ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സിൽ പ്ര​തി​യു​മാ​യി പോ​ലീ​സി​നു ബ​ന്ധം; അ​ന്വേ​ഷ​ണ​ത്തി​ന് ഐ​ജി

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സി​ലെ പ്ര​തി ഇ​സ്മാ​യി​ലി​നു ചി​ല പോ​ലീ​സു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം കൊ​ച്ചി റേ​ഞ്ച് ഐ​ജി വി​ജ​യ് സാ​ഖ​റെ അ​ന്വേ​ഷി​ക്കും. പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ റേ​ഞ്ച് ഐ​ജി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ലു​വ എ​ട​ത്ത​ല​യി​ൽ പോ​ലീ​സു​കാ​ർ​ക്കു നേ​രെ ന​ട​ന്ന ക​യ്യേ​റ്റ ശ്ര​മ​ത്തി​ലും ഇ​സ്മാ​യി​ലി​നു ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 2005 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി പ്ര​തി​യാ​യ കോ​യ​ന്പ​ത്തൂ​ർ ബോം​ബ് സ്ഫോ​ട​ന കേ​സി​ൽ വി​ചാ​ര​ണ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ള​മ​ശേ​രി​യി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ബ​സ് ക​ത്തി​ച്ച​ത്. ആ​കെ 14 പ്ര​തി​ക​ളു​ള്ള കേ​സി​ൽ ത​ടി​യ​ന്‍റ​വി​ട ന​സീ​ർ ഒ​ന്നാം പ്ര​തി​യും സൂ​ഫി​യ മ​അ​ദ​നി പ​ത്താം പ്ര​തി​യാ​ണ്.

Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ; യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍ പാടില്ല

തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വരും. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ജൂലൈ 31ന് അവസാനിക്കും. നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍ പാടില്ല. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും.

Read More

പച്ചപരവതാനിയിൽ നിന്നും ചുവന്ന പരവതാനിയിലേക്കുള്ള കയറ്റത്തിൽ മുന്നണി ശക്തിപ്പെടും; കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിനെതിരേ പരിഹാസവുമായി ശബരീനാഥൻ എംഎൽഎ

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാർഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരീനാഥൻ എംഎൽഎ. പച്ച പരവതാനിയുള്ള ലോകസഭയിൽ നിന്നും അൽപം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുന്പോൾ കേരളത്തിൽ മുന്നണി ശക്തിപ്പെടുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പരിഹാസരൂപേണ കുറിച്ചു. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.

Read More

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ഇനി യു​ഡി​എ​ഫി​ന്‍റെ ഭാ​ഗം; മു​സ്ലിം​ ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് പ്ര​ത്യേ​ക ന​ന്ദി  അറിയിച്ച് കെ.​എം.​മാ​ണി

തി​രു​വ​നന്തപു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യെ​ന്ന് കെ.​എം.​മാ​ണി. മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ളു​ടെ കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​ഡി​ എ​ഫു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​യ്ക്ക് മു​ൻ​കൈ എ​ടു​ത്ത മു​സ്ലിം​ ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും മാ​ണി പ​റ​ഞ്ഞു. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് ല​ഭി​ച്ച രാ​ജ്യ​സ​ഭ സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി ആ​രാ​ണെ​ന്ന് ഇ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​നോ ജോ​സ് കെ ​മാ​ണി​യൊ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്ന് കെ.​എം.​മാ​ണി വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Read More

നഷ്ടം മാത്രമല്ല യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി വകുപ്പ് ഭേദഗതി ചെയ്തു; കെ​എ​സ്ആ​ർ​ടി​സി അ​തി​വേ​ഗ സ​ർ​വീ​സു​ക​ളി​ൽ ഇ​നി നി​ന്നു യാ​ത്ര ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി അ​തി​വേ​ഗ സ​ർ​വീ​സു​ക​ളി​ൽ ഇ​നി നി​ന്നു യാ​ത്ര ചെ​യ്യാം. സൂ​പ്പ​ർ ഫാ​സ്റ്റ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ്, സൂ​പ്പ​ർ ഡീ​ല​ക്സ്, ല​ക്ഷ്വ​റി സ​ർ​വീ​സു​ക​ളി​ലാ​ണ് ഇ​നി നി​ന്നു യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത്. സൂ​പ്പ​ർ ഫാ​സ്റ്റ് മു​ത​ലു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ വി​ല​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ 67 (2) ച​ട്ട​മാ​ണ് സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്ത​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന​ഷ്ടം മാ​ത്രം ക​ണ​ക്കാ​ക്കി​യ​ല്ല, യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Read More

