ച​ന്ത​മു​ള​ള സ്ത്രീ​ക​ളെ ക​ണ്ടാ​ല്‍ മ​നോ​നി​ല തെ​റ്റു​ന്ന​വ​രാ​ണ് സി​പി​എം എം​എ​ല്‍​എ​മാർ; ശബരിമല വിഷയത്തിൽ പിണറായിയുടെ വാക്കുകൾക്ക് പിന്നാലെ മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയൊക്കെ..

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ന്‍. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രിം കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​നം പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​ക​ണം. ച​ന്ത​മു​ള​ള സ്ത്രീ​ക​ളെ ക​ണ്ടാ​ല്‍ മ​നോ​നി​ല തെ​റ്റു​ന്ന​വ​രാ​ണ് സി​പി​എം എം​എ​ല്‍​എ​മാ​രെ​ന്ന് മു​ല്ല​പ്പ​ള​ളി പ​രി​ഹ​സി​ച്ചു. ശ​ബ​രി​മ​ല വി​ധി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ റി​വ്യൂ ഹ​ര്‍​ജി ന​ല്‍​കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് മു​ല്ല​പ്പ​ള​ളി​യു​ടെ പ്ര​തി​ക​ര​ണം. പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണ്. ഇ​രു​വ​രും ത​മ്മി​ൽ ഏ​റെ സാ​മ്യ​ത​ക​ളു​ണ്ട്. ര​ണ്ട് പേ​രും ഏ​കാ​ധി​പ​തി​ക​ളാ​ണ്. അ​ധി​കാ​രം ത​ന്നി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഇ​രു​വ​രും ശ്ര​മി​ക്കു​ന്ന​ത്. മോ​ദി​യെ പി​ണ​റാ​യി അ​നു​ക​രി​ക്കു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​തൃ​ക ഹി​റ്റ്ല​റും പി​ണ​റാ​യി​യു​ടെ മാ​തൃ​ക സ്റ്റാ​ലി​നു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

റോ​ഹി​ൻ​ഗ്യ​ൻ അഭയാർഥികൾ കേരളത്തിൽ! സം​സ്ഥാ​ന​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: റോ​ഹി​ൻ​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​താ​യ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന. സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് /കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് (ഐ​ബി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പെ​ട്ട അ​ഞ്ചം​ഗ റോ​ഹി​ഗ്യ​ൻ അ​ഭ​യാ​ർ​ഥി കു​ടും​ബ​ത്തെ വി​ഴി​ഞ്ഞ​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഹൈ​ദ്രാ​ബാ​ദി​ൽ നി​ന്ന് ക‍​ഴി​ഞ്ഞ മാ​സം 30 ന് ​രാ​വി​ലെ​യാ​ണ് ശ​ബ​രി എ​ക്സ്പ്ര​സി​ൽ കേ​ര​ള​ത്തി​ലേ​യ്ക്ക് വ​ന്ന​ത്. ഈ ​മാ​സം 1ന് ​രാ​വി​ലെ എ​ട്ടു​മ​ണി​യ്ക്ക് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യ സം​ഘം ഓ​ട്ടോ​യി​ൽ വി​ഴി​ഞ്ഞ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​ർ കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ന്നി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. കൂ​ടു​ത​ൽ പേ​ർ കേ​ര​ള​ത്തി​ലേ​യ്ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ട് സം​സ്ഥാ​ന​ത്തെ എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഇ​ക്കാ​ര്യം റെ​യി​ൽ പ്രൊ​ട്ട​ക്ഷ​ൻ വി​ഭാ​ഗ​ത്തെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​ശ​യ​ക​ര​മാ​യി സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​നു​ക​ളി​ൽ…

Read More

ബാ​ല സൗ​ഹ്യ​ദ പാര്‍ക്ക്! നിപ്പ ബാധിച്ച് മരിച്ച ലിനിയ്ക്കായി കാട്ടാക്കടയിൽ ഒരു സ്മാരകം

