​കി​ല്ലെ​ന്നും. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ പ​രാ​മ​ർ​ശം ശ​രി​യ​ല്ലെ​ന്നും കു​മ്മ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ​ബ​രി​മ​ല വി​ഷ​യം മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന വി​ഷ​യ​മ​ല്ല. ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​മാ​ണെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. മി​സോ​റാം ഗ​വ​ർ​ണ​ർ പ​ദ​വി രാ​ജി​വ​ച്ച സേ​ഷം ത​ല​സ്ഥാ​ന​ത്തെ​ത്തി​യ കു​മ്മ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം സ്വാഗതാർഹമെന്ന്  കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ; കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ട് വ​ന്നാ​ൽ ജോ​സ​ഫി​നെ എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ഓ​ർ​മ്മി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ടീ​ക്കാ​റാം മീ​ണ ചെ​യ്ത​ത്. ശ​ബ​രി​മ​ല വി​ഷ​യം ബി​ജെ​പി പ്ര​ചാ​ര​ണ വി​ഷ​യം ആ​ക്കി​യാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. കെ.​എം. മാ​ണി​യോ​ടൊ​പ്പം ഇ​നി​യും തു​ട​ര​ണോ​യെ​ന്ന് പി.​ജെ.​ജോ​സ​ഫ് ആ​ലോ​ചി​ക്ക​ണം. കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ട് വ​ന്നാ​ൽ ജോ​സ​ഫി​നെ എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​മെ​ന്ന് കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

പാ​റ​ശാ​ല​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം തു​ട​രു​ന്നു ; പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെയും ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ​യും വീ​ടു​കൾക്കു നേരെ ആക്രമണം

​പാ​റ​ശ്ശാ​ല: പാ​റ​ശാ​ല​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം തു​ട​രു​ന്നു. പാ​റ​ശ്ശാ​ല പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സി ​പി എം ​പാ​റ​ശ്ശാ​ല ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടേ​യും വീ​ടു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​ന്ന് പു​ല​ർ​ച്ചെ 2 . 20 ടെ​യാ​ണ് സം​ഭ​വം. പാ​റ​ശ്ശാ​ല ജം​ഗ്ഷ​നി​ലെ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു മു​ന്നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സെ​ക്ര​ട്ട​റി ബി​ജു പ​റ​ഞ്ഞു. കൂ​ട്ട​മാ​യി എ​ത്തി​യ​വ​ർ മു​ൻ​വ​ശ​ത്തെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ള്ള ജ​ന​ലി​ന്‍റെ അ​ഞ്ചു പാ​ളി​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ക​ത​കി​ലും വീ​ടി​നു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലും വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യു​മാ​യി​രു​ന്നു വ​ന്നു ബി​ജു പ​റ​ഞ്ഞു. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ബി​ജു​വി​ന്‍റെ വൃ​ദ്ധ​യാ​യ മാ​താ​വി​ന്‍റെ വി​ളി കേ​ട്ടാ​ണ് വീ​ട്ടി​ലു​ള്ള​വ​ർ ഉ​ണ​ർ​ന്ന​ത്. വീ​ടി​നു​ള്ളി​ൽ ലൈ​റ്റ് തെ​ളി​യി​ച്ച​പ്പോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പൊ​ട്ടി​യ ജ​ന​ൽ ചി​ല്ലു​ക​ൾ മാ​താ​വി​ന്റെ ക​ട്ടി​ലി​ൽ തെ​റി​ച്ചു​വീ​ണി​രു​ന്നു.…

Read More

അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ;  കൊ​ല​പാ​ത​കമാണെ​ന്ന് സം​ശ​യം; കൂടെയുള്ള സുഹൃത്തിനെ കാണാനില്ല

ആ​റ്റി​ങ്ങ​ൽ: പൂ​വ​ൻ​പാ​റ​യി​ൽ ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​വ​ൻ​പാ​റ​യ്ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഹ​ൻ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​എം.​ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യി​ലെ ഓ​ഫീ​സി​ലാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ വി​മ​ൽ (30) നെ ​ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ക​സേ​ര​യി​ൽ ഇ​രി​യ്ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. രാ​ത്രി​യി​ൽ വി​മ​ലി​നെ കൂ​ടാ​തെ മ​റ്റൊ​രു അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​മാ​ണ് ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യി​ൽ താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ഉ​ട​മ മോ​ഹ​ൻ​കു​മാ​ർ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​മ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​മ​ലി​നോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ണാ​നി​ല്ല. രാ​ത്രി​യി​ൽ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്ന​താ​ണോ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം…

