തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടിന് പാരിസ്ഥിതിക അനുമതി ലഭിക്കാൻ തമിഴ്നാടുമായി ഉഭയകക്ഷി സമ്മതത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പറന്പിക്കുളം-ആളിയാർ കരാർ പുതുക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read MoreCategory: TVM
അഴിമതി ലഹരിയിൽ സർക്കാർ; വിദേശ നിർമിത വിദേശ മദ്യം; വൻ അഴിമതിയെന്ന് ആവർത്തിച്ച് ചെന്നിത്തല
തിരുവനന്തപുരം: വിദേശ നിർമിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വൻ അഴിമതിയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി ആരോപണം ദയനീയമായി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു വിദേശ നിർമിത വിദേശ മദ്യം വിൽക്കുന്നതിനു പിന്നിൽ യുഡിഎഫ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നാണ് എക്സൈസ് മന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മുന്നിൽ പല്ലി വാല് മുറിച്ച് രക്ഷപ്പെടുന്നതുപോലെയാണ് മന്ത്രി രക്ഷപ്പെടുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂച്ച കണ്ണ് അടച്ച് പാല് കുടിക്കുന്നതുപോലെയാണ് സർക്കാർ അഴിമതി നടത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും പാഠമാണ്. മോദിയുടെ ധാർഷ്ട്യത്തിനുണ്ടായ തിരിച്ചടിയാണ് ഇത്. നാളെ പിണറായി വിജയനും ഈ സ്ഥിതിയുണ്ടാകും. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ജനവിരുദ്ധ സർക്കാരിന് ജനങ്ങൾ തിരിച്ചടി നൽകുമെന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ ഫലമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹത്തെ കുറിച്ച് സംസാരിക്കാൻ സർക്കാർ…
Read Moreനോട്ടറിക്ക് അന്യസംസ്ഥാന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാവില്ല; കാര്യ കാരണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പറയുന്നതിങ്ങനെ…
തിരുവനന്തപുരം: നോട്ടറിമാർക്കു തങ്ങളുടെ അധികാര പരിധിക്കു പുറത്തുള്ള അന്യസംസ്ഥാനങ്ങളിലെ മറ്റു സർട്ടിഫിക്കറ്റുകളും രേഖകളും സാക്ഷ്യപ്പെടുത്താനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അന്യസംസ്ഥാനങ്ങളിൽനിന്നു നൽകുന്ന ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ അറ്റസ്റ്റ് ചെയ്യേണ്ടത് അതതു സംസ്ഥാനങ്ങളായതിനാൽ അവയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താൻ കേരളത്തിലെ ആഭ്യന്തര വകുപ്പിനു പരിമിതികളും പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും. സംസ്ഥാനത്തിനകത്തുനിന്നു ലഭിച്ചിട്ടുള്ള ജനന, മരണ, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഇതര രേഖകളും വിദേശ എംബസികളിൽ സമർപ്പിക്കാനായാണ് രേഖകൾ ആഭ്യന്തര വകുപ്പ് പ്രധാനമായും അറ്റസ്റ്റ് ചെയ്തു നൽകുന്നത്. വിവിധ രാജ്യങ്ങളിലെ എംബസികളിൽ സമർപ്പിക്കാനുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഒഴികെയുള്ള സർട്ടിഫിക്കറ്റുകളിലും രേഖകളിലും നോട്ടറിയുടെ ഒപ്പാണ് ആഭ്യന്തര വകുപ്പ് അറ്റസ്റ്റ് ചെയ്ത് നൽകുന്നത്. സർക്കാർ നേരിട്ടു സാക്ഷ്യപ്പെടുത്തേണ്ട വിദ്യാഭ്യാസ…
Read Moreതെരഞ്ഞെടുപ്പ് ഫലം; കോണ്‍ഗ്രസിന്റെ വസന്തകാലത്തിലേക്കുള്ള തിരിച്ച് വരവായാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ വസന്തകാലത്തിലേക്കുള്ള തിരിച്ച് വരവായാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ കോണ്‍ഗ്രസിലേക്ക് കൂടുതൽ അടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്ത് വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനങ്ങൾ അംഗീകരിക്കുന്നതിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തിയാർജിക്കുന്നതിന്റെ തെളിവാണ് പ്രകടമാകുന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreതൊണ്ണൂറാം വയസിലും മാർക്ക് നൂറിൽ നൂറ്; പഠനം കൊച്ചുമക്കൾക്കൊപ്പമിരുന്ന്; മൈഥിലി അമ്മയെക്കുറിച്ച് മരുമക്കളായ അഞ്ജനയും പ്രിയയും പറയുന്നതിങ്ങനെ…
അഞ്ജലി അനിൽകുമാർ തിരുവനന്തപുരം: എനിക്കറിയാമായിരുന്നു. നൂറിൽ നൂറും കിട്ടുമെന്ന് മൈഥിലി അമ്മ പറഞ്ഞു. തൊണ്ണൂറാം വയസിലും അമ്മയുടെ കണ്ണുകളിൽ നിറയുന്ന ആത്മവിശ്വാസമാണ് ഉത്തരക്കടലാസിൽ കണ്ട നൂറിൽ നൂറ് മാർക്ക്.സാക്ഷരതാമിഷൻ നടത്തിയ മികവുത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനുള്ള സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു വാങ്ങാനാണ് കോഴിക്കോടു ജില്ലയിലെ വടകര സ്വദേശിനിയായ വി. മൈഥിലി തിരുവനന്തപുരത്ത് എത്തിയത്. ഒപ്പം മരുമക്കളായ അഞ്ജനയും പ്രിയയും ഉണ്ടായിരുന്നു. എപ്പോഴും ജോലി ചെയ്യുന്നത് അമ്മയുടെ ശീലമായിരുന്നുവെന്ന് പ്രിയ പറയുന്നു. വെള്ളത്തിൽ കളിക്കാൻ വലിയ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ തുണിയും പാത്രവും ഒക്കെ കഴുകാനാണ് താത്പര്യം. പക്ഷേ ഇപ്പോൾ മുഴുവൻ സമയവും അമ്മ പുസ്തം വായിച്ചും എഴുതിയും ഇരിക്കും. കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിവരുന്ന അക്ഷരസാഗരം എന്ന തീരദേശ സാക്ഷരതാ പദ്ധതിയിലൂടെയാണ് മൈഥിലി അമ്മയെതേടി അക്ഷരവെളിച്ചം കടന്നു വന്നത്. കൊച്ചുമക്കളുടെ മക്കൾക്കൊപ്പമിരുന്നാണ് ഈ അമ്മ അക്ഷരങ്ങൾ…
