കാ​സ​ർ​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യുള്ള വ​നി​താ മ​തി​ലി​ല്‍ മു​പ്പ​ത് ല​ക്ഷം സ്ത്രീ​ക​ള്‍ അണിചേരുമെന്ന് പു​ന്ന​ല ശ്രീ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി ഒ​ന്നി​നു ന​ട​ക്കാ​നി​രി​ക്കു​ന്ന വ​നി​താ മ​തി​ലി​ല്‍ 3015000 സ്ത്രീ​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ പു​ന്ന​ല ശ്രീ​കു​മാ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​കു​മാ​ർ. ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ സം​സ്ഥാ​ന സ​മി​തി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ജി​ല്ലാ ത​ല ന​വോ​ത്ഥാ​ന വ​നി​താ മ​തി​ല്‍ ക​മ്മ​റ്റി​ക​ളു​ടെ യോ​ഗം ഈ ​മാ​സം 10,11,12 തി​യ​തി​ക​ളി​ല്‍ ചേ​രു​മെ​ന്നും പു​ന്ന​ല ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് വ​നി​താ മ​തി​ലി​ല്‍ സൃ​ഷ്ടി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. കാ​സ​ർ​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് മ​തി​ല്‍ സൃ​ഷ്ടി​ക്കു​ക.

Read More

കലാലയങ്ങളിൽ എസ്എഫ്ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനം; എസ്എഫ്ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്

തിരുവനന്തപുരം: ഇടതു മുന്നണിയിലെ ഒന്നാം കക്ഷിയായ സിപിഎമ്മും രണ്ടാം കക്ഷിയായ സിപിഐയും മാസങ്ങളായി “വെടിനിർത്തൽ’ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ ഇരു പാർട്ടികളുടെയും വിദ്യാർഥി സംഘടനകൾ തമ്മിലുള്ള പോര് മുറുകുന്നു. ഇപ്പോൾ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎസ്എഫ്. കലാലയങ്ങളിൽ എസ്എഫ്ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തൃശൂർ കേരള വർമ കോളജിൽ എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിലാണ് പ്രതികരണം. ആക്രമണത്തെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ അപലപിച്ചു. ഉത്തരേന്ത്യയിലെ സംഘപരിവാറിന്‍റെ തനിപകർപ്പാണ് കേരളത്തിലെ കലാലയങ്ങളിലെ എസ്എഫ്ഐ എന്നും ശുഭേഷ് ആരോപിച്ചു.

Read More

ദേ​വ​സ്വം ജീ​വ​ന​ക്കാ​രി​ൽ 60 ശ​ത​മാ​നം ക്രി​സ്ത്യാ​നി​ക​ൾ; പൊതുവേദിയിലെ ശശികലയുടെ പ്രസംഗത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.​പി. ശ​ശി​ക​ലയ്​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ശ​ശി​ക​ല വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന വ​നി​ത​യാ​ണ്. ദേ​വ​സ്വം ജീ​വ​ന​ക്കാ​രി​ൽ 60 ശ​ത​മാ​നം ക്രി​സ്ത്യാ​നി​ക​ളെ​ന്ന് അ​വ​ർ പ്ര​സം​ഗി​ക്കു​ന്നു. അ​വ​ർ​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ 60 ശ​ത​മാ​നം ജോ​ലി​ക്കാ​രും ക്രി​സ്ത്യാ​നി​ക​ളാ​ണ് ശ​ശി​ക​ല ഒ​രു പൊ​തു​വേ​ദി​യി​ൽ പ്ര​സം​ഗി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ദേ​വ​സ്വ​ത്തി​ലെ ജീ​വ​ന​ക്കാ​രി​ല്‍ 60 ശ​ത​മാ​ന​വും ക്രി​സ്ത്യാ​നി​ക​ളെ​ന്ന സ​ത്യം എ​ത്ര പേ​ര്‍​ക്ക​റി​യാം. ഹി​ന്ദു ഒ​രു ഗ​തി​യും പ​ര​ഗ​തി​യും ഇ​ല്ലാ​തെ തെ​ണ്ടു​മ്പോ​ള്‍ അ​വ​ന്‍റെ അ​മ്പ​ല​ത്തി​ല്‍ ഹി​ന്ദു​വി​ന്‍റെ ചി​ല്ലാ​നം​കൊ​ണ്ട് ശ​മ്പ​ളം വാ​ങ്ങു​ന്ന​ത് 60 ശ​ത​മാ​നം ക്രി​സ്ത്യാ​നി​ക​ളാ​ണെ​ന്ന​ത് ക​ണ്ണു​തു​റ​പ്പി​ക്ക​ട്ടേ എ​ന്നാ​യി​രു​ന്നു ശ​ശി​ക​ല​യു​ടെ പ്ര​സം​ഗം. അ​തേ​സ​മ​യം അ​ഹി​ന്ദു​വാ​യ ഒ​രാ​ള്‍​ക്കു പോ​ലും ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ നി​യ​മ​നം ല​ഭി​ക്കി​ല്ല. ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ മു​ഴു​വ​ന്‍ പേ​രും ഹി​ന്ദു സ​മു​ദാ​യ​ത്തി​ല്‍…

