ശബരിമല ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല; യുവതികളെ കയറ്റാത്തത് സർക്കാരിന് താത്പര്യമില്ലാത്തതുകൊണ്ടെന്ന് ദേവസ്വം മന്ത്രി

ശബരിമലയിൽ എത്തുന്ന ആക്ടിവിസ്റ്റുകൾക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും രംഗത്ത്. ആക്ടിവിസ്റ്റുകൾക്ക് പ്രവർത്തന മികവ് കാണിക്കാനുളള സ്ഥലമല്ല ശബരിമലയെന്ന് അദ്ദേഹം ആവർത്തിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ യുവതികളെ കയറ്റാത്തത് സർക്കാരിന് താത്പര്യമില്ലാത്തതുകൊണ്ടു തന്നെയാണെന്നും അല്ലാതെ ചട്ടന്പിമാരുട ശരണംവിളി കേട്ടിട്ടല്ലെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെ വ്യാജ പ്രചരണങ്ങളിലൂടെ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. മനിതി സംഘം മലകയറാൻ എത്തിയപ്പോഴുണ്ടായ പോലീസ് നടപടി പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരേ മന്ത്രി വീണ്ടും വിമർശനം ഉന്നയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മാത്രം നിരീക്ഷക സമിതി പരിശോധിച്ചാൽ പോരെന്നും സംഘർഷ സാഹചര്യങ്ങളിൽ ഉപദേശം നൽകാൻ തയാറാകണമെന്നും ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു.

Related posts