തിരുവനന്തപുരം: ന്യൂഡൽഹി : മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടിയിൽ ഭൂരിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. ഈ അഭിപ്രായം പാർട്ടി സംസ്ഥാന നേതൃത്വം ദേശീയ പ്രസിഡന്റ് അമിത് ഷായോട് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും എൽഡിഎഫും തങ്ങളുടെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുമ്മനം മത്സര രംഗത്ത് വരുന്നതോടെ തിരുവനന്തപുരത്ത് ത്രികോണ മത്സരത്തിന് സാധ്യതയേറുകയാണ്. ഗവർണർസ്ഥാനത്തു നിന്നുള്ള രാജിയ്ക്കുശേഷം കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം. തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാർഥിയാകണമെന്നാണ് ആർഎസ്എസിന്റെ ആഗ്രഹം. കഴിഞ്ഞ വർഷം മേയ് 29നാണ് കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി സ്ഥാനമേറ്റത്
Read MoreCategory: TVM
കരുതലോടെ സിപിഎം; സ്ഥാനാർഥികളെ തെരഞ്ഞെടുത്തത് ഉൾപ്പാർട്ടി ജനാധിപത്യം പാലിച്ച്
എം.പ്രേംകുമാർ തിരുവനന്തപുരം : പതിവിനു വിപരീതമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ രാഷ്ട്രീയ കരുതലോടെയാണു സിപിഎം സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്. സാധാരണയായി സ്ഥാനാർഥികളെ നിശ്ചയിക്കാൻ പാർട്ടി പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ നിർദേശം സിപിഎം നേതൃത്വം തേടുന്നത് അപൂർവമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയതിന്റെ പേരിൽ കൊടിയ വിമർശനമാണു പാർട്ടി സംസ്ഥാന നേതൃത്വത്തിനു കേൾക്കേണ്ടി വന്നത്. എന്നാൽ ഇത്തവണ പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ കൂടി അഭിപ്രായം ആരാഞ്ഞ് തികച്ചും ഉൾപ്പാർട്ടി ജനാധിപത്യത്തിലൂടെയാണു സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആരോഗ്യകാരണത്താൽ പി.കരുണാകരനെ മാത്രം ഒഴിവാക്കി ശേഷിക്കുന്ന ആറ് സിറ്റിംഗ് എംപിമാരേയും മൂന്ന് എംഎൽഎമാരേയും ഉൾപ്പെടുത്തി പൂർണമായും വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതു മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാൾ വേവലാതിയുണ്ടാക്കുന്നതു സിപിഎമ്മിനെയാണ്. അതിന്റെ പ്രധാന കാരണം…
Read Moreപാപ്പനംകോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്
നേമം: പാപ്പനംകോട് തുലവിളയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കാരക്കോണം റോഡ് അരികത്ത് പുത്തൻ വീട്ടിൽ ജയകുമാറിന്റെ മകൻ അഭിജിത്താണ് (21) മരിച്ചത്. വിതുര സ്വദേശി ഷിമോഗ്, ഏണിക്കര സ്വദേശി ശങ്കർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.15നായിരുന്നു അപകടം. പൾസർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷിമോഗ് പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിന് എതിർവശത്തെ മീഡിയൻ മുറിച്ചു കടക്കുന്നതിനിടയിൽ പാപ്പനംകോട് ഭാഗത്തു നിന്നും വന്ന അഭിജിത്തിന്റെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. യൂബർ ഈറ്റ്സിൽ ജോലി ചെയ്യുന്ന അഭിജിത്തിന്റെ കൈ സംഭവസ്ഥത്തുവച്ച് അറ്റുപോയി. മൂവരെയും ആംബുലൻസിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ചോരവാർന്ന നിലയിൽ അഭിജിത്തിനെ ഉടൻ കാഷ്വാലിറ്റി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മറ്റ് രണ്ട് പേരുടെയും നിലഗുരുതരമല്ല.
