തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ബ്രാഞ്ച് അടിച്ചുതകർത്ത കേസിലെ പ്രതികളായ എൻജിഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവർക്കെതിരെയാണ് സസ്പെൻഡു ചെയ്തത്. നേരത്തെ യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽ എന്നിവരെ സസ്പെൻഡു ചെയ്തിരുന്നു. പണിമുടക്ക് ദിനത്തിൽ ബാങ്ക് തുറന്നതിനെ ചോദ്യം ചെയ്തെത്തിയ പണിമുടക്ക് അനുകൂലികൾ, മാനേജരുടെ മുറിയിൽ അതിക്രമിച്ച് കയറി കംപ്യൂട്ടർ, മേശയിലെ കണ്ണാടി, ഫോണ്, കാബിൻ എന്നിവ അടിച്ചു തകർത്തെന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പരാതി.
Read MoreCategory: TVM
ഞങ്ങളോടൊപ്പം നിൽക്കാൻ വേണ്ടി; ജോർജിന്റെ കത്ത് കോണ്ഗ്രസുമായി സഹകരണം ആവശ്യപ്പെട്ടുള്ളതാണെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി. ജോർജ് നല്കിയിട്ടുള്ള കത്ത് കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ താത്പര്യമാണെന്നു കാട്ടിയുള്ളതാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജോർജ് യുഡിഎഫ് പ്രവേശനത്തിനു കത്തു നല്കിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. കോണ്ഗ്രസുമായി സഹകരിക്കുന്ന കാര്യത്തിൽ ചർച്ച ചെയ്യേണ്ടതും തീരുമാനം കൈക്കൊള്ളേണ്ടതും കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ്. അതിനാൽ ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ചർച്ചയ്ക്ക് വന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreആലപ്പാട് സമരത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആലപ്പാട്ട് കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണം. സമരത്തിൽ രാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ച സമരക്കാരുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിദഗ്ധസമിതി റിപ്പോർട്ട് വരുന്നതുവരെ ഒരു മാസത്തേക്ക് സീ വാഷിംഗ് നിർത്തിവയ്ക്കണമെന്ന സർക്കാർ നിർദേശം സമരസമിതി തള്ളിയിരുന്നു. ഖനനം നിർത്തിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
Read Moreവയനാട് തേലംപറ്റയെ വിറപ്പിച്ച പല്ലുകൊഴിഞഞ കടുവ ഇനി നെയ്യാർ സിംഹസഫാരി പാർക്കിൽ സുഖചികിത്സയിൽ
കാട്ടാക്കട : വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ തേലംപറ്റ ജനവാസ മേഖലയിൽ ഭീതി പരത്തി നിറഞ്ഞാടിയ കടുവ നെയ്യാറിൽ സുഖചികിത്സയിൽ. വനം വകുപ്പ് കൂട്ടിലാക്കിയ കടുവയെ ഇന്ന് പുലർച്ചെ നെയ്യാർഡാമിൽ എത്തിച്ചു. ഇനി ചികിത്സ നെയ്യാർ സിംഹസഫാരി പാർക്കിലെ പ്രത്യേകം തയാറാക്കിയിരിക്കുന്ന കൂട്ടിൽ. ഇന്ന് പുലർച്ചെയാണ് വയനാട് ബത്തേരി വന്യജീവി സങ്കേതം വനപാലകരുടെ നേതൃത്വത്തിൽ 10 വയസുള്ള പെൺ കടുവയെ നെയ്യാറിൽ എത്തിച്ചത്. തുടർന്ന് കടുവയെ സിംഹ സഫാരി പാർക്കിൽ എത്തിച്ചു. സഫാരി പാർക്കിൽ പ്രത്യേക തരം ഇരുമ്പ് കൂട് നിർമിച്ചിട്ടുണ്ട്. സിംഹങ്ങൾക്ക് പുറമേ കടുവ, പുലി എന്നിവയെ ചികിത്സിക്കാനുള്ള കൂടാണിത്. നെയ്യാർ വന്യജീവി സങ്കേത്തിൽ മാത്രമേ ഇത്തരം കൂട് ഉള്ളൂ. അതിനാലാണ് വയനാടൻ ചുരം താണ്ടി നെയ്യാറിൽ കടുവയെ എത്തിച്ചത്. കടുവയുടെ വായിലെ മുകൾ നിരയിയിലേയും താഴ് നിരയിലേയിലും പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. അതാണ് വേട്ടയാടാൻ കഴിയാതെ…
Read Moreകരിമണൽ ഖനനം: ജനങ്ങളുടെയും സർക്കാരിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രി ജയരാജൻ
തിരുവനന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും സർക്കാരിന്റെയും തൊഴിലാളികളുടെയും താത്പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. പ്രതിസന്ധികൾ ഉണ്ടായാൽ പരിഹരിക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പാട്ടെ സമരക്കാരെ ചർച്ചയ്ക്കായി ക്ഷണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ദൂതൻ മുഖേനെയാണ് സമരസമിതിയെ ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നത്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. അച്യുതാനന്ദനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Read Moreനെടുമങ്ങാട് പോലീസ് സ്റ്റേഷൻ ആക്രമണം; മൂന്നുപേരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം : നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ആക്രമണത്തിലും പോലീസുകാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയടക്കം മൂന്നു പേരുടെ ലുക്ക് ഔട്ട് നോട്ടീസ് നെടുമങ്ങാട് പോലീസ് പുറത്തിറക്കി. പോലീസ് സ്റ്റേഷനിലേയ്ക്ക് ബോംബെറിഞ്ഞ ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതിൽ വീട്ടിൽ പ്രവീൺ,ആനാട് പാണ്ഡവ പുരം സ്വദേശി മഹേഷ്, നെടുമങ്ങാട് മേലാംകോട് കൃഷണവിലാസത്തിൽ ശ്രീനാഥ് എന്നിവരുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കനക ദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമതി നടത്തിയ ഹർത്താൽ ദിവസം ആർഎസ്.എസിന്റെ ജില്ലാ പ്രചാരകനായ പ്രവീണാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ്.