കാ​ട്ടാ​ക്ക​ട : നി​പ്പ ബാധിച്ച് പേ​രാ​മ്പ്ര​യി​ൽ മ​ര​ിച്ച നഴ്സ് ലി​നിയ്ക്ക് കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ സ്മാ​ര​കം തീ​ർ​ത്തു . ആ​മ​ച്ച​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ബാ​ല സൗ​ഹ്യ​ദ പാ​ർ​ക്കാ​ണ് ലി​നി​യു​ടെ പേ​രി​ൽ തു​റ​ന്ന​ത്. ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നിർവഹിച്ചു. ആ​മ​ച്ച​ൽ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും ബാ​ല സൗ​ഹ്യ​ദ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​വും പൂ​ന്തോ​ട്ട​വും വ​രു​ന്ന​ത്. ഇ​ന്ന​ലെ പാ​ർ​ക്ക് മ​ന്ത്രി തു​റ​ന്നു കൊ​ടു​ക്കു​ക​യും ചെ​യ്തു. മ​നോ​ഹ​ര​മാ​യ ര​ജി​സ്‌​ട്രേ​ഷ​ൻ കൗ​ണ്ട​ർ, ഒ.​പി റൂം, ​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​ൻ വ​ള​രെ വി​ശാ​ല​മാ​യ വി​ശ്ര​മ​സ്ഥ​ലം, നി​രീ​ക്ഷ​ണ മു​റി, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് പ്ര​ത്യേ​ക കെ​ട്ടി​ടം, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മ​ട​ങ്ങു​ന്ന​താ​ണ് ആ​ശു​പ​ത്രി. കൂ​ടാ​തെ ഹ​രി​ത കേ​ര​ളം വി​ഭാ​വ​നം ചെ​യ്യു​ന്ന ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഗ്രീ​ൻ ആ​ർ​മി​യു​ടെ സേ​വ​ന​വും കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ന്റെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​കും.…

Read More

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ; സംഭവം വെഞ്ഞാറമൂട്

വെ​ഞ്ഞാ​റ​മൂ​ട് : എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​ഷിം (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ നേ​താ​വ് ഏ​റെ നാ​ളാ​യി പീ​ഡി​പ്പി​ച്ച് വ​രു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​ത്ത​സ​മ​യ​ങ്ങ​ളി​ല്‍ പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. സ്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക കു​ട്ടി​യു​ടെ മാ​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ പ്ര​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ സ്വ​യം ഹാ​ജ​രാ​കു​ക​യാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ആ​രോ​പ​ണ വി​ധേ​യ​നാ​യ എ.​ഹാ​ഷി​മി​നെ സി​പി​ഐ​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​എം. റൈ​സ് അ​റി​യി​ച്ചു.

Read More

ശ​ബ​രി​മ​ല: അ​ന്തി​മ വി​ധി​വ​രും മുമ്പ് സ്ത്രീ ​പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കാ​ൻ പിണറായി ശ്ര​മി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി

തി​രു​വ​ന്ത​പു​രം: സു​പ്രീം കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി വ​രും മു​മ്പ് ശ​ബ​രി​മ​ല​യി​ൽ സ്ത്രീ ​പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. വ​നി​താ പോ​ലീ​സു​മാ​യി പി​ണ​റാ​യി വ​ന്നാ​ൽ ഗാ​ന്ധി​യ​ൻ മാ​ർ​ഗ​ത്തി​ൽ പ്ര​തി​രോ​ധി​ക്കും. ബി​ജെ​പി​യെ കോ​ട​തി വി​ധി പ​ഠി​പ്പി​ക്കാ​ൻ ആ​രും വ​രേ​ണ്ടെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സി​റ​ക്കി വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്ക​ണം. വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം ജീ​വ​ന്‍​മ​ര​ണ പ്ര​ക്ഷോ​ഭ​ത്തി​നു ബി​ജെ​പി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. വി​ധി​ക്കെ​തി​രെ ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി​യും അ​യ്യ​പ്പ​സ​മാ​ജ​വും റി​വ്യൂ ഹ​ര്‍​ജി​ക്ക് പി​ന്തു​ണ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​തൃ​ത്വം.

Read More

കന്നിയിൽ പെരുമഴക്കാലം; വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; അഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഈ ​ആ​ഴ്ച പെ​രു​മ​ഴ​യു​ടെ കാ​ല​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കും വെ​ള്ളി​യാ​ഴ്ച പ​ക​ലും രാ​ത്രി​യി​ലും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 മു​ത​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​നു പു​റ​മെ അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പി​നും മാ​ലി​ദ്വീ​പി​നും സ​മീ​പ​ത്താ​യി ആ​റാം തീ​യ​തി​യോ​ടെ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്കു നീ​ങ്ങു​ന്ന​തോ​ടെ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​റു മു​ത​ൽ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ…

