തിരുവനന്തപുരം: വനിതാ മതിലിൽ അൻപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് വനിതാ മതിലെന്നും വനിതാ മതിലിനെ എതിർക്കുന്നവർ യാഥാസ്ഥിതിക വിഭാഗക്കാരാണെന്നും കോടിയേരി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read MoreCategory: TVM
ശബരിമലയിലേക്ക് വരരുതെന്ന് പറയാൻ ഒരു മന്ത്രിക്കും കഴിയില്ല; കടംപള്ളിയെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല ദർശനം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ദർശനം നടത്താൻ പോലീസ് സൗകര്യം ഒരുക്കി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാരിനു താൽപര്യമില്ലെന്ന ദേവസ്വംമന്ത്രിയുടെ പ്രസ്താവന തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകൾ ശബരിമലയിലേക്ക് വരണ്ടെന്നു പറയാൻ ഒരു മന്ത്രിക്കും കഴിയില്ല. സർക്കാരിന്റെ നിലപാടാണ് മന്ത്രിമാർ പറയേണ്ടത്. സർക്കാരിന് ഇക്കാര്യത്തിൽ കൃത്യമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ യുവതികൾക്ക് ദർശനം നടത്താൻ കഴിയാതിരുന്നത് അവർക്ക് താൽപര്യമില്ലെന്ന് അറിയിച്ചതുകൊണ്ടാണ്. ദർശനം നടത്താനെത്തിയ യുവതികൾ സ്വയം മടങ്ങിപ്പോകുകയായിരുന്നു. ദർശനം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടാൽ ദർശനം നടത്താനുള്ള എല്ലാ സൗകര്യവും പോലീസ് ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ തടയുന്ന ക്രിമിനൽ സംഘത്തെ തുരത്തി സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ വലിയ പ്രശ്നം നിലനിൽക്കുന്നുണ്ട്. ആരാധനാ പരിസരത്ത് പോലീസ് ഇടപെടലിന് പരിമിതിയുണ്ട്. ഇവിടുത്തെ പോലീസ് ഇടപെടൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ സ്ത്രീകൾ…
Read Moreഏതിൽനിന്നൊക്കെ സമദൂരം; എൻഎസ്എസിന് ഇരട്ടത്താപ്പെന്ന് പറയാതെ കുത്തി മുഖ്യൻ
തിരുവനന്തപുരം: എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഎസ്എസിന് ഇരട്ടത്താപ്പാണെന്ന് സംഘടനയുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതിൽനിന്നൊക്കെ സമദൂരമെന്ന് എൻഎസ്എസ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന പാരമ്പര്യമുള്ള സംഘടന അയ്യപ്പ ജ്യോതിയെ പിന്തുണച്ചു. മന്നത്തിന്റെ പ്രക്ഷോഭങ്ങൾ ഇന്നും പ്രസക്തമാണ്. നവോത്ഥാന പാരമ്പര്യമുള്ള ആളുകൾക്ക് നവോത്ഥാന വിരുദ്ധരായി മാറിനിൽക്കാനാവില്ല. ഈ വിഭാഗത്തിൽപ്പെട്ട ആളുകളും വനിതാമതിലിൽ പങ്കെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreസുധീര മനസിന്റെ എഫ് ബി കുറിപ്പ്; ലക്ഷ്യബോധമില്ലാത്ത മതിൽ കെട്ടലിൽ മുഖ്യമന്ത്രി ജനമനസിന്റെ പ്രതിക്കൂട്ടിലാകും
തിരുവനന്തപുരം: കേരളീയ സമൂഹത്തെ വർഗീയവൽക്കരിച്ചതിനും നവോത്ഥാന കാലഘട്ടത്തിനു മുമ്പുള്ള പ്രാകൃതാവസ്ഥയിലേക്ക് നയിച്ചതിനും ജനമനസിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. മഹാ പ്രളയത്തിന്റെ വൻ ദുരിതത്തിൽപ്പെട്ട ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനും കേരളത്തിന്റെ പുനർ നിർമിതിക്കായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താനും ബാധ്യതപ്പെട്ട മുഖ്യമന്ത്രി വനിതാ മതിലിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനത്തിന്റെ മുഴുവൻ ശ്രദ്ധയും മതിൽ തീർക്കുന്നതിൽ കേന്ദ്രീകരിച്ചതുകൊണ്ട് ഫലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരിതബാധിതർക്കു