Read More

പ്ര​ചാ​ര​ണം മു​റു​ക്കി എ​ൽ​ഡി​എ​ഫ്;  സ്ഥാനാർഥിപ്പട്ടിക ഉടനെന്നു യുഡിഎഫ്; നേതൃതീരുമാനം കാത്ത് ബിജെപി

സ്വന്തം ലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തീ​​​യ​​​തി പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​​തോ​​​ടെ അ​​​ങ്ക​​​ത്ത​​​ട്ടി​​​ൽ സ​​​ജീ​​​വ​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫ്. ഇ​​​ട​​​തു​​മു​​​ന്ന​​​ണി​​​യു​​​ടെ മു​​​ഴു​​​വ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു മേ​​​ൽ​​​ക്കൈ നേ​​​ടാ​​​നാ​​​യ​​​ത്. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും അ​​​നൗ​​​ദ്യോ​​​ഗി​​​ക പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്നു. എ​​​ന്നാ​​​ൽ, ഒ​​​ന്നി​​​ലേ​​​റെ പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ണ സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച യു​​​ഡി​​​എ​​​ഫി​​​ലെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗം ഇ​​​ന്നു ചേ​​​രു​​​ന്നു​​​ണ്ട്. കോ​​​ർ ക​​​മ്മി​​​റ്റി​​​യി​​​ൽ ഉ​​​രു​​​ത്തി​​​രി​​​യു​​​ന്ന പ​​​ട്ടി​​​ക കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​നു കൈ​​​മാ​​​റും. കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​കൂ. ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ ബി​​​ഡി​​ജെ​​എ​​സു​​​മാ​​​യി സീ​​​റ്റു ധാ​​​ര​​​ണ​​​യാ​​​യെ​​​ന്നു നേ​​​താ​​​ക്ക​​​ൾ…

Read More

പെ​രു​മാ​റ്റ​ച്ച​ട്ടം ക​ടു​ക​ട്ടി; പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും വി​യ​ർ​ക്കും; പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ 

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വ​ന്നാ​ൽ ആ ​നി​മി​ഷം തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​വും നി​ല​വി​ൽ വ​രും. ക​ടു​ക​ട്ടി​യാ​യ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി​ക​ളും ഏ​റെ ശ്ര​ദ്ധി​ക്കേ​ണ്ടി വ​രും. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​കാം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്കും വ​രാം. കൂ​ടാ​തെ ത​ട​വു​ശി​ക്ഷ​യും പി​ഴ​യും ഏ​റ്റു​വാ​ങ്ങേ​ണ്ടി​യും വ​രാം. രാഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മാ​ത്ര​മ​ല്ല, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും വ​രെ പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തു വ​രെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കും. പോ​ലീ​സി​ന്‍റെ​യും അ​ർ​ധ-​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ന്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ മാ​ത്രം ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ നീ​ളും. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ​മ​യം കൂ​ടി ക​ണ​ക്കാ​ക്കു​ന്പോ​ൾ പെ​രു​മാ​റ്റ​ച്ച​ട്ടം ഏ​താ​ണ്ടു മൂ​ന്നു മാ​സം വ​രെ നീ​ളാം. വ​ർ​ഗീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞാ​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; വി​ജ​യം ഉ​റ​പ്പെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി ചി​ത്രം തെ​ളി​ഞ്ഞു. 16 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ്ര​ഖ്യാ​പി​ച്ചു. അ​വ്യ​ക്ത​മാ​യി​രു​ന്ന പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ത​ന്നെ​യാ​വും ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. അ​ൻ​വ​റി​ന്‍റെ പേ​ര് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്ത​പ്പോ​ൾ മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി അ​ൻ​വ​റി​ന് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ആ​റ് സി​റ്റിം​ഗ് എം​പി​മാ​രും നാ​ല് എം​എ​ൽ​എ​മാ​രാ​ണ് സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ക്കു​ന്ന പി.​വി.​അ​ൻ​വ​ർ നി​ല​വി​ൽ നി​ല​ന്പൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നി​യ​മ​സ​ഭാം​ഗ​മാ​ണ്. കോ​ഴി​ക്കോ​ട് മ​ത്സ​രി​ക്കു​ന്ന എ.​പ്ര​ദീ​പ് കു​മാ​ർ കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​ണ്. ആ​റ​ന്മു​ള​യി​ൽ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗം വീ​ണാ ജോ​ർ​ജ് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലും അ​രൂ​രി​ൽ നി​ന്നു​ള്ള എം​എ​ൽ​എ എ.​എം.​ആ​രി​ഫ് ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലും ജ​ന​വി​ധി തേ​ടും. സ​മീ​പ​ഭാ​വി​യി​ലൊ​ന്നും സി​പി​എം ഇ​ത്ര​യ​ധി​കം എം​എ​ൽ​എ​മാ​രെ…