Read More

നഷ്ടമായത് പ്ര​തി​ഭാ​ധ​ന​നാ​യ ക​ലാ​കാ​ര​നെ; ബാ​ല​ഭാ​സ്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അനുശോചിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റും സം​ഗീ​ത​ജ്ഞ​നു​മാ​യ ബാ​ല​ഭാ​സ്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. പ്ര​തി​ഭാ​ധ​ന​നാ​യ ക​ലാ​കാ​ര​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സം​ഗീ​ത​ലോ​ക​ത്ത് വ്യ​ക്തി മു​ദ്ര പ​തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ത​മാ​യ ദു​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​ഭാ​സ്ക​ർ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യ​സ്തം​ഭ​ന​ത്തേ​ത്തു​ട​ർ​ന്നാ​ണ് അ​ന്ത്യം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ തേ​ജ​സ്വി​നി ബാ​ല മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഭാ​ര്യ ല​ക്ഷ്മി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Read More

വിവാദം ലഹരിപിടിക്കുമ്പോൾ;  ബ്രൂ​വ​റി​ക്ക് അ​നു​മ​തി ന​ൽ​കി​യെ​ന്ന​തി​ന്‍റെ അ​ർ​ത്ഥം ലൈ​സ​ൻ​സ് ന​ൽ​കി​യെ​ന്ന​ല്ലെന്ന് മന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​വ​റി​ക്ക്(​ബി​യ​ർ നി​ർ​മാ​ണ​ശാ​ല) അ​നു​മ​തി ന​ൽ​കി എ​ന്ന​തി​ന്‍റെ അ​ർ​ത്ഥം ലൈ​സ​ൻ​സ് ന​ൽ​കി എ​ന്ന​ല്ലെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. കേ​ര​ള​ത്തി​ന്‍റെ വ​രു​മാ​ന​വും തൊ​ഴി​ൽ സാ​ധ്യ​ത​യും മാ​ത്ര​മാ​ണ് ആ​ലോ​ചി​ച്ച​തെ​ന്നും എ​ക്‌​സൈ​സ് മ​ന്ത്രി പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക പ​രി​ശോ​ധി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ബ്രൂവറി വിവാദം കത്തുന്നു; അനുവദിച്ച ബ്രൂവറിയുടെ പ്രോജക്ട് മാനേജർ സിപിഎം നേതാവിന്‍റെ മകൻ;  ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിലെ പ്രതിപക്ഷത്തിന്‍റെ അഴിമതിയാരോപണങ്ങളിൽ എക്സൈസ് മന്ത്രി ഉത്തരനേപ്പോലെ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത സിപിഎം നേതാവിന്‍റെ മകനാണ് ഇപ്പോൾ അനുവദിച്ച ബ്രൂവറിയുടെ പ്രോജക്ട് മാനേജർ. കിൻഫ്രയിലെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നും ചെന്നിത്തല ആരോപിച്ചു. ബ്രൂവറി അഴിമതിയിൽ മന്ത്രിമാർക്കെതിരേ കേസെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവർണറെ കാണുകയും ചെയ്തു. എക്സൈസ് വകുപ്പ് വാര്‍ത്താക്കുറിപ്പിറക്കി തന്നെ അപമാനിച്ചെന്നും വകുപ്പ് സെക്രട്ടറിക്കെതിരെ പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കന്പനിക്കാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സർക്കാർ ഡിസ്റ്റിലറി പോലും പ്രവർത്തിപ്പിക്കാതെയാണ് രഹസ്യമായി ബ്രൂവറിക്ക് അനുമതി നൽകിയത്. നിലവിൽ കേരളത്തിനു പുറത്തുനിന്നും മദ്യം വാങ്ങേണ്ട ഒരു ആവശ്യവുമില്ല. എട്ടുശതമാനത്തിന്‍റെ കുറവേ ഇവിടുള്ളുവെന്നും ചെന്നിത്തല…

Read More

ഇന്ധനവില വർധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം; വില കൂട്ടുന്നത് കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. എണ്ണക്കന്പനികൾ ഇന്ധനവില കൂട്ടുന്നത് കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണ്. ഇന്ധനവില വർധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നികുതി കുറച്ചാലും കേരളം വാറ്റ് കൂട്ടില്ല. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ ധനമന്ത്രാലയത്തിന് താൽപര്യവുമില്ല. നികുതി കുറയുമെന്ന ആശങ്കയാണ് ധനമന്ത്രാലയത്തിനെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Read More