ലഭിക്കേണ്ട മറ്റ് ആശ്വാസ നടപടികളുമെല്ലാം തന്നെ പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും സർക്കാർ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആദ്യം ശബരിമല യുവതീപ്രവേശനം, പിന്നീട് നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കൽ, തുടർന്ന് സ്ത്രീ ശക്തീകരണം, ഇപ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ എന്നിങ്ങനെ വനിതാമതിലിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ലക്ഷ്യബോധമില്ലാതെയാണ് ഓരോ…
Read Moreമകരവിളക്ക് കാലം സുഗമമായി നടക്കും; ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതു സർക്കാർ നിലപാടെന്ന് കടകംപള്ളി
തിരുവനന്തപുരം: ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ഒരു ശ്രമവും നടക്കില്ല. ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളുടെ താൽപര്യത്തിനാണ് മുൻഗണന. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു നിലപാടും അംഗീകരിക്കാനാകില്ല. മകരവിളക്ക് കാലം സുഗമമായി നടക്കും- കടകംപള്ളി പറഞ്ഞു. ഭരണഘടനയാണ് എല്ലാത്തിനും മുകളിലെന്നും ഭരണഘടന അനുസരിക്കുന്ന സർക്കാർ കോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreതീർഥാടനത്തിന് ഒരുങ്ങി ശിവഗിരി; ഉദ്ഘാടകൻ ഗവർണർ; ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു
ശിവഗിരി: 86-മത് ശിവഗിരി തീർഥാടനത്തിന് ശിവഗിരി ഒരുങ്ങി. ഞായറാഴ്ച രാവിലെ 10ന് ഗവർണർ പി.സദാശിവം തീർഥാടന പരിപാടികൾ ഉദ്ഘാടനം ചെയ്യും. നാല് ഗവർണർമാർ കൂടി വിവിധ സമ്മേളനങ്ങളിലായി പങ്കെടുക്കും. ബൻവരിലാൽ പുരോഹിത് (തമിഴ്നാട്), വാജുഭായ് വാല (കർണാടക), പി.ബി. ആചാര്യ (നാഗാലാൻഡ്), കുമ്മനം രാജശേഖരൻ (മിസോറം) എന്നിവരാണ് മറ്റ് ഗവർണർമാർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വീഡിയോ കോൺഫറൻസിലൂടെ പ്രസംഗിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ഗുരുദേവ ആശയങ്ങളെ മുൻനിറുത്തിയുള്ള തീർഥാടന പരിപാടികൾ ഞായറാഴ്ച ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. സമ്മേളനം നടക്കുന്ന ഓഡിറ്റോറിയത്തിലെ അവസാനഘട്ട മിനുക്കുപണികൾ നടക്കുകയാണ് 10,000 തീർഥാടകർക്കുള്ള ഇരിപ്പിടം ഹാളിൽ സജ്ജമാക്കും. മഹായതി പൂജയ്ക്ക് ഒരുക്കിയ അതേവേദിയിൽ തന്നെയാണ് സമ്മേളനങ്ങൾ നടക്കുക. ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാവും തീർഥാടനമെന്ന് തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു. അന്നദാനത്തിനായി ഒരേസമയം 4,000 പേർക്ക് ഭക്ഷണം കഴിക്കാം. ഐടി…
Read Moreബിഡിജെഎസിൽ ഭിന്നതയില്ല; എന്നാൽ വനിതാ മതിലിൽ തന്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലും പങ്കെടുക്കുമോയെന്ന് അറിയില്ലെന്ന് തുഷാർ
തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കുന്നതിനെ ചൊല്ലി ബിഡിജെഎസിൽ ഭിന്നതയില്ലെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാർട്ടി അംഗങ്ങൾക്ക് വനിതാ മതിലിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്റെ ഏഴുപത് ശതമാനം നേതാക്കളും അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തു. വനിതാ മതിൽ വർഗീയ മതിൽ അല്ലെന്നും വനിതാ മതിലിൽ തന്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലും പങ്കെടുക്കുമെന്ന് അറിയില്ലെന്നും തുഷാർ പറഞ്ഞു.