Read Moreതിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹർത്താൽ; ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ സംഘർഷമുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
തിരവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ. ബിജെപിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് നടന്ന ബിജെപി മാർച്ചിനിടെ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിവീശിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
Read Moreവിദേശ നിർമ്മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സർക്കാർ അനുമതിയില്‍ വന്‍ അഴിമതി; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: വിദേശ നിർമ്മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മ്മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ടലറ്റുകള്‍ വഴിയും കൊടുക്കാനുള്ള തീരുമാനമെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ളതായിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് സർക്കാരിന്റശ്രമം. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം മുഖ്യമന്ത്രി. ഇതില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ നിയമസഭാ മീഡിയാ റൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Read Moreജീവിക്കാൻ സാഹചര്യമില്ല, സർക്കാർ വാഗ്ദാനം പാലിക്കണം: കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബം സത്യഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റുമുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. സർക്കാർ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാൻ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരം. വിജിക്കൊപ്പം രണ്ടു മക്കളും സനലിന്റെ മാതാവും സത്യഗ്രഹത്തിനുണ്ട്. സർക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജി പറഞ്ഞു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാൻ മാർഗമില്ലെന്നും അവർ കൂട്ടിച്ചേർത്തു. നവംബർ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കുതർക്കത്തിനൊടുവിൽ സനൽകുമാർ കൊല്ലപ്പെടുന്നത്.
Read Moreഎ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിയ മാർച്ചുകളിൽ സംഘർഷം; പ്രവർത്തകരിൽ ചിലർക്ക് പരിക്ക്
തിരുവനന്തപുരം/കൊച്ചി: ശബരിമല വിഷയത്തിന്റെ പേരിൽ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തുടനീളം നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിനിടെ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളെ മുന്നിൽ നിർത്തി പോലീസിനെ പിന്തിരിപ്പിക്കാനാണ് സെക്രട്ടറിയേറ്റ് പടിക്കൽ ശ്രമമുണ്ടായത്. ഇതിനിടെ പോലീസിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമമുണ്ടായി. കസേരകളും കുപ്പികളും പ്രതിഷേധക്കാർ പോലീസിന് നേരെ വലിച്ചെറിഞ്ഞു. സംഘർഷത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എ.എൻ.രാധാകൃഷ്ണന്റെ സമരപന്തൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും സംഘർഷമുണ്ടായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെയും പോലീസ് അറസ്റ്റ്…
Read Moreശബരിമലയിലെ നിരോധനാജ്ഞ; സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; സഭ ഇന്നും പിരിഞ്ഞു
തിരുവനന്തപുരം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം. സഭാ സമ്മേളനം ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ബഹളത്തിനിടെ ചോദ്യോത്തരവേള തുടർന്നെങ്കിലും എം.എൽ.എമാരുടെ പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേള ആദ്യം റദ്ദാക്കുകയും പിന്നീട് മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയുമായിരുന്നു. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി ബഹളം തുടർന്നപ്പോൾ സ്പീക്കർ പല ആവർത്തി പ്രതിപക്ഷ അംഗങ്ങളോട് ഇതു ശരിയല്ലെന്ന് പറഞ്ഞെങ്കിലും അവർ പ്രതിഷേധത്തിൽ നിന്ന് പിൻമാറിയില്ല. 32 മിനിറ്റ് മാത്രമാണ് ഇന്നു സഭാനടപടികൾ നടന്നത്. പ്രതിപക്ഷം ബഹളം നടക്കുന്നതിനിടെ ബിജെപി എംൽഎ ഒ. രാജഗോപാലും പി.സി. ജോർജ്ജും സഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമസഭാകവാടത്തിൽ സത്യഗ്രഹം ഇരിക്കുന്ന എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയതെന്നാണ് ഇവരുടെ വിശദീകരണം. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംഎൽഎമാരുടെ സമരത്തിന്…
Read More