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ചവരും കുടുങ്ങും
തിരുവനന്തപുരം: വിതുര തൊളിക്കോട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിനെ പിടികൂടാൻ കരുക്കൾ നീക്കിയത് തിരുവനന്തപുരം റൂറൽ എസ്പി. അശോകൻ. കഴിഞ്ഞ ഒരു മാസക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന ഷെഫീഖ് അൽഖാസിമിനെ പിടികൂടാൻ റൂറൽ എസ്പി അശോകൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. ഇമാമിന് ഒളിവിൽ പോകാൻ സഹായം ചെയ്ത് കൊടുത്തതിന് സഹോദരൻമാരെ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണമാണ് ഇമാമിനെ പിടികൂടാൻ ഇടയാക്കിയത്. ഇമാമിന്റെ സഹായി പെരുന്പാവൂർ സ്വദേശിയായ നൗഷാദിന്റെ മൊബൈൽ ഫോണ്‍ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുരയിൽ ഒളിവിൽ കഴിയുന്ന ഇമാമിന്റെ ഒളിസങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. നൗഷാദിന്റെ നിർദേശാനുസരണം പെരുന്പാവൂർ സ്വദേശിയായ റാഫിയാണ് ഇമാമിനോടൊപ്പം സഹായി ആയിട്ട് ഒളിവ് സങ്കേതങ്ങളിൽ ഉണ്ടായിരുന്നത്. ഇയാൾ ഇമാമിന്റെ ഡ്രൈവറായും പ്രവർത്തിച്ച് വരികയായിരുന്നു. റാഫിയുടെയും നൗഷാദിന്റെയും ടെലിഫോണ്‍…
Read Moreപോലീസിൽ വീണ്ടും അഴിച്ചുപണി; മനോജ് ഏബ്രഹാം ദക്ഷിണമേഖലാ എഡിജിപി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍പ് പോലീസിൽ വീണ്ടും അഴിച്ചുപണി. ഉത്തരമേഖലാ എഡിജിപിയായി ഷെയ്ക് ദർബേഷ് സാഹിബിനേയും ദക്ഷിണമേഖലാ എഡിജിപിയായി മനോജ് ഏബ്രഹാമിനെയും നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിൽ മനോജ് ഏബ്രഹാം സായുധ പോലീസ് എഡിജിപിയും ഷെയ്ക് ദർബേഷ് ക്രൈംബ്രാഞ്ച് എഡിജിപിയുമാണ്. തിരുവനന്തപുരം റേഞ്ച് ഐജിയായി അശോക് യാദവിനേയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി കോറി സഞ്ജയ് കുമാർ ഗുരുഡിനേയും നിയമിച്ചു. എം.ആർ. അജിത്കുമാറാണു പുതിയ കണ്ണൂർ റേഞ്ച് ഐജി. ബൽറാംകുമാർ ഉപാധ്യായയെ തൃശൂർ റേഞ്ച് ഐജിയാക്കി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ എസ്. സുരേന്ദ്രനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി മാറ്റി നിയമിച്ചപ്പോൾ എ.വി. ജോർജിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാക്കി. ടോമിൻ തച്ചങ്കരിക്ക് തീരസംരക്ഷണത്തിന്റെ ചുമതല നൽകി. നിലവിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്.
Read Moreമുഖ്യമന്ത്രിക്കെതിരേ വാട്സ്ആപ്പ് പോസ്റ്റ്; സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രിയെ അവഹേളിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രാജേന്ദ്രനെയാണ് വാട്സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സർക്കാർ ഉദ്യോഗസ്ഥൻ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമർശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.
Read Moreഅടുത്ത വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച്
തിരുവനന്തപുരം: അടുത്ത അധ്യായന വർഷം മുതൽ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച നടത്താൻ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ച ശേഷമാണ് ഹയർ സെക്കന്ററി പരീക്ഷകൾ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്. അടുത്ത അധ്യായന വർഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർഗോഡ് വേദിയാകും. ഡിസംബർ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.
Read Moreഅഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ചികിത്സാ കാര്‍ഡ് വിതരണത്തിന് തുടക്കമായി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ചികിത്സാ കാര്‍ഡ് വിതരണത്തിന്ന് തുടക്കമായി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ ചികിത്സാ കാര്‍ഡ് നല്‍കിയത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസകും സംബന്ധിച്ചു.സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് കെ.കെ. ശൈലജ പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
Read Moreഇന്നസെന്റ് വന്നു, എല്ലാം ശരിയാകും; ചാലക്കുടി പിടിക്കാൻ വീണ്ടും ഇന്നസെന്റിന് അവസരം നൽകി സിപിഎം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ചൊവ്വാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. നേരത്തെ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഒരിക്കൽ കൂടി മത്സരിക്കാൻ താനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.
Read Moreകുപ്രചാരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ല; കെ.സുരേന്ദ്രൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. ബിജെപി പരിവർത്തൻ യാത്ര തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ മേഖലാ യാത്രയുടെ ക്യാപ്റ്റനാണ് സുരേന്ദ്രൻ. കുപ്രചാരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ലെന്നും ബിജെപിയെ തോല്പിക്കല് മാത്രമാണ് അത്തരം പൊള്ളയായ പ്രചരണങ്ങൾക്കൊണ്ട് മറ്റുള്ളവർ ലക്ഷ്യമിടുന്നതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ബിജെപി സ്ഥാനാർഥികളാരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചാരണം ചിലർ നടത്തുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു
Read More