Read Moreബീച്ചുകള്‍ നിരീക്ഷിക്കാന്‍ കാമറകൾ; മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും; പുതുവല്‍സരാഘോഷത്തിന് പോലീസിന്റെ കനത്ത സുരക്ഷ
തിരുവനന്തപുരം: പുതുവല്‍സരാഘോഷ വേളയില്‍ നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കി സിറ്റി പോലീസ്. നഗരം നിയന്ത്രിക്കാന്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ രണ്ട് ഡിസിപിമാര്‍ ഉള്‍പ്പടെ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. മോഷണം, കവര്‍ച്ച,മറ്റു ക്രമ സമാധന പ്രശ്നങ്ങള്‍ എന്നിവ തടയാന്‍ മുന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കി, കുഴപ്പക്കാരെ കരുതല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടി സീകരിക്കും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേയും കര്‍ക്കശ നടപടി എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു. നഗരത്തിന്റെ മുക്കും മൂലയും നിരീക്ഷിക്കാന്‍ കണ്ട്രോള് റൂമിലെ നിലവിലുള്ള കാമറകള്‍ക്ക് പുറമേ പ്രധാന തിരക്ക് അനുഭവപ്പെടുന്ന കോവളം, ശംഖുമുഖം, മ്യൂസിയം, കനകക്കുന്ന്, തുടങ്ങിയ സ്ഥലങ്ങളില്‍ കുഴപ്പക്കാരെ പിടിക്കുവാനായി പോലീസ് നിരവധി ഒളി കാമറകളും ഇത്തവണ സ്ഥാപിക്കുമെന്നും കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു. കൂടാതെ…
Read Moreകടം അടിച്ച ഫ്ളക്സിന്റെ പണം ചോദിച്ച് കട ഉടമയ്ക്ക് മർദനം; കെപിസിസി ഭാരവാഹി ശരത്ചന്ദ്രപ്രസാദിനെതിരെപരാതി; കൊടുക്കാനുള്ളത് ലക്ഷങ്ങൾ; സിസിടിവി ദൃശ്യം പുറത്ത്
തിരുവനന്തപുരം: ഫ്ളക്സ് പ്രിന്റ് ചെയ്തതിന് പണം ചോദിച്ചതിന്റെ വിരോധത്തിൽ കെപിസിസി ഭാരവാഹി ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനത്തിന് നേരെ ആക്രമണം നടത്തിയതായി പരാതി.തലസ്ഥാനത്തെ ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റ് സ്ഥാപന ഉടമ സുരേഷാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയത്. കെപിസിസി ഭാരവാഹി ശരത്ചന്ദ്രപ്രസാദിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നേരത്തെ ഫള്കസ് പ്രിന്റ് ചെയ്തതിൽ കുടിശികയായി ഒരു ലക്ഷം രൂപ കൊടുക്കാനിരിക്കെ വീണ്ടും ഫ്ളക്സ് പ്രിന്റ് ചെയ്യാൻ വന്നപ്പോൾ പണം ആവശ്യപ്പെട്ടതാണ് അക്രമത്തിന് കാരണമെന്നാണ് സ്ഥാപന ഉടമയുടെ ആരോപണം. ശരത്ചന്ദ്രപ്രസാദ് അതിക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സ്ഥാപന ഉടമ പുറത്ത് വിട്ടു. എന്നാൽ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല.
Read Moreനവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രസ്ഥാനങ്ങൾക്ക് വനിതാ മതിലിൽ നിന്ന് മാറിനിൽക്കാനാവില്ല; ബിഡിജെഎസ്നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രസ്ഥാനങ്ങൾക്ക് വനിതാമതിലിൽ നിന്നും മാറി നിൽക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വനിതാ മതിലിനായി ക്ഷേമ പെൻഷനുകളിൽ നിന്നും പണം പിരിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി കടകംപള്ളി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More