തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീകൾക്ക് പ്രത്യേക കുളക്കടവും ശൗചാലയങ്ങളും ഒരുക്കും. പന്പയിൽനിന്ന് സന്നിധാനത്തേയ്ക്കുള്ള വഴിയിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഒരുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലയ്ക്കലിൽ വിരിവയ്ക്കുന്നതിനുള്ള സൗകര്യം വർധിപ്പിക്കും. ശബരിമലയിലേക്കുള്ള ബസുകളിൽ സ്ത്രീകൾക്ക് 25 ശതമാനം സീറ്റുകൾ സംവരണം ചെയ്യും. വനംവകുപ്പിനോട് കൂടുതൽ സ്ഥലം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് വനിതാ പോലീസിനെയും നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ വനിതാ പോലീസുകാരെ എത്തിക്കും. പതിനെട്ടാം പടിയിൽ ആവശ്യമെങ്കിൽ വനിതാ പോലീസുകാരെ നിയോഗിക്കുമെന്നും ക്യൂവിൽ നിൽകാൻ തയാറുള്ള ഭക്തർ മാത്രം ദർശനത്തിന് വന്നാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read MoreCategory: TVM
പന്ത്രണ്ടുകാരിയെ പ്രലോഭിച്ച് പീഡനം; സിപിഐ പ്രാദേശിക നേതാവിനെതിരേ കേസ്; വീട്ടിലാരുമില്ലാതിരുന്ന സമയങ്ങളിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്
വെഞ്ഞാറമൂട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഐ നേതാവിനെതിരെ കേസെടുത്തു. ഇതേത്തുടർന്ന് ഇയാൾ ഒളിവിൽ. സി.പി.ഐ വെഞ്ഞാറമൂട് പ്രാദേശിക നേതാവിനെതിരെയാണ് കേസെടുത്തത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നേതാവ് ഏറെ നാളായി പീഡിപ്പിച്ച് വരുന്നതായാണ് പരാതി. കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്തസമയങ്ങളില്‍ പ്രലോഭിപ്പിച്ചായിരുന്നു പീഡനം. സ്ക്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം പുറത്ത്പറഞ്ഞത്. തുടര്‍ന്ന് അദ്ധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് സി ഐ.വിജയനാണ് പരാതി നല്‍കിയത്. ആറ്റിങ്ങൽ ഡി വൈ എസ് പി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുറ്റാരോപിതനെ തിരക്കി പോലീസ് എത്തുമ്പോള്‍ ഇയാളുടെ വീട് അടച്ചിട്ട നിയിലാണ് .
Read Moreമദ്യം ആവശ്യമുള്ളിടത്ത് കൊടുക്കുക എന്നതാണ് എൽഡിഎഫ് നയമെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: മദ്യം ആവശ്യമുള്ളിടത്ത് കൊടുക്കുക എന്നതാണ് എൽഡിഎഫ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എൽഡിഎഫ് നയത്തിന് വിരുദ്ധമല്ല. അബ്കാരി നയത്തിന് വിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ചാണ് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിരിക്കുന്നത്. ഇതു വിവാദമാക്കുന്നതു നിക്ഷിപ്ത താൽപര്യം അനുസരിച്ചാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreമദ്യലോബിയെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താനാണ് സിപിഎം ശ്രമമെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: മദ്യലോബിയെ വീണ്ടും പ്രീണിപ്പിച്ച് അധികാരം നിലനിർത്താനാണ് സിപിഎം ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ വലിയ അഴിമതി സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രൂവറി വിഷയത്തിൽ നേരത്തെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ബ്രൂവറിക്കായി ഭൂമി അനുവദിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.
