സ്വന്തം ലേഖകൻ തിരുവനന്തപുരം: തകർച്ച നേരിടുന്ന കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷികവൃത്തി കേരള സമൃദ്ധി എന്ന മുദ്രാവാക്യമുയർത്തി ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) സംഘടിപ്പിച്ച കേരള കർഷക ജാഥയോടനുബന്ധിച്ചു കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചും പരിഹാരങ്ങൾ നിർദേശിച്ചു കൊണ്ടുമുള്ള നിവേദനം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ തനതു കാർഷിക വിഭവങ്ങളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനാവശ്യമായ എല്ലാ പ്രോത്സാഹനവും സർക്കാർ നൽകും. ഇതിനു നടപടികൾ സ്വീകരിച്ചുവരികയാണ്. കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വരുന്നതു കർഷകർക്കും ഏറെ പ്രയോജനം ചെയ്യും. കർഷകരുടെ പ്രശ്നങ്ങൾ സംബന്ധിച്ചു വിദഗ്ധർ പങ്കെടുക്കുന്ന കാർഷിക സെമിനാറുകൾ അടക്കം സർക്കാർ സംഘടിപ്പിക്കുമെന്നും ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘവുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചു. കർഷക പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിന്…
Read MoreCategory: TVM
നെടുമങ്ങാട് സിപിഎം- ബിജെപി സംഘർഷം; സിപിഎം പാർട്ടി ഓഫീസിനു നേർക്ക് ആക്രമണം; ബൈക്കുകൾ തകർത്തു
നെടുമങ്ങാട്: ആനാട് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. രാത്രി പത്തരയോടെ ബൈക്കിൽ എത്തിയ ഒരു സംഘം സി പി എം ആനാട് ലോക്കൽ കമ്മറ്റി ഓഫീസിനു നേരേ ആക്രമണം നടത്തുകയായിരുന്നു. പാർട്ടി ഓഫീസിന്റെ വാതിലും ജനലും തകർത്തിട്ടുണ്ട്. ഓഫീസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകൾ അക്രമികൾ തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്തു നെടുമങ്ങാട് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ആനാട് എസ്എൻവിഎച്ച്എസ്സിൽ പ്രവേശനോൽസവുമായി ബന്ധപ്പെട്ട് എ ബി വി പി പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷം നടന്നിരുന്നു . ഇന്നലെ നടന്ന ആക്രമണം ഇതിന്റെ തുടർച്ചയെന്നാണ് പോലീസ് കരുതുന്നത്.
Read Moreപോലീസുകാർക്കെതിരായ നടപടികളുടെ ഒരു രേഖയും പോലീസ് ആസ്ഥാനത്തില്ല ! വിവരങ്ങൾ പോലീസ് ആസ്ഥാനത്ത് സൂക്ഷിക്കാറില്ലെന്നു വിവരാവകാശ മറുപടി
തിരുവനന്തപുരം: പോലീസുകാർക്കെതിരെയുള്ള അച്ചടക്ക നടപടികളുടെ രേഖകൾ പോലീസ് ആസ്ഥാനത്തില്ല. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവരങ്ങൾ പോലീസ് ആസ്ഥാനത്ത് സൂക്ഷിക്കാറില്ലെന്നായിരുന്നു മറുപടിയിൽ സൂചിപ്പിച്ചിരുന്നത്. പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ നടപടികളെക്കുറിച്ചും പോലീസ് ആസ്ഥാനത്ത് വിവരങ്ങളോ രേഖകളോ ഇല്ല.
Read Moreആർക്കിട്ടെങ്കിലും ചൊറിയണമെന്ന് നിർബന്ധമുള്ളയാളാണ് മുരളീധരനെന്ന് വാഴയ്ക്കൻ
തിരുവനന്തപുരം: ചെങ്ങന്നൂർ തോൽവിക്ക് പിന്നാലെ കോണ്ഗ്രസിലെ ഗ്രൂപ്പ് പോര് കനക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച കെ.മുരളീധരനെതിരേ രൂക്ഷ വിമർശനവുമായി ജോസഫ് വാഴയ്ക്കൻ രംഗത്തുവന്നു. ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ് മുരളീധരൻ എന്ന് വാഴയ്ക്കൻ പരിഹസിച്ചു. തന്റെ ബൂത്ത് ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുരളീധരൻ അവിടെ പാർട്ടിയുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കണം. മുരളീധരന്റെ ബൂത്തിൽ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. കൂലിയെഴുത്തുകാരെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പാർട്ടിയെയും നേതാക്കളെയും ചെളിവാരിയെറിയുന്ന പണി മുരളീധരൻ നിർത്തണമെന്നും ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു.
Read Moreകെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; അടുത്ത വർഷം 1,000 കോടിയുടെ ധനസഹായമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടുത്ത വർഷം 1,000 കോടിയുടെ ധനസഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ വർഷം 1,000 കോടി നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷം 1,300 കോടി നൽകി. കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി ധനമന്ത്രി നിയമസഭയെ അറിയിച്ചു.
