തിരുവനന്തപുരം: യുവനടൻ അഭിമന്യു രമാനന്ദൻ (31) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി കല്ലന്പലം ദേശീയപാതയിൽ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന് സമീപമായിരുന്നു അപകടം. ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേക്കു മടങ്ങവെ അഭിമന്യു സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ പോലീസെത്തി അഭിമന്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഭിമന്യുവിന്റെ മൗനം സൊല്ലും വാർതൈകൾ എന്ന ആൽബം ശ്രദ്ധേയമായിരുന്നു. യുഎസ്ടി ഗ്ലോബൽ ജീവനക്കാരനാണ്.
Read MoreCategory: TVM
കെ.സുരേന്ദ്രൻ ജയിൽ മോചിതനായി; പുറത്തിറങ്ങിയ സുരേന്ദ്രൻ പാർട്ടി പ്രവർത്തകരോടൊപ്പം ആദ്യം പോയത് പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ
തിരുവനന്തപുരം: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞെന്ന കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. ഇന്ന് രാവിലെ പത്തരയോടെയാണ് സുരേന്ദ്രൻ ജയിൽ മോചിതനായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, വി.മുരളീധരൻ എംപി, ബിജെപി സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡന്റ് സുരേഷ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് ജയിലിൽ നിന്നും സ്വീകരിച്ചാണ് പുറത്തെത്തിച്ചത്. ഹൈക്കോടതിയിൽ നിന്നാണ് സുരേന്ദ്രന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാന്നി കോടതിയാണ് നേരത്തെ സുരേന്ദ്രനെ റിമാൻഡ് ചെയ്തിരുന്നത്. സുരേന്ദ്രന്റെ അഭ്യർത്ഥന പരിഗണിച്ച് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അദ്ദേഹത്തെ പാർപ്പിക്കുകയായിരുന്നു. ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകർപ്പ് റാന്നി കോടതിയിൽ സമർപ്പിക്കുകയും അവിടെ നിന്നുള്ള രേഖകൾ പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമർപ്പിച്ചതോടെയാണ് സുരേന്ദ്രൻ ജയിൽ മോചിതനായത്. ജാമ്യത്തിൽ…
Read Moreഎ.എൻ.രാധാകൃഷ്ണന്റെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ സമരം ആറാം ദിവസത്തിലേക്ക്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിട്ടുണ്ട്. ഇന്ന് രാവിലെ അദ്ദേഹത്തെ ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യസ്ഥിതി മനസ്സിലാക്കി. ശബരിമലയിലെ 144 പിൻവലിക്കുക, കെ.സുരേന്ദ്രനെതിരെയുള്ള സർക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക, ശബരിമലയിൽ അയ്യപ്പഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.എൻ.രാധാകൃഷ്ണൻ നിരാഹാരം ആരംഭിച്ചത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ ആശീർവാദത്തോടെ നിരാഹാരം ആരംഭിച്ച രാധാകൃഷ്ണന് പിന്തുണയുമായി ദേശീയ നേതാക്കളും ബിജെപിയുടെ സഖ്യകക്ഷികളും പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നലെ ബിഡിജഐസ് നേതാക്കൻമാരായ തുഷാർവെള്ളാപ്പള്ളി , നീലകണ്ഠൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കൾ സമരപന്തലിലെത്തി എ.എൻ.രാധാകൃഷ്ണന് പിന്തുണ അർപ്പിച്ചിരുന്നു.
Read Moreജനങ്ങളെ ഭിന്നിപ്പിക്കുന്ന മതിലുകൾ കെട്ടുകയല്ല തകർക്കുകയാണ് വേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: വനിതാ മതിലിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതിലുകൾ കെട്ടുകയല്ല, മതിലുകൾ തകർക്കുകയാണ് വേണ്ടതെന്ന് രാമചന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണ്. വിഷയത്തിൽ പരിഹാരമാകും വരെ സമരം തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ജനുവരി ഒന്നിനാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്.
