മഅദനി കേരളത്തിലെത്തി; ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിനാണ് കോടതി ജാമ്യം നൽകിയത്

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി. ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിനാണ് മഅദനിക്ക് കോടതി ജാമ്യം അനുവദിച്ചത്. തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മദനിയെ സ്വീകരിക്കാൻ ഭാര്യ സൂഫിയ മദനിയും മക്കളും അടക്കം നിരവധിപേരാണ് വിമാനത്താവളത്തിൽ എത്തിയിരുന്നത്. നവംബർ നാലിന് അദ്ദേഹം തിരികെ മടങ്ങും. അതിനിടെ, മദനിക്ക് നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് അനുയായികൾ വിമാനത്താനവളത്തിന് മുന്നിൽ വായമൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയയാണ് വിമാനത്താവളത്തിനു മുന്നിൽ ഒരുക്കിയിരുന്നത്.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു കു​ത്തേ​റ്റു; പരിക്കേറ്റ ആദിത്യനെ ആടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ഡോക്ടർമാർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു കു​ത്തേ​റ്റു. ചാ​ക്ക ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ​നാ​ണു കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ത്യ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

സാലറി ചലഞ്ച് വിധി സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി;കോടതി ചെലവിനുള്ള തുക മുഖ്യമന്ത്രിയിൽ നിന്നും ഈടാക്കണമെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞ ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി ശരിവച്ചത് സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സുപ്രീംകോടതിയിലെ നിയമയുദ്ധത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നും കോടതി ചെലവിനുള്ള തുക ഈടാക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നു പറയുന്നത് ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഇതിനകം വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ അവഹേളിക്കാന്‍ ശ്രമിച്ച ധനമന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. വടി കൊടുത്ത് അടിവാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഇരന്നു വാങ്ങിയ വിധിയാണിതെന്നും പ്രതിപക്ഷ…

Read More

ബിജെപിയുടെ രഥയാത്ര സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനെന്ന് എൽഡിഎഫ്

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ബിജെപിയുടെ രഥയാത്ര സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനെന്ന് ഇടതുമുന്നണി വിലയിരുത്തൽ. കേരളത്തിന്‍റെ മതേതര മുഖം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുന്നണി കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. ഏത് വിധേനയും സംസ്ഥാനത്ത് കലാപം പടർത്താനാണ് അമിത് ഷായുടെ നിർദേശമെന്നുള്ള കാര്യം വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

ആശ്രമത്തിനെതിരായ അക്രമം: സന്ദീപാനന്ദ ഗിരിക്ക് പോലീസ് സുരക്ഷ; വാഹനം കത്തിച്ചത്  പെട്രോളൊഴിച്ചെന്ന് ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ‌ അന്വേഷണം പുരോഗമിക്കുന്നു. ആശ്രമവും വാഹനവും കത്തിച്ചത് പെട്രോൾ ഉപയോഗിച്ചാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി. അതിനിടെ, ആക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സന്ദീപാനന്ദ ഗിരിക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചു. അദ്ദേഹത്തിന്‍റെ സുരക്ഷയ്ക്കായി ഒരു ഗൺമാനെയാണ് നിയമിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വാമിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തുമെന്നാണ് വിവരം.

Read More

ശ​ബ​രി​മ​ല സംഘർഷത്തിൽ അ​റസ്റ്റിലായവരുടെ എണ്ണം 3500 കടന്നു; 210 പേ​രു​ടെ ഫോ​ട്ടോ ആ​ൽ​ബം കൂ​ടി പോ​ലീ​സ് ത​യാ​റാ​ക്കി​

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 3,500 ക​ട​ന്നു. ഇ​തു​വ​രെ 3,505 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 160 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 529 കേ​സു​ക​ളി​ലാ​യാ​ണ് ഇ​ത്ര​യ​ധി​കം അ​റ​സ്റ്റ് ന​ട​ന്നി​രി​ക്കു​ന്ന​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക, പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക, അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. 12 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ശ​ബ​രി​മ​ല അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 210 പേ​രു​ടെ ഫോ​ട്ടോ ആ​ൽ​ബം കൂ​ടി പോ​ലീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ 420 പേരുടെ ചി​ത്ര​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. പോ​ലീ​സ് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലെ ഭൂ​രി​ഭാ​ഗം പേ​രെ​യും അ​റ​സ്റ്റു ചെ​യ്ത​താ​യാ​ണ് വി​വ​രം.

