ബാലാവകാശ കമ്മീഷന്‍റേത് രാഷ്ട്രീയ സ്വരം; അധ്യക്ഷനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബാലാവകാശ കമ്മീഷനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വനിതാ മതിലിൽ കുട്ടികൾ പങ്കെടുക്കുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരേ ബാലാവകാശ കമ്മീഷൻ പറഞ്ഞത് രാഷ്ട്രീയമാണ്. കമ്മീഷൻ അധ്യക്ഷനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇടതുപക്ഷം എന്ന പേര് പറയാൻ പോലും യോഗ്യതയില്ലാത്ത മുന്നണിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് എൽഡിഎഫ് വർഗീയ കക്ഷികളെ ഒപ്പം ചേർക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.‌ വനിതാ മതിലിന്‍റെ പേരിൽ കുടുംബശ്രീകളെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More

ജയന്‍റെ ജ്യോതി തെളിഞ്ഞത് കൈവിലങ്ങിനായി; ഋ​ഷി​രാ​ജ് സിം​ഗി​നെ അ​യ്യ​പ്പ​ജ്യോ​തി​യി​ൽ “പ​ങ്കെ​ടു​പ്പി​ച്ച​ത്’ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ 

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് അ​യ്യ​പ്പ​ജ്യോ​തി​യി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നു വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​ദേ​ശി​ക നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ല്ല സ്വ​ദേ​ശി ജെ. ​ജ​യ​നെ​തി​രെ​യാ​ണ് തി​രു​വ​ല്ല​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ത​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ ഋ​ഷി​രാ​ജ് സിം​ഗ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​യ്യ​പ്പ​ജ്യോ​തി​യി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും വ്യാ​ജ​പ്ര​ചാ​ര​ണം ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​ഘ​പ​രി​വാ​ർ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​യി​രു​ന്നു വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തൃ​ശൂ​ർ കൊ​ര​ട്ടി സ്വ​ദേ​ശി​യും ഇ​ന്ത്യ​ൻ നേ​വി​യി​ലെ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ മോ​ഹ​ൻ​ദാ​സി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഋ​ഷി​രാ​ജ് സിം​ഗ് എ​ന്ന രീ​തി​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നു സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

വനിതാ മതിൽ; ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വനിതാ മതിലിൽ കുട്ടികൾ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരേ രൂക്ഷ വിമർശനവുമായി ബാലാവകാശ കമ്മീഷൻ രംഗത്ത്. ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് കമ്മീഷൻ വിമർശിച്ചു. കുട്ടികൾക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ട്. അത് മൗലികാവകാശങ്ങളുടെ പരിധിയിൽ വരുന്ന സംഭവം നന്നെയാണ്. കുട്ടികൾ വനിതാ മതിലിന്‍റെ ഭാഗമാകരുതെന്ന ഉത്തരവ് ശരിയായില്ലെന്നും പുനപരിശോധിക്കപ്പെടേണ്ടതാണെന്നും ബാലാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു.

Read More

മന്ത്രി ജലീലിനെതിരേ വിജിലൻസ് അന്വേഷണമുണ്ടോ; ഇല്ലെങ്കിൽ ഹൈക്കോടതിയിലേക്കെന്ന് ഫിറോസ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടത്തുമോ എന്ന് ആരാഞ്ഞ് വിജിലൻസ് ഡയറക്ടർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. ബന്ധുനിയമന വിവാദത്തിൽ അഴിമതി വ്യക്തമാണെന്നും അന്വേഷണം പ്രഖ്യാപിച്ചാൽ കുടുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രി ജലീലും ഒളിച്ചുകളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരേ മതസ്പർധ വളർത്തിയെന്ന കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ തയാറാകണം. സെൻകുമാറിന്‍റെ ആർഎസ്എസ് ബന്ധം വ്യക്തമായിരിക്കുകയാണെന്നും എന്നിട്ടും പിണറായി വിജയൻ സർക്കാർ അദ്ദേഹത്തെ കേസുകളിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു.