Read Moreകേരള തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Read Moreസമ്പൂർണ ഭവന പദ്ധതി താളം തെറ്റുന്നു; രണ്ടാം ഗഡുകിട്ടിയില്ല; ഗുണഭോക്താക്കൾ ദുരിതത്തിൽ
പാലോട്: സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് പഞ്ചായത്തുകളിൽ താളം തെറ്റി. ആദ്യഗഡു വാങ്ങി വീടു പൊളിച്ചു അടിത്തറ പൂർത്തിയാക്കി മൂന്ന് മാസത്തോളമായിട്ടും രണ്ടാം ഗഡു കിട്ടാത്തതിനാൽ ഗുണഭോക്താക്കൾ ദുരിതത്തിലായി. ലിസ്റ്റിലുണ്ടായിട്ടും ഒന്നാം ഗഡു ലഭിക്കാത്തവരുണ്ട്. ചില പഞ്ചായത്തുകളിൽ ഓരോ വാർഡിലും കുറച്ചു പേർക്കു ആദ്യഗഡു കിട്ടി. അവർ വീടിന്റെ അടിത്തറ പൂർത്തിയാക്കിയെങ്കിലും മറ്റുള്ളവർക്കു കൂടി ഒന്നാം ഗഡു കിട്ടിയാലെ ഇവർക്ക് രണ്ടാം ഗഡു കിട്ടുകയുള്ളു. കിടപ്പാടം പൊളിച്ചവർ വാടക വീടുകളിലും ബന്ധു വീടുകളിലും ഒക്കെയാണ് ഇപ്പോൾ താമസം. 40,000 രൂപയാണ് അടിത്തറ നിർമിക്കാൻ ആദ്യഗഡു നൽകിയത്. രണ്ടാം ഗഡുവായി 1,60,000 രൂപ ലഭിക്കണം. ജില്ലാ,ബ്ലോക്ക് തലങ്ങളിൽ നിന്ന് ലഭിച്ച തുകയാണ് ആദ്യഗഡുവായി നൽകിയത്. രണ്ടാം ഗഡു കൊടുക്കണമെങ്കിൽ ഹഡ്കോയിൽ നിന്ന് ലോൺ അനുവദിക്കണം.പല പഞ്ചായത്തുകളും ഇതു വരെ ഹഡ്കോയുമായി എഗ്രിമെന്റ് വയ്ക്കാത്തതിനാൽ രണ്ടാം ഗഡു വൈകുമെന്ന കാര്യം…
Read Moreദേശീയ ടൂറിസം പുരസ്കാരങ്ങളില് ഒൻപതെണ്ണം കരസ്ഥമാക്കി കേരളം
തിരുവനന്തപുരം: ദേശീയ ടൂറിസം പുരസ്കാരങ്ങളിൽ ഒൻപതെണ്ണം കേരളം കരസ്ഥമാക്കി. ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി അല്‍ഫോൻസ് കണ്ണന്താനം പുരസ്കാര ദാനം നടത്തി. കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.സംസ്ഥാന ടൂറിസം വകുപ്പ് നാല് പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്. സംസ്ഥാനത്തെ സ്വകാര്യ ടൂറിസം മേഖല അഞ്ച് പുരസ്കാരങ്ങളും നേടി. മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റ് , ബെസ്റ്റ് സ്റ്റാന്ഡ്എലോണ് കണ്വെന്ഷന് സെന്റര്‍ എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് സ്വകാര്യ സംരംഭകര്‍ നേടിയത്.മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള പുരസ്കാരം സംസ്ഥാനത്തെ ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ വിഭാഗത്തില്‍ കോണ്‍കോഡ് എക്സോട്ടിക് വോയേജസ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. ബെസ്റ്റ് ഇന്‍ക്രഡിബിള്‍ ഇന്ത്യ ബെഡ് ആന്‍്ഡ് ബ്രേക്ക് ഫാസറ്റ് വിഭാഗത്തില്‍ മൂന്നാറിലെ…
Read Moreകോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയില്‍ അല്ല ഏത് ആരാധനാലയത്തിലും വിവേചനങ്ങള്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സുപ്രീംകോടതി മുമ്പാകെ വന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടേത്. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവര്ക്കും പ്രവേശനം നല്കുന്ന ക്ഷേത്ര സങ്കേതമാണ് ശബരിമല. ഒരു നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് കല്പ്പിച്ചിരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. വിശ്വാസത്തിന്റെ പേരില്‍ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന തരത്തിലാണ് വിധി. ഈ വിധി എങ്ങനെ നടപ്പാക്കണമെന്നത് വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ആചാരങ്ങള്‍ കാലാനുസൃതമായി മാറ്റി മുന്നോട്ട് പോകുന്ന പുരോഗമന നിലപാട് സ്വീകരിക്കുന്ന പൊതുസമൂഹം ഈ വിധി ഉള്‍ക്കൊള്ളുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Read Moreകെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം; കെഎസ്ആർടിസി ഓഫീസിനു മുന്നിൽ ജീവനക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചു ജീവനക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. എം പാനൽ ജീവനക്കാരനായ പാച്ചല്ലൂർ സ്വദേശി മണികണ്ഠനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.തിരുവനന്തപുരം കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഓഫീസിനു മുന്നിൽ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. മണികണ്ഠനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയവർക്ക് സർക്കാർ ജോലിയും പാരിതോഷികവും
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ മലയാളി കായിക താരങ്ങൾക്ക് സർക്കാർ ജോലിയും പാരിതോഷികവും നൽകാൻ സർക്കാർ തീരുമാനം. സ്വർണം നേടിയവർക്ക് 20 ലക്ഷവും വെള്ളി നേടിയവർക്ക് 15 ലക്ഷവും വെങ്കലം നേടിയവർക്ക് 10 ലക്ഷവുമാണ് പാരിതോഷികമായി നൽകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
Read More