Read More

മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് ട്രെ​യി​ൻ  കൊ​ച്ചു​വേ​ളി​യി​ലേ​ക്കു മാ​റ്റാ​ൻ നീ​ക്കം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ്ഥി​ര​മാ​യി കൊ​ച്ചു​വേ​ളി​യി​ലേ​ക്കു മാ​റ്റാ​ൻ റെ​യി​ൽ​വേ​യു​ടെ ഗൂ​ഢ​നീ​ക്കം. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോം അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ക​യും എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തി​രു​ന്ന ട്രെ​യി​ൻ വീ​ണ്ടും ജൂ​ണ്‍ ഒ​ന്നു വ​രെ കൊ​ച്ചു​വേ​ളി​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണു മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് കൊ​ച്ചു​വേ​ളി​യി​ലേ​ക്കു മാ​റ്റു​ന്ന​ത്. ര​ണ്ടാം ത​വ​ണ കൊ​ച്ചു​വേ​ളി​യി​ലേ​ക്കു മാ​റ്റി​യ​പ്പോ​ൾ മാ​ർ​ച്ച് ആ​റി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ന്നി​ല്ലെ​ന്ന​തി​ന്‍റെ പേ​രി​ൽ കൊ​ച്ചു​വേ​ളി​യി​ൽ തു​ട​രു​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി 8.30നു ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു മം​ഗ​ലാ​പു​ര​ത്തി​നു പു​റ​പ്പെ​ടു​ക​യും പു​ല​ർ​ച്ചെ അ​ഞ്ചി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തി​രു​ന്ന ട്രെ​യി​നാ​ണു സ്ഥി​ര​മാ​യി കൊ​ച്ചു​വേ​ളി​യി​ലേ​ക്കു മാ​റ്റാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്ന് റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലും…

Read More

മു​ൻ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ​ വി.​ജെ ത​ങ്ക​പ്പ​ൻ അ​ന്ത​രി​ച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: മു​ൻ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ വി.​ജെ ത​ങ്ക​പ്പ​ൻ (85) അ​ന്ത​രി​ച്ചു. ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ ത​ന്നെ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ബെ​ല്ല​യാ​ണ് ഭാ​ര്യ. നാ​ലു മ​ക്ക​ളു​ണ്ട്. 1934 ഏ​പ്രി​ൽ 20 ന് ​സി. ജോ​ണ്‍​സ​ണി​ന്‍റെ​യും ജ്ഞാ​ന​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച വി.​ജെ ബാ​ല​രാ​മ​പു​രം ഹൈ​സ്കൂ​ളി​ലെ 1951 ലെ ​ആ​ദ്യ എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ളജി​ൽ നി​ന്നും ബി​രു​ദം പൂ​ർ​ത്താ​ക്കി. ര​ണ്ടു വ​ർ​ഷ​ത്തോ​ളം കെഎ​സ്ആ​ർ​ടി​സി യി​ൽ ക്ലാ​ർ​ക്കാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​ന്പോ​ൾ എ​സ്എ​ഫ്ഐ യി​ൽ ആ​കൃ​ഷ്ട​നാ​യ അ​ദ്ദേ​ഹം പി​ന്നീ​ട് സി​പി​എ​മ്മി​ലെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി. നെ​യ്യാ​റ്റി​ൻ​ക​ര ബാ​റി​ലെ ഏ​റ്റ​വും പ്ര​മു​ഖ​നാ​യ അ​ഭി​ഭാ​ഷ​ക​നാ​യും അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടു. 1963 -ൽ ​നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം ചെ​യ​ർ​മാ​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ൽ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച ചെ​യ​ർ​മാ​ൻ എ​ന്ന ഖ്യാ​തി​യും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്തം. സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ളി​ന് ആ ​പേ​ര്…

Read More