Read Moreസർക്കാരിന്റെ ചർച്ചയ്ക്ക് മുൻപേ വിഎസ് പറഞ്ഞു..! വിദഗ്ധ റിപ്പോർട്ട് വരുന്നത് വരെ ആലപ്പാട്ടെ ഖനനം അവസാനിപ്പിക്കണമെന്ന് വിഎസ്
തിരുവനന്തപുരം: വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നത് വരെ ആലപ്പാട്ടെ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാർ വി.എസ്. അച്യുതാനന്ദൻ. ആലപ്പാടിന് സംഭവിച്ചത് മനസിലാക്കാൻ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ കമ്മിറ്റി പഠനവും ധാരാളം മതിയെന്നും വിഎസ് പറഞ്ഞു. ജനിച്ച മണ്ണിൽ മരിക്കണമെന്ന ആലപ്പാടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാൾ വിലയെന്നും അദ്ദേഹം പറഞ്ഞു. ധാതുസന്പത്ത് കളയരുതെന്ന ലാഭചിന്തയിലൂടെ പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കികാണരുത്. കടലും കായലും ഒന്നായി അപ്പർ കുട്ടനാട് ഇല്ലാതാകുന്ന സ്ഥിതിയുണ്ടെന്നും വിഎസ് കൂട്ടിച്ചേർത്തു.
Read Moreനനഞ്ഞ പടക്കമായിപ്പോയി; നരേന്ദ്ര മോദി കൊല്ലത്തു നടത്തിയ പ്രസംഗം സംഘപരിവാറുകാരെ പോലും ആവേശം കൊള്ളിക്കാത്തതെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സംഘപരിവാറുകാരെ പോലും ആവേശം കൊള്ളിക്കാത്ത പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തു നടത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുസമൂഹത്തിന്റെ വിചാരണക്കോടതിയിൽ കുറ്റവാളികളുടെ വേഷത്തിലാണ് ബിജെപി. ചെന്നുപെട്ട ഊരാക്കുടുക്കിൽനിന്ന് കരകയറാനാണ് അവർ നരേന്ദ്രമോദിയെത്തന്നെ ക്ഷണിച്ചുകൊണ്ടുവന്നത്. പക്ഷേ, അത് നനഞ്ഞ പടക്കമായിപ്പോയെന്ന് ഐസക് പറഞ്ഞു. സാക്ഷരതയുടെയും സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയ നിലപാടിന്റെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ജനതയെ ഉത്തരേന്ത്യൻ രീതിയിൽ കബളിപ്പിക്കാൻ ബിജെപി നേതാക്കൾക്കു കഴിയില്ല. നരേന്ദ്ര മോദിയെപ്പോലുള്ളവർക്ക് അറിയാവുന്ന ചെപ്പടിവിദ്യകളൊന്നും ഇവിടെ ബിജെപിക്കാരുടെ മുന്നിൽപ്പോലും ചെലവാകില്ല. അതുകൊണ്ടാണ് സദസും വേദിയും അദ്ദേഹത്തിന്റെ പ്രസംഗത്തെ തികഞ്ഞ നിസംഗതയോടെ വരവേറ്റത്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയത് അറപ്പുളവാക്കുന്ന കൃത്യമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭരണഘടനയെയും നിയമവാഴ്ചയെയും മാനിക്കുന്ന ഒരു പ്രധാനമന്ത്രി ഒരിക്കലും പറയാനാവാത്ത കാര്യമാണിതെന്നും ഐസക് പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയുടെ സ്ഥിരതയുള്ള നിലപാടിനെക്കുറിച്ച്, ഓരോ ദിവസവും ഓരോ നിലപാട്…
Read Moreകെഎസ്ആര്ടിസിയിൽ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക്; ബിഎംഎസ് തൊഴിലാളികൾ പങ്കെടുക്കില്ല
തിരുവനന്തപുരം: കെഎസ്ആര്ടിസിയിൽ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിന് ബിഎംഎസ് ഒഴികെയുള്ള ജീവനക്കാർ നോട്ടീസ് നൽകി. നോട്ടീസ് നൽകിയ യൂണിയനുകളുമായി ഇന്നു രാവിലെ പത്തിന് എംഡി ടോമിൻ തച്ചങ്കരി ചർച്ച നടത്തും. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം മൂലമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉൾപ്പെടെയുണ്ടായി അവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശന്പളപരിഷ്കരണം സംബന്ധിച്ച ചർച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് നോട്ടീസ് നൽകിയത്.
Read Moreപ്രാകൃതമായ നടപടി; സന്നിധാനത്ത് യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞ പ്രതിഷേധക്കാർക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്രതം പാലിച്ച് സന്നിധാനത്ത് എത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി പറഞ്ഞു. യുവതികളെ തടഞ്ഞ നടപടി പ്രാകൃതമാണ്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനമെന്നും മന്ത്രി പറഞ്ഞു.
Read More