Read More

ഓ​​​ട്ടോ​​​യ്ക്കു മി​​​നി​​​മം 25 രൂ​​പ, ടാ​​​ക്സി​​​ക്കു 175 രൂ​​പ! ഓ​​​ട്ടോ​​​റി​​​ക്ഷ, ടാ​​​ക്സി നി​​​ര​​​ക്കു​​​ക​​​ൾ കൂ​​​ട്ടാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ട്ടോ​​​റി​​​ക്ഷ, ടാ​​​ക്സി നി​​​ര​​​ക്കു​​​ക​​​ൾ കൂ​​​ട്ടാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​ടെ മി​​​നി​​​മം നി​​​ര​​​ക്ക് ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ 25 രൂ​​​പ​​​യാ​​​യും ടാ​​​ക്സി​​​യു​​​ടെ മി​​​നി​​​മം നി​​​ര​​​ക്ക് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ 175 രൂ​​​പ​​​യാ​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കും. ഓ​​​ട്ടോ​​​റി​​​ക്ഷ​​യ്ക്കു മി​​​നി​​​മം ദൂ​​​രം ക​​​ഴി​​​ഞ്ഞു​​​ള്ള ഓ​​​രോ കി​​​ലോ​​​മീ​​​റ്റ​​​റി​​​നും 13 രൂ​​​പ വീ​​​തം ഈ​​​ടാ​​​ക്കും. 10 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.​​ടാ​​​ക്സി​​​ക്ക് മി​​​നി​​​മം നി​​​ര​​​ക്കു ക​​​ഴി​​​ഞ്ഞു​​​ള്ള ഓ​​​രോ കി​​​ലോ​​​മീ​​​റ്റ​​​റി​​​നും 15 രൂ​​​പ ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​തു 17 രൂ​​​പ​​​യാ​​​കും. നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ഇ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തും. ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​ടെ മി​​​നി​​​മം നി​​​ര​​​ക്കു മു​​​പ്പ​​​തും ടാ​​​ക്സി​​​യു​​​ടേ​​​ത് ഇ​​​രു​​​നൂറും ആ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മി​​​റ്റി സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ ശി​​​പാ​​​ർ​​​ശ. ഇ​​ന്ധ​​ന​​വി​​​ല ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഓ​​​ട്ടോ- ടാ​​​ക്സി നി​​​ര​​​ക്കു വ​​​ർ​​​ധ​​ന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ ഇ​​ന്ധ​​ന​​വി​​​ല​​​യി​​​ൽ നേ​​​രി​​​യ കു​​​റ​​​വു വ​​​ന്നി​​​ട്ടു​​​ണ്ട്. 2014 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണ് ഇ​​തി​​നു​​മു​​മ്പ് ഓ​​​ട്ടോ- ടാ​​​ക്സി നി​​​ര​​​ക്ക്…

Read More

സം​സ്ഥാ​ന​ത്ത് എട്ടു ജി​ല്ല​ക​ളി​ൽ കു​ഷ്ഠ​രോ​ഗ വ്യാ​പ​നം; രോ​ഗി​ക​ൾ കൂ​ടു​ത​ൽ പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട്: സം​സ​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഷ്ഠ രോ​ഗി​ക​ളു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ​ന്ന് ക​ണ​ക്കു​ക​ൾ. ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ടി കെ ​അ​നൂ​പാ​ണ് രോ​ഗ​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത് ല​ക്ഷം ആ​ളു​ക​ളി​ൽ ഒ​രാ​ൾ​ക്ക് രോ​ഗ​ബാ​ധ എ​ന്ന​താ​ണ് അ​നു​വ​ദ​നീ​യ​മാ​യ സ്ഥി​തി എ​ന്നി​രി​ക്കെ ജി​ല്ല​യി​ൽ ഇ​ത് ഏ​ഴു​പേ​രി​ലാ​ണ് കാ​ണു​ന്ന​ത്. രോ​ഗം മൂ​ല​മു​ള്ള അം​ഗ​വൈ​ക​ല്യ നി​ര​ക്കും ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​ണ്.​ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 493 കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ​യാ​ണ് ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 41 പേ​ർ കു​ട്ടി​ക​ളും 72 പേ​ർ രോ​ഗം​മൂ​ലം അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം,എ​റ​ണാ​കു​ളം,തൃ​ശൂ​ർ,മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ട്. 2005 മു​ത​ൽ നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്തു എ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കു​ഷ്ഠ​രോ​ഗം വീ​ണ്ടും വ്യാ​പ​ക​മാ​വു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ​പ്പോ​ലും ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ കാ​ണു​ന്ന​തി​ന് ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി പ​ങ്കി​ട​ൽ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തും. വാ​യു​വി​ലൂ​ടെ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത…

Read More

ശ​ബ​രി​മ​ല വിഷയത്തിൽ  ബിജെപി-യുഡിഎഫ് സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ർ, എ​ൻ.​ജ​യ​രാ​ജ്, പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് നി​യ​മ​സ​ഭ ക​വാ​ട​ത്തി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യഗ്ര​ഹം ന​ട​ത്തു​ന്ന​ത്. അതേസമയം സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം തു​ട​രു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ലെ 144 പി​ൻ​വ​ലി​ക്കു​ക, ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പ്ര​തി​കാ​ര ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, അ​യ്യ​പ്പ​ഭ​ക്ത​ൻ​മാ​ർ​ക്ക് ശ​ബ​രി​മ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി​യു​ടെ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന​ത്. ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യാ​ണ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​രാ​ഹാ​രം. സ​ർ​ക്കാ​ർ സ​മ​വാ​യ​ത്തി​ലെ​ത്തു​ന്ന​തു​വ​രെ നി​രാ​ഹാ​ര സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം.