ആ​ലു​വ​ക്കാ​രെ​ല്ലാം തീ​വ്ര​വാ​ദി​ക​ല്ല;  ആ​ലു​വ പ്ര​ശ്ന​ത്തി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള​വ​രു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ എ​ട​ത്ത​ല​യി​ലെ അ​ക്ര​മ​ത്തി​നു പി​ന്നി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള​വ​രു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ലു​വ​ക്കാ​രെ​ല്ലാം തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ലു​വ സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക്ക​ല്ലെ​ന്നും കൈ​യേ​റ്റം ചെ​യ്യ​പ്പെ​ടേ​ണ്ട വി​ഭാ​ഗ​മ​ല്ല പോ​ലീ​സ് എ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. എ​ട​ത്ത​ല സ്വ​ദേ​ശി ഉ​സ്മാ​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ട​ത്ത​ല​യി​ലെ അ​ക്ര​മ​ത്തി​നു പി​ന്നി​ൽ തീ​വ്ര​വാ​ദ​സ്വ​ഭാ​വ​മു​ള്ള ചി​ല​രാ​ണെ​ന്നും അ​വ​രെ പ്ര​തി​പ​ക്ഷ​ത്തെ ചി​ല​ർ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യാ​ഴാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ട​ത്ത​ല​യി​ൽ പോ​ലീ​സ് സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​യി​രു​ന്നി​ല്ല വേ​ണ്ട​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ല​യി​ലേ​ക്ക് പോ​ലീ​സ് താ​ഴാ​ൻ പാ​ടി​ല്ലെ​ന്ന​തു​കൊ​ണ്ടാ​ണ് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സി​ലെ പ്ര​തി​ക​ളും പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ലു​വ സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക്കാ​ണെ​ന്ന് ആ​രും ക​രു​ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ പ്ര​സം​ഗി​ക്കാ​ൻ…

Read More

ആദ്യം കൈവച്ചത് ഉസ്മാൻ; പ്രതിഷേധിച്ചത്  തീവ്രസ്വഭാവമുള്ള സംഘടനകളെന്ന്  മുഖ്യമന്ത്രി

തി​രു​വ​ന​ന്തപു​രം: ആ​ലു​വ​യി​ലെ എ​ട​ത്ത​ല​യി​ൽ യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പോ​ലീ​സ് സാ​ധാ​ര​ണ​ക്കാ​രെ പോ​ലെ പെ​രു​മാ​റാ​തെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അതേസമയം ആ​ലു​വ​യി​ൽ പോ​ലീ​സി​ന് നേ​രെ ആ​ദ്യം ത​ട്ടി​ക്ക​യ​റി​യ​ത് ഉ​സ്മാ​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദ്ദി​ക്കാ​ൻ ഉ​സ്മാ​ൻ ശ്ര​മി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. തീ​വ്ര സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളാ​ണ് പി​ന്നീ​ട് പ്ര​തി​ഷേ​ധ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ബ​സ് ക​ത്തി​ച്ച കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ പ്ര​തി​ക​ളാ​യ സം​ഘ​ട​ന​യി​ലു​ള്ള​വ​ർ ഇ​ന്ന​ലെ പ്ര​തി​ഷേ​ധി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തീ​വ്ര സ്വ​ഭാ​വ​ക്കാ​രാ​യ സം​ഘ​ട​ന​യി​ലു​ള്ള​വ​രോ​ടൊ​പ്പ​മാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു. എ​ട​ത്ത​ല സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തെ അ​ൻ​വ​ർ സാ​ദ​ത്ത് ന​ൽ​കി​യ അ​ടി​യ​ന്തര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ആ​ലു​വ…

Read More

 52 ദി​​​​വ​​​​സം നീണ്ടുനിൽക്കുന്ന  ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ 10 മു​ത​ൽ ജൂ​ലൈ 31വ​രെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള തീ​​​​ര​​​​ത്തെ ക​​​​ട​​​​ലി​​​​ൽ ജൂ​​​​ണ്‍ ഒ​​​​ൻ​​​​പ​​​​തി​​​​നു അ​​​​ർ​​​​ധ​​​​രാ​​​​ത്രി മു​​​​ത​​​​ൽ ജൂ​​​​ലൈ 31 വ​​​​രെ 52 ദി​​​​വ​​​​സം ട്രോ​​​​ളിം​​​​ഗ് നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. നേ​​​​ര​​​​ത്തെ 45 ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു ട്രോ​​​​ളിം​​​​ഗ് നി​​​​രോ​​​​ധ​​​​ന കാ​​​​ല​​​​യ​​​​ള​​​​വ്. ട്രാ​​​വ​​​ൻ​​​കൂ​​​ർ കെ​​​ച്ചി​​​ൻ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന് സ​​​ർ​​​ക്കാ​​​ർ വാ​​​യ്പ​​​യാ​​​യി ന​​​ൽ​​​കി​​​യ 13.72 കോ​​​ടി രൂ​​​പ​​​യും പ​​​ലി​​​ശ​​​യും അ​​​ട​​​ക്കം 23.58 കോ​​​ടി രൂ​​​പ ഓ​​​ഹ​​​രി മൂ​​​ല​​​ധ​​​ന​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നും മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

