തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് 36 ഡോക്ടർമാരെ പിരിച്ചുവിട്ടു. അനധികൃത അവധിയിൽ പോയതിനെ തുടർന്നാണു നടപടി. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിലായി അന്‍പതിനടുത്ത് ഡോക്ടർമാരാണ് ഇത്തരത്തിൽ അവധിയിൽ പ്രവേശിച്ചിരുന്നത്. ഇവരോടു വീണ്ടും ജോലിക്കു പ്രവേശിക്കാൻ നിരവധി തവണ അധികൃതർ കത്തു മുഖേനയും നോട്ടീസ്, പത്രം മുഖേനയും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് പിരിച്ചുവിടൽ നടപടിയിലേക്കു കടന്നത്. ഡോക്ടർമാരുടെ അനധികൃത അവധി മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. പിരിച്ചുവിടൽ നടപടിക്കു പിഎസ് സി അംഗീകാരം നൽകി.
Read MoreCategory: TVM
ആനവണ്ടി കിതയ്ക്കുന്നു; പിരിച്ചുവിട്ടവരുടെ പാതിപോലുമായില്ല;കെഎസ്ആർടിസിയിൽ പുതിയതായി നിയമിച്ചത് 1532 കണ്ടക്ടർമാരെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ നിയമന ഉത്തരവ് നൽകിയ 60 പേർ കൂടി വെള്ളിയാഴ്ച ജോലിയിൽ പ്രവേശിച്ചു. ഇതോടെ പുതുതായി ജോലിയിൽ പ്രവേശിച്ച കണ്ടക്ടർമാരുടെ എണ്ണം 1532 ആയി. നിയമന ഉത്തരവ് നൽകിയ 4051 പേരിൽ വ്യാഴാഴ്ച 1472 പേർ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇവർ ശനി, ഞായർ ദിവസങ്ങളിലായി നിയോഗിച്ചിട്ടുള്ള ഡിപ്പോകളിൽ ചുമതലയേൽക്കും. ജോലിയിൽ പ്രവേശിക്കാൻ 45 ദിവസത്തെ സാവകാശം ഉദ്യോഗാർഥികൾക്കുണ്ട്. അതിനുശേഷമേ ഒഴിവുകൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകുകയുള്ളൂ. 4471 താത്കാലിക കണ്ടക്ടർമാരെയാണ് ഹൈക്കോടതി നിർദേശപ്രകാരം ഒഴിവാക്കിയത്. ഇവരെ തിരിച്ചെടുക്കാൻ തീരുമാനിച്ചാലും പൂർണമായും ഉൾക്കൊള്ളാനുള്ള സാഹചര്യമുണ്ടാകില്ല.
Read Moreവനിതാ മതിൽ തകർക്കാൻ വർഗീയതയുടെ ഇടങ്കോലിടുന്ന പ്രതിപക്ഷനേതാവിനെതിരെ തുറന്നടിച്ച് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച് തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ സർക്കാരിനെ ഒറ്റപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് ബിജെപി-യുഡിഎഫ് ശ്രമമെന്നും നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള ഇത്തരം നീക്കങ്ങൾ അപകടകരമാണെന്നും കാനം പറഞ്ഞു.വനിതാ മതിലില്‍ വിള്ളല്‍ വീണുവെന്നും ചില എടുക്കാചരക്കുകളെയാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തതെന്നുമുള്ള രമേശ് ചെന്നിത്തലയുടെ അഭിപ്രായം വിലകുറഞ്ഞതാണ്. വിള്ളലുണ്ടാവുന്ന ഒന്നല്ല വനിതാ മതില്. ഇതൊരു രാഷ്ട്രീയ മതിലുമല്ല. വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണ്. വനിതാ മതിലിനെ ജാതീയതയും വര്‍ഗീയതയും ഇളക്കി തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ഇടങ്കോലിടൽ- കാനം തുറന്നടിച്ചു.