Read More

തിരിച്ചടിച്ച് പിണറായി; സർക്കാർ അധികാരത്തിലിരിക്കുന്ന് അമിത് ഷായുടെ ദയയിലല്ല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. ഇടതു സർക്കാർ അധികാരത്തിലിരിക്കുന്നത് ബിജെപിയുടെ ദയാദാക്ഷിണ്യം കൊണ്ടല്ലെന്ന് അമിത് ഷാ ഓർക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലാണ് സർക്കാർ ഭരിക്കുന്നത്. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് ഷാ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ ജനാധിപത്യ വിശ്വാസികളാകെ ശബ്ദമുയർത്തണം. സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതും മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. നടപ്പാക്കാൻ കഴിയുന്ന വിധി മാത്രം കോടതി പറഞ്ഞാൽ മതിയെന്ന ഷായുടെ പ്രസ്താവന ഭരണഘടന നൽകുന്ന അവകാശങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന സന്ദേശമാണ് നൽകുന്നത്. ഇത് ആർഎസ്എസിന്‍റെയും സംഘപരിവാറിന്‍റെയും യഥാർഥ ഉള്ളിലിരിപ്പാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സ​ർ​ക്കാ​രും സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യെന്ന്ബിജെപി

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മ​ത്തി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ്. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ സ​ത്യം പു​റ​ത്ത് വ​രും. സ​ർ​ക്കാ​രും സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും സു​രേ​ഷ് ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ബി​ജെ​പി​ക്കൊ സം​ഘ​പ​രി​വാ​റി​നൊ പ​ങ്കി​ല്ലെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ വ​ഴി​തി​രി​ച്ച് വി​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

മ​ത​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല​ല്ല പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​പ​രി​പാ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ സ്വ​ന്തം വി​ശ്വാ​സ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് മാ​ത്ര​മെ പോ​ലീ​സു​കാ​ർ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു​യെ​ന്ന നി​ല​പാ​ട് തെ​റ്റാ​ണെ​ന്ന് പോ​ലീ​സു​കാ​രെ ഓ​ർ​മ്മി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള പോ​ലീ​സ് ഒ​രു കാ​ല​ത്തും മ​ത​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല​ല്ല പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്പെ​ഷ്യ​ൽ ആം​ഡ് പോ​ലീ​സി​ന്‍റെ 20-മ​ത് ബാ​ച്ചി​ന്‍റെ പാ​സ്സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​വ​ണ​ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി അ​ന​ന്ത​കൃ​ഷ്ണ​ൻ, ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം എ​സ്എ​പി ക​മാ​ൻ​ഡ​ന്‍റ് സേ​വ്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ആ​ക്ര​മ​ണം ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​ത്; ആ​ക്ര​മ​ണ​ങ്ങ​ള്‍​കൊ​ണ്ട് താ​ന്‍ ഭ​യ​പ്പെ​ട്ടു​പോ​കു​മെ​ന്നു​ള്ള​ത് വ്യാ​മോ​ഹം; ആക്രമണത്തെക്കുറിച്ച് സ​ന്ദീ​പാ​ന​ന്ദ​ഗി​രി  രാ​ഷ്ട്ര​ദീ​പി​ക​യോ​ട് തുറന്നു പറയുന്നു

പേ​രൂ​ര്‍​ക്ക​ട: ത​ന്‍റെ ആ​ശ്ര​മ​ത്തി​നു​നേ​രേ​യു​ള്ള അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം തി​ക​ച്ചും ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നു സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ട്. ആ ​ഒ​രു കാ​ര​ണം​കൊ​ണ്ട് എ​ല്ലാം ഇ​ല്ലാ​യ്മ ചെ​യ്തു​ക​ള​യാ​മെ​ന്നു​ള്ള ചി​ല​രു​ടെ ത​ന്ത്ര​ങ്ങ​ളാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലു​ള്ള​ത്. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍​കൊ​ണ്ട് താ​ന്‍ ഭ​യ​പ്പെ​ട്ടു​പോ​കു​മെ​ന്നു​ള്ള​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ച​തി​ലൂ​ടെ ത​ന്നെ​ക്കൂ​ടി ഇ​ല്ലാ​യ്മ ചെ​യ്യാ​മെ​ന്ന ല​ക്ഷ്യ​മാ​ണ് അ​ക്ര​മി​ക​ള്‍​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ബ​രി​മ​ല ത​ന്ത്രി, രാ​ഹു​ല്‍ ഈ​ശ്വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളെ​യും നി​ല​പാ​ടു​ക​ളെ​യും സ​ന്ദീ​പാ​ന​ന്ദ​ഗി​രി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

Read More