Read More

ആ​​​രാ​​​ദ്യം എ​​​ന്ന​​​ത​​​ല്ല നേ​​​രാ​​​ദ്യം എ​​​ന്ന​​​താ​​​ണു മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തു വേ​​​ണ്ട​​​ത് ; എ​​​ങ്ങ​​​നെ വാ​​​ർ​​​ത്ത വ​​​ര​​​ണ​​​മെ​​​ന്ന​​​തു പോ​​​ലും ചി​​​ല​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്ന്  മു​​​ഖ്യ​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം :ആ​​​രാ​​​ദ്യം എ​​​ന്ന​​​ത​​​ല്ല നേ​​​രാ​​​ദ്യം എ​​​ന്ന​​​താ​​​ണ് മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തു വേ​​​ണ്ട​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ന്ന​​​തോ​​​ടെ മാ​​​ധ്യ​​​മ​​​രം​​​ഗം ആ​​​കെ മാ​​​റി. സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ഭി​​​ല​​​ഷ​​​ണീ​​​യ​​​മ​​​ല്ലാ​​​ത്ത ഒ​​​രു​​​പാ​​​ടു പ്ര​​​വ​​​ണ​​​ത​​​ക​​​ൾ ഈ ​​​രം​​​ഗ​​​ത്തു ക​​​ട​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ആ​​​രാ​​​ദ്യം എ​​​ന്ന ചി​​​ന്ത വ​​​രു​​​ന്ന​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം. സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് യൂ​​​ണി​​​യ​​​ൻ കേ​​​ര​​​ള​​​യു​​​ടെ പ്ര​​​ഥ​​​മ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ എ​​​ങ്ങ​​​നെ വാ​​​ർ​​​ത്ത വ​​​ര​​​ണ​​​മെ​​​ന്ന​​​തു പോ​​​ലും ചി​​​ല​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു കേ​​​ൾ​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​രെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു പോ​​​ലും ഇ​​​ക്കൂ​​​ട്ട​​​ർ വി​​​ല ഉ​​​റ​​​പ്പി​​​ക്കു​​​ന്നു. ഈ ​​​അ​​​വ​​​സ്ഥയി​​​ലേക്കു മാ​​​ധ്യ​​​മ രം​​​ഗം എ​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ അ​​​ർ​​​പ്പ​​​ണ​​​ബോ​​​ധ​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ന​​​ട​​​ത്തേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മാ​​​ധ്യ​​​മ രം​​​ഗ​​​ത്തെ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ന്ന​​​വ​​​രാ​​​ണു സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ൾ. അ​​​വ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ളും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​ത്തോ​​​ടെ ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ക്കും. എ​​​ന്നാ​​​ൽ ഇ​​​ന്നു രം​​​ഗ​​​ത്തു ക​​​ണ്ടു​​​വ​​​രു​​​ന്ന അ​​​പ​​​ച​​​യ​​​ങ്ങ​​​ൾ തി​​​രു​​​ത്താ​​​ൻ സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ൾ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.…

Read More

വി​ഴി​ഞ്ഞം തു​റ​മു​ഖ​ക​രാ​ർ സം​ബ​ന്ധി​ച്ച ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം ; ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ക​രാ​ർ സം​ബ​ന്ധി​ച്ച ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് സി. ​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി ആ​റു​മാ​സ​ത്തേ​യ്ക്കു കൂ​ടി ദീ​ർ​ഘി​പ്പി​ക്കാ​നും കൂ​ടു​ത​ൽ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ശ​രി​യാ​ണോ എ​ന്നു ക​മ്മീ​ഷ​നു പ​രി​ശോ​ധി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ പ​രി​ശോ​ധി​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നു ക​ഴി​യു​മോ എ​ന്ന നി​യ​മ​പ്ര​ശ്ന​വും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ ക​ണ്ടെ​ത്ത​ൽ ശ​രി​യാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ക​മ്മീ​ഷ​ന് അ​വ​കാ​ശ​മു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. വി​ഴി​ഞ്ഞം ക​രാ​ർ സം​സ്ഥാ​ന താ​ൽ​പ​ര്യ​ത്തി​ന് എ​തി​രാ​ണോ എ​ന്ന​തും ഖ​ജ​നാ​വി​നു ന​ഷ്ട​മു​ണ്ടാ​കു​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത് ആ​രാ​ണെ​ന്നു​മു​ള്ള​ത് ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​നാ വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​രാ​ർ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബാ​ഹ്യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ്രേ​ര​ണ, കാ​ര​ണം, സ്വ​കാ​ര്യ താ​ല്പ​ര്യം, അ​ന​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​ക​ൾ…

Read More