Read Moreഇത്തരം സംഭവങ്ങൾ ജനങ്ങളെ പോലീസിൽ നിന്നും അകറ്റും; തീയറ്റർ ഉടമയുടെ അറസ്റ്റ്; പോലീസിനുള്ളിലും അതൃപ്തി
തിരുവനന്തപുരം: എടപ്പാൾ പീഡനത്തിന്റെ വിവരം ചൈൽഡ്ലൈന് കൈമാറിയെ തീയറ്റർ ഉടമയെ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് സേനയ്ക്കുള്ളിലും അതൃപ്തി പുകയുന്നു. ചങ്ങരംകുളം പോലീസിന്റെ നടപടിയിലുള്ള അതൃപ്തി പോലീസ് അസോസിയേഷനുകൾ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയെയും അറിയിച്ചു. ഇത്തരം സംഭവങ്ങൾ ജനങ്ങളെ പോലീസിൽ നിന്നും അകറ്റാനെ ഉപകരിക്കൂ. പോലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ് വ്രണപ്പെടുത്തുന്ന നടപടിയാണ് തീയറ്റർ ഉടമയുടെ അറസ്റ്റോടെ ഉണ്ടായിരിക്കുന്നതെന്നും സേനയ്ക്കുള്ളിൽ വിമർശനം ഉയർന്നു. ചങ്ങരംകുളം പോലീസിന്റെ നടപടിക്കെതിരേ മുതിർന്ന മുൻ പോലീസ് ഉദ്യോഗസ്ഥരും വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്ക്കുളളിൽ തന്നെ പോലീസിന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്. പീഡനവിവരം പോലീസിനെ അറിയിക്കാൻ കാലതാമസം വരുത്തിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നുവെന്നും ആരോപിച്ച് തിങ്കളാഴ്ചയാണ് തീയറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ ചുമതലയുള്ള മലപ്പുറം ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസാണ് തിയറ്റർ ഉടമ ഇ.സി.സതീശനെ (55)അറസ്റ്റ് ചെയ്തത്.…
Read Moreസ്പീക്കർക്ക് പ്രതിപക്ഷത്തോട് അസഹിഷ്ണുത; പ്രതിപക്ഷ എംഎഎൽഎമാർക്ക് ചോദ്യം ചോദിക്കാൻ സമയം നൽകുന്നില്ലെന്ന് ചെന്നത്തല
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരോട് സ്പീക്കർ അസഹിഷ്ണുത കാട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർക്കും ഭരണപക്ഷ എംഎൽഎമാർക്കും ചോദ്യം ചോദിക്കാനും മറുപടി പറയാനും ധാരാളം സമയം സ്പീക്കർ അനുവദിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷ എംഎൽഎമാർ ചോദ്യങ്ങൾ ഉന്നയിക്കുന്പോൾ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ട് സമയം അനുവദിക്കാതെ ഇടപെടുകയാണെന്ന് ചെന്നിത്തല സഭയിൽ ആരോപിച്ചു. പെട്രോൾ-ഡീസൽ വിലവർധനവ് സംബന്ധിച്ച് താൻ നടത്തിയ അഭിപ്രായ പ്രകടനത്തിൽ സ്പീക്കർ ഇടപെട്ടതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്പോൾ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വില വർധനവുണ്ടായ സമയങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വേണ്ടെന്ന് വച്ച കാര്യവും പ്രതിപക്ഷ നേതാവ് സഭയെ ഓർമിപ്പിച്ചു.
Read Moreകെവിന് കൊലക്കേസ്: പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി; കേസിൽ പോലീസിന്റേത് ഗുരുതര വീഴ്ചയെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിനം തന്നെ ആഭ്യന്തര വകുപ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത്. കെവിന് കൊലക്കേസിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്രതിപക്ഷത്തുനിന്ന് നോട്ടീസ് നൽകിയത്. കെവിൻ കേസിൽ പോലീസിന്റേത് ഗുരുതര വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നോക്കിനിൽക്കെ പെണ്കുട്ടിയെ മർദ്ദിച്ചിട്ടും നടപടി സ്വീകരിച്ചില്ല. കൊലയാളി സംഘത്തിൽ രണ്ട് ഡിവൈഎഫ്ഐക്കാരുണ്ടെന്നും കെവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും നോട്ടീസ് നൽകിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പോലീസ് പിന്തുണയോടു കൂടിയുള്ള കൊലപാതകമാണ് കെവിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി നോട്ടീസിന് മറുപടി നൽകി. കെവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
Read More“നിപ്പാ വൈറസ്’: മാസ്കും ഗ്ലൗസും ധരിച്ച് പാറക്കൽ അബ്ദുള്ള നിയമസഭയിൽ; അബ്ദുള്ളയുടെ നടപടി അപഹാസ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ്പാ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ പ്രതിഷേധവുമായി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള. മാസ്കും ഗ്ലൗസും ധരിച്ചാണ് എംഎൽഎ സഭയിലെത്തിയത്. ഇത് സഭയിൽ ഭരണ-പ്രതിപക്ഷ ബഹളത്തിനിടയായി. അബ്ദുള്ളയുടെ നടപടി അപഹാസ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സർക്കാരും സമൂഹവും ഗൗരവത്തോടെ കാണുന്ന വിഷയത്തെ എംഎൽഎ പരിഹാസത്തിന്റെ രീതിയിലാണ് കണ്ടതെന്നും ഇത് സർക്കാരിനെ അപഹസിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ പറഞ്ഞു. അതേസമയം ജനങ്ങളുടെ ആശങ്ക സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് അബ്ദുള്ള ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്.
Read Moreനിയമസഭാംഗമായി സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തത്. ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലുടെയാണ് സജി ചെറിയാൻ നിയമസഭയിലെത്തിയത്. എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടിയ സജി ചെറിയൻ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുമായിരുന്നു മുഖ്യ എതിരാളികൾ.
Read More