Read More

ശബരിമല ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല; യുവതികളെ കയറ്റാത്തത് സർക്കാരിന് താത്പര്യമില്ലാത്തതുകൊണ്ടെന്ന് ദേവസ്വം മന്ത്രി

ശബരിമലയിൽ എത്തുന്ന ആക്ടിവിസ്റ്റുകൾക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും രംഗത്ത്. ആക്ടിവിസ്റ്റുകൾക്ക് പ്രവർത്തന മികവ് കാണിക്കാനുളള സ്ഥലമല്ല ശബരിമലയെന്ന് അദ്ദേഹം ആവർത്തിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യുവതികളെ കയറ്റാത്തത് സർക്കാരിന് താത്പര്യമില്ലാത്തതുകൊണ്ടു തന്നെയാണെന്നും അല്ലാതെ ചട്ടന്പിമാരുട ശരണംവിളി കേട്ടിട്ടല്ലെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെ വ്യാജ പ്രചരണങ്ങളിലൂടെ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. മനിതി സംഘം മലകയറാൻ എത്തിയപ്പോഴുണ്ടായ പോലീസ് നടപടി പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരേ മന്ത്രി വീണ്ടും വിമർശനം ഉന്നയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മാത്രം നിരീക്ഷക സമിതി പരിശോധിച്ചാൽ പോരെന്നും സംഘർഷ സാഹചര്യങ്ങളിൽ ഉപദേശം നൽകാൻ തയാറാകണമെന്നും ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു.

Read More

ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം നടത്തുന്ന യു​വാ​വ് അ​റ​സ്റ്റി​ൽ;  പ്രതി മോഷണത്തിന് എത്തിയിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളുമായെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച യു​വാ​വി​നെ പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ക​ൽ​ചൂ​ള കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന രാ​ജീ​വ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മ​ലം ജം​ഗ്ഷ​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ​യും കൂ​ട്ടി ബൈ​ക്കി​ലെ​ത്തി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൂ​ജ​പ്പു​ര എ​സ്ഐ. ഗോ​പി ച​ന്ദ്ര​ൻ, എ​എ​സ്ഐ. അ​നി​ൽ​കു​മാ​ർ, സി​പി​ഒ. വി​ഷ്ണു ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

നാടകസമിതിയുടെ മി​നി ബ​സും കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്  അപകടം ; മൂന്ന് പേർക്ക് പരിക്ക്; സാരമായി പരിക്കേറ്റവരെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: കാ​ക്കാ​ര​ശി നാ​ട​ക സ​മി​തി​യു​ടെ മി​നി ബ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് റോ​ഡി​ലേ​യ്ക്ക് മ​റി​ഞ്ഞു.​മൂ​ന്ന് നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്. വി​തു​ര സ്വ​ദേ​ശി അ​ഖി​ൽ (19), മി​നാ​ങ്ക​ൽ സ്വ​ദേ​ശി അ​ന​ന്തു (18) ‘ ഓ​ച്ചി​റ സ്വ​ദേ​ശി സ​ന്തോ​ഷ് (29) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു പ​റ്റി​യ​ത്. ഇന്ന് പു​ല​ർ​ച്ചെ മൂ​ന്നിന് സം​സ്ഥാ​ന പാ​ത​യി​ൽ പി​ര​പ്പ​ൻ​കോ​ട് കൊ​പ്പം പ​ഞ്ചാ​യ​ത്ത് കി​ണ​ർ ജം​ഗ്ഷ​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. ച​ക്കു​ള​ത്ത് കാ​വി​ൽ സ്‌​റ്റേ​ജ് പ്രോ​ഗ്രാം ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് ന​വ​കേ​ര​ളാ നാ​ട​ക സ​മി​തി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നും വെ​മ്പാ​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​നി ബ​സി​ൽ എ​തി​രെ വ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി ബ​സ് റോ​ഡി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി എ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ബിജെപിയുടെ നി​രാ​ഹാ​ര സ​മ​രം ഇ​രു​പ​ത്തി​യ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്;  ഒൻപതാം ദിനം പിന്നിട്ട് ശോഭാ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം ഇ​രു​പ​ത്തി​യ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ.​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​നാ​ണ് ഇ​പ്പോ​ൾ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്. എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നെ​യും സി.​കെ.​പ​ത്മ​നാ​ഭ​നെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ൻ നി​രാ​ഹാ​ര സ​മ​രം ഏ​റ്റെ​ടു​ത്ത​ത്. ശോ​ഭ​യു​ടെ നി​രാ​ഹാ​രം ഇ​ന്ന് ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ങ്കി​ലും സ​മ​ര​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് ശോ​ഭ സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.  