Read Moreകരിമീനും നെയ്മീനുമൊക്കെ ഇനി പായ്ക്കറ്റിൽ ലഭിക്കും; ആറു ജില്ലകളില്‍ ഇന്നു മുതല്‍ വിതരണം
തിരുവനന്തപുരം: നെയ്മീനും കരിമീനും ആവോലിയും അടക്കം ഏഴു മത്സ്യവിഭവങ്ങളടങ്ങിയ പായ്ക്കറ്റുമായി മത്സ്യഫെഡ് രംഗത്ത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് രുചിയുടെ പുതുമയേകാൻ ഏഴു മത്സ്യങ്ങളടങ്ങിയ പായ്ക്കറ്റുകളാണ് ഇന്നു മുതൽ ആറു ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വിതരണത്തിനായി എത്തിക്കുന്നതെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. നെയ്മീൻ, ആവോലി, കരിമീൻ എന്നിവ കൂടാതെ അയല, വലിയ നത്തോലി, കൊഞ്ച്, ചൂര എന്നീ മത്സ്യങ്ങളടങ്ങിയ പായ്ക്കറ്റുകളാണു ലഭിക്കുന്നത്.ഏഴ് മത്സ്യങ്ങളടങ്ങിയ കിറ്റിന് 2000 രൂപയാണു വില. 500, 1000 രൂപയുടെ മറ്റു കോംബോ കിറ്റുകളും മത്സ്യഫെഡിന്റെ ഫിഷ് മാർട്ടുകൾ വഴി വിതരണം ചെയ്യും. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ച് പായ്ക്കറ്റിനു വില വ്യത്യാസം ഉണ്ടാകും. തിരുവനന്തപുരം വികാസ്ഭവൻ, അന്തിപ്പച്ച ഫിഷ്റ്റേറിയൻ മൊബൈൽ മാർട്ട്, കൊല്ലം പൊടിയാടി, പത്തനാപുരം, ശക്തികുളങ്ങര, അന്തിപ്പച്ച ഫിഷ്റേറ്ററിയൻ മൊബൈൽ മാർട്ട്, കോട്ടയം, ഈരാറ്റുപേട്ട, അയർക്കുന്നം, കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, പുതുപ്പള്ളി,…
Read Moreനയാ പൈസ വേണ്ട..! വനിതാ മതിലിന് ഖജനാവിൽനിന്നു പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതിലിന് ഖജനാവില്‍നിന്ന് ഒരു പൈസ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ശാക്തീകരണത്തിനും മറ്റുമായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. ഇതിൽനിന്നും ഒരു രൂപ എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിൽ യാതൊരു വേർതിരിവും ഇല്ല. ആർക്കും പങ്കെടുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreസത്യഗ്രഹ സമരത്തിനിടെ ദേഹാസ്വാസ്ഥ്യം; സനലിന്റെ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സത്യഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 ദിവസമായി വിജി സത്യഗ്രഹ സമരം നടത്തിവരികയായിരുന്നു.സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജി ആരോപിച്ചിരുന്നു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവർ പറഞ്ഞിരുന്നു. നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സനല്‍കുമാര്‍ കൊല്ലപ്പെടുന്നത്.