Read Moreഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പോലീസുകാർ പ്രതികളായ 347 കേസുകൾ; മദ്യവില്പനയിലൂടെ നികുതി ഇനത്തിൽ ലഭിച്ചത് മദ്യവില്പനയിലൂടെ 11024 കോടി രൂപ
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പോലീസുകാർ പ്രതികളായ 347 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. പൊതുജനങ്ങളോടു മാന്യമായ പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കാനായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും സർക്കുലർ നൽകിയിട്ടുള്ളതായി അൻവർ സാദത്തിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആദിവാസി വിഭാഗങ്ങളിൽ നിന്ന് 500 വൈൽഡ് ലൈഫ് വാഡർമാരെ പിഎസ്സി വഴി നിയമിക്കുമെന്ന് മന്ത്രി കെ.രാജു നിയമസഭയിൽ അറിയിച്ചു. കാട്ടുതീ തടയുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായാണ് നിയമനമെന്നും മന്ത്രി പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാനിൽ അംഗീകരിച്ച നിർമാണങ്ങൾക്കു വനം വകുപ്പ് തടസം നിൽക്കില്ലെന്നു മന്ത്രി കെ. രാജു അറിയിച്ചു. വനം വകുപ്പുകൂടി ചേർന്നാണ് മാസ്റ്റർ പ്ലാൻ അംഗീകരിച്ചത്. ശബരിമലയിൽ ഭൂഗർഭകേബിൾ വലിച്ച് വൈദ്യുതി എത്തിക്കുന്നതിന് മാസ്റ്റർ പ്ലാൻ പ്രകാരം തടസമില്ലെന്ന്…
Read Moreകണ്ണൂർ വിമാനത്താവള ഉദ്ഘാടനം; ഉമ്മൻ ചാണ്ടിക്കും വി.എസിനും ക്ഷണമില്ലാത്തത് അല്പത്തമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും ക്ഷണിക്കാത്തത് ഇടതു സർക്കാരിന്റെ അല്പത്തരം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. വിമാനത്താവളത്തിന്റെ 90 ശതമാനം ജോലിയും പൂർത്തിയാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു. മുൻ മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായിരുന്നു മര്യാദ. അമിത് ഷാ വന്നിറങ്ങി ഒരിക്കൽ ഉദ്ഘാടനം നടത്തിയതല്ലേ എന്നും ഇനിയെന്തിനാണ് വേറൊരു ഉദ്ഘാടനമെന്നും അദ്ദേഹം ചോദിച്ചു. ഉദ്ഘാടന ചടങ്ങിൽ നിന്നും യുഡിഎഫ് നേതാക്കൾ വിട്ടുനിൽക്കും. ചടങ്ങ് ബഹിഷ്കരിക്കുകയല്ലെന്നും പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചുവെന്നേ കരുതേണ്ടതുള്ളൂ എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Read Moreഅനന്തപുരി കാഴ്ചയുടെ വിസ്മയങ്ങളിലേക്ക് ; 72 രാജ്യങ്ങളിൽ നിന്നുള്ള 164 സിനിമകളുമായി 23 -ാമത് രാജ്യാന്തര ചലച്ചിത്രമേയ്ക്ക് ഇന്ന് തുടക്കം
ഗിരീഷ് പരുത്തിമഠം തിരുവനന്തപുരം: 72 രാജ്യങ്ങളിൽ നിന്നുള്ള 164 സിനിമകളുമായി 23 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആഘോഷമോ ആർപ്പുവിളികളോ ആരവങ്ങളോ ഇല്ലാതെ ഇന്ന് കൊടിയേറ്റം. വൈകുന്നേരം ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷ നാകും. ചടങ്ങിൽ ബംഗാളി സംവിധായകന്ഡ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. കഴിഞ്ഞ തവണ ഓഖി ദുരിതം ചലച്ചിത്രമേളയുടെ ആഘോഷങ്ങൾക്ക് വിലങ്ങുതടിയായപ്പോൾ ഇക്കുറി സംസ്ഥാനം സാക്ഷ്യം വഹിച്ച ഏറ്റവും ഭീതിദമായ പ്രളയമാണ് ആഢംബരത്തിന്റെ കൊഴുപ്പ് കുറയാൻ ഇടയായിരിക്കുന്നത്. മേളയുടെ ചരിത്രത്തിലാദ്യമായി ഡെലിഗേറ്റുകളിൽ നിന്നും രണ്ടായിരം രൂപ വീതം ഈടാക്കിയാണ് ഒരാഴ്ചത്തെ കാഴ്ചയുടെ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. പതിമൂന്ന് തിയറ്ററുകളിലായി ഒരുക്കിയിട്ടുള്ള മേളയിൽ എണ്ണായിരത്തിലധികം ചലച്ചിത്രാസ്വാദകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എവരിബഡി നോസ് ആണ് ഉദ്ഘാടന ചിത്രം. അസ്ഗർ ഫർഹാദി രചനയും സംവിധാനവും നിർവഹിച്ച ഈ ഇറാനിയൻ ചിത്രം പ്രേക്ഷകനെ…
Read Moreസുരേന്ദ്രൻ പുറത്തിറങ്ങുന്നത് വർധിത വീര്യത്തോടെ; സർക്കാർ മുന്നോട്ട് പോകുന്നത് നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: കെ.സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തുവരുന്നത് വർധിത വീര്യത്തോടെയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ശബലിമലയിൽ സ്ത്രീയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സുരേന്ദ്രന് ജാമ്യം കിട്ടിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രനെതിരേ സർക്കാർ ചുമത്തിയ കേസുകളിൽ തുടർ നിയമ നടപടികൾ പാർട്ടി സ്വീകരിക്കും. സുരേന്ദ്രനെതിരേ കള്ളക്കേസാണ് പോലീസ് ചുമത്തിയത്. ഇടതുപക്ഷ സർക്കാർ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചു.
Read Moreശബരിമലയിലെ നിരോധനാജ്ഞയിൽ മുറുകെപിടിച്ച് പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ച ഉടൻ ശബരിമലയിലെ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. സ്പീക്കർ പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്ക് വന്നു. പ്രതിപക്ഷ ബഹളം തുടർന്നെങ്കിലും മുഖ്യമന്ത്രി മറുപടി തുടർന്നു കൊണ്ടേയിരുന്നു. 45 മിനുട്ടോളം മറുപടി തുടർന്നതോടെ പ്രതിപക്ഷ നേതാവ് ഇതിനെ ചോദ്യം ചെയ്തു കൊണ്ട് എഴുന്നേറ്റതോടെ ബഹളം ഉച്ചസ്ഥിതിയിലായി. ചോദ്യോത്തരവേള സസ്പന്റ് ചെയ്തുകൊണ്ട് ശബരിമലയിലെ നിയന്ത്രണങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെങ്കിലും സ്പീക്കർ അതനുവദിച്ചില്ല. പ്രതിപക്ഷ ബഹളം തുടർന്നതോടെ പത്തേകാലോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ ശ്രീരാമകൃഷ ്ണൻ അറിയിച്ചു.
Read Moreബസ് ഷെഡ്ഡിൽ കിടക്കേണ്ടി വരും; എം പാനൽ ജീവനക്കാരെ പിരിച്ച് വിടണമെന്ന ഉത്തരവ്; സാവകാശ ഹർജി നൽകുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി സാവകാശ ഹർജി നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. നാലായിരത്തിൽപരം ജീവനക്കാരെ പിരിച്ച് വിടണമെന്നാണ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് കോടതിയിൽ നിന്നും വ്യക്തത തേടുമെന്നും അദ്ദേഹം പറഞ്ഞു. നാലായിരത്തിൽപ്പരം എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റിൽ നിന്നും നിയമനം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പിഎസ്സി ലിസ്റ്റിൽ നിന്നുള്ള പുതിയ നിയമനങ്ങൾ കെഎസ്ആർടിസിയുടെ സാന്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Read More