Read More

ആരും പങ്കെടുക്കരുത്; വ​നി​താ​മ​തി​ലി​ൽ കോൺഗ്രസ് പ്രവർത്തകർ  പങ്കെടുക്കരുതെന്ന് കാട്ടി കെ​പി​സി​സിയുടെ സ​ർ​ക്കു​ല​ർ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി ഒ​​​ന്നി​​നു സി​​​പി​​​എം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വ​​​നി​​​താ മ​​​തി​​​ലി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പാ​​​ർ​​​ട്ടി കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്ക് ക​​​ത്ത​​​യ​​​ച്ചു. പ്ര​​​ത്യ​​​ക്ഷ​​​മാ​​​യോ പ​​​രോ​​​ക്ഷ​​​മാ​​​യോ മ​​​തി​​​ലി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഒ​​​രു ന​​​ട​​​പ​​​ടി​​​യിലും കോ​​​ണ്‍​ഗ്ര​​​സ് -യു​​​ഡി​​​എ​​​ഫ് ബ​​​ന്ധ​​​മു​​​ള്ള ആ​​​രും ഏ​​​ർ​​​പ്പെ​​​ട​​​രു​​​ത്. ചി​​​ല കെ​​​പി​​​സി​​​സി, ഡി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സാ​​​മു​​​ദാ​​​യി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പേ​​​രി​​​ൽ മ​​​തി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കു​​​ല​​​ർ. ചി​​​ല കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ മ​​​തി​​​ലി​​​ന്‍റെ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​ണ്. സാ​​​മു​​​ദാ​​​യി​​​ക സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ക​​​യും വ​​​ർ​​​ഗീ​​​യ ധ്രു​​വീ​​​ക​​​ര​​​ണ​​​ത്തി​​നു കാ​​​ര​​​ണ​​​മാ​​​കുക​​​യും ചെ​​​യ്യു​​​ന്ന വ​​​നി​​​താ​ മ​​​തി​​​ലി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത വ്യ​​​ക്ത​​​മാ​​​തെ സ​​​ർ​​​ക്കാ​​​ർ ഉ​​​രു​​​ണ്ടു​​​ക​​​ളി ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്നു.

Read More

കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന പാ​രമ്പര്യം വ​ർ​ഗീ​യ​ത​യു​ടെ കോ​മ​രം തു​ള്ള​ല​ല്ലെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന പാ​ര​ന്പ​ര്യം വ​ർ​ഗീ​യ​ത​യു​ടെ കോ​മ​രം തു​ള്ള​ല​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന​സി​ലാ​ക്ക​ണ​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വി​ചാ​ര​ധാ​ര​യ്ക്ക് പ​ക​രം കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്രം വാ​യി​ച്ചു​നോ​ക്കി​യാ​ൽ ചെ​ന്നി​ത്ത​ല​യ്ക്ക് ഇ​ക്കാ​ര്യം മ​ന​സി​ലാ​കു​മെ​ന്നു പ​റ​ഞ്ഞ കോ​ടി​യേ​രി, വ​നി​താ മ​തി​ൽ മ​ത​പ​ര​മാ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​മെ​ന്ന കെ​സി​ബി​സി​യു​ടെ ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും പ​റ​ഞ്ഞു. വ​നി​താ മ​തി​ൽ മ​ത​പ​ര​മാ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​മെ​ന്ന കെ​സി​ബി​സി​യു​ടെ ആ​ശ​ങ്ക തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. മ​ത​പ​ര​മാ​യ ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​ത്ത, ഒ​രു മ​ത​വി​ഭാ​ഗ​ത്തേ​യും അ​ക​റ്റി​നി​ർ​ത്താ​ത്ത ഒ​രു ന​വോ​ത്ഥാ​ന വ​ൻ​മ​തി​ലാ​ണ് കേ​ര​ള​ത്തി​ൽ ഉ​യ​രാ​ൻ പോ​കു​ന്ന​ത്. അ​ത് ലോ​ക​മാ​കെ ശ്ര​ദ്ധി​ക്കു​ന്ന ഒ​രു ച​രി​ത്ര​ഗാ​ഥ​യാ​യി മാ​റും- കോ​ടി​യേ​രി പ​റ​ഞ്ഞു. ഹി​ന്ദു​ക്ക​ളു​ടെ മൊ​ത്തം അ​വ​കാ​ശി​ക​ളാ​യി നി​ൽ​ക്കാ​ൻ ആ​ർ​എ​സ്എ​സ്-​ബി ജെ ​പി സം​ഘ​പ​രി​വാ​ര​ത്തെ ആ​രാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ ബി​ജെ​പി​യി​ലും ആ​ർ​എ​സ്എ​സി​ലും ഉ​ള്ള​തി​നേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി ഹി​ന്ദു​ക്ക​ൾ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ലും എ​ൽ​ഡി​എ​ഫി​ലു​മു​ണ്ട്. ഹി​ന്ദു, മു​സ്ലീം, ക്രി​സ്ത്യ​ൻ എ​ന്നൊ​ക്കെ ക​ള്ളി​ക​ളി​ലാ​ക്കി തി​രി​ക്കാ​നും അ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കാ​നും…

Read More