Read Moreസമദൂരമെന്ന നിലപാട് ശരിദൂരമാക്കി കമ്യൂണിസ്റ്റു വിരുദ്ധ ശക്തികളെ സഹായിക്കുമെന്ന നിലപാട് ഒട്ടും യോജിച്ചതല്ല; എൻഎസ്എസിനെതിരെ കടുത്ത വിമർശനവുമായി കോടിയേരി
തിരുവനന്തപുരം: എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്ത്. ബിജെപിയുടെ വർഗീയ സമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്നുണ്ടായിരിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ വിമർശം. ഈ മാസം 26ന് ആർഎസ്എസ് നടത്തുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനുള്ള സുകുമാരൻ നായരുടെ ആഹ്വാനം എൻഎസ്എസിന്റെ പാരന്പര്യത്തിന് നിരക്കുന്നതല്ല. മന്നത്തിന്റേയും ചട്ടന്പി സ്വാമിയുടേയും ആശയമാണ് വനിതാ മതിലിൽ തെളിയുന്നത്. മതിലിൽ വിള്ളൽ വീഴ്ത്താനുള്ള ആർഎസ്എസ് ശ്രമത്തിന് കൂട്ടുനിൽക്കുന്ന എൻഎസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തി വീഴ്ചയാണ്. ഈ വഴിതെറ്റലിൽ നിന്ന് മോചിതമാകാൻ എൻഎസ്എസ് നേതൃത്വം തയാറാക്കണമെന്ന് ലേഖനത്തിൽ പറയുന്നു. എൻഎസ്എസിന്റേത് നവോത്ഥാനപാതയിൽ നിന്നുള്ള വ്യതിചലനമാണ്. സുകുമാരൻ നായർ വനിതാ മതിലിനെ തുടക്കം മുതൽ എതിർക്കുകയും ഇതിന്റെ മറവിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയുമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ…
Read Moreശ്രീകാര്യത്ത് യുവാവിനെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; പുലർച്ചെ വീട്ടിലെത്തിയ സംഘം വിളിച്ചിറക്കി വെട്ടുകയായിരുന്നു
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു. ശ്രീകാര്യം ഗാന്ധിപുരം സ്വദേശി ഉണ്ണികൃഷ്ണൻ (27) നാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ പത്തംഗ സംഘം ഉണ്ണിക്കൃഷ്ണനെ വീട്ടിൽ നിന്നും വിളിച്ചുണർത്തി വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നാണ് പോലീസിൽ നൽകിയിരിക്കുന്ന മൊഴി. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണിക്കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreനാലര വയസുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: നാലര വയസുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരൻ അറസ്റ്റിൽ. വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനസ്പദമായ സംഭവം. പതിനഞ്ചുകാരൻ മോശമായ രീതിയിൽ പെരുമാറിയ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് അവർ പോലീസിൽ പരാതിയിൽപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ പോലീസ് കസ്ഡിയിലെടുത്തു ചോദ്യം ചെയ്യുകയും പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു. പ്രതിയെ ജൂവൈനൽ കോടതിയിൽ ഹാജരാക്കും.
Read Moreകണ്ടക്ടർനിയമനത്തിനായി ഉദ്യോഗാർഥികളുടെ തിക്കും തിരക്കും; വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസി ചീഫ് ഓഫീസിൽ കണ്ടക്ടർ നിയമനത്തിനായി ഉദ്യോഗാർഥികളുടെ തിക്കും തിരക്കും. ഇന്ന് രാവിലെ തന്നെ ആയിരത്തോളം ഉദ്യോഗാർഥികളാണ് ചീഫ് ഓഫീസിലെത്തിയത്. ഇവരുടെ സർട്ടിഫിക്കറ്റുകൾ അടക്കം പരിശോധിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും നൂറിലധികം പേരുടെ രേഖകൾ ഒരുമിച്ച് പരിശോധിക്കുന്ന രീതിയിലാണ് ക്രമീകരണം. പരമാവധി വേഗത്തിൽ നിയമന നടപടികൾ പൂർത്തികരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് എംഡി ടോമിൻ തച്ചങ്കരിയുടെ പ്രതികരണം. സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ ചട്ടങ്ങൾ മറകടന്നുള്ള നീക്കവും വേഗതയുമാണ് ഇക്കാര്യത്തിൽ കെഎസ്ആർടിസി സ്വീകരിച്ചിരിക്കുന്നത്. നിയമനം ലഭിക്കുന്നവർക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. പിഎസ്സി ലിസ്റ്റിലുള്ളവരുടെ പരിശോധാന നടപടികളും നിയമനവും പൂർത്തിയായ ശേഷമാത്രമെ എംപാനൽകാരുടെ കാര്യത്തിൽ പുനർചിന്തനം ഉണ്ടാകും.
Read More