Read More

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം വൈ​കു​ന്നു; അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് നൽകി വി.​ഡി. സ​തീ​ശ​ൻ എംഎൽഎ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം വൈ​കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഉ​ൾ​പ്പെ​ട്ട ബ​ന്ധു​നി​യ​മ​ന​വു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ന് നിയമസ​ഭാ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ചോ​ദ്യോ​ത്ത​ര​വേ​ള​യോ​ട് ഇ​ന്ന് സ​ഹ​ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു സ​ഭ നേ​ര​ത്തെ പി​രി​ഞ്ഞി​രു​ന്നു.

Read More

ക്ലാ​സു​ക​ളി​ൽ ക​യ​റാ​തെ കറങ്ങി നടന്നു; 70 വിദ്യാർഥികൾ ഷാഡോ പോലീസിന്‍റെ പിടിയിൽ; പിടികൂടിയത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം : ക്ലാ​സു​ക​ളി​ൽ ക​യ​റാ​തെ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ക​റ​ങ്ങി ന​ട​ന്ന എ​ഴു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ഷാ​ഡോ പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക​യ​റാ​തെ ക​റ​ങ്ങി ന​ട​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത എ​ഴു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി പ​റ​ഞ്ഞു​വി​ട്ട​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ഷാ​ഡോ പോ​ലീ​സ് ടീ​മം​ഗ​ങ്ങ​ൾ പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് തി​യ​റ്റ​റു​ക​ൾ, പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ പി​ടി​ക്ക​പ്പെ​ട്ട​ത്. ക്ലാ​സി​ൽ ക​യ​റാ​തെ ക​റ​ങ്ങി ന​ട​ന്ന് ടി​ക് ടോ​ക് ച​ല​ഞ്ചി​ൽ ഏ​ർ​പ്പെ​ട്ട​വ​രും പു​തി​യ സി​നി​മ​ക​ൾ​ക്കാ​യി തി​യ​റ്റ​റി​ൽ ക്യൂ​നി​ന്ന​വ​രും സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ തി​യ​റ്റ​റി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രും സ്കൂ​ൾ യൂ​ണി​ഫോം ബാ​ഗി​ലാ​ക്കി ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ സ്നൂ​ക്ക​ർ ക്ല​ബ്ബു​ക​ൾ, വീ​ഡി​യോ ഗെ​യിം ക്ല​ബ്ബു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഷാ​ഡോ പോ​ലീ​സ്…

Read More

പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​ക്ക​ൽ പു​ലി​യൂ​ർ​കോ​ണം സ്വ​ദേ​ശി​ക​ളാ​യ റി​യാ​സ് (27), നി​ഹാ​സ് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​ള്ളി​ക്ക​ൽ പു​ലി​യൂ​ർ​കോ​ണ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ൽ അ​മീ​നെ പി​ടി​കൂ​ടാ​ൻ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ൽ അ​മീ​നെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ളി​കൊ​ല്ലൂ​ർ എ​സ്ഐ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ള്ളി​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് റി​യാ​സും നി​ഹാ​സും പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച​തി​നും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​ഞ്ഞ​തി​നു​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​ള്ളി​ക്ക​ൽ എ​സ്ഐ ഗം​ഗാ പ്ര​സാ​ദ്, സി​പി​ഒ​മാ​രാ​യ ഹ​രീ​ഷ്, ഷാ​ൻ, അ​നീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പ്ര​തി​പ​ക്ഷ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റ​ഡി ക്ലാ​സ് ആ​വ​ശ്യ​മി​ല്ല; സഭയിൽ പിണറായിയുടെ പെരുമാറ്റം പാർട്ടി സെക്രട്ടറിയുടേതെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ്തം​ഭി​പ്പി​ച്ച​തി​ന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പെ​രു​മാ​റി​യ​ത് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ പോ​ലെ​യാ​യി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി സ​ഭ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ർ​ക്ക് കു​റി​പ്പ് എ​ഴു​തി ന​ൽ​കി​യെ​ന്നും ഇ​തേ തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ർ സ​ഭ പി​രി​ഞ്ഞ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. കു​റി​പ്പ് ന​ൽ​കു​ന്ന​ത് താ​ൻ ക​ണ്ടു​വെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റ​ഡി ക്ലാ​സ് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നാ​യി​രു​ന്നു പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ ആ​ർ​എ​സ്എ​സി​ന് അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സ​ഭ പി​രി​ഞ്ഞ ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More